സൂര്യഗ്രഹണം 2021 ഡിസംബർ
ഗ്രഹണം, ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ലോകത്ത് പ്രധാന്യമർക്കുന്നു. ഗ്രഹണത്തിന്റെ സ്വാധീനം നമ്മുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും. ഏത് ഗ്രഹണം സംഭവിക്കാൻ പോകുന്നുവെന്നും അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും അതിനായി എന്ത് മുൻകരുതലുകൾ എടുക്കണമെന്നും അറിയേണ്ടത് വളരെ പ്രധാനമാണ്. ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പൂർണ്ണമായ വിവരങ്ങൾനൽകാൻ ഞങ്ങൾ ശ്രമിക്കുന്നു.
ലോകത്തിന്റെ ആത്മാവ് എന്ന് സൂര്യനെ വിളിക്കുന്നു. അത് അതിന്റെ പ്രകാശത്താൽ എല്ലാ ജീവജാലങ്ങൾക്കും ജീവൻ നൽകുന്നു, ഇതിൽ നിന്ന് നമുക്ക് പ്രകാശം ലഭിക്കുന്നു. സൂര്യദേവനെ ആരോഗ്യകാരണ ഗ്രഹമായി കണക്കാക്കുന്നു, അതിനാൽ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ, ഭൂമിയിൽ സൂര്യനിൽ നിന്ന് ലഭിക്കുന്ന പ്രകാശത്തിൽ കുറവുണ്ടാകും, അത് നമ്മുടെ ജീവിതത്തെ ബാധിക്കും. അതിനാൽ, സൂര്യഗ്രഹണത്തെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്.
2021 സൂര്യഗ്രഹണ സമയം
ഈ സൂര്യഗ്രഹണം ശനിയാഴ്ച അതായത് കൃഷ്ണ പക്ശ അമാവാസിയിൽ 4 ഡിസംബർ 2021 ന് നടക്കും. ഇന്ത്യൻ സമയം അനുസരിച്ച്, ഈ സൂര്യഗ്രഹണം രാവിലെ 10:59 മുതൽ 15:07 വരെ നടക്കും. ദീർഘനേരം നീണ്ടുനിൽക്കുന്ന പൂർണ സൂര്യഗ്രഹണം ആയിരിക്കും. ഇന്ത്യൻ ജ്യോതിഷ പ്രകാരം, ഈ സൂര്യഗ്രഹണം വൃശ്ചിക മാസത്തിൽ തൃക്കേട്ടയിലാണ് നടക്കുന്നത്.
സൂര്യഗ്രഹണം 2021 : എവിടെയെല്ലാമാണ് ദൃശ്യമാകുക
ഹിന്ദു പഞ്ചാംഗ പ്രകാരം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദൃശ്യമാകും. പ്രധാനമായും ഓസ്ട്രേലിയ, ടാസ്മാനിയ, മഡഗാസ്കർ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സൗത്ത് ജോർജിയ, നമീബിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. ഈ സ്ഥലങ്ങളിലെല്ലാം ഈ ഗ്രഹണ കാഴ്ച ലഭ്യമാകും. ഇവ കൂടാതെ ദക്ഷിണ സമുദ്രത്തിലും അന്റാർട്ടിക്കയിലും ഈ സൂര്യഗ്രഹണം കാണാൻ കഴിയുന്നതാണ്. ഇവിടെ പൂർണ്ണ സൂര്യഗ്രഹണം ആണെങ്കിലും തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങളിലും, ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ തെക്ക്, തെക്കൻ അറ്റ്ലാന്റിക് സമുദ്രം, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗം തുടങ്ങിയ ചില പ്രത്യേക പ്രദേശങ്ങളിൽ കാണാനാകും.
ഈ സൂര്യഗ്രഹണം ഇന്ത്യയിൽ കാണാനാകില്ല, കൂടാതെ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ അതിന്റെ അവസ്ഥ ദൃശ്യമാകില്ല, അതിനാൽ ഈ പ്രദേശങ്ങളിൽ ഗ്രഹണത്തിന്റെ സൂതക കാലവും സാധുവായിരിക്കില്ല. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വടക്കൻ പസഫിക് സമുദ്രം, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഓസ്ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലും ഈ സൂര്യഗ്രഹണം കാണാനാകില്ല.
എന്താണ് സൂര്യഗ്രഹണം?
സൂര്യഗ്രഹണത്തിന്റെ സൂതക സമയം
ഓരോ ഗ്രഹണത്തിനും പ്രാധാന്യമുണ്ട്, ഇത് നിശ്ചിത സമയത്ത് അനുകൂലമായി കണക്കാക്കാത്ത ചില പ്രത്യേക ജോലികൾ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. സൂര്യഗ്രഹണത്തിന്റെ സൂതക സൂര്യഗ്രഹണത്തിന് ഏകദേശം 12 മണിക്കൂർ മുമ്പ് ആരംഭിച്ച് സൂര്യഗ്രഹണത്തിന്റെ അവസാനത്തോടെ അവസാനിക്കുന്നു. സൂതക കാലത്ത് ശുഭകരമായ ഒരു പ്രവൃത്തിയും ചെയ്യാറില്ല. ഈ സമയത്ത് എല്ലാ ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും വാതിലുകൾ അടച്ചിരിക്കും, ഈ സമയത്ത് വിഗ്രഹങ്ങളെ തൊടുകയോ ആരാധിക്കുകയോ ഭക്ഷണം പാകം ചെയ്യുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണ്.
സൂര്യ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഒരു നിയമവും പാലിക്കേണ്ട ആവശ്യമില്ല. സൂര്യഗ്രഹണ ദിവസം എല്ലാ മതപരമായ പ്രവർത്തനങ്ങളും തടസ്സമില്ലാതെ നടത്താനും, ജപം, തപസ്സ്, പുണ്യം, ദാനം, സ്നാനം മുതലായ കർമ്മങ്ങളും സുഗമമായി നടക്കും.
ഖഗ്രാസ് സൂര്യഗ്രഹണം 2021 ഡിസംബർ 4 - എല്ലാ രാശിയിലുമുള്ള സൂര്യഗ്രഹണ സ്വാധീനം
സൂര്യ ഗ്രഹണത്തിന്റെ സ്വാധീനം എല്ലാ ജീവജാലങ്ങളിലും കാണും. സമ്പൂർണ സൂര്യഗ്രഹണമായ ഈ സൂര്യഗ്രഹണം വൃശ്ചികമാസത്തിലെ തൃക്കേട്ട രാശിയിലാണ് സംഭവിക്കുന്നത്. അതായത് വൃശ്ചിക രാശിയിലുള്ളവർ പ്രത്യേകം എന്നതിനാൽ ഈ ഗ്രഹണത്തിന്റെ സ്വാധീനം ഏറ്റവും കൂടുതലായിരിക്കുമെന്നതിനാൽ തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർ പ്രധാനമായും എല്ലാ മുൻകരുതലുകളും എടുക്കണം. ഇതിന്റെ രാശിയിലെ സ്വാധീനം നമ്മുക്ക് നോക്കാം.
മേടം
ഇടവം
മിഥുനം
കർക്കിടകം
ഈ അമ്മയും നിങ്ങൾക്ക് ദീർഘദൂര യാത്രകൾക്ക് അത്ര അനുകൂലമായിരിക്കില്ല, അതിനാൽ ഒരു യാത്രയ്ക്ക് പോകുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ അച്ഛനുമായുള്ള ബന്ധത്തെ ബാധിക്കാം. അധ്യാപകരോട് മാന്യമായി പെരുമാറേണ്ടതാണ്. നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും, ജോലിയിൽ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും കൂടാതെ വിജയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും.
ചിങ്ങം
കന്നി
കന്നി രാശിക്കാർക്ക്, ഈ സൂര്യഗ്രഹണം നിങ്ങളിൽ ധൈര്യവും ശക്തിയും വളർത്തും. നിങ്ങളുടെ ഉത്സാഹം വർദ്ധിക്കുകയും വിജയം കൈവരിക്കാൻ നിങ്ങൾ കൂടുതൽ ശ്രമിക്കും. നിങ്ങളുടെ ജീവിതത്തിൽ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങൾക്ക് മുന്നോട്ട് പോകുന്നതിൽ വിജയം നൽകുകയും ചെയ്യും. നിങ്ങളുടെ കാര്യക്ഷമത നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും.
തുലാം
തുലാം രാശിക്കാർക്ക് ചെലവുകൾ വർദ്ധിക്കാനും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനും സാധ്യതയുണ്ട്. ആരോഗ്യപരമായ ചിലവുകളും ഉണ്ടാകാം, നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിക്കും, ഇത് കുടുംബ അന്തരീക്ഷത്തെ മുളക്കും. ഏതെങ്കിലും തരത്തിലുള്ള മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ശ്രമിക്കണം. ചിന്തിക്കാതെ പണം നിക്ഷേപിക്കരുത്.
വൃശ്ചികം
ഈ സൂര്യഗ്രഹണത്തിൽ ശ്രദ്ധിക്കേണ്ടതാണ് ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ കൂടുതൽ അലട്ടും. മാനസിക പിരിമുറുക്കം, ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുക അല്ലെങ്കിൽ തടസ്സങ്ങൾ ഉണ്ടാകും.
ധനു
ചെലവുകളിൽ വർദ്ധനവ് ഉണ്ടാകാം, നിങ്ങൾക്ക് അത് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടി വരും. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കും. ആരോഗ്യത്തിലെ അശ്രദ്ധ നിങ്ങൾക്ക് വളരെയധികം ചിലവുണ്ടാക്കാം, അതിനാൽ നിങ്ങളുടെ ആരോഗ്യവും നിങ്ങൾ ശ്രദ്ധിക്കണം, അവസ്ഥ വഷളാകുന്നതിന് മുൻപ് ഡോക്ടറെ കാണുക.
മകരം
സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മുക്തി നേടുകയും നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകുകയും ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ മേലുദ്യോഗസ്ഥരുമായി ബന്ധം നല്ലതായിരിക്കും കൂടാതെ നിങ്ങളുടെ ജീവിതത്തിൽ മുന്നോട്ട് പോകുന്ന ചില പ്രധാന ആളുകളുമായി സമ്പർക്കം ഉണ്ടാകും. നിങ്ങളുടെ ജോലിക്ക് നിങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കും, ഈ സമയം പുരോഗതി ഉണ്ടാകും.
കുംഭം
കുംഭം രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ഉദ്യോഗത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുകയാണെങ്കിൽ, അത് ഇപ്പോൾ ഇല്ലാതാകും, കൂടാതെ നിങ്ങൾക്ക് തൊഴിലവസരങ്ങളും ലഭിക്കും. ആഗ്രഹിച്ച ജോലി മാറ്റത്തിനും സാധ്യത കാണുന്നു. നിങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സമയമുണ്ടാകും, നിങ്ങൾക്ക് ബഹുമാനം ലഭിക്കും, സമൂഹത്തിൽ നിങ്ങളുടെ പദവി ഉയരും.
മീനം
നിങ്ങളുടെ കുട്ടി അല്ലെങ്കിൽ കൂടപ്പിറപ്പിന്റെ കാര്യത്തിൽ അൽപം ഉത്കണ്ഠാകുലരായിരിക്കും, നിങ്ങൾ അൽപ്പം ഗൗരവമുള്ളതായി കാണപ്പെടും. ഈ സമയം ദമ്പതികൾക്ക് സമ്മർദ്ദം ഉണ്ടാകാം, നിങ്ങളുടെ ബന്ധത്തിൽ തെറ്റിദ്ധാരണയോ വഴക്കോ ഉണ്ടാകാം. ഈ സമയം വിദ്യാർത്ഥികൾക്ക് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും, അവർ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും, അല്ലാത്തപക്ഷം വിദ്യാഭ്യാസത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടാം.
ഗ്രഹണവുമായി ബന്ധപ്പെട്ട ചില പ്രത്യേക വിശ്വാസങ്ങളും പരിഹാരങ്ങളും
- സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. എന്നിരുന്നാലും, പ്രായമായവരോ ചെറിയ കുട്ടികളുള്ളവരോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അസുഖമുള്ളവരോ, ആണെങ്കിൽ കഴിക്കുന്നതിൽ വിലക്കില്ല.
- സൂര്യഗ്രഹണ സമയത്ത്, ഒരു വിഗ്രഹവും തൊടരുത്, പൂജിക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ, ഈ ദിവസം നിങ്ങൾക്ക് ഏതെങ്കിലും മന്ത്രം ജപിക്കാം. ഗ്രഹണകാല സൂതകം ആരംഭിക്കുമ്പോൾ തന്നെ ക്ഷേത്രങ്ങളുടെ വാതിലുകൾ അടച്ചിടുന്നത് ഇതുകൊണ്ടാണ്.
- ഗ്രഹണ സമയത്തുള്ള നാമ ജപം പലവിധ ഫലങ്ങൾ നൽകും, അതിനാൽ നിങ്ങളുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നമോ ആർക്കെങ്കിലും പ്രത്യേകിച്ച് അസുഖമോ ഉണ്ടെങ്കിൽ, ഈ ദിവസം മന്ത്രം ജപിക്കണം.
- ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം, ഗ്രഹണ സമയത്ത് വീടിന് പുറത്തിറങ്ങരുത്.
- ഗ്രഹണ കാലത്ത് വെട്ടുക, തയ്യൽ, ഉറക്കം മുതലായവ ചെയ്യാൻ പാടില്ല.
- സൂര്യഗ്രഹണ സമയത്ത് ദൈവിക പുസ്തകം പാരായണം ചെയ്യാം അല്ലെങ്കിൽ ദൈവത്തെ ജപിക്കണം.
- സൂര്യഗ്രഹണം അവസാനിച്ച ശേഷം, ആദ്യം നിങ്ങളുടെ വീട് ശുദ്ധീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും വേണം.
- വൃത്തിയാക്കിയ ശേഷം ഭക്ഷണം വീട്ടിൽ പാകം ചെയ്ത ശേഷം എല്ലാവരും കഴിക്കണം.
- നിങ്ങളുടെ അമ്ബലത്തിലെ വിഗ്രഹങ്ങൾ കുളിച്ചതിന് ശേഷം വൃത്തിയാക്കിയ ശേഷം ധൂപം, വിളക്ക് എന്നിവ ഉപയോഗിച്ച് പൂജിക്കണം.
- ഗ്രഹണ സമയത്ത്, തുളസിയിലഭക്ഷണപാനീയങ്ങളിലോ പാനീയങ്ങളിലോ ഇടണം.
-
ഏതൊരു ജീവകാരുണ്യത്തിനും സൂര്യഗ്രഹണ സമയം വളരെ പ്രധാനപ്പെട്ടതും നല്ലതുമാണ്, അതിനാൽ ഈ സമയത്ത് ദാനധർമ്മങ്ങൾ ചെയ്യുമെന്ന് വിചാരിക്കുകയും ഗ്രഹണത്തിന്റെ അവസാനത്തിൽ മാത്രം അർഹതയുള്ള ഒരാൾക്ക് ആ ദാന പദാർത്ഥം നൽകുകയും ചെയ്യുക.
സൂര്യഗ്രഹ സമയത്ത് എടുക്കേണ്ട മുൻകരുതലുകൾ
- സൂര്യപ്രകാശം വളരെ തീവ്രമായതിനാൽ നേരിട്ട് ഈ സമയത്ത് സൂര്യനെ നോക്കുന്നത് നിങ്ങളുടെ കണ്ണിന്റെ റെറ്റിനയിൽ ബാധിക്കും, നിങ്ങളുടെ കാഴ്ചശക്തിയും നഷ്ടപ്പെടാം.
- ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്, എന്നാൽ പ്രായമായവരും ദീർഘനേരം പട്ടിണി കിടക്കാൻ കഴിയാത്തവരും ഒരു തരത്തിലുമുള്ള വ്രതവും അനുഷ്ഠിക്കരുത്, പ്രായമായവരും കുട്ടികളും രോഗികളും ഗ്രഹണ സമയത്ത് വിശന്നിരിക്കേണ്ടതില്ല.
- ഗ്രഹണ സമയത്ത് നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, ഗ്രഹണം അവസാനിച്ചതിന് ശേഷം, നിങ്ങൾ ആദ്യം പഴങ്ങൾ കഴിക്കണം, ഇത് നിങ്ങൾക്ക് ആന്റിഓക്‌സിഡന്റുകൾ ലഭിക്കും, ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025