Personalized
Horoscope
  • Talk To Astrologers
  • Personalized Horoscope 2025
  • Brihat Horoscope
  • Ask A Question
  • Live Astrologers

Malayalam Horoscope 2019: രാശി ഫലം 2019

സജന്യ വർഷഫലങ്ങളടങ്ങിയ ജ്യോതിഷം ആസ്ട്രോസേജ്.കോം ലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നു. ഭാവിയിൽ നിങ്ങളുടെ മുന്നിലുള്ളത് എന്താണെന്ന് അറിയണോ? ഓഫീസിലെ നിങ്ങളുടെ പ്രതിമാസ ലക്ഷ്യം നേടുന്നതിൽ നിങ്ങൾക്ക് വിജയിക്കാനാകുമോ? നിങ്ങളുടെ വഴിയിൽ തടസ്സം ഉണ്ടാകുമോ? ഈ വർഷം നിങ്ങൾക്കെങ്ങിനെ ആയിരിക്കും എന്ന എല്ലാ വിവരങ്ങളും ആസ്ട്രോസേജ് നിങ്ങൾക്ക് നൽകുന്നു. രാശിചിഹ്നത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവർഷ ജാതകം വായിച്ച് സമീപഭാവിയിൽ സംഭവിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിശദവും കൃത്യവുമായ പ്രവചനങ്ങൾ കണ്ടെത്തുക.

വേദ ജ്യോതിഷമനുസരിച്ച്, ഓരോ രാശിക്കാരും അവന്റെ / അവളുടെ തീയതി, സമയം, ജനന സ്ഥലം എന്നിവ അനുസരിച്ച് ഒരോ രാശിചിഹ്നത്തിന് കീഴിലാണ്. ആ രാശികൾ അവന്റെ / അവളുടെ വ്യക്തിത്വം, സ്വഭാവം, ജീവിതത്തോടുള്ള സമീപനം എന്നിവയെ പ്രതിനിധീകരിക്കുന്നു. രാശിചക്ര കലണ്ടറിൽ 12 രാശികൾ ഉണ്ട്, കൂടാതെ വിശിഷ്ട വ്യക്തിത്വങ്ങൾ, കഴിവുകൾ, ശക്തി, ബലഹീനത, കഴിവുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും മോശമായ കാര്യങ്ങൾക്കായി തയ്യാറെടുക്കുന്നതിനും ഇത് നിങ്ങളെ പ്രാപ്‌തമാക്കുന്നു. പ്രതിപാദിച്ചിരിക്കുന്നത് പോലെ, പ്രതിമാസ ജാതകം വിശദമായ പ്രതിവാര ജാതകത്തിന്റെ പതിപ്പാണ്, ഒരു പ്രത്യേക രാശിചക്രത്തിലെ രാശിയെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ആ വർഷത്തിലെ ഗ്രഹങ്ങളുടെ സ്ഥാന ചലനം, സംക്രമണം, സ്ഥാനം എന്നിവയെക്കുറിച്ചും വിവരിക്കുന്നു. ഒരു വർഷം മുഴുവൻ അവർക്ക് ഏതെല്ലാം വശങ്ങൾ ശുഭവും അശുഭവും ആണെന്ന് വിവരിക്കുന്നു, അവർ പ്രതീക്ഷിക്കേണ്ട കാര്യങ്ങൾ, വിട്ടുനിൽക്കേണ്ട പ്രവർത്തനങ്ങൾ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ രാശിക്കാർക്ക് ലഭ്യമാക്കുന്നു. പ്രവചനങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് ഞങ്ങളുടെ വിദഗ്ദ്ധരായ ജ്യോതിഷികൾ ഒരു പ്രത്യേക നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നു. ഈ പ്രവചനങ്ങൾ രാശിക്കാർക്ക് ഒരു ശക്തിയുടെ ബോധം നൽകുന്നു, ഒപ്പം പ്രക്ഷുബ്ധമായ സമയത്തും ശാന്തതയോടെയും മനസ്സമാധാനത്തോടും നിലകൊള്ളാൻ സഹായിക്കുന്നു. ആസൂത്രിതമായ രീതിയിൽ മാസം ആരംഭിക്കാനും നിഷേധാത്മകതയിൽ നിന്ന് വിട്ടുനിൽക്കാനും ഇത് രാശിക്കാർ സഹായിക്കും. തൊഴിൽ, വിദ്യാഭ്യാസം, ഉദ്യോഗം, സ്നേഹം, വിവാഹം, സമ്പത്ത്, കുടുംബം, കുട്ടികൾ, ബന്ധങ്ങൾ എന്നീ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ പരിഹാരങ്ങൾ നേടാൻ കഴിയും. പ്രതിവർഷ ജാതകത്തിന്റെ പ്രാധാന്യം

നമ്മുടെ സമൂഹത്തിൽ വിവിധ തരത്തിലുള്ള ആളുകൾ ജീവിക്കുന്നു. ചിലർ ജ്യോതിഷത്തിലും ജാതകത്തിലും വിശ്വാസിക്കുന്നു, അതേസമയം ചിലർ ശാസ്ത്രത്തെയും പ്രായോഗിക യുക്തിയെയും ബന്ധപ്പെടുത്തുന്നു. നക്ഷത്ര സമൂഹം, ഗ്രഹങ്ങൾ, സൂര്യന്റെയും, ചന്ദ്രന്റെയും സ്ഥാനം എന്നിവ കണക്കാക്കി പ്രതിദിന ജാതകവും, പ്രതിവാര ജാതകവും, പ്രതിമാസ ജാതകവും, പ്രതി വർഷ ജാതകവും വിവരിക്കുന്നു.

ജ്യോതിഷപരമായ കണക്കുകൂട്ടലുകളിലൂടെ ജാതകത്തിന്റെ ഉത്ഭവം തീരുമാനിക്കുന്നു, അതിൽ രാശിക്കാരുടെ വർത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ പ്രതിപാദിക്കുന്നു. ഈ ജ്യോതിശാസ്ത്ര വസ്തുതകളുടെ പഠനം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഫലങ്ങളെയും പാർശ്വഫലങ്ങളെയും കുറിച്ച് മാത്രമേ പറയുന്നുള്ളൂ. സംക്രമണ ഗ്രഹങ്ങളുടെ സ്ഥാനം മനസ്സിൽ സൂക്ഷിക്കുന്നു, അതായത് ചന്ദ്രന്റെ സ്ഥാനം ഏത് രാശി ചിഹ്നത്തിലാണ് അല്ലെങ്കിൽ ഏത് ഗ്രഹത്തിന്റെ സ്ഥാനമാണ് എന്ന് കണക്കാക്കേണ്ടതാണ്.

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഒരു വർഷത്തിൽ 365 ദിവസവും, 12 മാസവുമുണ്ട്. എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ ഒരാൾ അവരുടെ ഓരോ ദിവസവും ആസൂത്രണം ചെയ്യുന്നു. ഈ സാഹചര്യത്തിൽ, പ്രതിവർഷ ജാതകം അവർക്ക് ഒരു പ്രവചനമായി വർത്തിക്കുന്നു.

ഗുണങ്ങളും നേട്ടങ്ങളും

ഇന്നത്തെ ലോകത്ത് ആളുകൾ വർത്തമാനകാലത്തേക്കാൾ കൂടുതൽ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. പ്രതിവർഷ ജാതകം പ്രവചനങ്ങൾ ജീവിത പ്രശ്‌നങ്ങൾ, ആരോഗ്യപ്രശ്നനങ്ങൾ, ആനുകൂല്യങ്ങൾ, നഷ്ടങ്ങൾ, യാത്ര, സ്വത്ത്, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നു. ഈ വർഷത്തെ ദിവസങ്ങളിൽ നടക്കാനിടയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വ്യക്തിക്ക് ഇതിനകം തന്നെ അറിയാനും, അവൻ / അവൾ എല്ലാ അവസ്ഥകൾക്കും അവനെ / അവളെ മാനസികമായി തയ്യാറാക്കിവെക്കുകയും വിജയിയായി ഉയരുകയും ചെയ്യും. എല്ലാ പരിശ്രമത്തിനും സ്ഥിരോത്സാഹത്തിനും ഒപ്പം, അവൻ / അവൾ തന്റെ ജീവിതത്തിൽ മുന്നോട്ട് പോകാനും പുരോഗതി കൈവരിക്കുന്നതിനായി അവന്റെ ജോലി വേഗത്തിലാക്കാനും ശ്രമിക്കും.

ആസ്ട്രോസേജിൽ, നിങ്ങളുടെ പ്രതിവർഷ ജാതകം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ജനനസമയത്ത് ചന്ദ്രന്റെ സ്ഥാനം വിശകലനം ചെയ്തുകൊണ്ട് ആസ്ട്രോസേജ് നിങ്ങളുടെ പ്രതിവർഷ ജാതകം പ്രവചിക്കുന്നു.

കുറിപ്പ്: ഈ പ്രവചനങ്ങൾ നിങ്ങളുടെ ചന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങൾക്ക് നിങ്ങളുടെ ചന്ദ്ര ചിഹ്നം അറിയില്ലെങ്കിൽ, ദയവായി സന്ദർശിക്കുക: ചന്ദ്ര ചിഹ്ന കാൽകുലേറ്റർ.

മേട(ഏരീസ്) രാശി ഫലം 2019

മേടരാശി രാശി ഫലം 2019 അനുസരിച്ച്, മേട രാശിക്കാരുടെ ആരോഗ്യം അസ്ഥിരമായി തുടരുന്നതാണ്. ഈ വർഷം, നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുന്നതിനാൽ, വർഷാരംഭത്തിൽ ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതകൾ ഉണ്ട്. ഈ കാലയളവിൽ, നിങ്ങൾ ചെറിയ സമ്മർദ്ദങ്ങൾ ഒഴിവാക്കുകയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യം ഒരു നല്ല അവസ്ഥയിൽ തുടരും. ഈ വർഷം, നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. നിങ്ങളുടെ മികച്ച പരിശ്രമങ്ങളാൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് പ്രമോഷൻ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.

അടുത്ത തലങ്ങളിലേക്ക് നിങ്ങളുടെ കരിയറിനെ കൊണ്ടു പോകുന്ന കാര്യത്തിൽ നിങ്ങളെ ഭാഗ്യം കടാക്ഷിക്കും. വർഷത്തിന്റെ തുടക്കം മുതൽ, നിങ്ങളുടെ പദ്ധതികളിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുകയും, ഭാവിയിൽ ഇത് നിങ്ങൾക്ക് പ്രയോജനകരമാവുകയും ചെയ്യും. സാമ്പത്തിക സ്ഥിതിയിൽ അസ്ഥിരത പ്രകടമാക്കപ്പെടും. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ സാമ്പത്തികസ്ഥിതി ശക്തമായിരിക്കും, എന്നാൽ ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. പെട്ടെന്ന്, അനാവശ്യ ചെലവുകളുടെ എണ്ണം വർദ്ധിക്കും. ഇത് നിയന്ത്രിച്ചില്ലെങ്കിൽ, അത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചേക്കാം.

വർഷത്തിന്റെ മധ്യത്തിൽ (ജൂൺ-ജൂലൈ), നിങ്ങളുടെ ബിസിനസ്സിന് ചലനശക്തി നേടിയെടുക്കുവാൻ കഴിയുമെന്നും അത് നിങ്ങൾക്ക് സാമ്പത്തിക ഗുണം നൽകുമെന്നും മേട രാശിഫലം 2019 പറയുന്നു. പ്രണയ ജീവിതത്തിന് അത്ര മാറ്റം സംഭവിക്കില്ല. നിങ്ങളുടെ ബന്ധം സവിശേഷമായി സൂക്ഷിക്കുന്നതിന്, നിങ്ങളുടെ സ്നേഹത്തിൽ സുതാര്യത വരിത്തേണ്ടതുണ്ട്.

ഇടവ(ടോറസ്സ്) രാശി ഫലം 2019

ഇടവരാശി ഇടവ രാശി ഫലം 2019 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യസ്ഥിതി അല്പം മോശമായിരിക്കുകയും ആയതിനാൽ ഈ വർഷം നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് കൂടുതൽ ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകുക. ആരോഗ്യദായകമായ ഭക്ഷണം കഴിക്കുക. 2019 പ്രവചന പ്രകാരം, ഈ വർഷം വിട്ടുമാറാത്ത രോഗത്താൽ നിങ്ങൾ ബുദ്ധിമുട്ടും. വർഷത്തിന്റെ ആരംഭഘട്ടങ്ങളിൽ, നിങ്ങളുടെ കരിയർ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് നേരിടേണ്ടി വരും. കരിയറിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകും, നല്ല ഫലം ലഭിക്കുന്നതിനായി നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായിവരും.

ഈ വർഷം ഉടനീളം നിങ്ങളുടെ കരിയറിനെ നിങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണുകയും നിങ്ങളുടെ കരിയറിൽ സവിശേഷമായ ഒരു സ്ഥാനം സൃഷ്ടിക്കുന്നതിനായി കഠിനമായി പ്രവർത്തിക്കുകയും ചെയ്യും. സാമ്പത്തികജീവിതം സാധാരണയേക്കാൾ മെച്ചമായിരിക്കും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എന്നാൽ നിങ്ങളുടെ ചെലവുകളും വർദ്ധിക്കുവാനുള്ള സാധ്യതയുണ്ട്. നിങ്ങൾ അനാവശ്യ ചെലവുകൾ നിയന്ത്രിച്ചില്ലായെങ്കിൽ, നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതി താറുമാറായേക്കും.

എങ്കിലും, നിങ്ങളുടെ വരുമാനം ഈ വർഷത്തിൽ വർദ്ധിക്കുന്നതാണ്. രാശി ഫലം 2019 പ്രകാരം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കുകയും അതേ സ്ഥിതിയിൽ അത് ജൂൺ മാസം ഉടനീളം തുടരുകയും ചെയ്യും.

മിഥുന(ജമിനി) രാശി ഫലം 2019

മിഥുനരാശി മിഥുന രാശി ഫലം 2019 അനുസരിച്ച്, ഈ വർഷം നിങ്ങൾക്ക് ആരോഗ്യപരമായ നേട്ടങ്ങൾ ലഭിക്കും. എന്നിരുന്നാലും, വല്ലപ്പോഴും നിങ്ങൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വർഷത്തിൻറെ ആരംഭത്തിൽ അതായത് ജനുവരി മാസത്തിൽ, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ഈ സമയത്ത്, നിങ്ങൾക്ക് ചർമ്മസംബന്ധമായ ഒരു പ്രശ്നം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ വർഷം സാധാരണനിലയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, ഈ വർഷം നിങ്ങളുടെ കരിയറിൽ നല്ലതായി മാറും. നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

നിങ്ങളുടെ കരിയറിന്റെ അഭിവൃദ്ധിക്കായി, നിങ്ങൾ പുതിയ ആശയങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശം നിങ്ങൾക്ക് ഉപകാരപ്രദമാകും. രാശി ഫലം 2019 പ്രകാരം, ഈ വർഷം, സാമ്പത്തികജീവിതത്തിൽ നിങ്ങൾക്ക് വലിയ നേട്ടമുണ്ടാകും. സാമ്പത്തികനേട്ടങ്ങൾക്ക് ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സിലെ പുതിയ ആശയങ്ങൾ നിങ്ങളുടെ സാമ്പത്തിക ലാഭം വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഈ വർഷം പണം ശേഖരിക്കുന്നതിൽ നിങ്ങൾ വിജയിക്കും. എന്നിരുന്നാലും, നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി, നിങ്ങൾക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും.

കർക്കിടക(കാൻസർ) രാശി ഫലം 2019

മിഥുനരാശി കർക്കിടക രാശി ഫലം 2019 അനുസരിച്ച്, സാമ്പത്തികമായും തൊഴിൽ പരമായും 2019 കർക്കിടക രാശിക്കാർക്ക് അനുകൂലമായിരിക്കും. എന്നിരുന്നാലും, ആരോഗ്യ സ്ഥിതി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്, കാരണം ഈ വർഷം ഉടനീളം നിങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ വ്യതിയാനങ്ങൾ പ്രകടമായേക്കാം. നിങ്ങൾ കരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ, ജോലിചെയ്യുന്ന പ്രൊഫഷണലുകൾക്ക് ജോലിക്കയറ്റം ലഭിക്കുവാനുള്ള സാധ്യതയുണ്ട്. ഫെബ്രുവരി മുതൽ മാർച്ച് വരെയും നവംബർ മുതൽ ഡിസംബർ വരെയും ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.

അതേ സമയം, മാർച്ചിനു ശേഷം, നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ബിസിനസ് വികസിപ്പിക്കുകയോ ചെയ്തേക്കാം. ഇനി നമുക്ക് സാമ്പത്തിക ജീവിതത്തെ കുറിച്ച് സംസാരിക്കാം. ഈ വർഷം, ധനപരമായ നേട്ടങ്ങൾക്കുള്ള നിരവധി അവസരങ്ങൾ ഈ വർഷം ഉടനീളം നിങ്ങൾക്ക് ലഭിക്കും എന്നതിനാൽ സാമ്പത്തിക സ്ഥിതി ശാക്തമായി തന്നെ നലനിൽക്കും. 2019 ലെ രാശി ഫല പ്രകാരം, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മികച്ചതായിരിക്കുവാനുള്ള സാധ്യതയുണ്ട്.

ഈ കാലയളവിൽ, വരുമാനത്തിലും സാമ്പത്തിക നേട്ടങ്ങളിലും ഉണ്ടാകുന്ന വർദ്ധനവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ സാമൂഹിക പദവി ഉയർത്തുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങൾക്കു പുറമേ, ഈ വർഷം നിങ്ങൾക്ക് ധന നഷ്ടവും നേരിടേണ്ടി വരും. അതിനാൽ, ഫെബ്രുവരി മുതൽ മാർച്ച് ആദ്യ ഘട്ടം വരെ ഫണ്ടുകൾക്കും മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും വേണ്ടി സൂക്ഷ്മവും ശ്രദ്ധാപൂർവ്വവുമായ ക്രമീകരണങ്ങൾ നടത്തുക.

ചിങ്ങ(ലിയോ) രാശി ഫലം 2019

ചിങ്ങരാശി ചിങ്ങരാശി ഫലം 2019 അനുസരിച്ച്, ഈ വർഷം നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഈ വർഷത്തിന്റെ ആദ്യ മാസങ്ങളിൽ, നിങ്ങൾ ജലദോഷത്താൽ ബുദ്ധിമുട്ടിയേക്കാം. നിങ്ങൾക്ക് ശാരീരിക ക്ഷീണം ഉണ്ടാകുകയും ഊർജ്ജം നഷ്ടപ്പെടുകയും ചെയ്യും. എന്നിരുന്നാലും, ഫെബ്രുവരി പകുതിയോടെ നിങ്ങൾക്ക് ആരോഗ്യപരമായ ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ കരിയറിൽ വിജയം നേടുവാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യും. കരിയറിൽ, നിങ്ങൾക്ക് വിജയകരമായ ഫലങ്ങൾ ലഭിക്കും, എന്നാൽ ഈ ഫലങ്ങളാൽ നിങ്ങൾ തൃപ്തിരാകുകയില്ല.

ജോലിസ്ഥലത്തെ നിങ്ങളുടെ അദ്ധ്വാനശീലം നിങ്ങൾക്ക് ഒരു പുതിയ തിരിച്ചറിയൽ നൽകും. ഒരു പുതിയ ഓഫീസിൽ പ്രവർത്തിക്കുവാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. 2019 ന്റെ തുടക്കത്തിൽ, കരിയറിൽ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും. ഈ വർഷം നിങ്ങളുടെ സാമ്പത്തികജീവിതത്തിൽ ചെറിയ വെല്ലുവിളികൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കും, എന്നിരുന്നാലും, നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ജനുവരി മാസം ഒഴിച്ച്, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നു വരാം.

രാശി ഫലം 2019 പ്രകാരം, നിങ്ങളുടെ പ്രണയജീവിതം വെല്ലുവിളിയായി അനുഭവപ്പെടും. അതിനാൽ, നിങ്ങൾ ഈ വർഷത്തിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ പ്രണയ പങ്കാളിയുമായി വാദപ്രതിവാദമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയാൽ പ്രണയ ബന്ധത്തിന് കോട്ടം സംഭവിക്കുവാനുള്ള സാധ്യതയോ ഉണ്ട്.

കന്നി(വിർഗോ) രാശി ഫലം 2019

ചിങ്ങരാശി കന്നി രാശി ഫലം 2019 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യം ഈ വർഷം നിരവധി ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടിവരും. കൂടാതെ, നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് സമ്മിശ്ര ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഉദാഹരണത്തിന്, ആരോഗ്യ ആനുകൂല്യങ്ങൾക്ക് പുറമേ, നിങ്ങളുടെ ആരോഗ്യസ്ഥിതിയിൽ വീഴ്ചയും നിങ്ങൾ കാണും. നിങ്ങളുടെ കരിയറിലും സമ്മിശ്ര ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഈ മേഖലയിൽ നിരവധി അവസരങ്ങൾ ഉണ്ടാകാം, അവിടെ നിങ്ങൾ നിരാശപ്പെടേണ്ടിവരും. നേരെമറിച്ച്, നിങ്ങൾ വിജയിക്കുന്ന നിരവധി അവസരങ്ങളും ഉണ്ടാകും.

കന്നി രാശിക്കാർ തങ്ങളുടെ കാര്യക്ഷമമായ ആശയവിനിമയ കഴിവുകൾ മുഖേന പ്രൊഫഷണൽ വിജയം നേടും. നിങ്ങളുടെ സാമ്പത്തികജീവിതം പതിവുള്ളതിനേക്കാളും മെച്ചമായിരിക്കും, ഈ വർഷം ആദ്യം മുതൽ നിങ്ങൾ അത് അനുഭവിക്കാൻ തുടങ്ങും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ആദായം ലഭിക്കും, എന്നാൽ അതേ സമയത്ത്, നിങ്ങളുടെ ചെലവുകൾ വർദ്ധിക്കാനിടയുണ്ട്. എന്നിരുന്നാലും, സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ തുടരും. 2019 നിങ്ങളുടെ പ്രണയ ജീവിതത്തിന് സമ്മിശ്ര ഫലങ്ങൾ നൽകും. ഈ കാലഘട്ടത്തിൽ, ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് പ്രകടമാകും. 2019 ലെ രാശി ഫല പ്രകാരം, വർഷത്തിന്റെ തുടക്കം പ്രണയജീവിതത്തിന് അനുകൂലമല്ല. ഈ സമയത്ത്, നിങ്ങൾക്ക് പ്രണയ ജീവിതത്തിൽ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ജോലി / ബിസിനസ്സ് കാരണം, നിങ്ങൾക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരും.

തുലാം(ലിബ്ര) രാശി ഫലം 2019

തുലാംരാശി തുലാം രാശി ഫലം 2019 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യം ഈ വർഷം നല്ല നിലയിൽ തുടരും. ഈ വർഷം, നിങ്ങൾക്ക് ആരോഗ്യപരമായ ആനുകൂല്യങ്ങൾ ലഭിക്കുക മാത്രമല്ല, ഏറെക്കാലമായി നിങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരുന്ന ദീർഘകാല രോഗങ്ങൾ ഒഴിവാകുകയും ചെയ്യും. നിങ്ങളുടെ കരിയറിൽ മികച്ച ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. മാർച്ചിന് ശേഷം, നിങ്ങളുടെ പുതിയ ആശയങ്ങൾ വിജയങ്ങൾ കൈവരിക്കുവാൻ നിങ്ങളെ സഹായിക്കും. ഈ സമയത്ത്, നിങ്ങൾക്ക് തൊഴിൽ മേഖലയിൽ മികച്ച ഫലങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കുന്നു, എന്നാൽ പ്രതീക്ഷിക്കുന്നത്രയും അവരിൽ നിന്നും നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ, അവരെ അന്ധമായി ആശ്രയിക്കരുത്. സാമ്പത്തിക മേഖലയിൽ, നിങ്ങൾ പ്രതീക്ഷിച്ചതിലും നല്ല ഫലങ്ങൾ ലഭിക്കും.

സാമ്പത്തിക മേഖലയിൽ, വിധി നിങ്ങളെ അനുഗമിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുന്നതിന് ധാരാളം അവസരങ്ങൾ ഉണ്ടാവുകയും ചെയ്യും. രാശി ഫലം 2019 പ്രകാരം, ഈ വർഷം, ഒരാളുമായി ഒരു പുതിയ ബന്ധം ഉണ്ടായേക്കാം. പ്രണയ പങ്കാളിയുമായി നിങ്ങളുടെ പൊരുത്തപ്പെടൽ കുറ്റമറ്റതായിരിക്കും. നിങ്ങൾ അവരോടൊപ്പം ഒരു യാത്രയ്ക്കും പോകും. വിനോദ ആവശ്യകതകൾക്കു പോലും, നിങ്ങൾ രണ്ടുപേരും എവിടെയെങ്കിലും ഒരുമിച്ച് പോകും.

എന്നിരുന്നാലും, നിങ്ങൾക്ക് നിരാശ നേരിടേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. വീട്ടിനുള്ളിലെ സമാധാനത്തിലും സന്തുഷ്ടിയിലും നിങ്ങൾ സന്തുഷ്ടരായിരിക്കും. വർഷത്തിന്റെ പകുതിയിൽ, ഒരു നല്ല വാർത്ത നിങ്ങളെ സന്തോഷിപ്പിക്കും. ഈ സമയത്ത്, വീട്ടിൽ ഒരു ശുഭകാര്യം ഉണ്ടാകും

വൃശ്ചിക(സ്കോർപിയോ) രാശി ഫലം 2019

വൃശ്ചികരാശി വൃശ്ചിക രാശി ഫലം 2019 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ അല്പം ജാഗ്രത പുലർത്തണം എന്നാണ് നിങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പ്രത്യേകമായി എടുത്തു കാണിക്കുന്നത്. നിങ്ങളുടെ ശാരീരികസ്വാസ്ഥ്യം നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടതായി വരാം. നിങ്ങളുടെ ആരോഗ്യ സ്ഥിതി കുറയുന്നുവെങ്കിൽ, അശ്രദ്ധമായിരിക്കരുത്. നിങ്ങളുടെ രോഗത്തെ ഉടൻതന്നെ ചികിത്സിക്കുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിങ്ങളുടെ ആരോഗ്യസ്ഥിതി അൽപം സുഖകരമായിരിക്കും. നേരെമറിച്ച്, നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ മികച്ച ഫലം ലഭിക്കുന്നതിനുള്ള മികച്ച സാധ്യതകൾ നിങ്ങളുടെ കരിയറിൽ പ്രകടമാകുന്നു.

നിങ്ങളുടെ കരിയറിൽ നിങ്ങൾ വിജയിക്കുകയും അതോടൊപ്പം നിങ്ങളുടെ കരിയർ സംബന്ധമായി നിരവധി സുവർണ്ണ അവസരങ്ങൾ കടന്നു വരുകയും ചെയ്യും എന്നാണ് രാശി ഫലം 2019 പറയുന്നത്. ഒരു നല്ല കമ്പനിയിൽ നിന്നും നിങ്ങൾക്ക് ഒരു ജോലി വാഗ്ദാനം ലഭിക്കും. ജോലിയ്ക്കായി വിദേശത്ത് പോകുവാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ സാമ്പത്തികജീവിതം ഈ വർഷം സമ്മിശ്ര ഫലങ്ങളാണ് നൽകുന്നത്. സാമ്പത്തികപരമായി ഏറ്റകുറച്ചിലുകൾ നിങ്ങൾക്ക് പ്രകടമാകും. നിങ്ങളുടെ വരവും ചെലവും തമ്മിൽ ഒരു വ്യത്യാസം നിങ്ങൾക്ക് പ്രകടമാകും, അതിനാൽ നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ വരുമാനവും ചെലവും തമ്മിൽ ശരിയായ ക്രമപ്പെടുത്തലുകൾ നടത്തുക. മറുവശത്ത്, നിങ്ങളുടെ പ്രണയ ജീവിതത്തിന് വർഷം അനുകൂലമാണ്. പ്രിയപ്പെട്ടവരുമായി പ്രണയിക്കുന്നതിനുള്ള ഒരു അവസരം ഉണ്ടാകുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

ധനു(സഗിറ്റാരിയസ്) രാശി ഫലം 2019

ധനുരാശി ധനു നക്ഷത്രത്തിന്റെ 2019 ലെ വാർഷിക രാശി ഫലം സൂചിപ്പിക്കുന്നത് ഈ വർഷത്തെ ആദ്യത്തെ മാസത്തിൽ നിങ്ങൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്നാണ്. ഒരു യാത്രയിൽ നിങ്ങൾ ക്ഷീണിതരായേക്കാം. ഈ വർഷം വാഹനം ശ്രദ്ധാപൂർവ്വം ഓടിക്കുക. കരിയറിന്റെ കാര്യത്തിൽ, ഈ വർഷം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ കൊണ്ടുവരും. ഈ വർഷം, നിങ്ങളുടെ കരിയറിൽ നിരവധി ഏറ്റകുറച്ചിലുകൾ നേരിടേണ്ടി വരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ജോലിക്കയറ്റമോ അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ ശമ്പളത്തിൽ വർദ്ധനവോ ഉണ്ടായേക്കാം. മറുവശത്ത്, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഭാഗം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കും. പൈതൃകസ്വത്ത് വർദ്ധിക്കും.

രാശി ഫലം 2019 പ്രകാരം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുവാൻ നിങ്ങളുടെ കുടുംബം സഹായിക്കും. നിങ്ങൾ ഏതെങ്കിലും ബിസിനസ്സ് ചെയ്യുകയോ അല്ലെങ്കിൽ ഒരു സ്ഥാപനം സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക ലാഭമുണ്ടാകും. ഈ വർഷം പ്രണയ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് അൽപം കൂടുതൽ ഗൗരവമുണ്ടാകണം. പങ്കാളിയുമായി തർക്കം ഉണ്ടാവുകയാണെങ്കിൽ, അത് കൂടുതൽ വഷളാക്കാതെ, ഒരു ചർച്ചയിലൂടെ അതിനെ കൈകാര്യം ചെയ്യുക. കുടുംബാംഗങ്ങളുടെ ആരോഗ്യ സ്ഥിതി പ്രശംസനീയമായിരിക്കും. മാതാപിതാക്കൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

മകര(കാപ്രിക്കോൺ) രാശി ഫലം 2019

മകരരാശി മകര രാശി ഫലം 2019 അനുസരിച്ച്, ഇത് നിങ്ങൾക്ക് ഒരു നല്ല വർഷമായിരിക്കും. എന്നിരുന്നാലും, ആരോഗ്യ കാരണങ്ങളാൽ നിങ്ങൾ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിങ്ങളുടെ ആരോഗ്യം നല്ല അവസ്ഥയിൽ തുടരും. ഇക്കാലത്ത് നിങ്ങൾ ഊർജ്ജസ്വലരായിരിക്കും, എന്നാൽ അതിനുശേഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ജീവിതത്തിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകും. ഈ വർഷം നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്, എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ വർദ്ധനവിന് സാധ്യത കുറവാണ്. എന്നിരുന്നാലും, അന്താരാഷ്ട്ര ബന്ധങ്ങൾ മൂലം സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശക്തമായ ഒരു സാധ്യതയുണ്ട്. നിങ്ങൾ ഒരു ജോലിയിലാണെങ്കിൽ, നിങ്ങൾക്ക് മാനേജ്മെന്റിൽ നിന്ന് പ്രൊമോഷൻ അല്ലെങ്കിൽ അഭിനന്ദനം ലഭിക്കാനിടയുണ്ട്. ഒക്ടോബർ മാസവും നിങ്ങൾക്ക് ധാരാളം നല്ല വാർത്തകൾ കൊണ്ടുവരും. ബിസിനസ്സിൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങളുടെ പ്രണയജീവിതം നിങ്ങൾ നന്നായി ആസ്വദിക്കും. രാശി ഫലം 2019 പ്രകാരം, നിങ്ങളുടെ പ്രണയ ജീവിതം രസകരമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയെ ഒരു ജീവിത പങ്കാളിയാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഈ ആഗ്രഹം ഈ വർഷം നിറവേറുവാനുള്ള സാധ്യതയുണ്ട്.

കുംഭ(അക്വാറിയസ്) രാശി ഫലം 2019

കുംഭരാശി കുംഭ രാശി ഫലം 2019 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യ സ്ഥിതി ഈ വർഷം മുഴുവനും നല്ലതായിരിക്കും. നിങ്ങൾ പൂർണ്ണ ആരോഗ്യത്തോടെയും കൂടുതൽ ഊർജ്ജസ്വലരായിരിക്കുകയും ചെയ്യും. നിങ്ങളുടെ ഉള്ളിൽ ധാരാളം ആവേശകരവും,അത്യുത്സാഹവും, ആശ്ചര്യകരവുമായ ഊർജ്ജം ഉണ്ടാകും. ഈ വർഷം, നിങ്ങളുടെ കരിയർ ശക്തിപ്പെടും. നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾ വിജയം കൈവരിക്കും. നിങ്ങളുടെ തീരുമാനങ്ങൾ കരിയർ കൂടുതൽ ആകർഷകമാക്കുന്നതിന് സഹായിക്കും. നിങ്ങളുടെ മികച്ച തീരുമാനങ്ങളിലൂടെ നിങ്ങൾക്കായി മികച്ച അവസരങ്ങൾ നിങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ സാമ്പത്തികജീവിതം അത്യുത്തമമായിരിക്കും.

ഈ വർഷം, സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ശക്തമായ സാധ്യതകൾ ഉണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും വിധം നിങ്ങൾക്ക് പണം ലഭിക്കും. കൂടാതെ, ഈ വർഷം സമ്പാദിച്ചു കൂട്ടുന്നതിൽ നിങ്ങൾ വിജയിക്കും. മാർച്ചിന് ശേഷം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒന്നിലധികം വരുമാന സ്രോതസ്സുകൾ ഉണ്ടാവുകയും, സാമ്പത്തിക മേഖലയിൽ നിങ്ങൾ സന്തുഷ്ടനായിരിക്കുകയും ചെയ്യും. ഈ വർഷം, നിങ്ങളുടെ പ്രണയ ജീവിതം സാധാരണ നിലയെക്കാൾ മെച്ചപ്പെട്ടതായിരിക്കും.

രാശി ഫലം 2019 പ്രകാരം, വർഷത്തിന്റെ ആരംഭം കുറച്ച് മന്ദഗതിയിൽ ആയിരിക്കും. മാർച്ച് മാസം വരെ, നിങ്ങളുടെ പ്രണയജീവിതത്തിൽ നിരവധി ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് നേരിടേണ്ടി വരും. എന്നിരുന്നാലും, ഈ കാലഘട്ടത്തിൽ, നിങ്ങളുടെ സ്നേഹത്തിൽ പൂർണ്ണമായും വിശ്വാസം ഉണ്ടായിരിക്കുകയും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വിശ്വാസം തകർക്കാതിരിക്കുകയും ചെയ്യുക.

മീന(പിസസ്) രാശി ഫലം 2019

മീനരാശി മീന രാശി ഫലം 2019 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യം ഈ വർഷം ഒരു നല്ല സ്ഥിതിയിൽ നിലനിൽക്കും. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴും വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിങ്ങളുടെ ശാരീരികസ്വാസ്ഥ്യം നിലനിർത്തുന്നതിനായി നിങ്ങൾക്ക് യോഗ, വ്യായാമങ്ങൾ, ജിം, ഓട്ടം തുടങ്ങിയവ ചെയ്യാവുന്നതാണ്. നിങ്ങളുടെ ദൈനംദിനചര്യ ആരോഗ്യകരമാക്കുക.

പ്രഭാതത്തിൽ എഴുന്നേൽക്കുകയും രാത്രിയിൽ ശരിയായ സമയത്ത് ഉറങ്ങുകയും ചെയ്യുക. നല്ല ആരോഗ്യം നിലനിർത്തുവാൻ ആവശ്യത്തിന് ഉറങ്ങുക. മനസ്സിന് സ്ഥിരത നിലനിർത്തുന്നതിനായി നിങ്ങൾക്ക് ധ്യാനവും തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ മാനസികമായും ശാരീരികമായും യഥായോഗ്യരാണെങ്കിൽ, ഈ വർഷം നിങ്ങളുടെ കരിയർ കുതിച്ചുയർന്നേക്കാം. ജോലി സ്ഥലത്ത്, നിങ്ങൾക്ക് ഒരു പുതിയ വ്യക്തിത്വം ലഭിക്കും.

നിങ്ങളുടെ പ്രതിച്ഛായ കഠിനാദ്ധ്വാനികളും അർപ്പണബോധവും സത്യസന്ധവുമായ ജോലിക്കാരുടെത് ആയിരിക്കും. രാശി ഫലം 2019 പ്രകാരം, നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം അതിനാൽ, ഈ വർഷം ഉടനീളം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അപകടസാധ്യതയുള്ള ഒരു തീരുമാനവുമായി മുന്നോട്ടുപോകുന്നതിനുമുമ്പ്, അതിനെക്കുറിച്ച് ഉറപ്പായും ചിന്തിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവന്നേക്കാം. ഈ വർഷം, നിങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരിക്കുവാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ ഒരു പ്രത്യേക സംശയമുണ്ടാകാം. ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്രണയ പങ്കാളിയുമായി ഒരു ചൂടായ വാദപ്രതിവാദവും ഉണ്ടായേക്കാം.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers