Personalized
Horoscope
  • Talk To Astrologers
  • Personalized Horoscope 2025
  • Brihat Horoscope
  • Ask A Question
  • Live Astrologers
Home » 2015 » Malayalam Horoscope 2015 Published: October 30, 2014

Malayalam Horoscope 2015 - ജാതകം 2015 - ജ്യോതിഷം 2015

Malayalam horoscope for 2015 (Malayalam Jathakam 2015) is based on the principles of ancient science of Vedic Astrology. This horoscope 2015 in Malayalam provides you with the key to unlock your own potential and tread the path of success and prosperity. Read it to find all your answers...

നിങ്ങളുടെ വർഷത്തെ ഉണർവ്വോടെ സമാരംഭിക്കുന്നതിനും അതിനെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ് ജാതകം 2015. 2015 ലെ ജാതക പ്രവചനങ്ങൾ, ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷൻ തയ്യാറാക്കിയതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാന വിഭാഗങ്ങളെയും സ്പർശിക്കുന്നു. ഈ ജാതകം 2015ൽ എല്ലാ സോഡിയാക്ക് ചിഹ്നങ്ങളുടെയും പ്രവചനങ്ങൾ വിശദമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ വാർഷിക ജാതകത്തിൽ നിങ്ങളുടെ ചാന്ദ്ര ചിഹ്നങ്ങളുടെ സംക്ഷിപ്ത പ്രവചനം ഉണ്ടാകും. ഉദ്യോഗം, സാമ്പത്തികം, കുടുംബം, പ്രണയം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ പ്രധാന വിഭാഗങ്ങൾ ഈ 2015 ജ്യോതിഷ പ്രവചനങ്ങളിൽ ഉൾക്കൊള്ളുന്നു.

കുറിപ്പ്: ഈ പ്രവചനങ്ങൾ നിങ്ങളുടെ ചാന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ചാന്ദ്ര ചിഹ്നത്തെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലായെങ്കിൽ, ദയവായി ഈ പേജ് സന്ദർശിക്കുക - AstroSage Moon Sign Calculator .

Metam Jathakam 2014 in Malayalam
മേടം (ഏരീസ്) ജാതകം 2015

Aries Jathakam 2015മേടരാശിക്കാർക്ക്, വ്യാഴ ദേവന്‍റെ അനുഗ്രഹ വർഷമുണ്ടാകും. നിങ്ങളുടെ ഒൻപതാം ഭാവാധിപൻ(ഭാഗ്യേഷ്) നിങ്ങളുടെ നാലും അഞ്ചും ഭാവങ്ങളിൽ ഉണ്ടാകും. ആയതിനാൽ, 2015ന്‍റെ ആദ്യ ഭാഗം നിങ്ങളുടെ കുടുംബ ജീവിതം മനോഹരമാക്കും. നിങ്ങൾ വിദേശത്ത് പോകുവാൻ തീവ്രമായി പരിശ്രമിക്കുന്നുണ്ടെങ്കിൽ, സമയം അനുകൂലമാണെന്ന് കാണുന്നു. ഒരു പുതിയ കാറോ വീടോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നുവോ? കുറച്ച് നല്ല പരിശ്രമം കാഴ്ച്ച വച്ചാൽ നിങ്ങളുടെ ആഗ്രഹം സഫലമാകും. 2015ന്‍റെ രണ്ടാം ഭാഗം പ്രണയത്തിനും വിവാഹത്തിനും അത്യുത്തമമാണ്. കുട്ടി ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ദമ്പതികൾ ഒരു മാലാഖ കുഞ്ഞിനാൽ അനുഗ്രഹിക്കപ്പെടും. വ്യവസായികൾ അവരുടെ വ്യവസായം വികസിപ്പിക്കുവാനായി ചിലവഴിക്കും. ഏറ്റവും പുതുതായ പദ്ധതിയാൽ നിങ്ങൾ പുതുതായി എന്തെങ്കിലും ചെയ്തേക്കാം. മേടരാശിക്കാരുടെ ജാതകം 2015 പ്രകാരം, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പിന്തുണ ലഭിക്കും. നല്ലതുപോലെ പണം സമ്പാദിക്കുന്നതിന് മനോഹരമായ സാധ്യതകളുണ്ട്. എന്നിരുന്നാലും, എട്ടാം ഭാവത്തിൽ ശനിയുടേയും ആറാം ഭാവത്തിൽ രാഹുവിന്‍റേയും സ്ഥാനം കാണുന്നതിനാൽ, കുടുംബപരമായും ആരോഗ്യപരമായും നിങ്ങൾക്ക് സ്വസ്തമായിരിക്കുവാൻ സാദ്ധ്യമാകുകയില്ല. കാലാകാലങ്ങളിൽ ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കേണ്ടി വരും. പ്രശ്നങ്ങളിൽ പെട്ട് മതഭ്രാന്തനായി അഭിനയിക്കുന്നതിനേക്കാൾ നല്ലത്, ഉപദേശം കൈക്കൊള്ളുക എന്നതാണ് എന്ന് പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന കേതു സൂചിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന് തത്തുല്ല്യമായ ഫലങ്ങൾ ലഭിക്കും.

2015ൽ മേടരാശിക്കാർക്കുള്ള പ്രതിവിധി : ചതുരാകൃതിയിലുള്ള ഒരു വെള്ളി കഷണം നിങ്ങൾക്കൊപ്പം കരുതുക.

Itavam Jathakam 2014 in Malayalam
ഇടവം (ടോറസ്സ്) ജാതകം 2015

Taurus Jathakam 2015ഇടവരാശിക്കാർക്ക്, 2015ൽ, വ്യാഴ ദേവൻ നിങ്ങളിൽ സന്തോഷവാനായിരിക്കും. വ്യാഴത്തിന്‍റെ അനുഗ്രഹം നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുകയും, നിങ്ങൾക്ക് വിജയം കൊണ്ടുവരുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ ദൗത്യം ശരിയായി പൂർത്തീകരിക്കുക മാത്രമല്ല, അഭിനന്ദനത്തോടൊപ്പം ആദരവും ബഹുമാനവും നിങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും. ഇത് വളരെ നല്ലതല്ലെ? എന്നിരുന്നാലും, ഇടവരാശിക്കാരുടെ 2015 ജാതകപ്രകാരം ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനി നിങ്ങളുടെ വരുമാനത്തിൽ തടസ്സങ്ങൾ കൊണ്ടു വന്നേക്കാം. എന്നാൽ, വിഷമിക്കേണ്ട കാര്യമില്ല, സന്തോഷത്തിന്‍റെ വില നിങ്ങളെ ബോധ്യപ്പെടുത്തുവാൻ നല്ല സമയത്തിനു മുന്നോടിയായി മോശം സമയം വരും. ഇതോടൊപ്പം, നിങ്ങളുടെ വ്യക്തിജീവിതത്തിൽ പൊരുത്തമില്ലായ്മ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ, ഒന്നു പരിശ്രമിച്ചാൽ എല്ലാ തടസങ്ങളേയും അതിജീവിച്ചുകൊണ്ട് നിങ്ങൾ വിജയി ആയി മാറും. നിങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ, പ്രണയത്തിൽ സത്യസന്ധതയും വിശ്വാസ്യതയും വളരെ പ്രധാനമാണെന്ന് അഞ്ചാം ഭാവത്തിലെ രാഹു സൂചിപ്പിക്കുന്നു. അതിനാൽ, നിങ്ങൾ നിങ്ങളുടെ പങ്കാളിയോടുള്ള വിശ്വാസ്യത നിലനിർത്തുവാൻ പ്രാധാന്യം നൽകുക. സമ്പത്തിനെ കുറിച്ച് പറയുകയാണെങ്കിൽ, ഈ വർഷം അത്യുജ്ജ്വലമായിരിക്കും. വാഷിങ്ങ് മെഷീൻ, ഫ്രിഡ്ജ് മുതലായ ചില ഗൃഹോപകരണങ്ങളാൽ ചിലവ് വന്നു ചേർന്നേക്കാം. വിദ്യാർത്ഥികളെ കുറിച്ച് പറയുകയാണെങ്കിൽ ഇടവരാശിക്കാരുടെ ജാതകം 2015 പ്രകാരം, അവർക്കും ചില അപ്രതീക്ഷിത ഫലങ്ങൾ ലഭ്യമായേക്കാം.

2015ൽ ഇടവരാശിക്കാർക്കുള്ള പ്രതിവിധി : ഒരു കറുത്ത പശുവിനെ സേവിക്കുക

Mithunam Jathakam 2014 in Malayalam
മിഥുനം (ജമിനി) ജാതകം 2015

Gemini Jathakam 2015മിഥുനരാശിക്കാർക്ക്, 2015 അനുഗ്രഹങ്ങളുടെ ഒരു മാന്ത്രിക പെട്ടിയാണ് നിങ്ങൾക്കായി കൊണ്ടുവരുന്നത്. അതിശയകരമായ ഒരു സമയം പോലെയാണെന്ന് കാണാം! നിങ്ങൾ സ്നേഹിക്കുന്നവർക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യുവാൻ നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പരിശ്രമങ്ങൾ പരിപൂർണ്ണ വിജയത്തിൽ എത്തും. ഇതിനെയാണ് നമ്മൾ “ചെറി ഓൺ ദി ടോപ്പ്” എന്ന് അനുകൂല ഭാവത്തിൽ പറയുന്നത്. 2015ൽ, പേരും പ്രശസ്തിയും സമ്പത്തും അങ്ങനെ ഒരാൾ ആഗ്രഹിക്കുന്ന എന്തും നിങ്ങൾക്ക് ലഭിക്കുവാനുള്ള ശക്തമായ സാധ്യതകളുണ്ട്. മറ്റെന്താണ് നിങ്ങൾക്ക് വേണ്ടത്? മിഥുനരാശിക്കാരുടെ ജാതകം 2015 പ്രകാരം, ആരോഗ്യപരമായും നല്ലതായിരിക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളിലൂടെ നിങ്ങൾ കടന്നുപോകുകയാണെങ്കിൽ പോലും, ചില മെച്ചപ്പെടലുകൾ കാണാം. മൊത്തത്തിൽ, ഇത് നിങ്ങൾക്ക് ജാക്പ്പോട്ടിന്‍റെ സമയമാണ്! ഈ വർഷത്തിന്‍റെ മിക്കവാറും പ്രണയ കാര്യങ്ങൾക്ക് ഉത്കൃഷ്ടമാണ്. നിങ്ങളൊരു സ്ഥാപനത്തിൽ ജോലി ചെയ്യുകയും മാറ്റം ആസൂത്രണം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, മികച്ച ചിലതിന് മനോഹരമായ സാധ്യതകളുണ്ട്. അതിനാൽ, പുതിയ അവസരങ്ങൾ ഒന്നും പാഴാക്കരുത്, അവ കരസ്ഥമാക്കുക! മറുവശത്ത്, വ്യവസായികൾ കുറച്ചുകൂടി കഠിനമായി പരിശ്രമിക്കേണ്ടി വരും, എന്നാൽ കഠിനാധ്വാനം എപ്പോഴും നല്ല പ്രതിഫലം നൽകുമെന്നത് ഓർക്കുക. അതിനാൽ, മിഥുനരാശിയുടെ 2015 ജാതകം പറയുന്നു – കഠിനമായി പരിശ്രമിക്കുന്നതിന് ഒട്ടും തന്നെ ഭയപ്പെടേണ്ടതില്ല. വിദ്യാർത്ഥികളെ കുറിച്ച് പറയുകയാണെങ്കിൽ, അവർക്ക് അനുകൂല ഫലങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും.

2015ൽ മിഥുനരാശിക്കാർക്കുള്ള പ്രതിവിധി : ചെറിയ പെൺകുട്ടികൾക്ക് നിങ്ങളുടെ സേവനങ്ങൾ നൽകുക.

Karkkatakam Jathakam 2014 in Malayalam
കർക്കടകം (കാൻസർ) ജാതകം 2015

Cancer Jathakam 2015കർക്കിടകരാശിക്കാർക്ക്, 2015 ചില കാര്യങ്ങളിൽ ആശ്ചര്യജനകമായിരിക്കും. നിങ്ങൾക്ക് വിവാഹ പ്രായം എത്തിയെങ്കിൽ, വൈകാതെ വിവാഹം നടക്കും. അതിനാൽ, തയ്യാറായിരിക്കുക! നിങ്ങളോ നിങ്ങളുടെ കുടുംബത്തിലുള്ളവരോ വിവാഹിതരാകണമെന്നില്ല, നിങ്ങൾക്ക് ചുറ്റും മംഗള കർമ്മങ്ങൾ ഉറപ്പായും നടക്കും. കർക്കിടക രാശിക്കാരുടെ ജാതകം 2015 പ്രകാരം, പ്രണയം സംബന്ധിച്ച്, എന്തിനെങ്കിലും വേണ്ടി നിർബന്ധം പിടിക്കുന്നത് നല്ലതല്ല. അതിനാൽ, കുറച്ച് ക്ഷമയോടെ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുക. ജോലി സംബന്ധമായ കാര്യങ്ങളിൽ പോലും, 2015 മികച്ചതായി കാണുന്നു. സ്ഥാനക്കയറ്റത്തിനുള്ള നല്ല സാധ്യതകളുണ്ട്. ഇത് നിങ്ങൾക്ക് അവിശ്വസനീയമാം വിധം മികച്ച സമയമാണെന്ന് കാണുന്നു. ഔദ്യോഗികമായ യാത്രകൾ ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും അവയിൽ മിക്കതും നിഷ്ഫലമാകും. എന്തുതന്നെയായാലും, നിങ്ങൾ സ്വസ്ഥമായിരിക്കുമെന്ന്, കർക്കിടക രാശിക്കാരുടെ ജാതകം 2015 പറയുന്നു. ഈ വർഷം നിങ്ങൾക്ക് സാമ്പത്തികമായി മെച്ചപ്പെട്ടതാണെങ്കിലും, അന്ധമായി നിക്ഷേപങ്ങൾ നടത്തുന്നത് നല്ല ആശയമായിരിക്കുകയില്ല. അവസാനമായി, ഒരു കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യപരമായി നിങ്ങൾക്ക് ഉയർച്ച താഴ്ച്ചകൾ ഉണ്ടാകാം. എന്നാൽ, അത് നിങ്ങൾ പൂർണ്ണമായും രോഗാവസ്ഥയിൽ എത്തും എന്ന് അർത്ഥമാക്കുന്നില്ല. നിങ്ങൾ അൽപ്പം ശ്രദ്ധാലുവായിരിക്കണം.വിദ്യാർത്ഥികൾക്കുപോലും, 2015 അനുകൂലമായിരിക്കും. വർഷത്തിന്‍റെ 90% കർക്കിടകരാശിക്കാർക്ക് അനുകൂലമാണ്.

2015ൽ കർക്കിടകരാശിക്കാർക്കുള്ള പ്രതിവിധി: അമ്പലത്തിൽ ബദാംപരിപ്പ് ദാനം ചെയ്യുക.

Cinnam Jathakam 2014 in Malayalam
ചിങ്ങം (ലിയോ) ജാതകം 2015

Leo Jathakam 2015 ചിങ്ങരാശിക്കാരുടെ ജാതകം 2015 പ്രകാരം, നിങ്ങൾക്ക് ഈ വർഷം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. ആശയകുഴപ്പത്തിൽ ആകേണ്ടതില്ല, ചിലത് വളരെ നല്ലതും എന്നാൽ ചിലത് സാഹസികത നിറഞ്ഞതുമായിരിക്കും. 2015ന്‍റെ ആദ്യ പകുതിയിൽ, വ്യാഴം പന്ത്രണ്ടാം ഭാവത്തിലും ശനി നാലാം ഭാവത്തിലും ആയിരിക്കും. ആയതിനാൽ, ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മന:ചാഞ്ചല്യപ്പെടേണ്ടതില്ല, നിങ്ങളുടെ കഴിവുകളെ പരീക്ഷിക്കുവാൻ ഉചിതമായ സമയമാണിത്. നിങ്ങൾ സ്നേഹിക്കുന്ന ചിലരുടെ പെരുമാറ്റത്താൽ നിങ്ങൾ അസ്വസ്ഥരായേക്കാം, എന്നാൽ വർഷത്തിന്‍റെ രണ്ടാം പകുതി താരതമ്യേന മെച്ചപ്പെട്ടതായി കാണുന്നു, കാലക്രമേണ നിങ്ങളുടെ പ്രശ്നങ്ങൾ മാറുന്നതാണ്. എന്നിരുന്നാലും, ഈ കാലയളവിൽ മറ്റുള്ളവർ പറയുന്നത് ചെവിക്കൊള്ളേണ്ടതില്ല എന്ന് ഞാൻ അഭിപ്രായപ്പെടുന്നു. ചിങ്ങരാശിക്കാരുടെ 2015 ജാതക പ്രകാരം, ഇതാണ് ശാന്തമായും സമാധാനമായും ജീവിക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം. കൂടാതെ, നിങ്ങളുടെ ബുദ്ധിപരമായ ആസൂത്രണത്താൽ പ്രയാസമേറിയ അവസരങ്ങളെ അതിജീവിക്കുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ വളരെ ബുദ്ധിമാനാണെന്ന് കാണാം. ആദ്ധ്യാത്മീകവും മതപരവുമായ പ്രവർത്തനങ്ങളിൽ മുഴുകുന്നതു വഴി നിങ്ങൾക്ക് ആശ്വാസം ലഭിക്കും. അതിനാൽ മൊത്തത്തിൽ, സന്തോഷകരമായ കാര്യങ്ങളാകും ഈ വർഷം ഉണ്ടാവുക. 2015നെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതു വഴി നിങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും, അത് നിങ്ങളെ ഒരു പരിധിവരെ അമാനുഷികനാക്കിയെന്നും വരാം.

2015ൽ ചിങ്ങരാശിക്കാർക്കുള്ള പ്രതിവിധി : അരിയുടെയും പാലിന്‍റെയും മിശ്രിതം പശുവിന് നൽകുക.

Kanni Jathakam 2014 in Malayalam
കന്നി (വിർഗോ) ജാതകം 2015

Virgo Jathakam 2015കന്നിരാശിക്കാർക്ക്, 2015ന്‍റെ ആദ്യ പകുതിയിൽ, നിങ്ങൾക്ക് വിവിധ തരത്തിലുള്ള പ്രയോജനങ്ങൾ വന്നു ചേരുമെന്നാണ് പതിനൊന്നാം ഭാവത്തിലുള്ള രാഹു കാണിക്കുന്നത്. നിങ്ങളെ കാത്തിരിക്കുന്ന അതിശയങ്ങൾ എത്രത്തോളമാണെന്ന് നിങ്ങൾക്ക് അറിയില്ല. കന്നിരാശിക്കാരുടെ ജാതകം 2015 പ്രകാരം, കുടുംബാംഗങ്ങൾക്കും ഈ സമയം വളരെ നല്ലതായിരിക്കും, പക്ഷെ രാഹുവിന്‍റെ സ്ഥാനം ഒന്നാം ഭാവത്തിൽ കാണുന്നതിനാൽ എല്ലാവരുടേയും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, വിഷമിക്കേണ്ടതായി യാതൊന്നുമില്ല. എല്ലാവരുടെയും ആരോഗ്യ കാര്യത്തിൽ ജാഗ്രത ഉണ്ടായിരുന്നാൽ മാത്രം മതി. ഇവയ്ക്കെല്ലാം പുറമേ, പ്രണയം, വിവാഹം, കുട്ടികൾ എന്നിവയ്ക്ക് വിസ്മയകരമാണ് ആദ്യ പകുതി. ഇതോടൊപ്പം, തൊഴിലിനും, വ്യവസായത്തിനും, വിദ്യാഭ്യാസത്തിനും ഈ സമയം അനുകൂലമാണ്. കന്നിരാശിക്കാരുടെ ജാതകം 2015 പ്രകാരം, ആഘോഷിക്കുവാനുള്ള നിരവധി അവസരങ്ങളുമായാണ് 2015 വരുന്നതെന്ന് കാണാം. എന്നിരുന്നാലും, രണ്ടാം പകുതിയിൽ എല്ലാ കാര്യത്തിലും ശ്രദ്ധ ആവശ്യമായി വരും. നിങ്ങൾ കുറച്ച് ശ്രദ്ധിക്കണമെന്ന് മാത്രമേയുള്ളു, മന:ചാഞ്ചല്ല്യപ്പെടേണ്ട കാര്യമില്ല, ഗൗരവകരമായ ഒന്നും തന്നെ നിങ്ങൾക്ക് വന്നുചേരില്ല. ചിലവുകൾ വർദ്ധിച്ചേക്കാം കൂടാതെ ഇതോടൊപ്പം ആരോഗ്യവും മോശമായേക്കാം. വിഷമിക്കേണ്ടതില്ല; വലുതായി ഒന്നും നിങ്ങൾക്ക് സംഭവിക്കുകയില്ല. അതിനാൽ, ക്ഷമയോടേയും ബുദ്ധിപരമായും പ്രവർത്തിക്കേണ്ടത് പ്രധാനമാണ്.

2015ൽ കന്നിരാശിക്കാർക്കുള്ള പ്രതിവിധി : അരയാലിന് നിത്യവും വെള്ളമൊഴിക്കുക.

Tulam Jathakam 2014 in Malayalam
തുലാം (ലിബ്ര) ജാതകം 2015

Libra Jathakam 2015തുലാംരാശിക്കാർക്ക്, പൊതുവെ, 2015 നല്ലതാണെന്ന് കാണുന്നു. തുലാംരാശിക്കാരുടെ ജാതകം 2015 പ്രകാരം കുടുംബ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ, ചില ചെറിയ തെറ്റിദ്ധാരണകൾക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും, ഗൃഹത്തിലെ ഐക്യത്തിന് ഉലച്ചിൽ ഉണ്ടാവുകയില്ല. ആരോഗ്യപരമായും, 2015 നല്ലതാണ്. നിങ്ങൾ ഒരു കാറോ വീടോ വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ചിന്താകുഴപ്പത്തിൽ നിന്നും പുറത്തുവരുക. ഇത് ഉറച്ച തീരുമാനം എടുക്കുവാൻ പറ്റിയ സമയമാണ്. 2015ന്‍റെ രണ്ടാം പകുതിയിൽ നിങ്ങളുടെ പ്രണയത്തിലും വ്യക്തിജീവിതത്തിലും റോസാപൂവിന്‍റെ സുഗന്ധവും ചോക്ലേറ്റിന്‍റെ മധുരവും ഉണ്ടാകും. അതിനാൽ, ഒരു പ്രണയ ഉല്ലാസ യാത്രയ്ക്കായി തയ്യാറെടുക്കുക. തുലാംരാശിക്കാരുടെ ജാതകം 2015 പ്രകാരം, ഈ വർഷം നിങ്ങളുടെ ജോലിയിൽ നിങ്ങൾ പ്രത്യേകമായി എന്തെങ്കിലും ചെയ്യുന്നതാണ്. പുതുതായ ചില ഊർജ്ജം നിങ്ങൾക്ക് ഉള്ളതായി കാണുന്നു. ജോലിക്കയറ്റത്തിനുള്ള സാധ്യതയും ശക്തമാണ്. ജനങ്ങളുടെ പിന്തുണയോടൊപ്പം ബഹുമാനവും ആദരവും വർദ്ധിക്കും. ഗുണപ്രദമായ സാധ്യതകൾ ശക്തിപ്പെടും. എങ്കിലും, രണ്ടാം ഭാവത്തിൽ ശനി സ്ഥിതി ചെയ്യുന്നതിനാൽ ചിലവുകൾ വർദ്ധിച്ചേക്കാം. കുറച്ച് പിശുക്ക് നിങ്ങൾക്ക് ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.

2015ൽ തുലാംരാശിക്കാർക്കുള്ള പ്രതിവിധി : കുങ്കുമ തിലകം ചൂടുക (നെറ്റിയിൽ അടയാളപ്പെടുത്തുക)

Vrscikam Jathakam 2014 in Malayalam
വൃശ്ചികം (സ്കോർപ്പിയോ) ജാതകം 2015

Scorpio Jathakam 20152015ൽ, എല്ലാ ഗ്രഹങ്ങളും നിങ്ങൾക്ക് അനുകൂലമായി വരുന്നതായി കാണുന്നു. നിങ്ങൾ വളരെ സുരക്ഷിത സ്ഥാനത്തെന്നതുപോലെ തോന്നുന്നു. ആയതിനാൽ, 2015 നിങ്ങൾക്ക് തീർത്തും അത്ഭുതാവഹമായിരിക്കും. വൃശ്ചികരാശിക്കാരുടെ ജാതകം 2015 പ്രകാരം, ശനിയുടെ സ്ഥാനം മാത്രമേ ചില അപായങ്ങൾ കൊണ്ടുവരുകയുള്ളു, മറ്റെല്ലാം അത്യുജ്ജ്വലമായിരിക്കും എന്നു കാണുന്നു. എന്നിരിക്കിലും, വീട്ടിൽ സമയം ചിലവഴിക്കുന്നതു മാത്രമല്ല ഈ ലോകത്തിലെ ഒരേ ഒരു അത്ഭുതം, വിനോദയാത്രയും ചില സമയങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. കുടുംബ ഐക്യം പ്രബലമാക്കപ്പെടും. പ്രണയ കാര്യങ്ങൾക്ക് 2015 തീർത്തും അനുകൂലമാണ്. തികച്ചും ഹർഷോന്മത്തം, അല്ലേ?എന്നിരുന്നാലും, ഒന്നാം ഭാവത്തിലുള്ള ശനിയുടെ സ്ഥാനം ദാമ്പത്യ ജീവിതത്തിൽ ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിയേക്കാം. കുറച്ച് സമയത്തേക്കെങ്കിലും സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുന്നത് ചിലപ്പോഴൊക്കെ നല്ലതാണ്. ഇതോടൊപ്പം, ഇത് നിങ്ങൾക്ക് ചില ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നൽകിയേക്കാം. വിഷമിക്കേണ്ടതില്ല, ഗൗരവകരമായ ഒന്നും കാണുന്നില്ല. തൊഴിലിനും സമയം അനുകൂലമാണ്. അതിനാൽ കർമ്മനിരതരായവരെ, നിങ്ങൾക്ക് ഇത് അനുകൂല സമയം പോലെയുണ്ട്. വൃശ്ചികരാശിക്കാരുടെ ജാതകം 2015 പ്രകാരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊള്ളുക. മറുവശത്ത്, കഠിന പ്രയത്നത്താൽ വിദ്യാർത്ഥികൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ബിസിനസ്സ് സ്റ്റഡീസ് വിദ്യാർത്ഥികൾ വർഷത്തിന്‍റെ രണ്ടാം പകുതി ഉത്തമം ആയിരിക്കും.

2015ൽ വൃശ്ചികരാശിക്കാർക്കുള്ള പ്രതിവിധി : വാനരൻമാരെ സേവിക്കുക കൂടാതെ മാംസാഹാരവും മദ്യവും ഒഴിവാക്കുക.

Dhanu Jathakam 2014 in Malayalam
ധനു (സഗറ്റെറിയസ്) ജാതകം 2015

Sagittarius Jathakam 2015 ധനുരാശിക്കാർക്ക്, 2015ന്‍റെ തുടക്കത്തിൽ, വ്യാഴം എട്ടാം ഭാവത്തിലാണ്, ഇത് അത്ര അനുകൂലമല്ല. ഇത് പ്രതികൂലവുമല്ല. അതിനു പുറമെ, ശനി പന്ത്രണ്ടാം ഭാവത്തിലാണ്, അതിനാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണം. എന്നാൽ, ഇവ നിർവ്വഹിക്കുന്നതിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടാകുന്ന ചെറിയ അസ്വാസ്ഥ്യം പോലും ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടുവരുമെന്ന് നിങ്ങൾക്ക് അറിയാവുന്നതിനാൽ, ഏതുതരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതിനായി പരിശ്രമിക്കുക. ധനുരാശിക്കാരുടെ ജാതകം 2015 പ്രകാരം, ശാന്തവും സമാധാനവുമായ ഒരു മനസിനു മാത്രമേ ഇത് ചെയ്യുവാൻ കഴിയുകയുള്ളു. 2015 പ്രകാരം, കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിലുള്ള മാറ്റവും നിങ്ങൾക്ക് അനുഭവേദ്യമാകും. ഈ മാറ്റം നിങ്ങളെ വേദനിപ്പിച്ചേക്കാം. ജീവിതത്തിന്‍റെ വിവിധ തലങ്ങളിൽ നിങ്ങളെ ശക്തമാക്കുന്നതിനായി ഈ വർഷം മുഴുവനും പ്രതിജ്ഞ എടുത്തതായി തോന്നും. അരക്ഷിതത്വമെന്ന തോന്നൽ നിങ്ങളിൽ ഉടലെടുക്കും, ഇത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. ധനുരാശി 2015 ജാതക പ്രകാരം, പ്രണയ കാര്യങ്ങളിലും അസംതൃപ്തി നിലകൊള്ളും. എന്നാൽ, ഓർക്കുക – “സംഭവിക്കുന്നതെല്ലാം നല്ലതിനാണ്”. മറുവശത്ത്, 2015ന്‍റെ രണ്ടാം പകുതിയിൽ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുവാൻ തുടങ്ങും. മൊത്തത്തിലുള്ള നിർവൃതി നിങ്ങളുടെ ജീവിതത്തിൽ വീണ്ടും ഒഴുകുവാൻ തുടങ്ങും. വരുമാനം മെച്ചപ്പെടുകയും വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്യും. ആശ്ചര്യകരം! നിങ്ങൾക്ക് തികച്ചും സാഹസികത നിറഞ്ഞ യാത്രയാണ്.

2015ൽ ധനുരാശിക്കാർക്കുള്ള പ്രതിവിധി : ക്ഷേത്രത്തിൽ നെയ്യും ഉരുളക്കിഴങ്ങും ദാനം ചെയ്യുക.

Makaram Jathakam 2014 in Malayalam
മകരം (കാപ്രിക്കോൺ) ജാതകം 2015

Capricorn Jathakam 2015മകരരാശിക്കാർക്ക്, 2015ന്‍റെ ആദ്യ പകുതി വളരെ വിചിത്രകരമായിരിക്കും. മകരരാശിക്കാരുടെ ജാതകം 2015 പ്രകാരം, നിങ്ങളുടെ വിശിഷ്ടമായ ആസൂത്രണങ്ങൾ നിങ്ങൾക്ക് വിജയം നൽകികൊണ്ടേയിരിക്കും. നിങ്ങൾ വളരെ ബുദ്ധിസാമർത്ഥ്യമുള്ള ആളാണെന്ന് കാണാം. നിങ്ങളുടെ സ്ഥലത്ത് എല്ലാം നല്ലത് സംഭവിക്കുന്നു. ജോലിസ്ഥലത്തും എല്ലാം അനുകൂലമാണ്. ഇത് നിങ്ങൾക്ക് ആഘോഷിക്കുവാനുള്ള സമയമാണെന്ന് കാണുന്നു. സാമ്പത്തിക അവസ്ഥയും തൃപ്തികരമായിരിക്കും. ഓർക്കാപ്പുറത്ത് നിങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ വന്നു ചേരും . നിങ്ങൾ വിവാഹ പ്രായം എത്തിയെങ്കിൽ, 2015ന്‍റെ ആദ്യ പകുതി ഈ വിഷയത്തിൽ ചില സഹായം കൂട്ടിച്ചേർത്തേക്കാം. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും വിജയം ലഭിക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് ആനന്ദം നിറഞ്ഞ സമയമാണ്. എന്നിരുന്നാലും, 2015ന്‍റെ രണ്ടാം പകുതിയിൽ, ജീവിതത്തിന്‍റെ പാത ചിലപ്പോൾ പ്രശ്നങ്ങൾ വിളിച്ചു വരുത്തും. ആ സമയത്ത്, വ്യാഴം എട്ടാം ഭാവത്തിലായിരിക്കും. ഇതിന്‍റെ ഫലമായി, സാമ്പത്തിക പ്രശ്നങ്ങൾ കാരണം, കാര്യങ്ങളൊക്കെ കൈവിട്ടു പോയേക്കാം. അതിനാൽ, നിങ്ങൾ ജഗ്രതയോടെ വേണം എല്ലാകാര്യങ്ങളും ചെയ്യുവാൻ. എന്നാൽ, വിഷമിക്കേണ്ടതില്ല, ഭാരിച്ച കാർമേഘത്തിന്‍റെ കീഴിൽ ചലനമറ്റ് നിൽക്കുക എന്ന നിങ്ങളുടെ കഴിവ് തെളിയിക്കുവാൻ പറ്റിയ സമയമാണിത്. ഇതോടൊപ്പം, മകരരാശി ജാതകം 2015 പറയുന്നത്, എവിടെ എങ്കിലും നിക്ഷേപിക്കുന്നതിനു മുമ്പായി അതിനെ കുറിച്ച് രണ്ട് പ്രാവശ്യം ചിന്തിക്കുന്നത് ഉചിതമായിരിക്കും എന്നാണ്.

2015ൽ മകരരാശിക്കാർക്കുള്ള പ്രതിവിധി: തൊണ്ടോടു കൂടിയ 6 നാളീകേരം നാലു മാസത്തിൽ ഒരിക്കൽ ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കുക.

Kumbham Jathakam 2014 in Malayalam
കുംഭം (അക്വാറിയസ്) ജാതകം 2015

Aquarius Jathakam 2015കുംഭരാശിക്കാർക്ക്, 2015 സമ്മിശ്ര ഫലങ്ങൾ നൽകും. കുംഭരാശിക്കാരുടെ ജാതകം 2015 പ്രകാരം, സ്നേഹിക്കുന്നവരുമായുള്ള ബന്ധത്തിൽ ചില വിള്ളലുകൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. എന്നാൽ, പൊട്ടിക്കരയേണ്ട കാര്യമില്ല; ചില നല്ല കാര്യങ്ങൾക്കു വേണ്ടിയാണ് എല്ലാം സംഭവിക്കുന്നത്. ഈ കാരണങ്ങളിൽ ഒന്ന് ചിലപ്പോൾ നിങ്ങളുടെ മോശപ്പെട്ട സംഭാഷണമായിരിക്കാം. അതിനാൽ, കഴിയുന്നത്ര സഭ്യമാകുവാൻ ശ്രമിക്കുക. ഒരു കുടുംബാംഗത്തിന്‍റെ ആരോഗ്യനിലയിൽ നിങ്ങൾ സമ്മർദ്ദത്തിൽ ആയേക്കാം. എന്നാൽ, വിഷമിക്കേണ്ട കാര്യമൊന്നുമില്ല, സമയം ദ്രുതഗതിയിൽ നീങ്ങിക്കൊള്ളും. മറുവശത്ത്, കുംഭരാശി ജാതകം 2015 പ്രകാരം നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായിരിക്കും. നിയമപരമായ കേസുകളാൽ നിങ്ങൾ തിരക്കിലായേക്കാം. എന്നാൽ വിഷമിക്കേണ്ട, നിങ്ങൾ എതിരാളിയെ പരാജയപ്പെടുത്തും. വർഷത്തിന്‍റെ രണ്ടാം പകുതി നിങ്ങളുടെ പ്രണയ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരും. ദാമ്പത്യ ജീവിതം പരമാനന്ദകരം ആയിരിക്കും. കാമദേവൻ നിങ്ങളാൽ വളരെ സന്തുഷ്ടനാണെന്നു കാണാം. നിങ്ങൾ പരമാനന്ദ അവസ്ഥയിലായിരിക്കും. ജോലിസ്ഥലത്ത് നല്ല മാറ്റങ്ങൾ കാണുന്നു. ഇത് ആഘോഷത്തിന്‍റെ സമയമാണ്. വരുമാനവും വിദ്യാഭ്യാസവും വർദ്ധിക്കും. ഈ സമയം പന്ത് നിങ്ങൾക്കൊപ്പം ആയിരിക്കുന്നതാണ്.

2015ൽ കുംഭരാശിക്കാർക്കുള്ള പ്രതിവിധി : മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ഒരു പുരോഹിതനു ദാനം ചെയ്യുക.

Minam Jathakam 2014 in Malayalam
മീനം (പിസ്സിസ്) ജാതകം 2015

Pisces Jathakam 2015മീനരാശിക്കാർക്ക്, 2015 വളരെ മനോഹരമായിരിക്കും. മീനംരാശി ജാതകം 2015 പ്രകാരം, ഒരു മംഗളകരമായ ചടങ്ങ് നിങ്ങളുടെ വീട്ടിൽ നടക്കും. വീട്ടിലെ ആഘോഷങ്ങൾ ആനന്ദിക്കുവാനുള്ള സമയമാണിത്. എന്നിരുന്നാലും, ചില കുടുംബാംഗങ്ങളുടെ മോശപ്പെട്ട പെരുമാറ്റം നിങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാൽ, നിങ്ങൾ ഇത് കാര്യമാക്കേണ്ട എന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. ലഗ്നത്തിൽ കേതു നിൽക്കുന്നതിനാൽ, നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങളുടെ ആഹാര കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മീനരാശി 2015 ജാതകം പറയുന്നത് – ശ്രദ്ധിച്ച് വണ്ടി ഓടിക്കുക. പ്രണയ കാര്യങ്ങളിൽ സമയം നല്ലതാണെന്ന് പറയാം, എന്നാൽ, ഏഴിൽ നിൽക്കുന്ന രാഹു, പൊതുവേ അത്ര നല്ലതല്ല. അതിനാൽ, സ്നേഹവും വിശ്വാസവും എപ്പോഴും ആവശ്യമായ പ്രധാന ഘടകങ്ങളാണ്. നിങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കും. നിങ്ങൾ സന്തോഷവാനായി കാണപ്പെടും. എന്നിരുന്നാലും, കഠിനാധ്വാനവും ഉത്തരവാദിത്ത്വങ്ങളും വർദ്ധിക്കും. അതിനാൽ, തയ്യാറായിരിക്കുക. കൂടാതെ, അനുകൂല്യങ്ങൾ വർദ്ധിക്കുവാനുള്ള നല്ല സാധ്യതയും ഉണ്ട്. ഇത് ഇരട്ടിയായി ആഘോഷിക്കേണ്ട സമയമാണ്. വളരെ അധികം നല്ല കാര്യങ്ങൾ നിങ്ങളുടെ വഴിയെ വരും. വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ്. എന്നാൽ, 2015ന്‍റെ രണ്ടാം പകുതിയിൽ ചില പ്രശ്നങ്ങൾ ഉയർന്നേക്കാം.

2015ൽ കുംഭരാശിക്കാർക്കുള്ള പ്രതിവിധി: ക്ഷേത്രത്തിലേക്ക് അരിയും, കരിപ്പുകട്ടിയും, പയറു വർഗ്ഗങ്ങളും ദാനം ചെയ്യുക.

തയ്യാറാക്കിയത് പണ്ഡിറ്റ് ഹനുമ്മൻ മിശ്ര

2015 Articles

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers