Personalized
Horoscope
  • Talk To Astrologers
  • Personalized Horoscope 2025
  • Brihat Horoscope
  • Ask A Question
  • Live Astrologers

Malayalam Jathakam 2014 - Horoscope 2014 in Malayalam

Malayalam Jathakam 2014 is here to give you a head start this year. Know and plan in advance for the year 2014 with our Malayalam Horoscope 2014. Have the stars kept it good or are they making it difficult, find out with our Malayalam Jathakam 2014. The predictions are based on your moon signs. Horoscope 2014 in Malayalam is available with a very concise and clear content for all the zodiac signs. Our Malayalam horoscope 2014 covers all the important aspects of your life like Family, love, career, finance and health. Use our horoscope 2014 in Malayalam to the fullest and live a carefree 2014.

Malayalam Jathakam 2014 has been designed by our expert astrologers who know the intricate details of Horoscope predictions. With the help of our Malayalam Jathakam 2014 you can get to know in advance how your health, career or finance will fare in 2014. And if there is any trouble, you will be well prepared to handle anything, thanks to our Malayalam Jathakam 2014. Apart from this, you can also get to know what surprises awaits you in 2014. Use our Malayalam Jathakam 2014 and be comfortably ready to step into a trouble free new year.

Note: These predictions are based on your Moon sign. If you are not sure about your moon sign, please visit the following page - AstroSage Moon Sign Calculator.

ജാതകഫലങ്ങള്‍ 2014 ജ്യോതിശാസ്ത്രം

ആസ്ട്രോസേജില്‍2014-ലെ ജാതകഫലങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. എല്ലാവര്‍ഷത്തെയും പോലെ,ഏറ്റവുംശരിയായ ജാതകഫലങ്ങള്‍2014-ലും നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.വേദിക് ജ്യോതിശാസ്ത്രത്തിലെ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്2014-ലെ ജാതകഫലങ്ങള്‍.2014-ലെ ജാതകഫലത്തില്‍,ജിവിതത്തിന്‍റെ എല്ലാതലങ്ങളേയും കുറിച്ചുള്ള പ്രവചനങ്ങള്‍ നിങ്ങള്‍ക്ക് അറിയുവാന്‍ സാധിക്കും. 2014-ലെ ജാതകഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ധാരാളം ജ്യോത്സ്യന്‍മാരും കമ്പനികളും വെബ്സൈറ്റുകളും ഉണ്ട്. പക്ഷെ, വിശ്വസനിയമായസ്രോതസ് കണ്ടെത്തുക എന്നത് പ്രയാസകരമാണ്. ആസ്ട്രോസേജ് എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് 2014-ലെ പ്രവചനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ലോകത്ത് ലഭ്യമായിട്ടുള്ള 2014-ലെ ജാതക ഫലങ്ങളുടെ കൂട്ടങ്ങള്‍ക്കിടയില്‍ നിങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. 2014-ലെ ഈ ജ്യോതിഷഫലത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചില പ്രയോജനങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2014-ന്‍റെ പ്രവചനങ്ങള്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ക്രമപ്പെടുത്തുവാന്‍ നിങ്ങളെ സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മുന്‍കൂട്ടി അറിയുവാന്‍ സാധിക്കുന്നു. അങ്ങനെ, തയ്യാറെടുപ്പോടെ ഭാവി സുരക്ഷിതമാക്കാം. ഞങ്ങളുടെ വിദഗ്ദ്ധരായ ജ്യോതിഷന്മാരാണ് ജ്യോതിഷം 2014തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുന്നതിനായി വര്‍ഷങ്ങളോളമുള്ള അവരുടെ പ്രവര്‍ത്തിപരിചയം വിനിയോഗിച്ചിരിക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കും എന്ന് ഈ ജ്യോതിഷഫലം വഴി അറിയുവാന്‍ സാധിക്കുന്നു. കൂടാതെ, നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ തലങ്ങളെയും കുറിച്ചു അത് വിശദീകരിക്കുന്നു. അത് നിങ്ങളുടെ പ്രണയമാകാം, കുടുംബജീവിതമാകാം, ഔദ്യോഗികജീവിതമാകാം, തൊഴില്‍മേഖലയകാം, ജോലിയോ, സാമ്പത്തികമോ മറ്റ് എന്തുമാകാം.

2014-ലെഈ ജാതകഫലം, നിങ്ങള്‍ വായിക്കുവാന്‍ തുടങ്ങുമ്പോള്‍; ആദ്യം നിങ്ങള്‍ക്ക് അത് ഈ വര്‍ഷത്തെക്കുറിച്ച് പൊതുവായ ആശയം നല്‍കും. കുടാതെ, 2014-ലെ ജാതകഫലങ്ങള്‍ നിങ്ങളുടെ സ്വകാര്യ ജിവിതത്തിലെ പ്രവചനങ്ങളിലേക്ക് നയിക്കും, ഇത് നിങ്ങളെ വീട്ടിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ സഹായിക്കും. എന്തെന്നാല്‍, വരാന്‍ പോകുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് മുന്‍കുട്ടി അറിയുവാന്‍ സാധിക്കും. അതിനുശേഷം, ജാതകഫലങ്ങള്‍ 2014 നിങ്ങളുടെ ശ്രദ്ധ പ്രണയജിവിതത്തിലേക്ക് തിരിക്കുന്നു. ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളില്‍ ഒന്നാണ് പ്രണയം. ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രണയം ഇല്ലെങ്കില്‍, എല്ലാം ശൂന്യമായിത്തീരും. അതിനാല്‍,2014 ജാതകഫല പ്രവചനങ്ങള്‍ വരുംകാലം നിങ്ങളുടെ പ്രണയ ജീവിതം എങ്ങനെ ആയിരിക്കുമെന്നും അത് എങ്ങനെ നിങ്ങള്‍ക്ക് സമീകരിക്കാമെന്നും വിശദമാക്കും. അതിനുശേഷം, മറ്റൊരു നിര്‍ണായക ഘടകം വരുന്നു; അതായത്, തൊഴില്‍മേഖല. തൊഴില്‍മേഖലയ്ക്കു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട്,2014-ലെ ജ്യോതിഷ പ്രവചനങ്ങള്‍ നിങ്ങള്‍ ശുഭകരമായിരിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ ജോലിസ്ഥലത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍. അത് നിങ്ങള്‍ക്ക് സൗകര്യപ്രദവും സുഖകരവും ആയിരിക്കണം. ജാതകഫലം 2014 പ്രവചനങ്ങള്‍ അത് എല്ലായ്പ്പോഴും സൗകര്യപ്രദമായി വയ്ക്കുവാന്‍ സഹായിക്കും. അടുത്തതായി, നിങ്ങളുടെ സാമ്പത്തിക ഭദ്രത വളരെ പ്രധാനപ്പെട്ട ഘടകമാണ്. നിക്ഷേപങ്ങള്‍ക്കായുള്ള തെറ്റായ തീരുമാനം മൂലം എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടേണ്ടി വരുമോ എന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയുവാന്‍ കഴിയില്ല. അതിനാല്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച2014 ജ്യോതിഷഫല പ്രവചനങ്ങള്‍ നിങ്ങളെ സ്വത്തുക്കള്‍ സംബന്ധിച്ചു ഏറ്റവും മികച്ച തീരുമാനങ്ങള്‍ എടുക്കുവാന്‍ സഹായിക്കുന്നു.

കുറിപ്പ്: നിങ്ങളുടെ ചാന്ദ്ര ചിഹ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ പ്രവചനങ്ങള്‍. നിങ്ങളുടെ ചാന്ദ്ര ചിഹ്നം അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക: AstroSage Moon Sign Calculator.

Metam Jathakam 2014 in Malayalam
ഏരീസ് (മേടം) ജാതകഫലം 2014 ജ്യോതിഷം

Metam Jathakam 2014

സോഡിയാക്ക് ചിഹ്നം ഏരീസ് ആയുള്ള ഏരിയന്മാര്‍ക്ക്, 2014 ഒരു നല്ല വര്‍ഷമായിരിക്കും. ജാതകഫലം 2014 ജ്യോതിഷം സന്തോഷപ്രദമായ കുടുംബ ജീവിതം പ്രവചിക്കുന്നു. എന്നിരുന്നാലും, ശനിയും രാഹുവും ഏഴാംഭാവത്തിലാണ്. ഇതു നിങ്ങളുടെ പങ്കാളിയുമായി 2014-ല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കും. അതുപോലെതന്നെ, 2014-ലെ ജാതകഫല പ്രവചനങ്ങള്‍ പ്രകാരം, ഇതു നിങ്ങളുടെ പങ്കാളിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. ആരോഗ്യത്തിലേക്ക് വരുമ്പോള്‍,2014-ലെ ജ്യോതിഷ ഫലങ്ങള്‍ നിങ്ങള്‍ക്ക് ചില ഉയര്‍ച്ചകളും താഴ്ച്ചകളും പ്രവചിക്കുന്നു. ആയതിനാല്‍, രോഗങ്ങള്‍ ഒഴിവാക്കുവാന്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. അതോടൊപ്പം, പ്രണയ ജീവിതത്തിന് ഇത് നല്ല സമയമാണ്. പക്ഷെ, മിശ്രജാതിബന്ധത്തിന് നല്ല സമയമല്ല. ആയതിനാല്‍, നിങ്ങള്‍ പ്രണയിക്കുന്നത്‌ നിങ്ങളുടെ ജാതിയില്‍പ്പെട്ട ആളിനെയല്ലെങ്കില്‍ ജാഗ്രത പാലിക്കുക. ഔദ്യോഗിക ജീവിതത്തില്‍, ഈ വര്‍ഷം സ്ഥാനക്കയറ്റം ലഭിക്കാം. സാമ്പത്തികപരമായി നിങ്ങള്‍ക്ക് അനുകൂല സമയമാണെന്നാണ് 2014-ലെ ജാതകഫലങ്ങള്‍ പ്രവചിക്കുന്നത്. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുകയാണെങ്കില്‍ നിങ്ങള്‍ക്ക് വളരെ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും.ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുവാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2014 ജൂണിനു ശേഷം നല്ല സമയമാണ്. പ്രശ്ന പരിഹാരത്തിനായി കറുത്ത പശുക്കളെ പരിപാലിക്കുക.അടുത്തതായി, നമുക്ക് ടോറസി(ഇടവം) നെക്കുറിച്ച് സംസാരിക്കാം.

Itavam Jathakam 2014 in Malayalam
ടോറസ് (ഇടവം) ജാതകഫലം 2014 ജ്യോതിഷം

Itavam Jathakam 2014

ടോറസ് സോഡിയാക് ചിഹ്നമായുള്ള ടോറിയന്‍മാര്‍ക്ക്‌ 2014 അതിശയങ്ങള്‍ നിറഞ്ഞതാണ്. ജ്യോതിഷ പ്രകാരമുള്ള 2014-ലെ ജാതകഫലത്തില്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ ശ്രേഷ്ഠമായതെന്തെങ്കിലും ചിന്തിക്കും. 2014-ലെ ജാതകഫല പ്രകാരം, അത് നിങ്ങളുടെ മതിപ്പ് വര്‍ദ്ധിപ്പിക്കും. നിലവില്‍ അസുഖങ്ങള്‍ ഒന്നും ഇല്ലെങ്കില്‍, ആരോഗ്യപരമായി നിങ്ങള്‍ക്ക് ഈ വര്‍ഷം നല്ലതാണ്. അഥവാ, നിങ്ങള്‍ എന്തെങ്കിലും അസുഖത്താല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ആരോഗ്യം മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കാം. പ്രണയ ജീവിതത്തിനും ഇതു നല്ല സമയമാണ്‌. എന്നിരുന്നാലും, ചില ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. 2014-ന്‍റെ പ്രവചനങ്ങള്‍ നിങ്ങള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കിയാല്‍ നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 2014-ലെജാതകഫല പ്രവചന പ്രകാരം, തൊഴില്‍ പരമായും ഇതു നല്ല സമയമാണ്. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കും, എന്നിരുന്നാലും വ്യവസായികള്‍ക്ക് കഠിനാധ്വാനം ആവശ്യമായി വരും, എന്തെന്നാല്‍ കഠിന പരിശ്രമം ഇല്ലാതെ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ കൈവരിക്കുവാന്‍ കഴിയില്ല. നിങ്ങള്‍ കഠിനമായി പരിശ്രമിച്ചാല്‍, മിക്കവാറുമുള്ള ശ്രമങ്ങള്‍ വിജയംവരിക്കുന്നതാണ്. സാമ്പത്തികമായി,2014 നിങ്ങള്‍ക്ക് അനുകൂലമാണ്. ജാതകഫലം 2014 പ്രകാരം, വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പണം മിച്ചം പിടിക്കുവാനുള്ള നല്ല സാദ്ധ്യതകള്‍ ഉണ്ട്. എന്നാല്‍, വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. 2014-ലെ ജാതകഫല പ്രവചന പ്രകാരം, വിദ്യാര്‍ത്ഥികള്‍ നല്ല ഫലങ്ങള്‍ കൈവരിക്കും. 2014കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍,പ്രശ്ന പരിഹാരമായി പെണ്‍കുട്ടികളെ സേവിക്കുക. അടുത്തതായി,2014 ജെമിനി(മിഥുനം)യ്ക്ക് എങ്ങനെ എന്ന് നോക്കാം.

Mithunam Jathakam 2014 in Malayalam
ജെമിനി (മിഥുനം) ജാതകഫലം 2014 ജ്യോതിഷം

Mithunam Jathakam 2014

സോഡിയാക് ചിഹ്നം ജെമിനിയുടെ ജാതകഫല പ്രവചനം 2014 പറയുന്നത്, ജെമിനിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഈ വര്‍ഷം അനുകൂലമാണെന്നാണ്. 2014-ല്‍ നിങ്ങളുടെ കുടുംബത്തില്‍ ചില പ്രധാന ചടങ്ങുകള്‍ നടക്കും. കൂടാതെ, വീട്ടില്‍ വിവാഹത്തിനും ജനനത്തിനുമുള്ള നല്ല സാദ്ധ്യതകള്‍ ഉണ്ട്. എന്നിരുന്നാലും,ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തണം. നിങ്ങള്‍ക്ക് വലിയ രോഗങ്ങള്‍ നേരിടേണ്ടി വരില്ല, പക്ഷെ ചെറിയ അസുഖങ്ങള്‍ ചില സമയങ്ങളില്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.പ്രണയ കാര്യങ്ങളില്‍ പിടിവാശി കാണിക്കരുതെന്ന് 2014-ലെ പ്രവചനങ്ങള്‍ അഭിപ്രായപ്പെടുന്നു.എന്തെന്നാല്‍, നിങ്ങളുടെ പ്രണയ പങ്കാളിക്ക് മറ്റാരോടെങ്കിലും ആകര്‍ഷണം തോന്നിയേക്കാം. 2014-ന്‍റെ ജാതകഫല പ്രകാരം, സാമൂഹികമായി നിങ്ങളില്‍ നിന്ന് വ്യത്യസ്തരായ ആരോടെങ്കിലും നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നാം. ഇതു വ്യവസായത്തിനും ജോലിയ്ക്കും നല്ല സമയമാണ്. നിങ്ങള്‍ക്ക് തൊഴിലില്ലായ്മയില്‍ നിന്ന് മോചനം ലഭിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുകയോ ചെയ്യും. കൂടാതെ, സാമ്പത്തികമായും ഇതു നല്ല സമയമാണ്. 2014-ന്‍റെ ജാതകഫല പ്രകാരം നിങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിക്കും. ആപത്കരമായ നിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ ശ്രമിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് 2014 നല്ല കാലമാണ്.ജാതകഫലം 2014 പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ വര്‍ഷത്തെ പുരോഗമനത്തിനായി അമ്പലത്തില്‍ ബദാം ദാനം ചെയ്യുക. അടുത്തതായി, കാന്‍സര്‍(കര്‍ക്കിടകം) ചിഹ്നമായിട്ടുള്ളവര്‍ക്ക് 2014 എങ്ങനെ ഉണ്ടെന്നു നോക്കാം.

Karkkatakam Jathakam 2014 in Malayalam
കാന്‍സര്‍ (കര്‍ക്കിടകം) ജാതകഫലം 2014 ജ്യോതിഷം

Karkkatakam Jathakam 2014

സോഡിയാക് ചിഹ്നം കാന്‍സര്‍ (കര്‍ക്കിടകം) ആയിട്ടുള്ളവര്‍ക്ക്,സമ്മിശ്ര ഫലമാണ്‌ നല്‍കുന്നത്. 2014 ജാതകഫല പ്രകാരം, വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. രാഹുവും ശനിയും നാലാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ മനസ്സമാധാനത്തിനു ഭംഗം വരാം. ഗാര്‍ഹിക ജീവിതം മൂലം നിങ്ങള്‍ സമ്മര്‍ദത്തിലായിരിക്കാമെന്ന് 2014-ലെജാതകഫലം പ്രവചിക്കുന്നു. 2014-ല്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒത്തുപോകാന്‍ താങ്കള്‍ക്ക് കഴിയാതെ വരാം. ഇതു നിങ്ങള്‍ക്ക് സമ്മര്‍ദം നല്‍കും. ആരോഗ്യം, ജോലി, വിദ്യാഭ്യാസം, യാത്ര എന്നിവയ്ക്ക് ഈ സമയം അനുകൂലമല്ല. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ മുഴുവന്‍ സമയവും ജാഗരൂകനായിരിക്കണം. ജോലിയില്‍ മാറ്റം പ്രതീക്ഷിക്കുന്നതായി 2014-ലെ ജാതകഫലം പ്രവചിക്കുന്നു. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ആവശ്യമില്ലാത്ത തര്‍ക്കം ഒഴിവാക്കുക.കൂടാതെ, അപ്രധാനമായ യാത്രകളും ഒഴിവാക്കുക.എന്തോക്കെയായാലും, വര്‍ഷത്തിന്‍റെ രണ്ടാം പകുതി മെച്ചപ്പെട്ടതായിരിക്കുമെന്നാണ് തെളിയുന്നത്. ക്രമേണ നിങ്ങളുടെ പ്രശ്നങ്ങളും കുറയും. മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് സമാധാനം നല്‍കുമെന്ന് 2014-ന്‍റെ പ്രവചനങ്ങള്‍ പറയുന്നു. വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങളുടെ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയരുകയും ഉന്നത വിദ്യാഭ്യാസത്തിനായുള്ള പരിശ്രമങ്ങള്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി പാലും ചോറും കൂടി കുഴച്ച് ഒരു പശുവിന് തീറ്റയായി നല്‍കുക.ഇനി നമുക്ക് ലിയോ(ചിങ്ങം)യെക്കുറിച്ചു സംസാരിക്കാം.

Cinnam Jathakam 2014 in Malayalam
ലിയോ (ചിങ്ങം) ജാതകഫലം 2014 ജ്യോതിഷം

Cinnam Jathakam 2014

സോഡിയാക് ചിഹ്നം ലിയോ സിംഹങ്ങള്‍,വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ നിരവധി അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുവാന്‍ പോകുന്നു. വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ നിങ്ങളുടെ കുടുംബാംഗങ്ങള്‍ സന്തുഷ്ട്ടരായിരിക്കുമെന്ന് 2014-ന്‍റെ ജാതകഫലങ്ങള്‍ പ്രവചിക്കുന്നു. 2014-ല്‍ വരുമാന സ്രോതസ്സുകള്‍ മെച്ചപ്പെടും.സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് അതിയായ സഹായങ്ങള്‍ ലഭിക്കും. 2014-ന്‍റെ ജാതകഫല പ്രവചന പ്രകാരം സന്താനലബ്ധിക്കും വിദ്യാഭ്യാസത്തിനും അനുകൂല സമയമാണ്. എന്നിരുന്നാലും, ആറാം ഭാവത്തില്‍ നില്‍ക്കുന്ന ശനി സന്താന സംബന്ധമായ സമ്മര്‍ദം നല്‍കും; എന്നിരുന്നാലും സമയാസമയങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കും. ആരോഗ്യപരമായി ഇതു നല്ല സമയമാണ്. 2014-ന്‍റെ ജാതകഫലപ്രകാരം പ്രണയ കാര്യങ്ങള്‍ക്കും സന്താനങ്ങള്‍ക്കും ഇത് അനുകൂല സമയമാണ്. ഉപകാരപ്രദമായ ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് 2014-ലെ ജാതകഫലം പറയുന്നു. 2014-ലെ ജാതകഫലപ്രകാരം ഔദ്യോഗിക പരമായി നിങ്ങള്‍ക്ക് നല്ല കാലമാണ്. 2014-ല്‍ സ്ഥാനക്കയറ്റത്തിനുള്ള സാദ്ധ്യതകളും കാണുന്നു.വിദ്യാര്‍ത്ഥികള്‍ ഇഷ്ട്ടമുള്ള പ്രവേശന പരീക്ഷകളില്‍ വിജയിക്കും. എന്നിരുന്നാലും, വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ചെലവ് വര്‍ദ്ധിക്കും, കൂടാതെ ഈ കാലം ആരോഗ്യപരമായി നന്നല്ല. നിങ്ങള്‍ക്ക് ചില അനാവശ്യ യാത്രകള്‍ ചെയ്യേണ്ടിവരും. പ്രശ്നപരിഹാരമായി അരയാലിന് വെള്ളമൊഴിക്കുക. ഇനി നമുക്ക് വിര്‍ഗോ(കന്നി)യെക്കുറിച്ച് ചര്‍ച്ച ചെയ്യാം.

Kanni Jathakam 2014 in Malayalam
വിര്‍ഗോ (കന്നി) ജാതകഫലം 2014 ജ്യോതിഷം

Kanni Jathakam 2014

വിര്‍ഗോ സോഡിയാക് ചിഹ്നമായുള്ളവര്‍ക്ക് 2014 അനുകൂല വര്‍ഷമാണ്‌. 2014-ല്‍ കുടുംബത്തില്‍ നിങ്ങള്‍ക്ക് അനുകൂല സാഹചര്യമായിരിക്കും. നിങ്ങള്‍ ആരോഗ്യവാനും സന്തോഷവാനുമായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളിന്മേല്‍ നിയന്ത്രണം വേണമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. കൂടാതെ നിങ്ങള്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും വേണം. പ്രത്യേകിച്ച്, വര്‍ഷത്തിന്‍റെ രണ്ടാം പകുതി പ്രണയ ബന്ധങ്ങള്‍ക്കും വിവാഹത്തിനും നല്ലതാണ്. ജാതകഫലം 2014 പ്രകാരം നിങ്ങള്‍ നിങ്ങളുടെ ഉദ്യോഗത്തില്‍ അസാധാരണമായ എന്തെങ്കിലും ചെയ്തേക്കാം. സ്ഥാനക്കയറ്റവും സാദ്ധ്യമാണ്. 2014-ല്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങളും ലഭിക്കുന്നതാണ്. എന്നിരുന്നാലും, ശനിയും രാഹുവും രണ്ടാം ഭാവത്തിലാണ്. ആയതിനാല്‍, പണം മിച്ചം പിടിക്കുവാന്‍ നിങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടനുഭവപ്പെടും. എന്നിരുന്നാലും, ജൂലായില്‍ രാഹുവിന്‍റെ സ്ഥാനമാറ്റം പണം സമ്പാദിക്കുന്നതിന് നിങ്ങളെ സഹായിക്കും കൂടാതെ ഈ സ്ഥാനമാറ്റം ആരോഗ്യപരമായും നിങ്ങള്‍ക്ക് നല്ലതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭ്യമാകുമെന്ന് 2014-ന്‍റെ ജാതകഫലം പ്രവചിക്കുന്നു. കാര്യങ്ങള്‍ അനുകൂലമാകുന്നതിനായി നിങ്ങള്‍ നെറ്റിയില്‍ കുങ്കുമം ധരിക്കുക. അടുത്തതായി,നമുക്ക് ലിബ്ര(തുലാം)യെക്കുറിച്ചു നോക്കാം.

Tulam Jathakam 2014 in Malayalam
ലിബ്ര (തുലാം) ജാതകഫലം 2014 ജ്യോതിഷം

Tulam Jathakam 2014

സോഡിയാക് ചിഹ്നം ലിബ്ര ആയിട്ടുള്ളവര്‍ക്ക് 2014-ല്‍ സമ്മിശ്ര ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ള ആളാണെങ്കില്‍,ഒന്‍പതാം ഭാവത്തില്‍ നില്‍ക്കുന്ന വ്യാഴം നിങ്ങളുടെ ഭാഗ്യത്തെ ശക്തിപ്പെടുത്തുന്നതിനാല്‍ ഗൃഹത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒന്നാം ഭാവത്തില്‍ നില്‍ക്കുന്ന ശനിയും രാഹുവും നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. എന്നിരുന്നാലും, ജൂലായില്‍ രാഹുവിന്‍റെ സ്ഥാനം മാറുന്നതോടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് ഇത് അനുകൂല വര്‍ഷമാണ്‌. എന്നിരുന്നാലും, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. അപ്രധാനമായ കേസുകള്‍ കൊടുക്കുന്നത് ഒഴിവാക്കണമെന്ന് 2014-ന്‍റെ ജാതകഫലം അഭിപ്രായപ്പെടുന്നു, അത് നിങ്ങളുടെ സമയവും പണവും പാഴാകുവാന്‍ കാരണമാകും. 2014-ല്‍ ഔദ്യോഗിക ജീവിതത്തിലും നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍, പ്രതിബന്ധങ്ങള്‍ക്കൊടുവില്‍ നിങ്ങള്‍ വിജയം വരിക്കും. സാമ്പത്തികമായി 2014 നിങ്ങള്‍ക്ക് ഒരു ശരാശരി വര്‍ഷമാണ്‌. കഠിന പരിശ്രമം ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും.വിദ്യഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പ്രശ്നപരിഹാരമായി വാനരന്മാരെ സേവിക്കുക കൂടാതെ മത്സ്യമാംസാദികളും മദ്യവും ഒഴിവാക്കുക. അടുത്തതായി നമുക്ക് സ്കോര്‍പിയോ(വൃശ്ചികം)യെക്കുറിച്ച് സംസാരിക്കാം.

Vrscikam Jathakam 2014 in Malayalam
സ്കോര്‍പിയോ (വൃശ്ചികം) ജാതകഫലം 2014 ജ്യോതിഷം

Vrscikam Jathakam 2014

2014-ന്‍റെ ജാതകഫലപ്രകാരം സ്കോര്‍പിയോ സോഡിയാക് ചിഹ്നമായുള്ളവര്‍ക്ക്, വര്‍ഷത്തിന്‍റെ ആദ്യം വ്യാഴം എട്ടാം ഭാവത്തിലായിരിക്കും. 2014-ന്‍റെ ആദ്യ ഭാഗത്ത് അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. കുടുംബാംഗങ്ങള്‍ വിചിത്രമായി പെരുമാറുമെന്ന് 2014-ന്‍റെ ജാതകഫലം മുന്‍കൂട്ടി അറിയിക്കുന്നു. സുരക്ഷിതത്വമില്ല എന്ന തോന്നല്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. കേസുകള്‍ കൊടുക്കുന്നതില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന് 2014-ന്‍റെ ജാതകഫലം നിര്‍ദ്ദേശിക്കുന്നു. അനാവശ്യ യാത്രകളും നിങ്ങള്‍ക്ക് നല്ലതല്ല. പ്രണയ കാര്യങ്ങളിലും ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. പരിശ്രമങ്ങള്‍പോലും പ്രതീക്ഷിക്കുന്ന ഫലം നല്‍കിയെന്ന് വരില്ല. എന്നിരുന്നാലും, വ്യാഴം ഒന്‍പതാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ 2014-ന്‍റെ രണ്ടാം പകുതി മെച്ചപ്പെട്ടതായിരിക്കും. ജൂലായില്‍ രാഹു പതിനൊന്നാം ഭാവത്തില്‍ എത്തും. ഈ സ്ഥാനമാറ്റം നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കും. ഇതിന്‍റെ ഫലമായി, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുകയും നിങ്ങളുടെ സമ്പാദ്യം ഉയരുകയും ചെയ്യും. നെയ്യോടൊപ്പം ഉരുളക്കിഴങ്ങുകൂടി ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണപരമായിരിക്കും. ഇനി, നമുക്ക്സഗറ്റെറിയസിനെ(ധനു)കുറിച്ച് സംസാരിക്കാം

Dhanu Jathakam 2014 in Malayalam
സഗറ്റെറിയസ് (ധനു) ജാതകഫലം 2014 ജ്യോതിഷം

Dhanu Jathakam 2014

സോഡിയാക് ചിഹ്നം സഗറ്റെറിയസ് ആയിട്ടുള്ളവര്‍ക്ക് 2014-ന്‍റെ ആദ്യ പകുതി വളരെ നല്ലതായിരിക്കും. 2014 ജ്യോതിഷഫല പ്രവചനം നിങ്ങളുടെ കുടുംബ ഐക്യത്തെക്കുറിച്ച് ദീര്‍ഘഫലം പറയുന്നു.നവചൈതന്യം കൈവന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുന്ന ശനിയും രാഹുവും നിങ്ങളുടെ ഉയര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഉച്ചസ്ഥാനത്ത് നില്‍ക്കുന്ന ശനിയുടെ പ്രഭാവം നിങ്ങള്‍ക്ക് ചില വിപരീത ഫലങ്ങള്‍ ഉളവാക്കും.ആയതിനാല്‍, വിപരീത പ്രവര്‍ത്തനങ്ങളും ദുശ്ശീലങ്ങളും ഒഴിവാക്കുവാന്‍ ശ്രദ്ധിച്ചു കൊണ്ടുള്ളതാകണം നിങ്ങളുടെ പ്രവര്‍ത്തികള്‍. നിങ്ങള്‍ക്ക് പ്രണയം, വിവാഹം എന്നിവ സംബന്ധിച്ച് പ്രതീക്ഷിക്കുന്ന ഫലംലഭിക്കുമെന്ന്‍ ജാതകഫലം 2014 പ്രവചിക്കുന്നു. എന്നിരുന്നാലും, ആറാം ഭാവത്തില്‍ ശനിയുടെ സ്വാധീനം മൂലം ചില സമയങ്ങളില്‍ പ്രണയ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ചെറിയ കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും. ഔദ്യോഗികപരമായി ഇത് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരിശ്രമത്തിന്‍റെ ഫലം ലഭിക്കും. എന്നിരുന്നാലും, വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ജിവിതത്തിന്‍റെ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. 2014-ന്‍റെ ജാതകഫല പ്രകാരം നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. പെട്ടെന്ന്‍ പണം സമ്പാദിക്കണം എന്ന വ്യാമോഹത്തില്‍ നിന്ന്‍ ഒഴിഞ്ഞ് നില്‍ക്കണം. ജോലിയുള്ളവര്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം. നിങ്ങള്‍ക്ക് ജോലി മാറേണ്ടി വരുകയോ, ആഗ്രഹിക്കാത്തിടത്തേയ്ക്ക് സ്ഥലം മാറ്റമോ ലഭിച്ചേക്കാം. കാര്യങ്ങള്‍ മെച്ചപ്പെടുത്തുവാനായി എല്ലാ നാലുമാസം തോറും ഒഴുക്ക് വെള്ളത്തില്‍ തേങ്ങ ഒഴുക്കുക. അടുത്തതായി കാപ്രികോണിന്(മകരം) 2014 എങ്ങനെയുണ്ടെന്ന്‍ നോക്കാം.

Makaram Jathakam 2014 in Malayalam
കാപ്രികോണ്‍(മകരം)ജാതകഫലം 2014 ജ്യോതിഷം

Makaram Jathakam 2014

കാപ്രികോണ്‍ സോഡിയാക്ക് ചിഹ്നമായുള്ളവര്‍ക്ക് 2014 സമ്മിശ്ര ഫലങ്ങള്‍ ചേര്‍ന്നതാണ്. ഈ മാസത്തിന്‍റെ ആദ്യം വ്യാഴം അഞ്ചാം ഭാവത്തിലേക്ക് മാറുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ കാണാം. ബാദ്ധ്യതകളില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്. കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്ന് 2014-ലെ നിങ്ങളുടെ ജാതകഫലം പറയുന്നു. കൂടാതെ, ആരോഗ്യവും അത്രത്തോളം മെച്ചമുള്ളതുമായിരിക്കില്ല. എന്നിരുന്നാലും, രോഗങ്ങള്‍ നിങ്ങളെ അധികം ബുദ്ധിമുട്ടിക്കില്ല.കോടതികേസുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുവാന്‍ സാധ്യത ഉണ്ട്. പക്ഷെ ഈ പ്രാവശ്യം, കൊടുത്തിരിക്കുന്ന കേസുകളില്‍ ഒക്കെ വിജയം കൈവരിച്ചേക്കാം, പ്രയാസങ്ങള്‍ക്ക് ഒടുവില്‍ അങ്ങനെ തന്നെ ആയിരിക്കെട്ടെ. എതിരാളികള്‍ ഒരു പരിധിവരെ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം, എന്നാലും അവസാനം വിജയം നിങ്ങളുടേതായിരിക്കും. രണ്ടാം പകുതിയില്‍ പ്രേമബന്ധം മെച്ചപ്പെടുന്നതായി കാണാം. കല്യാണം നിങ്ങളില്‍ സന്തോഷങ്ങള്‍ കൊണ്ടുവന്നേക്കാം. മംഗളപരമായ കാര്യം നിങ്ങളുടെ ഗൃഹത്തില്‍ വെച്ച് സംഘടിപ്പിക്കും. പങ്കാളിത്വം നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും . നേട്ടങ്ങളും അറിവും, രണ്ടും 2014 ജാതകപ്രകാരം മെച്ചപ്പെടും. മഞ്ഞ നിറമുള്ള വസ്ത്രം വൈദികന് ദാനം ചെയ്യുന്നതുവഴി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാം എന്ന്‍ തെളിയുന്നു. ഇപ്പോള്‍ നമുക്ക് അക്വാറിയസിനെ (കുംഭം)കുറിച്ച് സംസാരിക്കാം:

Kumbham Jathakam 2014 in Malayalam
അക്വാറിയസ് (കുംഭം) ജാതകഫലം 2014 ജ്യോതിഷം

Kumbham Jathakam 2014

സോഡിയാക് ചിഹ്നമായ അക്വാറിയസ് നിങ്ങള്‍ക്ക് 2014-ന്‍റെ തുടക്കം ഉജ്വലമായിരിക്കും. നിങ്ങളുടെ കുടുംബത്ത് ചില മംഗളപരമായ ആഘോഷങ്ങള്‍ നടക്കും. കുടുംബാസൂത്രണത്തിന് അനുകൂല സമയമാണ്. ഈ കാലയളവ് വിദ്യാഭ്യാസത്തിനും മംഗളപരമാണ്. 2014-ലെ നിങ്ങളുടെ ജാതകപ്രകാരം, ദൂരയാത്രകള്‍ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച്, ആദ്യാത്മിക യാത്രകള്‍ക്കും ഇത് നല്ല സമയമാണ്‌. ആരോഗ്യസ്ഥിതിയില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും; എന്നിരുന്നാലും ആഹാരകാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. സൂക്ഷിച്ച് വണ്ടി ഓടിക്കുക. നിങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാം.കുതിച്ചുയരുന്ന ലാഭാമാണ് നക്ഷത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസപരമായി ഇതു നല്ല സമയമാണ്. എന്നിരുന്നാലും, രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടതായി വരും. ഒരു കാരണവും ഇല്ലാതെ ചില ആളുകള്‍ നിങ്ങള്‍ക്ക് എതിരായി നിന്നു എന്ന് വരാം. 2014 ജാതകഫല പ്രകാരം ബാധ്യത കൈമാറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെടാം. ഏതെങ്കിലും കാര്യമായ നിക്ഷേപങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് ഉചിതമായിരിക്കും. ജലമാര്‍ഗ്ഗം ഉള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നുവെങ്കില്‍, അത് കഴിവതും ഒഴുവാക്കുവാന്‍ ശ്രമിക്കുക. നക്ഷത്രത്തിന്‍റെ ദോഷങ്ങള്‍ നീങ്ങുന്നതിനായി അരിയും കരിപ്പോട്ടിയും പയറും ക്ഷേത്രത്തിലേക്ക് ദാനം ചെയ്യുക. ഇനി നമുക്ക് സോഡിയാക്കിലെ അവസാന ചിഹ്നമായ പിസീസ്സി(മീനം)നെ കുറിച്ച് സംസാരിക്കാം:

Minam Jathakam 2014 in Malayalam
പിസ്സിസ്(മീനം) ജാതകഫലം 2014 ജ്യോതിഷം

Minam Jathakam 2014

പിസ്സിസ്(മീനം) സോഡിയാക് ചിഹ്നമായുള്ളവര്‍ക്ക് 2014തീര്‍ത്തും അനുകൂല വര്‍ഷമാണ്‌.ശനിയുടെ അപഹാരം നിങ്ങളെ ദോഷകരമായി ബാധിക്കുമെങ്കിലും,വ്യാഴത്തിന്‍റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ആരോഗ്യ നിലയില്‍നിങ്ങള്‍ സന്തുഷ്ട്നായിരിക്കും. പുതിയ വീടോ വാഹനമോ വാങ്ങുവാന്‍ അനുകൂല സമയമാണ്. 2014-ലെ ജാതകഫല പ്രവചന പ്രകാരം, വര്‍ഷത്തിന്‍റെ രണ്ടാം പകുതി വിവാഹത്തിനും പ്രണയ ബന്ധങ്ങള്‍ക്കും അനുകൂല സമയമാണ്. പക്ഷെ, ജൂലായ്ക്ക് ശേഷം, ഏഴാം ഭാവത്തിലേക്കുള്ള രാഹുവിന്‍റെ സ്ഥാനമാറ്റം, നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ക്ലേശപ്പെടുത്താം. 2014-ലെ ജ്യോതിഷ പ്രകാരം, നിങ്ങളുടെ സ്വന്തം വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടി പണം ചിലവഴിക്കാം. മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പുതുതായി എന്തെങ്കിലും സമാരംഭിക്കും. നക്ഷത്രങ്ങള്‍ മെച്ചപ്പെട്ട വരുമാനത്തെ സൂചിപ്പിക്കുന്നു. പക്ഷെ, പങ്കാളിത്ത വ്യവസ്ഥയിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു. വിദ്ധ്യാര്‍ത്ഥികള്‍ക്ക്, 2014-ലെ ജാതകപ്രകാരം വളരെ അനുകൂലമായ സമയമാണ് ഇത്. എങ്കിലും, ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്നവര്‍ക്ക് സമയം കൂടുതല്‍ അനുകൂലമാണ്. കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുവാനായി പോക്കറ്റില്‍ വെള്ളിയുടെ ഒരു ചതുരകഷണം കരുതുക.

തയ്യാറാക്കിയത്‌ പണ്ഡിറ്റ് ഹനുമ്മന്‍ മിശ്ര

2014 Articles

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers