ശക്രൻ ശനിയുടെ മകര രാശിയിൽ സംയോജിക്കുന്നു 2021 ഡിസംബർ 08

ശുക്രന്റെ മകര രാശിയിലെ ശനിയുമായുള്ള സംയോജനം 12.56 ഡിസംബർ 8, 2021, ബുധനാഴ്ച നടക്കും.അത് അവിടെ 2021 ഡിസംബർ 30 രാവിലെ 9:57 വരെ തുടരും. ഈ രണ്ട് ഗ്രഹങ്ങളും സ്വഭാവത്തിൽ സൗഹാർദ്ദപരമാണ്, ശുക്രൻ മകരം രാശിക്കാർക്ക് വളരെ ഗുണം ചെയ്യുന്ന ഗ്രഹമാണ്, കൂടാതെ സ്വന്തം ഭരിക്കുന്ന രാശിയിൽ സ്ഥാപിച്ചിരിക്കുന്ന ശനിയുമായുള്ള സംയോജനം മകരം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും.

ശുക്ര-ശനി സംയോജന സ്വാധീനം

ശനി ഒന്നും, രണ്ടും ഭാവങ്ങളും ശുക്രൻ അഞ്ചാം, പത്താം ഭാവവും വഹിക്കുന്നു. ഈ സ്ഥാനം കൊണ്ട്, ശുക്രനും ശനിയും ജോലിയെയും കൂടുതൽ ഭാഗ്യങ്ങളെയും സംബന്ധിച്ച് രാജയോഗം നൽകും. മകരം രാശിയിൽ ഈ ഗ്രഹങ്ങൾ കൂടിച്ചേർന്നാൽ, ഈ രാശിക്കാർക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകും. വിദേശയാത്രയ്ക്കുള്ള സാധ്യതയും കാണുന്നു. ചില രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. വ്യക്തിബന്ധങ്ങളിൽ ചില നിരാശകളും ചില പ്രശ്നങ്ങളും അഭിമുഖീകരിക്കാം.

ഡിസംബർ 08, 2021 ന് ശുക്രൻ-ശനി സംയോജനം ലോകം പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

ഈ സംയോജനം സാമ്പത്തിക, ബിസിനസ്, ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലം ആയിരിക്കും. ഓഹരിവിപണിയുമായി ബന്ധപ്പെട്ട് കുതിച്ചുയരുന്ന ഒരു സാഹചര്യം ഉണ്ടാകാം. കൂടുതൽ മഴ പെയ്യുകയും ധാരാളം വെള്ളം ലഭ്യമാകുകയും ചെയ്യും. വെള്ളി, വജ്രം എന്നിവയുടെ വില ഉയർന്നേക്കും. ശുഭാപ്തിവിശ്വാസം ആഗോളതലത്തിൽ പ്രബലമാകും, ആളുകൾക്കിടയിൽ സന്തോഷബോധം ഉണ്ടാകും. കൂടുതലായി വിവാഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഈ സംയോജനം മുഴുവൻ ലോകത്തിനും വിവിധ സർക്കാരുകൾക്കും നല്ലതായിരിക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

എല്ലാ രാശിക്കാരെയും ഈ ചലനം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:

മേടം

മേടം രാശി ഒരു ഉജ്ജ്വലവും എന്നാൽ പുരുഷവുമായ രാശിയാണ്. ഈ രാശിക്കാർ ജോലി ചെയ്യുന്നതിൽ വലിയ താൽപര്യം കാണിക്കും. ഉയർന്ന ജോലികൾ നേടാൻ അവർ ദൃഢനിശ്ചയം എടുക്കും. മേടം രാശിക്കാർക്ക്, ശുക്രൻ രണ്ടാം,ഏഴാം ഭാവാധിപനാണ്, ശുക്രൻ-ശനി സംയോജന , ശനിയുമായി പത്താം ഭാവത്തിൽ നിൽക്കുന്നു. അതിനാൽ സമാധാനത്തിന്റെയും സമൃദ്ധിയുടെയും സാധ്യത കാണുന്നു. ജോലിസ്ഥലത്ത് നിങ്ങൾക്ക് സന്തോഷകരമായ അന്തരീക്ഷം അനുഭവപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തെ നിങ്ങളുടെ മേലുദ്യോഗസ്ഥർ പ്രശംസിക്കും.ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനോ ഇത് നിങ്ങൾക്ക് മികച്ച സമയമാണ്. മറുവശത്ത്, നിങ്ങൾ പങ്കാളിത്തത്തിലാണെങ്കിൽ, പുതിയ സാമ്പത്തികമായി, നിങ്ങൾക്ക് പണത്തിന്റെ ഒഴുക്ക് ഉണ്ടാകും, നിങ്ങളുടെ ദൈനംദിന പ്രതിബദ്ധതകൾ നിറവേറ്റാനുള്ള അവസരങ്ങളുണ്ട്. ഈ ശുക്രൻ-ശനി സംയോജനം നിങ്ങളുടെ പങ്കാളിയുമായി ഐക്യമുണ്ടാക്കും. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.

പരിഹാരം:- ലളിതാസഹസ്രനാമം വെള്ളിയാഴ്ചകളിൽ ജപിക്കുകയും വികലാംഗർക്ക് ശനിയാഴ്ച ഭക്ഷണം നൽകുകയും ചെയ്യുക.

ഇടവം

ഈ രാശിയിൽ ജനിച്ച ആളുകൾക്ക് കലയിലും, സംഗീതത്തിലും കൂടുതൽ താൽപ്പര്യമുണ്ടാകും. ശുക്രൻ ഒന്നും, ആറാം ഭാവങ്ങളുടെ അധിപനാണ്, ശുക്രൻ-ശനി ചേരുന്ന സമയത്ത്, അത് ശനിയുടെ ഒമ്പതാം ഭാവത്തിൽ നിൽക്കുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിയും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കാം കൂടാതെ നിങ്ങളുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യും. പുതിയ ജോലി അവസരങ്ങൾ കൈവരാനും യോഗം കാണുന്നു. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, ലാഭം നേടുന്നതിൽ വിജയിക്കും. ഒരു പുതിയ ബിസിനസ്സ് അല്ലെങ്കിൽ ഒന്നിലധികം ബിസിനസ്സുകൾ ആരംഭിക്കുന്നത് നിങ്ങൾക്ക് പ്രായോഗികമായിരിക്കും. നിങ്ങൾ പങ്കാളിത്തത്തിലാണെങ്കിൽ നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ, നിങ്ങളെ ഭാഗ്യം തുണയ്ക്കും. ഒരു ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള അവസരങ്ങളും ലഭിക്കും. ജോലിക്കയറ്റം മൂലം നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. ദാമ്ബത്യ ജീവിതത്തിൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി സുഗമമായ ബന്ധം നിലനിർത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ബന്ധത്തിൽ സന്തോഷകരമായ നിമിഷങ്ങൾ പങ്കിടും. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ അച്ഛന്റെ ആരോഗ്യത്തിനായി പണം ചെലവഴിക്കേണ്ടി വരാം, ഇത് നിങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കാനും സാധ്യത കാണുന്നു.

പരിഹാരം:- ദിവസവും ഹനുമാൻ ചാലിസ പാരായണം ചെയ്യുക.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

മിഥുനം

ഈ രാശിക്കാർ ഒരേ സമയം പലതരം ചിന്തകൾക്ക് വിധേയരാകും. മിഥുന രാശിക്കാരുടെ അഞ്ചാം ഭാവത്തിന്റെയും, പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനായ ശുക്രൻ എട്ടാം ഭാവത്തിൽ ശനിയുടെ കൂടെ ആകും. നിങ്ങൾക്ക് അഭിവൃദ്ധി കൈവരിക്കാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് അരക്ഷിതാവസ്ഥ തോന്നാം. ഔദ്യോഗിക കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് ജോലിയിൽ ഉയർന്ന വിജയം ലഭിക്കാനുള്ള സാധ്യത ഇല്ല. നിങ്ങൾക്ക് ജോലിയിൽ സമ്മർദ്ദം നേരിടേണ്ടി വരാം, അത് നിങ്ങളെ ആശങ്കപ്പെടുത്തും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി പ്രശ്നങ്ങൾ ഉണ്ടാകാം.ബിസിനസ്സ് രാശിക്കാർക്ക് നഷ്ടം നേരിടേണ്ടിവരാം, ലാഭം നേടാനുള്ള സാധ്യത മിതമായതായിരിക്കാം. പങ്കാളിത്ത ബിസിനസ്സ് നിങ്ങൾക്ക് സുഗമമായിരിക്കില്ല, പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കില്ല. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വായ്പകൾ എടുക്കുന്നതിലൂടെയും നിങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിയാം. സ്ഥിരമായ വരുമാനം നേടുന്നത് എളുപ്പം സാധ്യമാകണമെന്നില്ല. നിങ്ങൾക്ക് പൂർവിക സ്വത്തിലൂടെ വരുമാനം നേടാനുള്ള അവസരങ്ങൾ ഉണ്ടാകാം. ഈ സമയത്ത് ചെലവുകൾ ഉയരാം. ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഇക്കാരണത്താൽ, നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയില്ല. ആരോഗ്യപരമായി, കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ, കാലുകളിലെ വേദന മുതലായവയ്ക്ക് സാധ്യത കാണുന്നു.

പരിഹാരം:- ദിവസവും 108 തവണ "ഓം മഹാ ഭൈരവായ നമഃ" എന്ന് ജപിക്കുക.

കർക്കിടകം

ഈ രാശിയിൽ ജനിച്ച വ്യക്തികൾ ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ശുക്രൻ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപനാണ്, ഈ സമയത്ത്, അത് ശനിയുടെ കൂടെ ഏഴാം ഭാവത്തിൽ ആകും. ഈ സമയത്ത് പുരോഗതി സാധ്യതകൾ വളരെ ദുർബലമാണ്. ജോലിയിൽ നിങ്ങൾക്ക് ലക്ഷ്യങ്ങൾ നേടാനും കൃത്യസമയത്ത് അത് പൂർത്തിയാക്കാനും കഴിഞ്ഞേക്കില്ല, നിങ്ങൾക്ക് സംതൃപ്തി കുറവ് അനുഭവപ്പെടും. നിങ്ങളുടെ സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും തർക്കങ്ങൾ ഉണ്ടാകാം. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, വളർച്ചയുടെ സാധ്യതകൾ ദുർബലമാണ്. പങ്കാളിത്ത ബിസിനെസ്സിൽ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ശ്രമങ്ങൾ ആവശ്യമാണ്. സാമ്പത്തികമായി നിങ്ങൾക്ക് ഒരു വസ്തുവുണ്ടെങ്കിൽ, അത് വിൽക്കുന്ന അവസ്ഥയിൽ നിങ്ങളെ എത്താം. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ നിസ്സാര കാര്യങ്ങളിൽ വഴക്കുകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാം, ഇത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാം.

ആരോഗ്യപരമായി, ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരാം.

പരിഹാരം:- ദിവസവും 108 തവണ "ഓം ദുർഗായ നമഃ '', “ഓം ഹനുമതേ നമഃ'' എന്ന് ജപിക്കുക.

ചിങ്ങം

ഈ രാശിയിൽ ജനിച്ച ആളുകൾ കൂടുതൽ ദൃഢനിശ്ചയമുള്ളവരും അവരുടെ തത്ത്വങ്ങൾ പാലിക്കുന്നവരുമായിരിക്കും. ശുക്രൻ മൂന്നാം, പത്താം ഭാവത്തിന്റെ അധിപനാണ്, അത് ശനിയുടെ കൂടെ ആറാം ഭാവത്തിൽ ആകും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് വിജയം നേടാനുള്ള നല്ല സമയമാണിത്. പുതിയ ജോലി സാധ്യതകളും ലഭിക്കും. അതേ സമയം, നിങ്ങൾ ചെയ്യേണ്ട ജോലികൾ കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരിക്കും. ജോലി സമ്മർദ്ദവും ഉണ്ടാകാം. സാമ്പത്തിക കാര്യത്തിൽ, നിങ്ങൾക്ക് നല്ല പണം സമ്പാദിക്കാൻ കഴിയും, അതേ സമയം, നിങ്ങൾക്ക് ഉയർന്ന ചെലവുകൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ, നിങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനായി നിങ്ങളുടെ ചെലവുകൾ വിവേകത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. ബിസിനസ്സിൽ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ അനുഭവപ്പെടാം. അതിനാൽ, നിങ്ങൾ ജാഗ്രത പാലിക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. നിങ്ങളുടെ ജീവിത പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇക്കാര്യത്തിൽ, നിങ്ങൾ ശാന്തമായിരിക്കുകയും, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും വേണം. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടപ്പിറപ്പുകളുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം ചിലവുകൾ ഉണ്ടാകാം.

പരിഹാരം:- വെള്ളിയാഴ്ചകളിൽ ശുക്രഹോമം ചെയ്യുക.

കന്നി

ഈ രാശിയിൽ ജനിച്ച ആളുകൾക്ക് നല്ല ആശയങ്ങളും സൃഷ്ടിപരമായ കഴിവുകളും ഉണ്ടായിരിക്കും. ശുക്രൻ രണ്ടാം ഭാവത്തിന്റെയും ഒൻപതാം ഭാവത്തിന്റെയും അധിപനാണ്, അത് ശനിയുടെ കൂടെ അഞ്ചാം ഭാവത്തിൽ ആകും. ഈ സമയത്ത് നിങ്ങൾക്ക് വികസനവും, സന്തോഷവും കൈവരും. നിങ്ങളുടെ ജോലി നന്നായി ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളെ സന്തോഷിപ്പിക്കുന്ന പുതിയ തൊഴിൽ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കാം. നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാൻ കഴിയും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം, നിങ്ങൾക്ക് സംതൃപ്തിയും അനുഭവപ്പെടും. ഊഹക്കച്ചവടത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും നിങ്ങൾക്ക് നേട്ടങ്ങൾ കൈവരാനുള്ള സാധ്യത കാണുന്നു. ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. ഇതിലൂടെ നിങ്ങൾക്ക് സംതൃപ്തി നേടാനാകും. ഈ സമയത്ത്, നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന പുതിയ ബിസിനസ്സ് അവസരങ്ങളും നിങ്ങൾക്ക് ലഭിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് നല്ല ബന്ധവും, ബന്ധങ്ങളിൽ പരസ്പര ധാരണ നിലനിൽക്കും. ഈ സമയം നിങ്ങളെ നല്ല ആരോഗ്യത്തോടെ നിലനിർത്തും. എന്നാൽ അതേ സമയം, നിങ്ങളുടെ കുട്ടികളുടെ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടി വരാം.

പരിഹാരം:- ഭഗവാൻ ഹനുമാനെ പൂജിക്കുകയും എന്നും "ഓം ഹനുമതേ നമഃ " ജപിക്കുകയും ചെയ്യുക.

തുലാം

സംഗീതത്തിൽ കൂടുതൽ താൽപ്പര്യമുള്ളവരായിരിക്കും ഇവർ. ശുക്രൻ ഒന്നും, എട്ടാം ഭാവങ്ങളുടെ അധിപനാണ്, സമയ സംയോജന സമയത്ത്, ശനി നാലാം ഭാവത്തിൽ നിൽക്കും. നിങ്ങൾക്ക് കുടുംബത്തിൽ സമ്മിശ്ര ഫലങ്ങൾ അനുഭവപ്പെടും. ഔദ്യോഗിക കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന നല്ല സംതൃപ്തിയും പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായും, സഹപ്രവർത്തകരുമായും നല്ല ബന്ധം നിലനിർത്താൻ നിങ്ങൾക്ക് കഴിയും. ബിസിനസ്സ് കൂടുതൽ വികസിപ്പിക്കുന്നതിനും ഈ സമയം നിങ്ങൾക്ക് വളരെ നല്ലതായിരിക്കാം. കൂടുതൽ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അതിനുള്ള കാലയളവ് നിങ്ങൾക്ക് അനുയോജ്യമായേക്കാം. സാമ്പത്തികമായി, നിങ്ങൾക്ക് നല്ലൊരു തുക ലഭിക്കും, കൂടാതെ സമ്പാദ്യത്തിനുള്ള സാധ്യതയും ഒരു വലിയ പരിധി വരെ സാധ്യമാകാം. നിങ്ങൾ വസ്തുവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള നല്ല സമയമായിരിക്കും. അനന്തരാവകാശം വഴിയും സമ്പാദിക്കുന്നതിനും ഈ സമയത്ത് നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നല്ല ബന്ധം ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ സമയം നിങ്ങൾക്ക് നല്ലതാണ് എന്നാൽ അതേ സമയം, നിങ്ങളുടെ അമ്മയുടെയും നിങ്ങളുടെ ജീവിത പങ്കാളിയുടെയും ആരോഗ്യ പരാഹ്നവുമായി ബന്ധപ്പെട്ട് ചിലവ് ഉണ്ടാകാം.

പരിഹാരം: വെള്ളിയാഴ്ചകളിൽ ശനി ഹോമം നടത്തുക.

വൃശ്ചികം

ജീവിതത്തിന്റെ രഹസ്യങ്ങൾ അറിയാൻ കൂടുതൽ താൽപ്പര്യമുള്ളവരും യാത്രകളിൽ താല്പര്യമുള്ളവരുമായിരിക്കും. ഏഴാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ ശുക്രൻ ശനിയുമായി മൂന്നാം ഭാവത്തിൽ നിൽക്കുന്നു. ഇക്കാരണത്താൽ, സമ്മിശ്ര ഫലങ്ങൾ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് അന്തരീക്ഷം സുഗമമായി കാണണമെന്നില്ല. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് ജോലി സമ്മർദ്ദം നേരിടേണ്ടി വരാം. നിങ്ങൾക്ക് ബിസിനസ്സിൽ പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞേക്കില്ല. ഒരു പുതിയ ബിസിനസ്സിലേക്ക് കടക്കുന്നത് നിങ്ങൾക്ക് നല്ലതല്ലായിരിക്കാം. സാമ്പത്തിക കയങ്ങളുമായി ബന്ധപ്പെട്ട് സമയം അത്ര അനുകൂലമാകില്ല. നിങ്ങൾക്ക് ഉയർന്ന ചെലവുകൾ നേരിടേണ്ടി വരാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് അനാവശ്യ തർക്കങ്ങൾ നേരിടേണ്ടി വരാം, കുറഞ്ഞ ധാരണ കാരണം ഇത് സാധ്യമായേക്കാം. ആരോഗ്യ കയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കാലുകൾക്ക് വേദന ഉണ്ടാകും നിങ്ങളുടെ കൂടപ്പിറപ്പുകൾക്കും സമയം അത്ര അനുകൂലമല്ല.

പരിഹാരം- ദിവസവും ലളിതാസഹസ്രനാമം ജപിക്കുക.

ധനു

ഈ രാശിക്കാർ തങ്ങളുടെ ഐശ്വര്യം വർധിപ്പിക്കുന്നതിൽ അതീവ തത്പരരായിരിക്കും. അവർ ദൈവത്തോട് കൂടുതൽ ഭക്തിയുള്ളവരായിരിക്കും.ശുക്രൻ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്, അത് ശനിയുടെ കൂടെ രണ്ടാം ഭാവത്തിൽ ആകും. ഇവർ സമ്പാദിക്കുന്നതെന്തും, അത് നിലനിർത്താൻ ഇവർക്ക് കഴിയുന്നില്ല. നിങ്ങളുടെ ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവരും. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ബിസിനസ്സിലെ നിങ്ങളുടെ നിലവിലെ സ്ഥാനം ഉയർന്ന ലാഭം നേടാനുള്ള സാധ്യത കുറയ്ക്കും. നിങ്ങൾ പുതിയ ബിസിനസ്സിലേക്ക് പ്രവേശിക്കാതിരിക്കുക അല്ലെങ്കിൽ അത് നിങ്ങളെ കുഴപ്പത്തിലാക്കാം. സാമ്പത്തികമായി, നിങ്ങൾ നല്ല പണം നേടുന്നുണ്ടാകാം, എന്നാൽ നിങ്ങൾ സമ്പാദിക്കുന്ന പണം നിലനിർത്താൻ നിങ്ങൾക്ക് എപ്പോഴും സാധ്യത കുറവായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി ഐക്യം കുറവായിരിക്കും. ആരോഗ്യപരമായി, ശനിയുമായി ശുക്രൻ ചേരുന്നത് കാലുകൾക്ക് വേദന, പല്ല്, സന്ധികളിലെ കാഠിന്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

പരിഹാരം:- "ഓം ഗുരവേ നമഃ" എന്ന് 108 തവണ ജപിക്കുക കൂടാതെ ദിവസവും "ഓം ഭാർഗവായ നമഃ" എന്ന് 108 തവണ ചൊല്ലുക.

മകരം

ഈ രാശിക്കാർ ജോലികളിൽ കൂടുതൽ പ്രതിബദ്ധതയുള്ളവരായിരിക്കും. ശുക്രൻ അഞ്ചാം ഭാവത്തിന്റെയും, പത്താം ഭാവത്തിന്റെയും അധിപൻ ആണ്, അത് ശനിയുമായി ചേരുന്ന സമയത്ത് ലഗ്ന ഭാവത്തിൽ ആകും. ഇക്കാരണത്താൽ, ഈ രാശിക്കാർ പിന്തുടരുന്ന പ്രയത്നത്തിലൂടെ വിജയം സാധ്യമാകും. നിങ്ങളുടെ ജോലിയിൽ ഭാഗ്യം കണ്ടെത്താനും നിങ്ങൾക്ക് സന്തോഷം നൽകുന്ന കൂടുതൽ പുതിയ അവസരങ്ങൾ കണ്ടെത്താനും കഴിയും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ലഭിക്കാം. ബിസിനസ്സിലെ നിങ്ങളുടെ നിലവിലെ സ്ഥാനം നിങ്ങൾക്ക് കൂടുതൽ സംതൃപ്തിയും ലാഭത്തിനുള്ള സാധ്യതയും നൽകും. സാമ്ബത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായി മാറുകയും നല്ല പണം സ്വരൂപിക്കുന്നതിനുള്ള അവസരങ്ങൾ സാധ്യമാകുകയും ചെയ്യും. സ്ഥാനക്കയറ്റം വഴി കൂടുതൽ പണം നേടാനുള്ള അവസരങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ കഴിയും. നിങ്ങൾക്ക് ശക്തമായ ആരോഗ്യം സാധ്യമാകുന്ന ഉയർന്ന ഊർജ്ജം പ്രധാനം ചെയ്യും.

പരിഹാരം: - ദിവസവും 44 തവണ "ഓം മണ്ഡായ നമഃ" എന്ന് ജപിക്കുക.

കുംഭം

ഈ രാശിക്കാർക്ക് ഗവേഷണം ചെയ്യുന്നതിൽ താൽപ്പര്യമുള്ളവരായിരിക്കും. ശുക്രൻ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്, ശനിയുമായി പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നു. ഇക്കാരണത്താൽ, ഈ കാലഘട്ടത്തിൽ അശുഭാപ്തിവിശ്വാസം ഉണ്ടാകാം. ഈ കാലയളവിൽ നിങ്ങളുടെ ഭാഗ്യം കുറയാം, ഇക്കാരണത്താൽ, ആത്മവിശ്വാസക്കുറവ് നിങ്ങളിൽ ഉണ്ടാകും. ജോലി സമ്മർദ്ധം ഉണ്ടാകും. നിങ്ങളുടെ സമപ്രായക്കാരുമായി നല്ല ബന്ധം നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ബിസിനസ്സിലെ നിങ്ങളുടെ നിലവിലെ സ്ഥാനം നിങ്ങൾക്ക് ഒരു നിശ്ചിത ശൂന്യതയും ലാഭത്തിനുള്ള സാധ്യതയും നിങ്ങൾ സാക്ഷ്യപ്പെടുത്തിയേക്കാം. പങ്കാളിത്ത ബിസിനസ്സിൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി ചെലവുകൾ ഉയരും. അതിൽ ശ്രദ്ധിക്കുക അല്ലാത്തപക്ഷം നിങ്ങൾ സ്വയം കുഴപ്പത്തിലായേക്കാം. ദാമ്ബത്യ ബന്ധത്തിൽ യോജിപ്പ് കുറയാം, ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാം. ആരോഗ്യപരമായി, ശനിയുമായി ശുക്രന്റെ സംയോജനം നിങ്ങൾക്ക് കാലുകളിലും സന്ധികളിലും വേദനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നൽകികാം.

പരിഹാരം: - 108 തവണ "ഓം മണ്ഡായ നമഃ" എന്ന് ജപിക്കുക.

മീനം

ശുക്രൻ മൂന്നാമത്തെയും, എട്ടാമത്തെയും ഭാവാധിപനാണ് ഇത് പതിനൊന്നാം ഭാവത്തിൽ ശനിയുടെ കൂടെ നിൽക്കും. ഇത് നിങ്ങൾക്ക് നല്ല സമയം ആയിരിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നല്ല വളർച്ചയ്ക്കും വിദേശ യാത്രയ്ക്കും സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് കഴിയും. പുതിയ ജോലി സാധ്യതകൾക്കും യോഗം കാണുന്നു. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഉയർന്ന ലാഭം ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സിലേക്ക് കടക്കാം അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പങ്കാളിത്ത ബിസിനസ്സ് മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഭാഗ്യമായിരിക്കും. ശമ്പള വര്ധനവിനും സാധ്യത കാണുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ ഐക്യം നിലനിർത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജീവിത പങ്കാളിയുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയും. കൂടപ്പിറപ്പുകളുടെ ആരോഗ്യത്തിനായി പണം ചെലവഴിക്കേണ്ടി വരും. നിങ്ങൾക്ക് സമയം അനുകൂലമാണ്.

പരിഹാരം:- വെള്ളിയാഴ്ചകളിൽ ലക്ഷ്മി ഹോമം നടത്തുക.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer