Personalized
Horoscope
  • Talk To Astrologers
  • Girish

രാശി അറിയാൻ രാശി കാൽക്കുലേറ്റർ - Rashi Calculator in Malayalam

എന്റെ രാശി എന്താണ്? എന്ന് നിങ്ങൾ പലപ്പോഴും ചോദിക്കാറുണ്ടാകാം. ഞങ്ങളുടെ രാശി കാൽക്കുലേറ്റർ ഉപയോഗിച്ച് ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം അറിയൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ജനിക്കുന്ന സമയത്ത് നിങ്ങളുടെ ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജനന വിശദാംശങ്ങൾ ചേർത്ത് ഇപ്പോൾ നിങ്ങളുടെരാശി അറിയാവുന്നതാണ്:

ജനന വിവരങ്ങൾ നൽകുക

കൂട്ടിച്ചേർക്കലുകളും/ അഡ്‌വാൻസ് സെറ്റിങ്ങുകളും



നിങ്ങളുടെ ജനന ചാർ‌ട്ടിൽ‌ ചന്ദ്രന്റെ സ്ഥിതി അറിയാൻ രാശി കാൽ‌ക്കുലേറ്റർ‌ നിങ്ങളെ സഹായിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് അടിസ്ഥാനപരമായി നിങ്ങളുടെ ചന്ദ്ര ചിഹ്നമാണ്. വേദ ജ്യോതിഷപ്രകാരം മനസ്സിന്റെ പ്രതിനിധാനമാണ് ചന്ദ്രൻ. ഒരു മനുഷ്യൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ചന്ദ്രൻ ഗ്രഹത്തിലൂടെ നിർണ്ണയിക്കപ്പെടുന്നു, കൂടാതെ അതിന്റെ സ്ഥാനം ഒരു വ്യക്തിയുടെ പ്രവർത്തനത്തെയും പ്രതികരണത്തെയും സൂചിപ്പിക്കുന്നു. അത് എങ്ങനെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു, നമ്മൾ കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കാൻ പോകുന്നു, ആവശ്യമായ നടപടികൾ എങ്ങനെ എടുക്കും തുടങ്ങിയ കാര്യങ്ങൾ. ജനന നക്ഷത്രം ഒരു വ്യക്തിയുടെ മാനസിക സ്ഥിരതയെ സൂചിപ്പിക്കുന്നതിനാൽചന്ദ്ര രാശിയിലൂടെ വിശകലനം ചെയ്യുന്നു. രാശി മനസിലാക്കാൻ, നിങ്ങൾ ആദ്യം ജ്യോതിഷത്തിലെ രാശി അധിപനേയും ചന്ദ്രനെയും കുറിച്ച് അറിയേണ്ടതാണ്.

വേദ ജ്യോതിഷത്തിലെ ചന്ദ്രനും രാശി അധിപനും

ചന്ദ്രൻ വസിക്കുന്ന ഗ്രഹമാണ് രാശി അധിപൻ. രാശിഅധിപന്റെ പേര് ചുവടെ നൽകിയിരിക്കുന്നു:

  • സൂര്യൻ: “സൂര്യൻ” ആകാശത്തിലെ “രാജാവ്” എന്നറിയപ്പെടുന്നു. ഏറ്റവും ചൂടേറിയ ഗ്രഹമാണ് സൂര്യൻ. ഇത് സമൂഹത്തിലെ സർക്കാർ അല്ലെങ്കിൽ ആധികാരിക നിലപാടിനെ പ്രതിനിധീകരിക്കുന്നു. ഇത് “ആത്മാവ്”, “പിതാവ്” എന്നിവയെ സൂചിപ്പിക്കുന്നു. ഇത് എല്ലാ ഗ്രഹങ്ങൾക്കും ഊർജ്ജം നൽകുന്നു. ഇത് ഇതിന്റെ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു.
  • ചന്ദ്രൻ: ഒരു വ്യക്തിയുടെ “മനസ്സിനെ” പ്രതിനിധീകരിക്കുന്നതിനാൽ ചന്ദ്രനെ ഒരു പ്രധാന ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇത് ആകാശത്തെ “രാജ്ഞി” ആയി കണക്കാക്കപ്പെടുന്നു. ഇത് സ്വകാര്യ മേഖല അല്ലെങ്കിൽ “ആഭ്യന്തര സർക്കാർ” എന്നിവയെ സൂചിപ്പിക്കുന്നു. ഇത് ജ്യോതിഷത്തിൽ “അമ്മ” യെ സൂചിപ്പിക്കുന്നു.
  • ബുധൻ: ഈ ഗ്രഹം “രാജകുമാരന്റെ” ന്റെ സ്വഭാവം പ്രദർശിപ്പിക്കുന്നു. ഇത് ഒരു വ്യക്തിയുടെ യുക്തിപരമായ കഴിവ് അല്ലെങ്കിൽ കണക്കുകൂട്ടൽ കഴിവ് എന്നിവ സൂചിപ്പിക്കുന്നു. ബുധൻ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്, മാത്രമല്ല ഇത് ജ്യോതിഷപരമായ അറിവും നൽകുന്നു. ഇത് സൂര്യനോട് വളരെ അടുത്തുള്ള ഗ്രഹമാണ്. ഈ ഗ്രഹത്തെ “ദൈവദൂതൻ” എന്നും കണക്കാക്കപ്പെടുന്നു, കൂടാതെ നമ്മുടെ ആശയവിനിമയ ശേഷിയും ഇത് കൈകാര്യം ചെയ്യുന്നു.
  • ശുക്രൻ: ശുക്രൻ ആകാശഗോളത്തിൽ “രാജകുമാരിയായി” വർത്തിക്കുന്നു. ഒരാളുടെ ജീവിതത്തിൽ സ്നേഹം, പ്രണയം, സൗന്ദര്യം, ബന്ധങ്ങൾ എന്നിവ ശുക്രൻ പ്രതിനിധാനം ചെയ്യുന്നു. ഇത് പുരുഷന്മാരുടെ ജനന ചാർട്ടിലെ ഭാര്യ, കാമുകി അല്ലെങ്കിൽ ഏതെങ്കിലും പെൺകുട്ടിയെ പ്രതിനിധീകരിക്കുന്നു. ഇത് വിവാഹത്തിന് പ്രാധാന്യമുള്ളതാണ്. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക മൂല്യത്തെ സൂചിപ്പിക്കുന്നു.
  • ചൊവ്വ: ആകാശഗോളത്തിൽ പ്രധാന കമാൻഡർ അല്ലെങ്കിൽ സൈനികനാണ് ചൊവ്വ. ഇത് ഒരാളുടെ പോരാട്ട ശേഷിയെയും ആക്രമണത്തെയും സൂചിപ്പിക്കുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ഇത് ഒരാൾക്ക് ഒരാൾക്ക് വളരെയധികം ധൈര്യം നൽകുന്നു. ചൊവ്വ എല്ലായ്പ്പോഴും “വേഗത്തിലും”, യുദ്ധം ചെയ്യാൻ തയ്യാറുമാണ്. ഇത് എല്ലായ്പ്പോഴും വളരെ വേഗത്തിൽ പ്രതികരിക്കുന്നു അല്ലെങ്കിൽ ഒരു വ്യക്തിയുടെ “സജീവതയെ” ആണ് സൂചിപ്പിക്കുന്നത്.
  • വ്യാഴം: ആകാശഗോളത്തിലെ “രാജാവിന്റെ മന്ത്രി” ആണ് വ്യാഴം എന്ന് പറയാം. ഇത് ഒരു വ്യക്തിയുടെ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന “ഗുരുക്കൾ” അല്ലെങ്കിൽ “അധ്യാപകർ” എന്നിവയെ ഇത് പ്രതിനിധീകരിക്കുന്നു. ഇത് സ്ത്രീയുടെ ചാർട്ടിലെ “ഭർത്താവിനെ” സൂചിപ്പിക്കുന്നു. ഇത് ജ്യോതിഷപ്രകാരം മതപരവും ഏറ്റവും പ്രയോജനകരവുമായ ഗ്രഹമാണ്.
  • ശനി: ആകാശഗോളത്തിൽ ശനി “ദാസൻ” ആണ്. ഇത് സാധാരണക്കാർ പൊതുജനങ്ങൾ എന്നിവയെ കാണിക്കുന്നു. ഇത് വിധിയെ പ്രധിനിധീകരിക്കുന്നു. നിങ്ങളുടെ കർമ്മമനുസരിച്ച് ഇത് നിങ്ങൾക്ക് ഈ ജന്മത്തിലെ ഫലങ്ങൾ നൽകുന്നു. ഇത് വളരെ സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് അതുകൊണ്ട് തന്നെ ഇത് നിങ്ങൾക്ക് ഫലങ്ങൾ നൽകാൻ സമയമെടുക്കും. ഇത് നിങ്ങളുടെ ക്ഷമയെ സൂചിപ്പിക്കുന്നു.

ഒരാളുടെ ജനന ചാർട്ടിൽ രാശി വിശകലനം ചെയ്യുമ്പോൾ ഇത് പ്രധാനമായതിനാൽ നമുക്ക് ചന്ദ്രനെ വിശകലനം ചെയ്യാം.

ജ്യോതിഷത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ചന്ദ്രൻ. ഇത് ഒരു വ്യക്തിയുടെ വികാരങ്ങളെ സൂചിപ്പിക്കുന്നു. സൂര്യൻ നിങ്ങളുടെ ആത്മാവിനെ സൂചിപ്പിക്കുന്നു, അതുപോലെ ചന്ദ്രൻ നിങ്ങളുടെ മനസ്സിനെ സൂചിപ്പിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും വളരെ പ്രധാനമാണ്, ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് ഇത് സഹായിക്കുന്നു. ജ്യോതിശാസ്ത്രപരമായി, ഇത് ഒരു ഗ്രഹമല്ല, എന്നിരുന്നാലും ജ്യോതിഷത്തിൽ ഇതിനെ ഒരു ഗ്രഹമായി തന്നെ കണക്കാക്കുന്നു. നിങ്ങളുടെ ചന്ദ്രരാശി കണ്ടെത്താനും നിങ്ങളെയും നിങ്ങളുടെ വികാരങ്ങളെയും വ്യക്തിത്വത്തിന്റെയും സ്വാധീനം മനസ്സിലാക്കാനും രാശി കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു.

എല്ലാ ബന്ധങ്ങളിലും ഐക്യം നിലനിർത്തേണ്ടത് മനുഷ്യജീവിതത്തിൽവളരെ പ്രധാനമാണ്. ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള മാനസികവും വൈകാരികവുമായ ശക്തിയെയാണ് ഇത് സൂചിപ്പിക്കുന്നതോടൊപ്പം പരസ്പരം സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. ഇത് കർക്കിടക രാശിയെ നിയന്ത്രിക്കുകയും” ഇടവം രാശിയെ ഉയർത്തുകയും ചെയ്യുന്നു.

ഇതിനെ ഒരു സ്ത്രീ ഗ്രഹമായി വിശ്വസിക്കപ്പെടുന്നു. ഇത് പ്രകൃതിയിൽ പ്രയോജനകരമാണ്.വ്യാഴം ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജിക്കുമ്പോൾ സമ്പത്ത്, ജ്ഞാനം, സമൃദ്ധി എന്നീ ഫലം ആണ് സൂചിപ്പിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം സുഹൃത്തുക്കളാണ്, എല്ലാ കാലത്തും ഒരാളുടെ ജീവിതത്തിൽ സന്തോഷം നൽകുന്നു.

ജ്യോതിശാസ്ത്ര പരമായി മറ്റെല്ലാ ഗ്രഹങ്ങളിലെയും ഏറ്റവും ചെറിയ ഗ്രഹമായി ഇത്, പക്ഷേ അതിന്റെ അടുപ്പം കാരണം ഭൂമിയിൽ വലിയ സ്വാധീനം ഇത് ചെലുത്തുന്നു. ഇത് ഭൂമിയോട് വളരെ അടുത്താണ്, അതിനാൽ ഇത് നമ്മെ വളരെയധികം സ്വാധിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകളെ. സൂര്യനേക്കാൾ പുരാതന കാലം തൊട്ടേ ചന്ദ്രന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ചന്ദ്രന് അതിന്റേതായ പ്രകാശമില്ല, പക്ഷേ സൂര്യപ്രകാശം ഉപയോഗിച്ച് അത് സ്വയം പ്രകാശിക്കുന്നു.

ഇത് വെള്ളത്തെ പ്രതിനിധീകരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ദ്രാവകത്തെ സൂചിപ്പിക്കുന്നു. അത് നിങ്ങളെ മാനസിക സമാധാനവും സന്തോഷവും എന്നിവയാൽ അനുഗ്രഹിക്കും. മറുവശത്ത്, ഇത് അശുഭാവസ്ഥയിലായാൽ, അത് ഒരാളുടെ ജീവിതത്തിൽ വിഷാദം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകാം. നിങ്ങളുടെ ജാതകത്തിൽ ചന്ദ്രൻ ബാധിക്കപ്പെട്ട അവസ്ഥയിലായാൽ നിങ്ങൾക്ക് അമ്മയിൽ നിന്ന് ശരിയായ പോഷണം ലഭിക്കാനിടയുണ്ടാവില്ല. ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ അമ്മയെ നഷ്ടപ്പെടാം.

ഒരാളുടെ ജനന ചാർട്ട് വിശകലനം ചെയ്യുമ്പോൾ ജനന രാശി അല്ലെങ്കിൽ ചന്ദ്ര രാശി വളരെ പ്രധാന പങ്ക് വഹിക്കുന്നു. ചന്ദ്രൻ ഒരാളുടെ ജീവിതത്തിലെ വികാരങ്ങൾ, മനഃശാസ്ത്രപരമായ കാര്യങ്ങൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. ഇത് “അമ്മ” യെ പ്രതിനിധീകരിക്കുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനുവേണ്ടി ചെയ്യുന്നതുപോലെ പരിസ്ഥിതിയിലെ എല്ലാത്തിനെയും ചന്ദ്രൻ പരിപാലിക്കുന്നു.

രാശി ചിഹ്ന ചാർട്ട് നിങ്ങളുടെ വികാരങ്ങളുടെ വ്യക്തമായ ചിത്രം പ്രധാനം ചെയ്യുന്നു. വിവാഹ സമയത്ത് ഇതിന് പ്രത്യേക മുൻഗണന നൽകുന്നു.

രാശിയുടെ പ്രാധാന്യം

എന്റെരാശി എന്താണ്? എന്ന് നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകാം, എന്തുകൊണ്ടാണ് രാശി കണക്കാക്കുന്നത്? രാശി കാൽക്കുലേറ്റർ നിങ്ങളുടെ രാശിയെക്കുറിച്ച് ഹ്രസ്വമായ ആശയം നൽകാൻ സഹായിക്കും. ഈ രാശി കാൽക്കുലേറ്ററിലൂടെ നിങ്ങളുടെ ജൻമ രാശി എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ചന്ദ്ര രാശിയുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകാൻ കഴിയും. രാശിയുടെ പ്രാധാന്യം നമുക്ക് മനസിലാക്കാം:

  • വ്യക്തിത്വം, സ്വഭാവം, പെരുമാറ്റം, ഇഷ്ടാനിഷ്ടങ്ങൾ, നിങ്ങളുടെ ഉള്ളിലെ കഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇത് വെളിപ്പെടുത്തുന്നു.
  • നിങ്ങളുടെ വിധിക്കനുസരിച്ച് ശരിയായ പാതയിലേക്ക് നിങ്ങളെ നയിക്കുന്നതിന് രാശി ചിഹ്നം നിങ്ങളെ സഹായിക്കും.
  • നിങ്ങളുടെ അനുയോജ്യത മറ്റ് ആളുകളുമായി കണ്ടെത്തുന്നതിൽ പ്രത്യേകിച്ച് നിങ്ങളുടെ പങ്കാളിയുമായി രാശി ചിഹ്‌നം പ്രധാന പങ്ക് വഹിക്കുന്നു. അത് നിങ്ങളുടെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ, അച്ഛൻ, കാമുകൻ, ഭാര്യ അല്ലെങ്കിൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ആരെങ്കിലും ആകാം.
  • എല്ലാവരുമായും നല്ലതും യോജിപ്പുള്ളതുമായ ബന്ധം നിലനിർത്താൻ ഇത് നിങ്ങളെ പ്രാപ്‌തമാക്കുന്നു.
  • ഇത് നിങ്ങളുടെ ജീവിത പാത, ഭാഗ്യം, ചന്ദ്രരാശിയിൽ ജനിച്ച മറ്റൊരു വ്യക്തിയുമായുള്ള മാനസിക അനുയോജ്യത എന്നിവയിലേക്ക് നയിക്കുന്നു.
  • ഇന്ത്യൻ വേദ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാശി ചിഹ്നം അറിഞ്ഞിരിക്കണം. രാശി ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ പ്രവചിക്കപ്പെടുന്നു.
  • ഭാരതീയ ജ്യോതിഷികൾ രാശി ചിഹ്നത്തെ ലഗ്ന ഭാവമായി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിൽ പ്രവചനം നൽകുന്നു സംക്രമണവും ഈ ഗ്രഹത്തിന്റെ വിവിധ ഭാവങ്ങളിൽ നടക്കുന്നു.

ജ്യോതിഷചക്രത്തെ അടിസ്ഥാനമാക്കിയുള്ള പന്ത്രണ്ട് രാശികൾ

വേദ ജ്യോതിഷ പ്രകാരം 12 രാശികളാണ് ഉള്ളത്. ചന്ദ്രൻ വ്യത്യസ്ത ഭാവങ്ങളിലാകുമ്പോൾ നിങ്ങളുടെ മനസ്സും വികാരങ്ങളും എങ്ങനെ പ്രവർത്തിക്കുമെന്ന് നമ്മുക്ക് നോക്കാം:

  • മേടം: നിങ്ങൾ വളരെ ഉന്മേഷമുള്ളവരും ആവേശഭരിതനും അക്ഷമനും സജീവമായി പഠിക്കുന്നവരുമായിരിക്കും.
  • ഇടവം: ഈ രാശിയിൽ ചന്ദ്രൻ ഉയർന്ന ഭാവത്തിലായിരിക്കും. ഇത് ചന്ദ്രന്റെ അനുകൂല രാശിയാണ്. ഈ രാശിക്കാർ മാനസികമായി സ്ഥിരതയുള്ളവരായിരിക്കും.
  • മിഥുനം: നിങ്ങൾ മാനസികമായി ഇരട്ട സ്വഭാവമുള്ളവരായിരിക്കും.
  • കർക്കിടകം: നിങ്ങൾ എല്ലാവർക്കും ഒരു അമ്മയെപ്പോലെയാകും, എല്ലാവരേയും ഒരു അമ്മയെപ്പോലെ പരിപാലിക്കുകയും ചെയ്യും.
  • ചിങ്ങം: നിങ്ങൾ സിംഹത്തെപ്പോലെ മനോഭാവം ഉള്ളവരായിരിക്കും. നിങ്ങൾ ജന്മനാ നേതാവും രാജകീയ ചിന്താഗതിക്കാരുമായിരിക്കും.
  • തുലാം: നിങ്ങളുടെ മനസ്സ് സമതുലിതമായിരിക്കും. എന്നിരുന്നാലും സംതൃപ്തിക്കായി കാര്യങ്ങൾ സന്തുലനം ചെയ്യേണ്ടതാണ്.
  • വൃശ്ചികം: ഇത് ചന്ദ്രന് അനുകൂല സ്ഥാനമല്ല. ഒരാളുടെ ജാതകത്തിലെ മറ്റ് കാര്യങ്ങളെയും ഗ്രഹങ്ങളുടെ വ്യത്യാസത്തെയും ആശ്രയിച്ച് മനുഷ്യമനസ്സിലെ ഏറ്റക്കുറച്ചിലുകൾ ഇത് സൂചിപ്പിക്കുന്നു.
  • ധനു: ഇത് ധർമ്മ ഭവനമായതിനാൽ നിങ്ങൾക്ക് മതകാര്യങ്ങളിൽ താല്പര്യമുണ്ടാകും.
  • മകരം: നിങ്ങളുടെ ചിന്തകളിൽ നിങ്ങൾ സ്ഥിരതയുള്ളവരായിരിക്കും, ഒപ്പം നിങ്ങളുടെ സമീപനം വളരെ ഉറച്ചതായിരിക്കും.
  • കുംഭം: നിങ്ങൾ സാമൂഹികവും ആശയവിനിമയപരവും വ്യത്യസ്ത സമൂഹങ്ങളുടെയും സമുദായങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുകയും ചെയ്യും.
  • മീനം: നിങ്ങൾ ആത്മീയതയിൽ താല്പര്യം ഉണ്ടാകുകയും, നിങ്ങളുടെ മനസ്സ് ചില വ്യത്യസ്ത ലോകങ്ങളിലേക്ക് വ്യാപിക്കാൻ താല്പര്യപ്പെടുകയും ചെയ്യാം.

നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാശി ചിഹ്നം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾ മാനസികമായി സന്തുഷ്ടനാണെങ്കിൽ, ലോകത്തിലെ എല്ലാ കാര്യങ്ങളും നിങ്ങൾ കൂടുതൽ സന്തോഷിക്കും. നിങ്ങൾ ഉള്ളിൽ സന്തോഷമുള്ളവരാണെങ്കിൽ, നിങ്ങൾക്ക് സമാനമായ സന്തോഷം നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിലേക്ക് വ്യാപിപ്പിക്കാൻ കഴിയും. അതിനാൽ ഇത് സന്തോഷത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും.

രാശി കാൽക്കുലേറ്റർ നിങ്ങൾ ഇഷ്ടപ്പെടുമെന്നും വേദ ജ്യോതിഷപ്രകാരം നിങ്ങളുടെ ചന്ദ്ര രാശി കൃത്യമായി കണ്ടെത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers