ചൈത്ര നവമി/ രാമനവമി 2022: തിയ്യതി, സമയം, രാശിപ്രകാരമുള്ള സമൃദ്ധി

സനാതന ധർമ്മ പ്രകാരം രാമനവമി എന്നും അറിയപ്പെടുന്ന ചൈത്ര നവമി ഏറ്റവും പ്രധാനപ്പെതാണ്. ശ്രീരാമന്റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അയോധ്യയിലെ ചൈത്രമാസത്തിലെ ശുക്ല പക്ഷ നവമിയിൽ, ദശരഥ രാജാവിന്റെയും രഘുകുല രാജ്ഞി കൗസല്യയുടെയും മകനായി അദ്ദേഹം ജനിച്ചു. രാമനവമി ആഘോഷം ഭക്തിയോടും സന്തോഷത്തോടും കൂടി ആചരിക്കുന്നു. നവദുർഗയുടെ പ്രതീകമായ ഒമ്പത് പെൺകുട്ടികൾക്കൊപ്പം ശ്രീരാമന് പായസം, പഴങ്ങൾ തുടങ്ങിയ മധുരപലഹാരങ്ങൾ അർപ്പിക്കുന്നു.

Ram Navami

രാമ നവമി 2022: മുഹൂർത്തം

ഇന്ത്യയിലെ മുഹൂർത്തം: ഏപ്രിൽ 10, 2022 ന്, ഞായറാഴ്ച

നവമി തിഥി ആരംഭിക്കുന്നു- ഏപ്രിൽ 10, 2022 -ന് 01:25 AM

നവമി തിഥി അവസാനിക്കുന്നു- ഏപ്രിൽ 11-ന്, 2022 03:17 AM

ശ്രീരാമന്റെ ജനന മുഹൂർത്തം- 11:06 AM മുതൽ 01:39 PM വരെ

ദൈർഘ്യം- 02 മണിക്കൂർ 33 മിനിറ്റ്

രാമ നവമി 2022: മനസ്സിൽ കരുതേണ്ട കാര്യങ്ങൾ

  • ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ഗംഗാ നദിയിൽ കുളിക്കുക. സാധ്യമല്ലെങ്കിൽ, കുളിക്കുന്ന വെള്ളത്തിൽ കുറച്ച് ഗംഗാജലം ഒഴിച്ചാലും മതിയാകും .
  • ശ്രീരാമനെയും, ദുർഗ്ഗാദേവിയെയും ആരാധിക്കുക.
  • ഈ ദിവസം പെൺകുട്ടികൾക്ക് ഭക്ഷണം, പഴങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകുക.
  • രാമായണത്തിലെ രാമ രക്ഷാ സ്തോത്രം, രാമ മന്ത്രം, ബാലകാണ്ഡം എന്നിവ ചൊല്ലുക.

രാമനവമി 2022 : മത വിശ്വാസം

അയോധ്യയിലെ രാജാവായ ദശരഥൻ തന്റെ മൂന്ന് ഭാര്യമാരായ കൗശല്യ, കൈകേയി, സുമിത്ര എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അയോധ്യ വളരെ സമൃദ്ധിയുടെ കാലഘട്ടത്തിലായിരുന്നു. എന്നിരുന്നാലും, ദശരഥന് ഒരു വലിയ പ്രശ്‌നം നേരിടേണ്ടിവന്നു. അദ്ദേഹത്തിന് കുട്ടികളില്ല, അതിനാൽ രഘുകുല സിംഹാസനത്തിന്റെ പിൻഗാമികളില്ല. അതിനാൽ, കുട്ടിയെ ലഭിക്കാൻ ഋഷി വസിഷ്ഠന്റെ നിർദ്ദേശപ്രകാരം അദ്ദേഹം പുത്ര-കാമേഷ്ടി യാഗം നടത്തി. അനന്തരഫലമായി, അഗ്നിദേവൻ ദശരഥന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹത്തിന് ഒരു പാത്രം ദിവ്യമായ പായസം നൽകി. അദ്ദേഹത്തിന്റെ ഭാര്യമാർക്ക് പായസം നൽകാൻ അദ്ദേഹം ദശരഥനോട് അഭ്യർത്ഥിച്ചു. ദശരഥാർത്ഥൻ കൽപ്പന പാലിച്ച് പായസം പകുതി തന്റെ മൂത്ത ഭാര്യ കൗശ്യലയ്ക്കും മറ്റൊരു പകുതി ഇളയ ഭാര്യ കൈത്കേയിക്കും നൽകി. രണ്ട് രാജ്ഞിമാരും തങ്ങളുടെ ഭാഗത്തിന്റെ പകുതി സുമിത്രയ്ക്ക് നൽകി. ചൈത്രമാസത്തിലെ ഒമ്പതാം ദിവസം, കൗസല്യ രാമനും, കൈകേയി ഭരതനും, സുമിത്ര ലക്ഷ്മണനും ശത്രുഘ്നനും ജന്മം നൽകി. അന്നുമുതൽ, ഈ ദിവസം ലോകമെമ്പാടും വലിയ സന്തോഷത്തോടെ രാമനവമിയായി ആഘോഷിക്കുന്നു.

രാമനവമി 2022: ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ കാര്യങ്ങൾ

  • സൂര്യോദയത്തിന് മുമ്പ് ഉണർന്ന് ഗംഗാ നദിയിൽ കുളിക്കണം. അത് സാധ്യമല്ലെങ്കിൽ, കുളിക്കുന്ന വെള്ളത്തിൽ കുറച്ച് ഗംഗാജലം ഒഴിച്ചാലും മതിയാകും.
  • ശ്രീരാമന്റെ ജനന ചടങ്ങ് നടത്തുക.
  • ഈ ദിവസം പെൺകുട്ടികൾക്ക് ഭക്ഷണം, പഴങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകുക.
  • ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ, പഴങ്ങൾ, അലങ്കാര വസ്തുക്കൾ , ഹൽവ-പുരി തുടങ്ങിയ ഇനങ്ങൾ ദേവിയ്ക്ക് സമർപ്പിക്കുന്നത് ഭാഗ്യം പ്രധാനം ചെയ്യും.
  • വീടിന്റെ പ്രധാന വാതിലിൽ ഒരു മാങ്ങയുടെ ഇല വയ്ക്കുക.
  • ഈ ദിവസം കോപം ഒഴിവാക്കുക.
  • മദ്യം , മാംസം എന്നിവ കഴിക്കരുത്.
  • വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക.
  • ഈ സമയം ബ്രഹ്മചര്യം പാലിക്കുന്നത് നല്ലതാണ്.

2022-ലെ രാമനവമി ദിനത്തിൽ അനുഗ്രഹത്തിനും, ഐശ്വര്യത്തിനും വേണ്ടി രാശി പ്രകാരം ഭഗവാൻ ശ്രീരാമന് സമർപ്പിക്കേണ്ടവ :

മേടം - ശ്രീരാമനും, ദുർഗദേവിയ്ക്കും മാതളനാരങ്ങ അല്ലെങ്കിൽ ശർക്കര സമർപ്പിക്കുക

ഇടവം - ശ്രീരാമനും ദുർഗ്ഗാ ദേവിയ്ക്കും വെളുത്ത നിറമുള്ള രസഗുല്ല സമർപ്പിക്കുക.

മിഥുനം - ശ്രീരാമനും, ദുർഗ്ഗാ ദേവിയ്ക്കും മധുരപലഹാരം സമർപ്പിക്കുക.

കർക്കടകം - രാമനും, ദുർഗ്ഗാ ദേവിയ്ക്കും പായസം സമർപ്പിക്കുക.

ചിങ്ങം - രാമനും, ദുർഗ്ഗാ ദേവിയ്ക്കും മോത്തി ചൂർ ലഡു അല്ലെങ്കിൽ കൂവള പഴം സമർപ്പിക്കുക.

കന്നി - രാമനും, ദുർഗ്ഗ ദേവിയ്ക്കും പച്ച നിറമുള്ള പഴങ്ങൾ സമർപ്പിക്കുക.

തുലാം - രാമനും, ദുർഗ്ഗാ ദേവിയ്ക്കും മധുരപലഹാരങ്ങൾ സമർപ്പിക്കുക.

വൃശ്ചികം - ശ്രീരാമനും, ദുർഗ്ഗാ ദേവിയ്ക്കും ഹൽവ-പുരി സമർപ്പിക്കുക.

ധനു - രാമനും, ദുർഗ്ഗാ ദേവിയ്ക്കും കടലമാവ് കൊണ്ട് ഉണ്ടാക്കിയ ഹൽവ അല്ലെങ്കിൽ മധുരപലഹാരങ്ങൾ സമർപ്പിക്കുക.

മകരം - ശ്രീരാമനും ദുർഗയ്ക്കും ഉണക്ക-പഴങ്ങൾ സമർപ്പിക്കുക.

കുംഭം - ശ്രീരാമനും, ദുർഗ്ഗാ ദേവിയ്ക്കും കറുത്ത മുന്തിരിയും കറുത്ത കടല കൊണ്ട് ഉണ്ടാക്കിയ ഹൽവയും സമർപ്പിക്കുക.

മീനം - രാമനും, ദുർഗ്ഗാ ദേവിയ്ക്കും കടലമാവ് കൊണ്ട് ഉണ്ടാക്കിയ ലഡ്ഡു സമർപ്പിക്കുക.

ചൈത്ര രാമ നവരാത്രി 2022: പാരണ സമയം

ചൈത്ര നവരാത്രി പാരണ നവമി തിഥി കഴിയുകയും ദശമി തിഥി പ്രബലമാകുകയും ചെയ്യുമ്പോൾ ആണ്. പ്രതിപാദം മുതൽ നവമി വരെ ചൈത്ര നവരാത്രി ഉപവാസം അനുഷ്ഠിക്കുന്നു, നവമി തിഥിയിൽ ഉടനീളം ചൈത്ര നവരാത്രി ഉപവാസം ആചരിക്കേണ്ടതാണ്.

2022 ഏപ്രിൽ 11-ന് രാവിലെ 6:00 മണിക്ക് ശേഷമായിരിക്കും പാരണ സമയം.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer