ജയ ഏകാദശി 2022
ശുക്ല പക്ഷത്തിലെ മാഘ മാസത്തിലാണ് എല്ലാ വർഷവും ജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. 2022 ഫെബ്രുവരി 12 ലാണ് ഈ വർഷം ശനിയാഴ്ചയാണ് ഇത് വരുന്നത്. എല്ലാ ചടങ്ങുകളും, ആചാരങ്ങളും ഉൾപ്പെടെ അനുഷ്ഠാനങ്ങളും പാലിക്കുന്നത് വഴി ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുമെന്ന് വിശ്വസിക്കുന്നു. ലക്ഷ്മിദേവിയുടെ അനുഗ്രഹം നമ്മുടെ എല്ലാ വേദനകളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു.
ബാനർ
ജയ ഏകാദശി ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. 'ജയ ഏകാദശി’ മാഘ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ്. ഒരു വർഷത്തിൽ, ഏകദേശം 24 മുതൽ 26 വരെ ഏകാദശികളുണ്ട്, ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഈ ഏകാദശി പ്രാധാന്യമുള്ളതാണ്. ജയ ഏകാദശി ദിവസം ഭഗവാൻ മഹാവിഷ്ണുവിനെ പൂജിക്കുന്നു. കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ, ജയ ഏകാദശി 'ഭൂമി ഏകാദശി' എന്നും 'ഭീഷ്മ ഏകാദശി’ എന്നും അറിയപ്പെടുന്നു.
ജയ ഏകാദശിയുടെ പ്രാധാന്യത്തെ പരാമർശിക്കുന്നതാണ് 'പത്മപുരാണം', 'ഭവിഷ്യോത്തര പുരാണം' എന്നിവ. ഈ ദിവസത്തെ വ്രതമനുഷ്ഠിച്ചാൽ 'ബ്രഹ്മഹത്യ' മുതലായ പാപങ്ങളിൽ നിന്ന് ശുദ്ധി ലഭിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ യുധിഷ്ടിരനോട് പറഞ്ഞുവെന്നാണ് വിശ്വാസം. മാഘമാസം ശിവനെയും. വിഷ്ണുവിനെയും പൂജിക്കുന്നവർക്ക് ജയ ഏകാദശി വളരെ പ്രാധാനപ്പെട്ടതാണ് എന്ന് തന്നെ പറയാം.
ജയ ഏകാദശി വ്രതം 2022: സമയവും തീയതിയും
ഫെബ്രുവരി 11, 2022 ശനിയാഴ്ച , ഏകാദശി : 13:54 മുതൽ
2022 ഫെബ്രുവരി 12 ഞായറാഴ്ച ഏകാദശി അവസാനിക്കുന്നു 16:29:57 വരെ
ജയ ഏകാദശി പാരണ സമയം: ഫെബ്രുവരി 13-ന് 07:01:38 മുതൽ 09:15:13 വരെ
ദൈർഘ്യം: 2 മണിക്കൂർ 13 മിനിറ്റ്
ജയ ഏകാദശി പൂജ വിധി
ഈ മാസം ശുക്ല പക്ഷത്തിൽ വരുന്ന ഏകാദശിയാണ് ജയ ഏകാദശി. ജയ ഏകാദശി നാളിൽ ഭഗവാൻ മഹാവിഷ്ണുവിനെ പൂജിക്കുന്നു.
- ജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ആൾ ബ്രഹ്മ മുഹൂർത്തത്തിൽ കുളിക്കണം.
- അതിനുശേഷം, അവരുടെ പൂജാമുറി നന്നായി വൃത്തിയാക്കുകയും ഗംഗാജലം തളിക്കുകയും ചെയ്യുക.
- വിഷ്ണുവിന്റെ ഒരു ചെറിയ വിഗ്രഹം വെച്ച് ഭഗവാന് ചന്ദനം, എള്ള്, പഴങ്ങൾ, വിളക്കുകൾ, ധൂപം എന്നിവ അർപ്പിക്കുന്നു.
- വിഗ്രഹം സ്ഥാപിച്ചു കഴിഞ്ഞാൽ ഉടൻ പൂജ തുടനഗരം.
- പൂജിക്കുമ്പോൾ ശ്രീകൃഷ്ണ ശ്ലോകങ്ങളും, വിഷ്ണുസഹസ്രനാമവും ജപിക്കുക. ഈ ദിവസം, 'വിഷ്ണു സഹസ്രനാമം', 'നാരായണ സ്തോത്രം' എന്നിവ പാരായണം ചെയ്യുന്നത് ഐശ്വര്യത്തെ കൊണ്ട് വരും
- പ്രസാദം, നാളികേരം, വെള്ളം, തുളസി, പഴങ്ങൾ, ധൂപവർഗ്ഗങ്ങൾ, പൂക്കൾ എന്നിവ ദൈവത്തിന് അർപ്പിക്കുക.
- ദീപാരാധന സമയത്ത് മന്ത്രങ്ങളും ജപിക്കണം.
- അടുത്ത ദിവസം ദ്വാദശി ആരാധന കഴിഞ്ഞാലുടൻ പാരണ ചെയ്യണം.
- ദ്വാദശി നാളിൽ ബ്രാഹ്മണർക്ക് ഭക്ഷണം നൽകിയ ശേഷം വെറ്റിലയും, സുപ്പാരിരും നൽകി അവരെ യാത്രയാക്കാം.
- ജയ ഏകാദശി ദിനത്തിൽ വ്രതമനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തി പ്രേതങ്ങൾ, ഭൂതങ്ങൾ എന്നിവയിൽ നിന്ന് മുക്തമാകും.
ജയ ഏകാദശി കഥ
ഐതിഹ്യം പ്രകാരം ഇത് ശ്രീ കൃഷ്ണൻ പറഞ്ഞ കഥയാണ്-
നന്ദവനത്തിൽ ഒരു ആഘോഷം നടത്തുകയായിരുന്നു. ഈ വിരുന്നിൽ എല്ലാ ദൈവങ്ങളും, വിശുദ്ധരും, മനുഷ്യരും പങ്കെടുത്തു. ഗന്ധർവ്വൻ പാടുകയും ഗന്ധർവ്വ സ്ത്രീകൾ നൃത്തം ചെയ്യുകയും ചെയ്തു. ഗന്ധർവ്വനായ മാല്യവനും ഗന്ധർവ്വ ബാലികയായ പുഷ്പവതിയും സമ്മേളനത്തിൽ നൃത്തം ചെയ്യുകയായിരുന്നു. അക്കാലത്ത് ഗന്ധർവ്വന്മാർ പാട്ടുകൾ പാടുകയും ഗന്ധർവ്വ പെൺകുട്ടികൾ നൃത്തം ചെയ്യുകയും ചെയ്തു. ഇവരിൽ സുന്ദരനെന്നതിലുപരി വളരെ മനോഹരമായി പാടുന്ന മാല്യവൻ എന്നൊരു മനുഷ്യനുണ്ടായിരുന്നു. മറുവശത്ത്, ഗന്ധർവ്വ പെൺകുട്ടികളിൽ പുഷ്യവതി എന്നൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇവർ പരസ്പരം കണ്ടതിന് ശേഷം ഇരുവരുടെയും താളം തെറ്റി പോയി, ഇത് ഇന്ദ്രദേവനെ രോഷാകുലനാക്കി, അതിനാൽ അവർ സ്വർഗം വെടിഞ്ഞ് ചുട്ടുപൊള്ളുന്ന നരകത്തിൽ ജീവിതം നയിക്കുമെന്ന് അവരെ ഇന്ദ്രൻ ശപിച്ചു.
ഇന്ദ്രൻ പുഷ്പവതിയേയും, മാല്യവാന്മാരേയും ശപിച്ചു, അവർ സ്വർഗം നഷ്ടപ്പെടുമെന്നും ഭൂമിയിൽ ജീവിക്കാൻ നിർബന്ധിതരാകുമെന്നും പറഞ്ഞു. "നിങ്ങൾ രണ്ടുപേരും മരണാനന്തര ജീവിതത്തിൽ യക്ഷിയായി ജനിക്കുമെന്ന് ശപിച്ചു. ശാപത്തിന്റെ ഫലമായി ഇരുവരും ഹിമാലയൻ കൊടുമുടിയിലെ ഒരു മരത്തിന്റെ ചുവട്ടിൽ താമസമാക്കി. അവർക്ക് ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവന്നു. ഒരിക്കൽ മാക ശുക്ല പക്ഷത്തിലെ ഏകാദശിയിൽ അവർ രണ്ടുപേരും ഭയങ്കര സങ്കടത്തിലായിരുന്നു, എന്നാൽ അന്ന് അവർ പഴങ്ങൾ മാത്രം കഴിച്ച്, രാത്രി മുഴുവനും ഭയങ്കര തണുപ്പ് അനുഭവപ്പെട്ടിരുന്നതിനാൽ രാത്രി മുഴുവൻ ഒരുമിച്ചു ഇരുന്നു. ഇരുവരും തണുത്തുവിറച്ച് മരിച്ചു, ജയ ഏകാദശിയുടെ അപ്രതീക്ഷിത വ്രതാനുഷ്ഠാനം കാരണം മാല്യവാനും പുഷ്പവതിയും ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ സുന്ദരികളായി മാറിയിരിക്കുന്നു, അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുകയും ചെയ്തു.
രണ്ടുപേരെയും കണ്ടപ്പോൾ ദേവരാജൻ അമ്പരന്നു, എങ്ങനെ ഇവർ ശാപത്തിൽ നിന്ന് സ്വയം മോചിപ്പിക്കാൻ കഴിഞ്ഞു എന്ന് അന്വേഷിച്ചു. ഇത് മഹാവിഷ്ണുവിന്റെ ജയ ഏകാദശിയുടെ അനന്തരഫലമാണ്, മാല്യവൻ പറയുന്നു. ഈ ഏകാദശിയുടെ അനന്തരഫലം അവരെ ശാപത്തിൽ നിന്ന് മോചിപ്പിച്ചു. ഇന്ദ്രൻ അത്യധികം സന്തോഷിച്ചു, നീ ജഗദീശ്വര ഭക്തനായതിനാൽ, ഇനി മുതൽ നിന്നെ ഞാൻ ബഹുമാനിക്കുകയും, സ്വർഗത്തിൽ സുഖമായി ജീവിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.
ജയ ഏകാദശി ദിനത്തിൽ ജഗദീശ്വരനായ മഹാവിഷ്ണുവിനെ മാത്രമേ നാം ആരാധിക്കാവൂ എന്ന് ശ്രീകൃഷ്ണൻ ഈ കഥ കേട്ടപ്പോൾ പറഞ്ഞു. ഈ ഏകാദശിയിൽ വ്രതമനുഷ്ഠിക്കുന്ന ഭക്തർ പത്താം ദിവസം ഒരുനേരം ഭക്ഷണം കഴിക്കണം. സാത്വിക ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. ഏകാദശി നാളിൽ ശ്രീ വിഷ്ണുവിനെ ധ്യാനിച്ച് ധൂപം, വിളക്ക്, ചന്ദനം, പഴങ്ങൾ, എള്ള്, പഞ്ചാമൃതം എന്നിവകൊണ്ട് പൂജിക്കുക.
ഹിന്ദു പുരാണ പ്രകാരം, ജയ ഏകാദശി ദിനത്തിൽ, ഒരാൾ തന്റെ ഹൃദയത്തിൽ നിന്ന് ശത്രുത അകറ്റുകയും, പൂർണ്ണഹൃദയത്തോടെ ഭഗവാൻ വിഷ്ണുവിനെ പൂജിക്കുകയും വേണം. ഒരു നിമിഷവും വിദ്വേഷം, സത്യസന്ധതയില്ലായ്മ, മോഹം തുടങ്ങിയ വികാരങ്ങൾ മനസ്സിലേക്ക് കൊണ്ടുവരരുത്. ഈ സമയത്ത് നാരായണ സ്തോത്രവും, വിഷ്ണു സഹസ്രനാമവും പാരായണം ചെയ്യുന്നതും നല്ലതാണ്. ഈ വ്രതം പൂർണമായി അനുഷ്ഠിക്കുന്നവർക്ക് ലക്ഷ്മിദേവിയുടെയും, ഭഗവാൻ വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കും.
ജയ ഏകാദശി ദിനത്തിൽ ശ്രദ്ധിക്കേണ്ട ചെയ്യേണ്ടതും, ചെയ്യരുതാത്തതും ആയ കാര്യങ്ങൾ:
- ഗംഗയിൽ കുളിച്ച് ദാനധർമ്മങ്ങൾ നടത്തുക.
- ജയ ഏകാദശി ദിനത്തിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കുക.
- വിവാഹ ആലോചനയെ കുറിച്ച് നിങ്ങളുടെ കുടുംബവുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ വ്രതം അനുഷ്ഠിക്കുമ്പോൾ നിങ്ങൾ മഞ്ഞൾ, കുങ്കുമം, വാഴപ്പഴം എന്നിവ ദാനം ചെയ്യണം.
- സമ്പത്ത്, നല്ല ആരോഗ്യം, ബഹുമാനം, ബുദ്ധി, രക്ഷ എന്നിവയ്ക്കായി ജയ ഏകാദശി വ്രതം അനുഷ്ഠിക്കുക.
- മാംസം, മുട്ട, ലഹരി പദാർത്ഥങ്ങൾ എന്നിവ കഴിക്കാതിരിക്കുകയും സാത്വിക ഭക്ഷണക്രമം പാലിക്കുകയും ചെയ്യുക.
- നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരെയും ബഹുമാനിക്കുക, ദേഷ്യപ്പെടുകയോ, കള്ളം പറയുകയോ ചെയ്യരുത്, ഏതെങ്കിലും തരത്തിലുള്ള ശാരീരിക അടുപ്പങ്ങളും ഒഴിവാക്കുക.
- ഈ ദിവസം ശ്രദ്ധ വ്യതിചലിക്കാതെ പൂജയിൽ ശ്രദ്ധിക്കുക.
ജയ ഏകാദശി ദിനത്തിൽ മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായുള്ള നുറുങ്ങുകൾ
വിദഗ്‌ദ്ധ ജ്യോതിഷിയായ ഹരിഹരൻ വിഷ്ണുവിന്റെ അനുഗ്രഹം നേടുന്നതിനായി ഉപയോഗപ്രദമായ ചില പരിഹാരങ്ങൾ ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു:
മേടം
- ജയ ഏകാദശി ദിവസം വ്രതം അനുഷ്ഠിക്കുക.
- ഈ ദിവസം നരസിംഹ ഭഗവാനെ പൂജിക്കുക.
- ഈ ദിവസം തുളസി ചെടിക്ക് വെള്ളം സമർപ്പിക്കുക.
ഇടവം
- നാരായണീയം ജപിക്കുക.
- വികലാംഗരായ ആളുകൾക്ക് തൈര് ചോറ് നൽകുക.
- ഈ ദിവസം മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക.
മിഥുനം
- ഈ ദിവസം 41 തവണ “ഓം നമോ ഭഗവതേ വാസുദേവായ” ജപിക്കുക.
- പഴങ്ങളും പാലും കഴിച്ച് ജയ ഏകാദശി വ്രതം അനുഷ്ഠിക്കുക.
- ആൽ മരത്തിൽ പാലും, കുങ്കുമപ്പൂവും കൊണ്ടുള്ള മധുരപലഹാരങ്ങൾ സമർപ്പിക്കുക.
കർക്കടകം
- മഹാവിഷ്ണുവിനു പഴം അർപ്പിക്കുകയും അത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുക.
- ഭഗവാൻ മഹാവിഷ്ണുവിനൊപ്പം, ലക്ഷ്മിദേവിയെ പൂജിക്കുകയും, കൂടാതെ ഗോമതി ചക്രവും, മഞ്ഞ കൗരിയും പൂജയിൽ വെക്കുക.
- ജയ ഏകാദശി ദിവസം പ്രായമായ സ്ത്രീകൾക്ക് തൈര് ചോറ് നൽകുക.
ചിങ്ങം
- വിഷ്ണുസഹസ്രനാമം ജപിച്ച് ദുരിതബാധിതരെ സഹായിക്കുക.
- ഈ ദിവസം നാരായണീയം, ആദിത്യ ഹൃദയസ്തോത്രം എന്നിവ ജപിക്കുക
- ജയ ഏകാദശിയിൽ മുതിർന്നവരുടെ അനുഗ്രഹം തേടുക.
കന്നി
- ജയ ഏകാദശിയുടെ തലേദിവസം അതായത് ദശമി ദിവസം സാത്വികമോ, ലഘുഭക്ഷണമോ കഴിക്കണം.
- അതിരാവിലെ കുളികഴിഞ്ഞ് വിഷ്ണുവിന്റെ അവതാരമായ ശ്രീ കൃഷ്ണനു സുഗന്ധമുള്ള ചന്ദനത്തിരി, പഴങ്ങൾ, പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.
- രാത്രിയിലെ ജാഗരണ സമയത്ത് മഹാവിഷ്ണുവിനെ പൂജിക്കുക.
തുലാം
- ദ്വാദശി ദിവസം പാവപ്പെട്ട ആളുകൾക്കോ, ബ്രാഹ്മണർക്കോ ഭക്ഷണം കൊടുക്കുക, ദാനധർമ്മങ്ങൾ ചെയ്യുക, നിങ്ങളുടെ വ്രതം തുറക്കുക.
- ഈ ദിവസം മഹാവിഷ്ണുവിനു വിളക്ക് തെളിയിക്കുക.
- ഈ ദിവസം ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം എന്നിവ ജപിക്കുക.
വൃശ്ചികം
- ഏകാദശി ദിനത്തിൽ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാൻ, വ്രതസമയത്ത് ഭക്ഷണം കഴിക്കുന്നതിലും പാനീയത്തിലും മിതത്വം പാലിക്കുന്നതിനൊപ്പം സാത്വികത പാലിക്കുക.
- ഈ ദിവസം, വ്രതം അനുഷ്ഠിക്കുന്ന ആൾക്ക് ആരോടും സംസാരിക്കാനോ, പരുഷമായ വാക്കുകൾ ഉപയോഗിക്കാനോ പാടില്ല. ഈ ദിവസം കോപം നിയന്ത്രിക്കുകയും, നുണ പറയാതിരിക്കുകയും ചെയ്യുക.
- ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേൽക്കുക, വൈകുന്നേരം ഉറങ്ങുന്നത് ഒഴിവാക്കുക.
ധനു
- ഈ ദിവസം 41 തവണ 'ഓം നമോ നാരായണ' ജപിക്കുക.
- ജയ ഏകാദശിയിൽ മുതിർന്നവരുടെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങുക.
- വ്രതം അനുഷ്ഠിക്കുക.
മകരം
- ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും മുതിർന്നവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുക.
- ഈ ദിവസം രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്രനാമം ജപിക്കുക.
- ഈ ദിവസം വൈകുന്നേരം അര മണിക്കൂർ ധ്യാനിക്കുക.
കുംഭം
- യാചകർക്ക് ഭക്ഷണം നൽകുക.
- ഈ ദിവസം ഭഗവാൻ ഹനുമാനെ പൂജിക്കുക.
- ഈ ദിവസം ഒരു മുതിർന്ന ആളുകളിൽ നിന്ന് അനുഗ്രഹം തേടുക.
മീനം
- ഈ ദിവസം മുതിർന്നവരുടെ അനുഗ്രഹം തേടുക.
- ഈ ദിവസം രാവിലെ വിഷ്ണുവിന് പുഷ്പങ്ങൾ അർപ്പിക്കുക.
- ദിവസവും 14 തവണ “ഓം നമോ നാരായണ” എന്ന് ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025