വ്യാഴത്തിന്റെ കുംഭം രാശിയിലെ സംക്രമണം - Jupiter Transit in Aquarius: 5 April 2021
വേദ ജ്യോതിഷപ്രകാരം വ്യാഴ രാശിയെ സ്വാഭാവിക അനുകൂല ഗ്രഹമായി കണക്കാക്കുന്നു. ഇത് ആത്മീയത, ഔദ്യോഗിക വിജയം, നേട്ടം, സമ്പന്നത, ഭാഗ്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. വ്യാഴത്തിന്റെ കുംഭ രാശിയിലെ സംക്രമണം 5th ഏപ്രിൽ 2021) ൽ നടക്കും.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ബന്ധപ്പെട്ട് വ്യാഴത്തിന്റെ സംക്രമണം നീണ്ടു നിൽക്കുന്നതാണ്. വ്യാഴം അറിവ്, ബുദ്ധി, നിയമം, ഗുരു, ആത്മീയത, സാഹിത്യം, ശാസ്‌ത്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. പെൺകുട്ടിയ്ക്ക് വ്യാഴം അവരുടെ ഭർത്താവിനെ സൂചിപ്പിക്കുന്നു, പതിനോളം ഭാവത്തിലെ സ്ഥാനം നേട്ടം, ആഗ്രഹം, ഇച്ഛ എന്നിവയും കൂടാതെ കുംഭം രാശി ശാസ്ത്രീയ ആലോചന, റിസർച്ച്, ഉയർന്ന ലക്ഷ്യം, പ്രതിഫലം എന്നിവയെ സൂചിപ്പിക്കുന്നു.
കുംഭ രാശിയിലെ വ്യാഴ സംക്രമണം 5 ഏപ്രിൽ 2021 ന് 18:00 മുതൽ 15 സെപ്റ്റംബർ 2021 വരെ 4:22 നടക്കും. ഈ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ സ്വാധീനിക്കും എന്ന് അറിയൂ:
മേടം
മേട രാശിയിൽ വ്യാഴത്തിന്റെ സംക്രമണം പതിനൊന്നാം ഭാവത്തിലൂടെ നടക്കും. ടെക്നിക്കൽ ഫീൽഡിൽ ഉള്ള ആളുകൾക്ക് ഈ സമയം പുതിയ അവസരങ്ങൾ ലഭ്യമാകും. ഏപ്രിൽ തൊട്ട് മെയ് വരെയുള്ള സമയത്ത് നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റ് ലോഡ് ചില ലാഭങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് ഈ സമയം അനുകൂല ഫലങ്ങൾ ലഭിക്കും. സർക്കാർ മേഖലയിൽ ഉള്ള രാശിക്കാർക്ക് സാമൂഹിക സാമ്പത്തിക കാര്യങ്ങൾ തരണം ചെയ്യും. അതുപോലെ കലയുമായി ബന്ധപ്പെട്ട രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട രാശിക്കാർക്ക് ഈ സമയം നല്ല ഫലങ്ങൾ ലഭ്യമാകും. നിങ്ങളുടെ പണം എവിടെയെങ്കിലും സ്ഥിരമായി നിക്ഷേപിക്കാൻ ശ്രമിക്കേണ്ടതാണ്. വിവാഹിതരല്ലാത്ത രാശിക്കാർക്ക് ഈ സമയം അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കാണാൻ സാധിക്കും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായിരിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: മഞ്ഞൾ അല്ലെങ്കിൽ ചന്ദന മിശ്രിതം നെറ്റിയിൽ ചാർത്തുന്നത് വ്യാഴത്തെ സൗമ്യമാക്കാനുള്ള പരിഹാരം ആണ്.
ഇടവം
ഇടവ രാശിക്കാരുടെ പത്താം ഭാവത്തിലൂടെ വ്യാഴത്തിന്റെ സംക്രമണം നടക്കും. ജോലിയുമായി ബന്ധപ്പെട്ട് ഈ സമയം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. ഈ സമയം നിങ്ങൾ ക്ഷമ പാലിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് കാരണമാകും. മുതിർന്നവരുടെ ഉപദേശം നിങ്ങൾക്ക് ഉപയോഗപ്രദമാകും. എൻട്രൻസ് എക്സാം എഴുതുന്ന ആളുകൾക്ക് ഈ സമയം നല്ല ഫലങ്ങൾ നൽകില്ല. സാമ്പത്തിക കാര്യങ്ങളിൽ ഈ സമയം മുതിർന്നവരുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ആരോഗ്യപരമായി ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു, അത് കാലാവസ്ഥ മരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആയിരിക്കും, കൂടാതെ വയറ് വേദനയ്ക്കും സാധ്യത കാണുന്നു.
പരിഹാരം: വയസ്സായ ആളുകൾക്ക് അല്ലെങ്കിൽ അനാഥരായ ആളുകൾക്ക് വാഴ പഴവും മധുരവും നൽകുക.
മിഥുനം
മിഥുന രാശിക്കാരുടെ ഒൻപതാം ഭാവത്തിലൂടെ വ്യാഴത്തിന്റെ സംക്രമണം നടക്കും. ഈ സമയം പുതിയ അവസരങ്ങൾ വന്നുചേരും, അത് നിങ്ങളുടെ എക്സ്പീരിയൻസ് ഉയർത്തും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് ഈ സമയം അനുകൂലഫലങ്ങൾ ലഭ്യമാകും. ഇറക്കുമതി കയറ്റുമതിയുടെ ബന്ധപ്പെട്ട ബിസിനസ്സ് രാശിക്കാർ യാത്രകൾ ചെയ്യാനും അവരുടെ വ്യാപാരം വിപിലീകരിക്കാനും ഉള്ള സാധ്യത കാണുന്നു. ഓഹരി വിപണിയുടെ ബന്ധപ്പെട്ട് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് ഈ സമയം ചില ധാർമ്മിക യാത്രകൾക്ക് സാധ്യത കാണുന്നു. ആരോഗ്യപരമായി ഈ സംക്രമണം അനുകൂലമായിരിക്കും, വീട്ടിൽ ഉണ്ടാക്കിയ വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കുക.
പരിഹാരം: സ്വർണ്ണം അത് മോതിരം ചെയിൻ പോലെ ധരിക്കുന്നത് വ്യാഴത്തിനായുള്ള ശക്തമായ പരിഹാരം ആയിരിക്കും.
കർക്കിടകം
കർക്കിടക രാശിക്കാർക്ക് വ്യാഴം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഉദ്യോഗം, സാമ്പത്തികം, ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് ഈ സമയം വളരെ ശക്തമായിരിക്കും. നിങ്ങളുടെ ജോലിയിൽ നല്ല ഉയർച്ച ലഭിയ്ക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും. കൂടാതെ നിങ്ങളുടെ മുൻപത്തെ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം കൈവരിക്കാനും കഴിയും. വിവാഹിതരായ ദമ്പതികൾക്ക് ഈ സമയം അനുകൂലമായിരിക്കും. ജോലി അനേഷിക്കുന്ന രാശിക്കാർക്ക് ഈ സമയം നല്ല അവസരങ്ങൾ ലഭ്യമാകും. സാമ്പത്തികമായി ചില പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു. ഓഗസ്റ്റ് സെപ്തംബര് സമയങ്ങളിൽ നിങ്ങൾക്ക് മുമ്പുള്ള നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭുക്കും. നിങ്ങളുടെ ലോൺ ഈ സമയം ലഭ്യമാകും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ആവശ്യമെങ്കിൽ നിങ്ങ ഡോക്ടറെ കാണേണ്ടതാണ്.
പരിഹാരം: വ്യാഴം നീചഭാവത്തിലായാൽ നിങ്ങൾ നിങ്ങളുടെ കൂടപ്പിറപ്പിനേയും, അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകൻ, മകൾ എന്നിവരെ പിന്തുണക്കേണ്ടതാണ്.
ചിങ്ങം
ഈ സംക്രമണം ചിങ്ങ രാശിക്കാരുടെ ഏഴാം ഭാവത്തിലൂടെ നടക്കും അത് നിങ്ങൾക്ക് വിവാഹവും പങ്കാളിത്തവുമായി ബന്ധപ്പെട്ട് അനുകൂലഫലങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ഔദ്യോഗികമായി നിങ്ങൾക്ക് ഈ സമയം നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം നേടാൻ നിങ്ങൾക്ക് കഴിയും. ഏപ്രിൽ, മെയ് സമയത്ത് നിങ്ങൾക്ക് വിദേശത്ത് പോകാനുള്ള അവസരം ലഭിക്കാം. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ നിക്ഷേപിക്കുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കേണ്ടതാണ്. വ്യക്തിഗത ജീവിതത്തിൽ അനാവശ്യ വാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രണയ ബന്ധത്തിലുള്ള രാശിക്കാർക്ക് അനുകൂലഫലങ്ങൾ ലഭ്യമാകും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടും സമയം അനുകൂലമായിരിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ നിങ്ങൾക്ക് നല്ല സ്ഥലങ്ങൾ അല്ലെങ്കിൽ ധാർമ്മിക സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.
പരിഹാരം: പതിവായി കുങ്കുമം അണിയുകയും കൂടാതെ അത് നിങ്ങളുടെ നാഭി, തൊണ്ട, നെറ്റി, ചെവിയുടെ പുറകിൽ, നാവിൽ കൂടി അണിയുക.
കന്നി
കന്നി രാശിക്കാരുടെ ആറാം ഭാവത്തിലൂടെ വ്യാഴത്തിന്റെ സംക്രമണം നടക്കും. ഈ സംക്രമണം സമയത്ത് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങൾ ആഗ്രിക്കുന്ന ഫലം നിങ്ങൾക്ക് ജോലിയിൽ ലഭിക്കാത്തതിനാൽ പെട്ടെന്ന് ജോലിയിൽ നിന്ന് വിരമിക്കാൻ ആലോചിക്കാതിരിക്കുക. ജൂൺ, ജൂലൈ മാസം ദീർഘകാല നിക്ഷേപങ്ങൾക്ക് അനുകൂല സാധ്യത കാണുന്നു. വ്യക്തിഗത ജീവിതത്തിലും സമയം അനുകൂലമായിരിക്കും. ഈ സമയം നിങ്ങളുടെ ബന്ധം ഉയരും. വിവാഹിതരല്ലാത്ത രാശിക്കാർക്ക് ഈ സമയം അവരുടെ മനസ്സിന് യോജിച്ച ആളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. ഈ സമയത്ത് വിവാഹിതരായ രാശിക്കാർക്ക് അവരുടെ പങ്കാളിയുമായി നല്ല ബന്ധം പങ്കുവെക്കാൻ കഴിയും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട ചെറിയ അസ്വസ്ഥതകൾ, ജലദോഷം എന്നിവയ്ക്ക് സാധ്യത കാണുന്നു. ഈ സമയത്ത് ആവശ്യമെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
പരിഹാരം: ധാർമ്മിക സ്ഥലത്ത് എട്ട് ദിവസം മഞ്ഞൾ നൽകുന്നത് നല്ലതാണ്.
തുലാം
വ്യാഴത്തിന്റെ സംക്രമണം തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിൽ നടക്കും. ഈ സമയം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഔദ്യോഗികമായി, മെയ് ജൂൺ മാസങ്ങളിൽ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭ്യമാകും. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന രാശിക്കാർക്ക് വിജയം ലഭ്യമാകും. നല്ല നിക്ഷേപങ്ങൾ നടത്തുന്നതിന് ഈ സമയം തുലാം രാശിക്കാർക്ക് അനുകൂലമാണ്. ഓഹരി വിപണിയിൽ ലാഭം ഉണ്ടാകുമെങ്കിലും അതുപോലെ ചിലി ചെലവുകൾക്കും സാധ്യത കാണുന്നു. നിങ്ങളുടെ ബന്ധത്തിൽ ചില കരുതലുകൾ എടുക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾക്ക് ഈ സമയം ചില സമ്മിശ്ര മുഖങ്ങൾ കാണേണ്ടതായി വരാം, അത് നിങ്ങളുടെ ബന്ധത്തിലെ ഉയർച്ച തഴച്ചയ്ക്ക് കാരണമാകും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് രാശിക്കാർ ഉറക്കവും ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: വിഷ്ണുസഹസ്ര നാമം ചൊല്ലുക.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ നാലാമത്തെ ഭാവത്തിലൂടെ വ്യാഴം അതിന്റെ സംക്രമണം നടത്തും. ഇത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും. ജൂൺ, ജൂലൈ മാസത്തിൽ നിങ്ങൾക്ക് നല്ല അവസരങ്ങൾ ജോലിയിൽ ലഭ്യമാകും. സർക്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് നല്ല ഫലം ലഭിക്കും. നല്ല നിക്ഷേപങ്ങൾക്ക് ഈ സാമയം അനുകൂലമായിരിക്കും. ജൂൺ, ജൂലൈ സമയം ഓഹരി വിപണിക്കാർക്കും അനുകൂലമായിരിക്കും. പങ്കാളിത്ത ബിസിനസ്സ് രാശിക്കാർക്ക് ഈ സമയം നല്ല ലാഭം കൈവരിക്കും. വിവാഹിതരല്ലാത്ത രാശിക്കാർക്ക് അവരുടെ മനസ്സിനെ ഇഷ്ടമില്ലത്ത ആളെ കണ്ടുമുട്ടനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് വയറുവേദനയ്ക്ക് സാധ്യത കാണുന്നു.
പരിഹാരം: വ്യാഴഗ്രഹത്തിന്റെ ശാന്തിക്കായി മഞ്ഞ നിറത്തിലുള്ള തൂവാല കൈയിൽ കരുതുക.
ധനു
ധനുരാശിക്കാരുടെ മൂന്നാം ഭാവത്തിലൂടെ വ്യാഴം അതിന്റെ സംക്രമണം നടത്തും. പരീക്ഷകളിൽ വിജയിക്കായി നിങ്ങൾ ഈ സമയം കൂടുതൽ സമയം ചെലവഴിക്കേണ്ടതാണ്. ഔദ്യോഗികമായി, ഈ സമയം ഉയർച്ച ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾക്കും സാധ്യത കാണുന്നു. നിക്ഷേപങ്ങൾ നടത്തുമ്പോൾ ഈ സമയം മുതിർന്ന ആളുകളുമായി ആലോചിക്കേണ്ടതാണ്. ഈ സമയത്ത് ഓഹരി വിപണിയിൽ നിങ്ങൾ നിക്ഷേപിക്കുന്നത് ഒഴിവാക്കേണ്ടതാണ്. വിവാഹിതരല്ലാത്ത രാശിക്കാർക്ക് ഈ സമയം അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്തും കൂടാതെ വിവാഹിതരായ രാശിക്കാർക്ക് ചെറിയ യാത്രകൾ നടത്താനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം ശ്രദ്ധിക്കേണ്ടതാണ്, കുട്ടികൾക്ക് കഴുത്ത് വേദന എന്നാൽ മുതിർന്ന ആളുകൾക്ക് കാൽ വേദന എന്നിവയ്ക്ക് സാധ്യത കാണുന്നു. പതിവായ പരിശോധന നടത്തുന്നത് നല്ലതായിരിക്കും.
പരിഹാരം: ജാതകത്തിലെ വ്യാഴഗ്രഹത്തെ ശക്തിപ്പെടുത്തുന്നതിന് ഭഗവാൻ ശിവൻ, ബ്രിഹസ്പതി, വാഴ എന്നിവയെ പൂജിക്കുക.
മകരം
വ്യാഴം മകര രാശിക്കാരുടെ രണ്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സമയം നിങ്ങളുടെ ഭാവിയെ ഉയർത്തുകയും സമ്പത്ത് വർധിപ്പിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ അനുകൂലത കൈവരും. ചില രാശിക്കാർക്ക് നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ ജോലിചെയ്യാനുള്ള അവസരം ലഭ്യമാകും. സാമ്പത്തികമായി ഈ സമയം ചില വെല്ലുവിളികൾ നിറഞഞതായിരിക്കും. ഈ സമയത്ത് ലോൺ എടുക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ഇത് തിരിച്ചടക്കാൻ നിങ്ങൾക്ക് കഴിയാതെ വരാം. ഈ സമയം ദീർഘകാല നിക്ഷേപങ്ങൾ നിങ്ങൾ നടത്തുന്നത് നല്ലതായിരിക്കും. പരദൂഷണം പറച്ചിൽ പോലുള്ള കാര്യങ്ങളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ ബന്ധത്തെ ബാധിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ പ്രണയ ജീവിതത്തിൽ മുൻപ് ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഇല്ലാതാകും. നിങ്ങളുടെ കുടുംബവും, കൂട്ടുകാരും, കൂടപ്പിറപ്പും തമ്മിലുള്ള ബന്ധത്തിൽ ചില സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സാമ്യം വ്യായാമം ശരിയേയ് ഭക്ഷണ രീതി എന്നിവ പാലിക്കേണ്ടതാണ്.
പരിഹാരം: വ്യാഴത്തിന്റെ നീച ഫലം കുറയ്ക്കുന്നതിന് ശ്രീ രുദ്രം, ഗുരു സ്തോത്രം എന്നിവ ചൊല്ലുക.
കുംഭം
വ്യാഴം കുംഭ രാശിക്കാരുടെ ആദ്യത്തെ അതായത് ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നിങ്ങളുടെ വ്യക്തിത്വ വികസനത്തിന് ഈ സമയം അനുകൂലമായിരിക്കും. കൂടാതെ ഭാഗ്യവും ആത്മവിശ്വാസവും നിങ്ങളിൽ ഉയരും. മെയ് മാസത്തിൽ നിങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നതിൽ നിങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടും. ജോലിക്കാർക്ക് അവരുടെ ജോലിയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ലെറ്റർ ലഭിക്കാനുള്ള സാധ്യത കാണുന്നു. സർക്കാർ ജോലിക്ക് ആപേക്ഷിക്കുന്ന രാശിക്കാർ വിജയിക്കാനുള്ള സാധ്യത കാണുന്നു. ഈ സമയം പ്രധാന നിക്ഷേപങ്ങൾ നടത്താതിരിക്കുക കാരണം ഇത് നഷ്ടത്തിലേക്ക് എത്തിക്കാം. ഓഹരി വിപണിയിലുള്ളവർക്ക് പുതിയ നിക്ഷേപങ്ങൾ നടത്താനുള്ള അവസരങ്ങൾ ലഭ്യമാകും. ജൂൺ മുതൽ സെപ്റ്റംബർ മാസം വരെയുള്ള സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന് ഇണങ്ങിയ ആലോചനകൾ വന്നുചേരും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതാണ്, യാത്രകൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ചെറുപ്പക്കാരായ രാശിക്കാർ ആരോഗ്യത്തോടെ തുടരും.
പരിഹാരം: വ്യാഴവുമായി ബന്ധപ്പെട്ട സാധനങ്ങളായ മഞ്ഞൾ, സ്വർണ്ണം, മഞ്ഞ തുണികൾ അമ്പലത്തിലേക്ക് ദാനം ചെയ്യുകയോ ധരിക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു.
മീനം
വ്യാഴം മീന രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. ഈ സംക്രമണം അനുകൂലത പ്രധാനം ചെയ്യും. ഔദ്യോഗികമായി നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ് രാശിക്കാർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള സാധ്യത കാണുന്നു. ജോലിമാറ്റത്തിനായി ശ്രമിക്കുന്ന രാശിക്കാർക്ക് ഈ സമയം വിജയം കൈവരും. ബിസിനസ് രാശിക്കാർക്ക് ഈ സമയം സമ്മിശ്രഫലങ്ങൾ കൈവരും. ഈ സമയം നിങ്ങളുടെ കുടുങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും ഈ സമയം നിങ്ങളുടെ പണം കടം കൊടുക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ഏപ്രിൽ, മെയ്, ജൂൺ സമയത്ത് നിങ്ങളുടെ പണം കൂടുതലായി ചെലവാകാം. വ്യക്തിപരമായി, നിങ്ങളുടെ ജീവിതത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർ നിങ്ങളുടെ പങ്കാളിയുടെ മാതാപിതാക്കളുമായി വഴക്കിടുന്നത് ഒഴിവെക്കേണ്ടതാണ് അല്ലെങ്കിൽ അത് നിങ്ങൾക്ക് പ്രശ്‌നങ്ങളും സമ്മർദ്ദവും ഉയർത്തും. ഈ സമയത്ത് നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ നിങ്ങൾക്ക് ചില വേവലാതികൾ ഉണ്ടാകും. സ്ത്രീ രാശിക്കാർക്ക് ഈ സമയം വയറുമായി ബന്ധപ്പെട്ട് ചില പ്രശ്നമാണ് അനുഭവപ്പെടാം.
പരിഹാരം: വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക.
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025