ശുക്ര സംക്രമണം മീന രാശിയിൽ - Venus Transit in Pisces : 17 March 2021
ശുക്രൻ സൗന്ദര്യം, കല, പ്രണയം, സുഖസൗകര്യം, ആഡംബരം എന്നിവയെ ആൺ സൂചിപ്പിക്കുന്നത്. ശുക്രൻ മീന രാശിയിലേക്ക് 17th മാർച്ച് 2021 @ 02:49am ന് അതിന്റെ സംക്രമണം നടത്തുകയും 10th ഏപ്രിൽ 2021 വരെ തുടരുകയും ചെയ്യും.
ഓരോ രാശിയ്ക്കും ആയി ഈ സംക്രമണം എന്താണ് കരുതിയിരിക്കുന്നത് എന്ന് അറിയൂ -
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ശുക്രന്റെ രാശിയിലെ രണ്ടാമത്തെ ഭാവത്തെയും ഏഴാമത്തെ ഭാവത്തിന്റെയും അധിപ ഗ്രഹമാണ്. ഈ സംക്രമണം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ നടക്കും. വ്യക്തിപരമായ കാരണങ്ങളാൽ ശുഭകരമായ കാര്യങ്ങൾക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും എങ്കിലും ചെറിയ വഴക്കുകൾക്ക് സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ വ്യാപാരം ഉയരും. ദമ്പതികൾ ചില യാത്രകൾ ചെയ്യാനും അവസരം ലഭിക്കും. വിദേശത്ത് നിന്നും നിങ്ങൾക്ക് ലാഭം കൈവരിക്കാനുള്ള ഭാഗ്യം കാണുന്നു. പങ്കാളിത്ത ബിസിനെസ്സിൽ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. ഈ സമയം നിങ്ങളുടെ ചെലവുകൾ വർധിക്കും. ഇത് നിങ്ങളുടെ ഉയർത്തും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ് പ്രത്യേകിച്ചും കണ്ണും ത്വക്കുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ തിങ്കൾ വെള്ളി ദിവസങ്ങളിൽ ധരിക്കുന്നത് ശുക്രന്റെ പ്രഭാവം വർധിപ്പിക്കും.
ഇടവം
ശുക്രൻ നിങ്ങളുടെ ലഗ്ന ഭാവത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപനാണ്. ശുക്രന്റെ സംക്രമണം നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിൽ നടക്കും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളും പ്രതിച്ഛായയും ഈ സമയം ഉയരും. പുതിയ ജോലി അന്വേഷിക്കുന്ന രാശിക്കാർക്ക് ഈ സമയം അവസരങ്ങൾ ലഭ്യമാകും. ബിസിനസ് രാശിക്കാർക്കും ലാഭം കൈവരിക്കാനുള്ള യോഗം കാണുന്നു. പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട ഈ സംക്രമണം നിങ്ങൾക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ പ്രണയ തുറന്ന് പറയാനും ഇത് അനുകൂലമായ സമയം ആയിരിക്കും. പ്രണയ രാശിക്കാർക്ക് സന്തോഷകരമായ യാത്രകൾ നടത്താനുള്ള അവസരങ്ങൾ ലഭ്യമാകും. സ്ത്രീകൾക്ക് ഈ സംക്രമണം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.
പരിഹാരം- യുവതികൾക്ക് സൗന്ദര്യ വസ്തുക്കൾ നല്കുക.
മിഥുനം
ശുക്രൻ അഞ്ച് പന്ത്രണ്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ശുക്രന്റെ സംക്രമണം നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ സർഗ്ഗാത്മകത ഉയർത്താൻ ശ്രമിക്കും, ഇത് ഓഫീസിൽ നിങ്ങളുടെ പ്രതിച്ഛായ ഉയർത്തുന്നതിന് കാരണമാകും. നിങ്ങളുടെ വിനോദങ്ങൾ നിങ്ങൾ തൊഴിലാക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. അതിൽ നിങ്ങൾ ലാഭം കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ ഉള്ളിൽ അനുകൂലത നിറയും. നിങ്ങളുടെ ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കും. ദാമ്പത്യ ബന്ധത്തിലും ചില വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. വീട്ടിലെ സാഹചര്യവും കൂടുതൽ സന്തോഷകരമാകും. എന്നിരുന്നാലും ജോലിസ്ഥലത്ത് നിങ്ങളുടെ വിശ്വാസം കൂടുതൽ അധികമാകാം അത് നിങ്ങൾക്ക് അനുകൂലമായി ഭവിക്കില്ല.
പരിഹാരം- ശുക്ര ഹോര സമയത്ത് ശുക്ര മന്ത്രം ചൊല്ലുക.
കർക്കിടകം
ശുക്രൻ നിങ്ങളുടെ നാല് പതിനൊന്ന് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഈ സംക്രമണം നിങ്ങളുടെ പത്തം ഭാവത്തിൽ നടക്കും. ഇത് നിങ്ങളുടെ ധന ഉയർത്തും. ഈ സമയത്ത് നിങ്ങളുടെ ശമ്പളം സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത വർധിക്കും. നിങ്ങളുടെ പ്രതിച്ഛായ ഈ സമയം വർധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് സന്തോഷം ലഭ്യമാകും. നിങ്ങളുടെ ആഡംബരവും സുഖസൗകര്യവും ഈസമയം വർധിക്കും. നിക്ഷേപങ്ങൾക്കും ഈസമയം വളരെ അനുകൂലമാണ്. പ്രണയ ജീവിതത്തിലും നിങ്ങളുടെ പരസ്പര വർധിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്.
പരിഹാരം- രാവിലെ ശ്രി യന്ത്രം പൂജ ചെയ്യുന്നത് ശുക്രനെ ഉയർത്താൻ സഹായിക്കും.
ചിങ്ങം
ശുക്രൻ നിങ്ങളുടെ മൂന്ന് പത്ത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഇത് നിങ്ങളുടെ എട്ടാമത്തെ അതിന്റെ സംക്രമണം നടത്തും. നിങ്ങൾക്ക് ജോലിയും ബുസിനെസ്സുമായി ബന്ധപ്പെട്ട് ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ഈ സമയം നിങ്ങളുടെ ആത്മ ധൈര്യം വർധിക്കുംജോലിസ്ഥലത്ത് നിങ്ങളുടെ സംസാര രീതിയിൽ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. നിങ്ങളുടെ യാത്രകൾ ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ഇത് നിങ്ങളുടെ സമ്മർദ്ദത്തിന് വഴിവെക്കും. ജോലിയും ബുസിനെസ്സുമായി ബന്ധപ്പെട്ട് ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസം കുറയും. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉയർച്ചയ്ക്ക് സാധ്യത കാണുന്നു. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുടെ സഹായം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ട് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- പരുശുരാമ കഥകൾ കേൾക്കുന്നതും വായിക്കുന്നതും നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.
കന്നി
ശുക്രൻ നിങ്ങളുടെ രാശിയുടെ രണ്ട് ഒമ്പത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ശുക്രന്റെ സംക്രമണം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ നടക്കും. നിങ്ങളുടെ കഠിനാധ്വാനം ജോലിയിൽ ശ്രദ്ധിക്കപ്പെടും ഇത് നിങ്ങൾക്ക് അനുകൂലമായി ഭവിക്കുകയും ചെയ്യും. ബിസിനസ് രാശിക്കാർക്ക് സമയം അനുകൂലമാണ്, നിങ്ങൾക്ക് നല്ല ലാഭം ലഭിക്കുന്ന വിധത്തിൽ അവസരങ്ങൾ വന്നുചേരും. ചില യാത്രകൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. വ്യക്തിഗത ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഈ സമയം ശുഭമായിരിക്കും. നിങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്ന് പറയുന്നത് മൂലം ഈ സമയം നിങ്ങൾക്ക് അനുകൂല മറുപടി ലഭിക്കും.ദാമ്പ്യത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. ഈ സംക്രമണം നിങ്ങളുടെ കുടുംബത്തിന്റെ വളർച്ചയ്ക്ക് അനുകൂലമാണ്. നിങ്ങളുടെ പേരും പ്രശസ്തിയും ഈ സമയം ഉയരും. നിയമപരമായി നിങ്ങൾ വിജയം കൈവരിക്കും. രാഷ്ട്രീയത്തിലുള്ള ആളുകളും ഈ സമയം ഉയരങ്ങൾ കീഴടക്കും.
പരിഹാരം - രാവിലെ അഷ്ട ലക്ഷ്മി സ്തോത്രം ചൊല്ലുക.
തുലാം
ശുക്രൻ തുലാം രാശിയിലെ ലഗ്ന ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ്. ശുക്രന്റെ സംക്രമണം നിങ്ങളുടെ ആറാം ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. നിങ്ങളുടെ കണ്ണ് ത്വക്ക് എന്നിവയുമായി ബന്ധപ്പെട്ട് അസുഖങ്ങളും ജലദോഷം എന്നിവയ്ക്കും സാധ്യത കാണുന്നു. പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അനുകൂലമാണ്. നിങ്ങളുടെ ചെലവുകൾ ഈ സമയം ഉയരാം കടം വാങ്ങേണ്ടതായ അവസ്ഥ വരാനും സാധ്യത കാണുന്നു. നിങ്ങളിടെ ശത്രുക്കൾ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. നിങ്ങളുടെ കണ്ണ് തുറന്ന് പിടിച്ച് ചുറ്റും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകും.
പരിഹാരം- വെള്ളിയാഴ്ച നല്ല ഗുണനിലവാരമുള്ള വെള്ളിയിൽ ആവരണം ചെയ്ത അല്ലെങ്കിൽ വജ്രം അല്ലെങ്കിൽ ക്ഷീര സ്പടികം മോതിര വിരലിൽ ധരിക്കുന്നത് അനുകൂലമാണ്.
വൃശ്ചികം
ശുക്രൻ അഞ്ച് പന്ത്രണ്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഇതിന്റെ സംക്രമണം നിങ്ങളുടെ അഞ്ചാം ഭാവത്തിലൂടെ നടക്കും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയം നിങ്ങൾക്ക് പേരും പ്രശസ്തിയും യശ്ശസ്സും ലഭ്യമാകും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ശമ്പള വർധന സ്ഥാനക്കയറ്റം എന്നിവ ലഭ്യമാകും. വ്യക്തിഗത ജീവിതത്തിൽ നിങ്ങളുടെ പ്രണയ ജീവിതം സന്തോഷകരമായി മുന്നോട്ട് നീങ്ങും. നിങ്ങളുടെ ജീവിതത്തിൽ മൂന്ന് ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്യും. വിദ്യാർത്ഥികൾ ഉയർന്ന ചിന്താഗതി വെച്ച് പുലർത്തും. മാധ്യമം, പത്രപ്രവർത്തനം, ഫാഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഈ സംക്രമണത്തിൽകൂടുതൽ ഫലം ലഭിക്കും.
പരിഹാരം- ദിവസവും ശ്രീ ലളിത സഹസ്ര നാമം ചൊല്ലുക.
ധനു
ശുക്രൻ ധനു രാശിയുടെ നാലാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ആറ് പതിനൊന്ന് ഭാവത്തിന്റെ അധിപനാണ് ശുക്രൻ. അമ്മയുടെ കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അമ്മയുമായുള്ളബന്ധം ഈ സമയം കൂടുതൽ മെച്ചപ്പെടും. മൊത്തത്തിൽ കുടുംബത്തിൽ സന്തോഷം നിലനിൽക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് എല്ലാ വിധ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. കുടുംബത്തിൽ ചില ആഘോഷങ്ങളും നടക്കാനുള്ള സാധ്യത കാണുന്നു. ഇത് സന്തോഷകരമായ ഒരു സാഹചര്യം ഒരുക്കും. ജോലിയുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ അനുകൂലമായി കാണുന്നു. ചില രാശിക്കാർക്ക് നിക്ഷേപങ്ങൾ നടത്താനും ഉള്ള അവസരങ്ങൾ ലഭിക്കും.
പരിഹാരം- ഈ സംക്രമണ സമയത്ത് കാർത്യായനി ദേവിയെ പൂജിക്കുക.
മകരം
ശുക്രൻ നിങ്ങളുടെ രാശിയുടെ അഞ്ച് പത്ത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ശുക്രൻ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തുന്നു. ഈ സമയത്ത് നിങ്ങൾ ചെറു ദൂര യാത്രകൾ ചെയ്യുകയും ഒഴിവ് സമയങ്ങൾ ആസ്വാദിക്കുകയും ചെയ്യും. ഈ സംക്രമണ സമയത്ത് നിങ്ങൾ പുതിയ ആളുകളെ കാണുകയും പുതിയ ബന്ധം സ്ഥാപിക്കുകയും ചെയ്യും. നിങ്ങളുടെ ഉത്സാഹം ഈ സമയം ഉയരും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ ഉയരങ്ങൾ കീഴടക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സമയം അനുകൂലമായിരിക്കും ചില രാശിക്കാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാനും ഉള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ സംസാര രീതി ഈ സമയം കൂടുതൽ മെച്ചപ്പെടും ആസ്വാദ്യകരമാകുകയും ചെയ്യും. സംഗീതം നൃത്തം എന്നിവ പഠിക്കുന്നതിന് ഈ സമയം തികസിച്ചും അനുകൂലമായിരിക്കും. തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് മറിച്ച് ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം- വെള്ളിയാഴ്ച സ്വർണ്ണം അല്ലെങ്കിൽ വെള്ളിയിൽ പതിച്ച ക്ഷീര സ്പടികം വലതു കൈയിലെ ധരിക്കുക.
കുംഭം
ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നാൾ ഒമ്പത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ് ശുക്രൻ. ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്നുള്ള സമ്പത്യത്തിനുള്ള സാധ്യത കാണുന്നു. ആഡംബരവും ലഭ്യമാകും. കുടുംബത്തിൽ ചില ശുഭകരമായ പരിപാടികൾ നടക്കുന്നതിന് സാധ്യത കാണുന്നു. കൂടാതെ ഈസമയം നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് ലഭിക്കുകയും ചെയ്യും. ഔദ്യോഗികമായി നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല ബന്ധം പങ്കുവെക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസ് രാശിക്കാർക്കും നിങ്ങളുടെ കുടുംബത്തിൽ നിന്ന് നല്ല പിന്തുണ ലഭ്യമാകും. അത് നിങ്ങളുടെ ആത്മ വിശ്വാസം ഉയർത്തും. വിദ്യാർത്ഥികൾക്ക് ഈ സംക്രമണ സമയത്ത് തടസ്സങ്ങൾ ഇല്ലാതാകും.
പരിഹാരം- തെക്ക് കിഴക്ക് ഭാഗത്തേക്ക് നോക്കി വന്ദിക്കുക ശുക്രൻ ഈ ഭാവത്തിന്റെ അധിപനാണ്.
മീനം
ശുക്രന്റെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും. മൂന്ന് എട്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ് ശുക്രൻ. ലഗ്ന ഭാവത്തിലെ സംക്രമണം നിങ്ങളുടെ ആരോഗ്യത്തെ മോശമാകും. ശാരീരീരികമായ വേദനകളും ഈ സമയം നിങ്ങൾ അനുഭവിക്കും. അതിനാൽ സ്ഥിരമായി വ്യായാമം ചെയ്യാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. നിങ്ങൾക്ക് ഈ സമയം പെട്ടെന്നുള്ള സാമ്പത്തിക ലാഭത്തിന് സാധ്യത കാണുന്നു. ഔദ്യോഗികമായി ഈ സമയം വളരെ അനുകൂലമായിരിക്കും നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിങ്ങൾക്ക് ഈ സമയം കഴിയും. ബിസിനസ് രാശിക്കാർക്കും ഈ സമയം നല്ല ലാഭം കൈവരിക്കാൻ കഴിയും. ഈ സമയം നല്ല സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ഈ സമയം നിങ്ങൾ സന്തോഷകരമായ കടന്ന് പോകും. നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും നിങ്ങൾ ആഗ്രഹിക്കും. ദാമ്പത്യ ജീവിതത്തിൽ ഇരുവരും നല്ല ബന്ധം പങ്കുവെക്കും. മൊത്തത്തിൽ ഈ സംക്രമണ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം കൂടുതൽ ഉയരും.
പരിഹാരം- ദിവസവും ശുക്ര ഹോറ സമയത്ത് ശ്രീ സൂക്ത മന്ത്രം ചൊല്ലുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025