ശനി മകര രാശിയിൽ പുരോഗമിക്കുന്നു : 11 ഒക്ടോബർ 2021 - Saturn Turns Progressive In Capricorn

സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ളതും മന്ദഗതിയിലുള്ളതുമായ ഗ്രഹമാണ് ശനി. വേദ ജ്യോതിഷപ്രകാരം, ഒരു ഭാവത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ഏറ്റവും കൂടുതൽ സമയം എടുക്കുന്നതിനാൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം ശനിയാണ് എന്ന് പായാം. അതിനാൽ, അതിന്റെ സ്വാധീനം ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ കൊണ്ടുവരാനുള്ള യോഗത്തെ സൂചിപ്പിക്കുന്നു.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

അതിന്റെ സ്വാധീനവും കാരണം ഇത് ദോഷകരമായ ഗ്രഹങ്ങളുടെ വിഭാഗത്തിൽ പെടുന്നു. എല്ലാ കർമ്മങ്ങളെയും സന്തുലിതമാക്കുന്നതിനാൽ ഇത് കർമ്മ ഗ്രഹമാണ്. അതിനാൽ അതിന്റെ ഫലങ്ങൾ എല്ലായ്പ്പോഴും അവയവങ്ങളിലാണ്. അത് രാശിക്കാരെ ശിക്ഷിക്കുമ്പോൾ അത് അവരെ അങ്ങേയറ്റം വേദനയുടെയും അസംതൃപ്തിയുടെയും അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. മറുവശത്ത്, നല്ല പ്രവൃത്തികൾക്ക് സമൃദ്ധിക്കും വളർച്ചയ്ക്കും സാക്ഷ്യം വഹിക്കുകയും ചെയ്യും. ശനിയുടെ ഫലങ്ങൾ സാവധാനത്തിലാണ്, എന്നിരുന്നാലും, അനന്തരഫലങ്ങൾ നിത്യമാണെന്ന് തന്നെ പറയാം.

ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരാൻ കഴിയുന്ന നേരിട്ടുള്ളതും വക്രിയുമായ സ്ഥാനത്തിന് കാരണമാകുന്നു. വക്രി ശനിയുടെ സ്വാധീനം വളരെ ശക്തവും പൊതുവെ നിഷേധ വശവുമാണ്. പുരോഗമന സമയം രാശിക്കാരുടെ ജീവിതത്തിലും ആഗോള കാര്യങ്ങളിലും മൊത്തത്തിൽ ചില മെച്ചപ്പെടുത്തലുകളെയാണ് സൂചിപ്പിക്കുന്നത്.

ശനി 2021 ഒക്ടോബർ 11 -ന് മകരം രാശിയിൽ 3.44 ന് പുരോഗമന ഭാവത്തിൽ ഏപ്രിൽ 29 വരെ കുംഭ രാശിയിലേക്ക് നേരിട്ട് നീങ്ങുകയും ചെയ്യുകയും അതേ ഭാവത്തിൽ മകരം രാശിയിൽ നിൽക്കുകയും ചെയ്യുന്നു.

എല്ലാ രാശിക്കാരെയും ഈ ചലനം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം:

മേടം

മേടം രാശിക്കാരുടെ പത്താം ഭാവത്തിൽ ശനി പുരോഗമന ഭാവത്തിൽ തുടരുന്നതിനാൽ, ഈ സമയം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ അൽപ്പം ഇളവ് ലഭിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് കുറച്ച് സ്ഥിരതയും വളർച്ചയും ലഭിക്കും. ഈ സമയത്തെ നിങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. ജോലി ചെയ്യാനും നിങ്ങളുടെ കഴിവുകൾ തെളിയിക്കാനും നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസ്സ് രാശിക്കാർക്ക് ബന്ധങ്ങൾ ഉണ്ടാകും. വരുമാനവും ലാഭവും മന്ദഗതിയിലാകും, അവ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുകയില്ല. വിദ്യാർത്ഥികൾക്ക് ഈ സമയം അവരുടെ പ്രോജക്റ്റുകളിലും സമർപ്പിക്കലുകളിലും പ്രവർത്തിക്കാൻ അവർക്ക് മടി തോന്നുന്നു, അത് അവരുടെ മാർക്കിനെ ബാധിക്കാൻ സാധ്യത ഉണ്ട്. നിങ്ങൾക്ക് വസ്തു വാങ്ങുകയോ നിങ്ങളുടെ പഴയ സ്വത്ത് പുതുക്കിപ്പണിയുകയോ ചെയ്യാനുള്ള യോഗം കാണുന്നു. നിങ്ങളുടെ വസ്തുവിൽ മുമ്പ് എന്തെങ്കിലും തർക്കമുണ്ടായിരുന്നുവെങ്കിൽ, അത് പരിഹരിക്കാനുള്ള നല്ല അവസരങ്ങളുണ്ട്. ബന്ധത്തിന്റെ കാര്യത്തിൽ, ശനിയുടെ ഈ സമയം നിങ്ങൾക്ക് സ്ഥിരതപ്രധാനം ചെയ്യും.

പരിഹാരം

ദിവസം ഏഴു പ്രാവശ്യം ഹനുമാൻ ചാലിസ ചൊല്ലുക

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

ഇടവം

ഇടവം രാശിക്കാർക്ക്, ശനി ഒരു യോഗ കാരക ഗ്രഹമായാണ് വർത്തിക്കുന്നത്, ഇത് ഒൻപതാമത്തെയും പത്താമത്തെയും ഭരണ ഗ്രഹമാണ് ഇതിന്റെ സമയം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നടക്കുന്നു. അതിനാൽ ശനിയുടെ സമയം വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ ഇടം ഉണ്ടാക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസ്സ് കറങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഉപദേഷ്ടാക്കളുമായുള്ള നിങ്ങളുടെ ബന്ധം അത്ര അനുക്കൂലമായിരിക്കില്ല. സാമ്പത്തികമായി, ഈ സമയം മികച്ചതായിരിക്കും, നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കാം. എന്തെങ്കിലും നിക്ഷേപം നടത്താൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയും, കാരണം അവ ഫലപ്രദമായ ഫലങ്ങൾ നൽകും. നിങ്ങൾ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും അത് നിങ്ങളെ ശക്തനാക്കുകയും ചെയ്യും. നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനും അറിവ് നേടുന്നതിനും താല്പര്യം ഉണ്ടാകാം.

പരിഹാരം

ശനിയാഴ്ചകളിൽ ശനി ഭഗവാന് കടുക് എണ്ണ വിളക്ക് കത്തിക്കുക.

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

മിഥുനം

മിഥുനം രാശിക്കാർക്ക്, ശനി അവരുടെ എട്ടാമത്തെ ഭാവത്തിലൂടെ അതിന്റെ ചലനം നടക്കും. ശനിയുടെ പുരോഗമന ചലനം വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങൾ പഠിക്കാനും ഗവേഷണം ചെയ്യാനും ചില മികച്ച അവസരങ്ങൾ നൽകും. നിങ്ങളുടെ വഴിയിലെ തടസ്സങ്ങൾ ശമിക്കും. നിങ്ങളുടെ അവബോധം നല്ലതായിരിക്കും, അത് നിങ്ങൾക്ക് ചുറ്റുമുള്ള ഏതെങ്കിലും മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ സംശയാസ്പദമായ കാര്യങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യത്തിന് അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ അലസത മാറ്റിവച്ച് നടക്കാൻ പോകുകയും, നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശാന്തമാക്കുന് സ്വാഭാവിക അന്തരീക്ഷത്തിൽ കുറച്ച് സമയം ചെലവഴിക്കുക. സാമ്പത്തികമായി, ഈ സമയം അനിശ്ചിതമായിരിക്കും.

പരിഹാരം

ആവശ്യമുള്ള ആളുകൾക്ക് ശനിയാഴ്ച ഒരു പുതപ്പ് നൽകുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കടക രാശിക്കാർ, ശനി നേരെ സഞ്ചരിച്ച് രാശിക്കാരുടെ ഏഴാമത്തെ ഭാവത്തിൽ താമസിക്കും. ശനി നിങ്ങളുടെ രാശിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നതിനാൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കാര്യങ്ങൾ അത്ര സുഖകരമായി മുന്നോട്ട് പോകില്ല. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഇത് നല്ല സമയമായിരിക്കും. നിങ്ങളുടെ തികഞ്ഞ പൊരുത്തം കണ്ടെത്തുന്നതിൽ നിങ്ങളുടെ വെല്ലുവിളികളും അനിശ്ചിതത്വങ്ങളും അവസാനിക്കുകയും നിങ്ങൾ പ്രതിജ്ഞാബദ്ധമായ സുസ്ഥിരമായ ബന്ധത്തിൽ പ്രവേശിക്കുകയും ചെയ്യും. വിവാഹിതരായവർക്ക് പങ്കാളിയുടെ ബന്ധുക്കളുമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. ഔദ്യോഗിക രംഗത്ത് നിങ്ങളുടെ സഹപ്രവർത്തകരുമായി ചില വൈരുദ്ധ്യങ്ങൾ നേരിടേണ്ടി വരാം. പുതിയ പ്രോജക്ടുകൾ ആരംഭിക്കാൻ നിങ്ങൾ മടിയനാകും അത് മാറ്റാൻ ശ്രമിക്കേണ്ടതാണ്. ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് നിയുക്തമാക്കിയ എല്ലാ പ്രോജക്ടുകളും നിങ്ങൾ സുഗമമായി പൂർത്തിയാക്കാനും കഴിയും എന്നതാണ് വാസ്തവം.

പരിഹാരം

ശനിയാഴ്ച വ്രതമനുഷ്ഠിക്കുകയും ദിവസത്തിൽ ഒരിക്കൽ വൈകുന്നേരം മാത്രം കഴിക്കുകയും ചെയ്യുന്നത് നല്ലതാണ്.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അവരുടെ ആറാം ഭാവത്തിൽ ശനി അതിന്റെ ചലനം നടത്തും ഈ സമയത്ത് ശത്രുക്കൾ നിങ്ങളോട് മത്സരിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ സമീപനത്തിൽ നിങ്ങൾ ചലനാത്മകമായിരിക്കുക. ജോലിസ്ഥലത്ത് നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കും, ഇത് നിങ്ങളുടെ ഉദ്യോഗത്തിൽ ശക്തി പകരും. നിങ്ങളുടെ സ്വപ്ന സംഘടനയിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും, നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. നിങ്ങളുടെ കേസുകളിൽ നിങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, തീരുമാനം നിങ്ങൾക്ക് അനുകൂലമാകും. നിങ്ങൾ ജുഡീഷ്യറിയിലോ മറ്റോ ആണെങ്കിൽ നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. വിവാഹിതരായ രാശിക്കാർ അവരുടെ പങ്കാളിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാകാനൾ സാധ്യത കാണുന്നു.

പരിഹാരം

ശനിയാഴ്ചകളിൽ ക്ഷേത്രത്തിൽ കറുത്ത എള്ള് സമർപ്പിക്കുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

കന്നി

കന്നി രാശിക്കാരുടെ അഞ്ചാമത്തെ ഭാവത്തിലേക്ക് ശനി അതിന്റെ പുരോഗമന ചലനം നടത്തും. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് രാശിക്കാർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ ക്ഷമയും പരിശ്രമവും ഫലപ്രദമായ ഫലങ്ങൾ നൽകും. പ്രേമികൾ അവരുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും സുഗമമായ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ അവർ നിങ്ങളെ അകറ്റിനിർത്തുന്നതായി തോന്നാം. വിദ്യാർത്ഥികൾക്ക് പഠനത്തോടുള്ള അവരുടെ താൽപര്യം കുറയും, അത് അവരുടെ മാർക്കിനെ ബാധിക്കാം. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനും നിങ്ങളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ താൽപ്പര്യങ്ങളിൽ നിന്ന് സമ്പാദിക്കാനുള്ള ശ്രമങ്ങളും നടത്താം. അത് നിങ്ങൾക്ക് വിജയം നൽകും.

പരിഹാരം

വൈകുന്നേരത്ത് 108 തവണ ശനി മന്ത്രമായ “ॐ नीलांजन समाभासम्। रविपुत्रम् यमाग्रजम्।” ഓം നീലാംജന സമാഭാസ രവിപുത്ര യമാഗ്രജ എന്ന് ചൊല്ലുക .

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

തുലാം

തുലാം രാശിക്കാർക്ക് ശനി നാലാമത്തെ ഭാവത്തെയും, അഞ്ചാമത്തെ ഭാവത്തെയും ഭരിക്കുന്നു. ശനിയുടെ സ്വാധീനം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങളുടെ നാലാം ഭാവത്തിൽ ശനി അതിന്റെ പുരോഗമ ചലനം നടത്തും. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, ശനിയുടെ ഈ ചലനത്തിലൂടെ അത് പരിഹരിക്കപ്പെടും. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ രണ്ടുപേരും അത് പ്രകടിപ്പിക്കില്ല. നിങ്ങളുടെ കുടുംബത്തിൽ എല്ലാം ക്രമീകരിക്കാൻ ശ്രമിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേരും സേവനങ്ങളും വിപണിയിൽ സ്ഥാപിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതായി വരും.

പരിഹാരം

നിങ്ങളുടെ കഴുത്തിലോ കൈയിലോ ക്വാർട്സ് ക്രിസ്റ്റൽ അണിയുക.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

വൃശ്ചികം

വൃശ്ചിക രാശിക്കാരുടെ മൂന്നാമത്തെ ഭാവത്തിൽ ശനി ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഇത് ഓഫീസിലെ നിങ്ങളുടെ പ്രശസ്തി മെച്ചപ്പെടുത്തും. നിങ്ങളുടെ പ്രൊഫഷണൽ ലക്ഷ്യങ്ങൾക്കായി നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും ഫലങ്ങൾ കൈവരിക്കുകയും ചെയ്യും. ബിസിനസ്സിന്റെ വളർച്ചയ്ക്കും സ്ഥാപനത്തിനും വേണ്ടി കൂടുതൽ പരിശ്രമിക്കേണ്ടിവരും. ജോലിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾ പതിവായി യാത്ര ചെയ്യേണ്ടതായി വരാം. വ്യക്തിപരമായി, നിങ്ങളുടെ സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും നിങ്ങളുടെ ബന്ധം അത്ര നല്ലതായിരിക്കില്ല. ചില വ്യായാമങ്ങൾ ചെയ്യുന്നത് നിങ്ങളെ സജീവമായിരിക്കാൻ സഹായിക്കും.

പരിഹാരം

അമ്പലത്തിലേക്ക് ഒരു ടാപ്പ് അല്ലെങ്കിൽ വാട്ടർ ഫിൽട്ടർ സമർപ്പിക്കുക.

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

ധനു

ധനു രാശിക്കാരിൽ ശനി രണ്ടാമത്തെ ഭാവത്തിൽ ഉണ്ടാകും. ശനിയുടെ പുരോഗമനം നിങ്ങളുടെ ധനകാര്യത്തെ പിന്തുണയ്ക്കും. നിങ്ങൾക്ക് മികച്ച രീതിയിൽ സമ്പാദിക്കാനും നിങ്ങളുടെ പണം ലാഭിക്കാനും കഴിയും. ചില സ്രോതസ്സുകളിൽ നിന്നും നിങ്ങൾക്ക് പണം ലഭിക്കാം. ചില പൂർവ്വിക സ്വത്തുക്കളിൽ നിന്നോ മുൻകാലങ്ങളിൽ ചെയ്ത ചില ജോലികളിൽ നിന്നോ സമ്പാദിക്കാനുള്ള യോഗം കാണുന്നു. ജോലിയിലും, വ്യക്തിപരമായ കാര്യങ്ങളിലും നിങ്ങളുടെ വാക്കുകളിൽ നിങ്ങൾ പരുഷമാകാം. ഇത് നിങ്ങളുടെ അടുത്ത കുടുംബവുമായി ചില പ്രശ്നങ്ങൾ കൊണ്ടുവരാം. നിസ്സാരകാര്യങ്ങളെക്കുറിച്ച് കള്ളം പറയുന്ന ശീലം നിങ്ങൾ സ്വീകരിക്കാം. നിങ്ങളുടെ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ നിങ്ങൾ ശ്രമിക്കും. ഇത് നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ദൂരം ഉണ്ടാക്കാം. നിങ്ങളുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പരിഹാരം

നിങ്ങളുടെ ജോലി ചെയ്യുന്ന കൈയിൽ ഒരു അമേത്തിസ്റ്റ് ബ്രേസ്ലെറ്റ് ധരിക്കുന്നത് നല്ലതായിരിക്കും.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

മകരം

മകരം രാശിക്കാരിൽ, ശനി നിങ്ങളുടെ ലഗ്ന ഭാവത്തിൽ പുരോഗമ ഭാവത്തിൽ ചലനം നടത്തും. നിങ്ങളുടെ സമ്മർദ്ദവും കുറയും, അത് നിങ്ങളുടെ ആരോഗ്യത്തിനും, മാനസികാവസ്ഥയ്ക്കും കാരണമാകും. നിങ്ങളുടെ മുമ്പ് കുടുങ്ങി കിടക്കുന്ന ജോലികൾ പുരോഗമിക്കും. നിങ്ങളുടെ കുടുംബത്തെ അംഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചും അവരെ സന്തോഷിപ്പിക്കാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചില കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കാൻ ശ്രമിക്കും. നിങ്ങളുടെ ജീവിതരീതിയിലും നിങ്ങളുടെ ജോലിയിലും ചില മാറ്റങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. നിങ്ങൾ കാര്യങ്ങൾ ക്ഷമയോടെ വിലയിരുത്തുന്നതിനാൽ നിങ്ങളുൾക്ക് ശരിയായ തീരുമാനമെടുക്കാൻ കഴിയും.

പരിഹാരം

നിങ്ങളുടെ യോഗയും ധ്യാനവും ചെയ്യുന്നത് മികച്ച ഫലങ്ങൾ നേടുന്നതിന് സഹായിക്കും.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

കുംഭം

കുംഭ രാശിക്കാരിൽ ശനി അവരുടെ പന്ത്രണ്ടാം ഭാവത്തിൽ ആയിരിക്കും. വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന രാശിക്കാർ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങളുടെ ശുചിത്വവും പരിപാലനവും നന്നായി നോക്കേണ്ടതാണ്. നിങ്ങളുടെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ക്രമീകരിക്കുന്നതിലും നിങ്ങൾ നന്നായിരിക്കും. നിങ്ങൾക്ക് ഒരു വിദേശത്ത് ബിസിനസ്സ് ബന്ധമുണ്ടെങ്കിൽ, അതിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല, നിങ്ങൾ അവരെ നിയന്ത്രിക്കും. നിങ്ങളുടെ വഴക്കുകൾ അല്ലെങ്കിൽ കോടതി കേസുകൾ പരിഹരിക്കപ്പെടും. നിങ്ങളുടെ പ്രൊഫഷണൽ വെല്ലുവിളികളും തടസ്സങ്ങളും അവസാനിക്കും, നിങ്ങൾക്ക് സുഗമമായി പ്രവർത്തിക്കാൻ കഴിയും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കില്ല, വ്യക്തിപരമായും പ്രൊഫഷണൽ ജീവിതത്തിലും നിങ്ങൾക്ക് അവരിൽ നിന്ന് പിന്തുണയോ സഹകരണമോ ലഭിക്കില്ല.

പരിഹാരം

വൈകുന്നേരം ശനി ചാലിസ പാരായണം ചെയ്യുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

മീനം

മീനം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിൽ ശനിയും പുരോഗമന ഭാവത്തിലെ ചലനം നടക്കും. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും ഒന്നിലധികം മാർഗ്ഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സമ്പാദിക്കുകയും ചെയ്യും. നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയുമായ ഉണ്ടാകും, അത് നിങ്ങളുടെ സ്വഭാവം മെച്ചപ്പെടുത്തും. കൂടുതൽ സമ്പാദിക്കുന്നതിൽ നിങ്ങൾക്ക് താല്പര്യമുണ്ടാകും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് രാശിക്കാർക്ക് ചില പ്രതീക്ഷകൾ ലഭിക്കും. നിങ്ങളുടെ എല്ലാ വെല്ലുവിളികളും പോരാട്ടങ്ങളും അവസാനിക്കുന്നതിനാൽ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിയും. നിയമ വിദ്യാർത്ഥികൾക്ക് ഫലപ്രദമായ ഫലങ്ങൾ ലഭിക്കും, നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. ജോലിയിൽ നല്ല സ്ഥാനം ആഗ്രഹിക്കുന്നവർക്ക് ചില അവസരങ്ങൾ ലഭിക്കും.

പരിഹാരം

ജോലിക്കാർക്ക് ശനിയാഴ്ച ഭക്ഷണം നൽകുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ഈ മാസത്തെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer