കുംഭ രാശിയിലെ ബുധൻ സംക്രമണം - കുംഭ രാശിയിലെ ബുധൻ സംക്രമണം: 11 മാർച്ച് 2021
കുംഭ രാശിയിലെ ബുദ്ധന്റെ സംക്രമണം 11 മാർച്ച് 2021 നടക്കുന്നു അതിന്റെ ഫലം എല്ലാ രാശിയെയും എങ്ങിനെ ബാധിക്കും എന്നറിയാം. വേദ ജ്യോതിഷപ്രകാരം ബുധൻ ഗ്രഹത്തെ അറിവ്, ഹാസ്യം, ധനം, ബിസിനസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നു. ആശയ വിനിമയം, പ്രസംഗം, ബുദ്ധി, വിവേകം അധിപനായി കണക്കാക്കുന്നു. ഒരാളുടെ ജീവിതത്തിലെ വിജയത്തെ മനസ്സിലാക്കാൻ ഒരാളുടെ രാശിയിലെ ബുധന്റെ സ്ഥാനം മനസ്സിലാക്കേണ്ടതാണ്. അതിനാൽ ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രധാനം സ്ഥാനം വഹിക്കുന്നു.
കുംഭ രാശിയിലെ ബുധൻ സംക്രമണം 11 മാർച്ച് 2021 സമയം
ഈ സമയത്ത് അതായത്ത് ഈ സംക്രമണ സമയത്ത് നിങ്ങളുടെ ആശയങ്ങളും ചിന്തകളും വളരെ മെച്ചപ്പെടുന്നു. ഈ സമയത്ത് നിങ്ങളുടെ മനസ്സിൽ നല്ല ആശയങ്ങൾ ഉടലെടുക്കും. കുംഭ രാശിക്കാർ സത്യത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിക്കുന്നിടത്ത് ബുധൻ പ്രായോഗികത പുലർത്തുന്നു. ഇത് അവർ ശരിക്കും എന്താണ് എന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുന്നു. കുംഭ രാശിയിലെ ബുധൻ സംക്രമണം നിങ്ങളുടെ വികാരത്തിനുമേൽ നിങ്ങളുടെ പ്രായോഗികത ഉയർത്തുന്നു. ഈ സംക്രമണത്തിൽ ബുധൻ മകര രാശിയിൽ നിന്ന് കുംഭ രാശിയിലേക്ക് 11 മാർച്ച് 2021 12:25 PM ന് അതിന്റെ സംക്രമണം നടത്തുന്നു. പിന്നീട് ഇത് കുംഭ രാശിയിൽ 31 മാർച്ച് 2021വരെയും പിന്നീട് രാശിയിൽ 1 ഏപ്രിൽ 12:33 AM ലേക്ക് നീങ്ങുകയും ചെയ്യുന്നു. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റുമെന്ന് നമ്മുക്ക് മനസിലാക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ബുധൻ ഈ രാശിയുടെ മൂന്ന് ആറ് ഭാവത്തിന്റെ അധിപനാണ് ബുദ്ധന്റെ സംക്രമണം പതിനൊന്നാം ഭാവത്തിലൂടെ നടക്കും. അത് സമ്പാദ്യം, ആഗ്രഹം, നേട്ടങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് ഒന്നിലധികം സമ്പാദ്യ മാർഗ്ഗങ്ങൾ ഈ സമയം ലഭിക്കും. ആണികൂലമായ ഒരു ബന്ധവും ഈ സമയത്ത് വന്നുചേരും. ഈ സമയത്ത് നിങ്ങളുടെ സംസാര ശേഷിയും ഉയരും. വിദ്യാർത്ഥികൾക്കും സമയം അനുകൂലമായിരിക്കും. ആരോഗ്യപരവുമായി ഭക്ഷണവും വ്യായാമകാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: ബുധനാഴ്ച ഭഗവാൻ ശിവന് തേൻ കൊണ്ട് അഭിഷേകം ചെയ്യുക അത് ബുദ്ധ ഗ്രഹത്തിന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ ലഭിക്കാൻ സഹായിക്കും.
മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ഇടവം
ബുധന്റെ സംക്രമണം നിങ്ങളുടെ പത്താമത്തെ ഭാവത്തിലൂടെ നടക്കും. ഇത് ഉദ്യോഗം പേര് പ്രശസ്തി എന്നിവ പ്രതിനിധാനം ചെയ്യുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഉദ്യോഗത്തിൽ ഉയർച്ച കൈവരിക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായിരിക്കും. നിങ്ങൾ ഈ സമയം സന്തോഷത്തോടെ തുടരുകയും മറ്റുള്ളവരെ സന്തോഷത്തോടെ വെയ്ക്കാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ മക്കൾ വഴിയും നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും.
പ്രതിവിധി: ബുധ ഹോര സമയത്ത് ബുധ മന്ത്രം ജപിക്കുക.
ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മിഥുനം
ബുധന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് നിങ്ങൾ അനുകൂലമായും, ശുപാപ്തി വിശ്വാസത്തോടെയും നിലകൊള്ളും. ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് താത്പര്യം വർധിക്കും. ഔദ്യോഗികമായി ഈ സമയം വളരെ നല്ലതായിയി തന്നെ മുന്നോട്ട് നീങ്ങും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം ഉയരും. നിങ്ങളുടെ ജോലിസ്ഥലത്ത് നല്ല ആശയങ്ങൾ സമർത്ഥിക്കുന്നത് മൂലം നിങ്ങളുടെ പ്രതിച്ഛായ ഉയരും. ഈ സംക്രമണം സമയത്ത് വ്യാപാരവുമായി ബന്ധപ്പെട്ട് പുതിയ സംരംഭം തുടങ്ങുന്നതിന് സമയം അനുകൂലമാണ്. ബുധൻ സംക്രമണം നടക്കുമ്പോൾ നിങ്ങൾക്ക് എല്ലാവരുമായി നല്ല ഒരു ബന്ധം വളർത്തിഎടുക്കാൻ കഴിയുന്നതാണ്.
പ്രതിവിധി: ദിവസവും രാവിലെ കർപ്പൂരം കത്തിക്കുക.
മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കർക്കിടകം
ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കില്ല ഇത് നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യും. ത്വക്കുമായി ബന്ധപ്പെട്ട് ചില അസുഖങ്ങൾക്കും സാധ്യത കാണുന്നു. റിസർച്ച് പോലുള്ള ജോലിയുമായി ബന്ധപ്പെട്ട് ഈ സമയം വളരെ അനുകൂലമാണ്. നിങ്ങളുടെ ആശയ വിനിമയ കഴിവ് ഈ സമയം ഉയരും. നിങ്ങളുടെ ജീവിത ബന്ധുക്കളിൽ നിന്ന് ഈ സമയം നിങ്ങൾക്ക് നല്ല നല്ല സമ്മാനങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.
പ്രതിവിധി: ബുധനാഴ്ച ആവശ്യക്കാർക്ക് ഭക്ഷണവും പച്ച നിറത്തിലുള്ള വസ്ത്രവും ദാനം ചെയ്യുക.
കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ചിങ്ങം
ബുധൻ നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത് നല്ല ബിസിനസ് അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ബിസിനസ് രാശിക്കാർക്ക് ഈ സമയം നല്ല അവസരങ്ങൾ ലഭിക്കും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. എന്നിരുന്നാലും ഏതെങ്കിലും പുതിയ ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഈ സംക്രമണ സമയത്ത് നിങ്ങളുടെ പരിശ്രമം മൂലം നിങ്ങളുടെ ബിസിനെസ്സിൽ അഭിവൃദ്ധി ഉണ്ടാകും. പുതിയതായി ആരംഭിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ബുധൻ സംക്രമണം നടക്കുമ്പോൾ ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങൾ അവരെ ഭരിക്കാനുള്ള പ്രവണത ഒഴിവാക്കേണ്ടതാണ്.
പ്രതിവിധി: ദിവസവും രാവിലെ ഗജേന്ദ്ര മോക്ഷ സ്തോത്രം ജപിക്കുക.
ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കന്നി
ബുധൻ കന്നി ആറാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത് നിങ്ങളുടെ ചില ആരോഗ്യ പ്രശ്നമാണ് മൂലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അകൽച്ച ഉണ്ടാകും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ വർധിക്കുകയും അത് നിങ്ങളുടെ സമ്മർദ്ദത്തെ ഉയർത്തുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് നല്ലഫലങ്ങൾ ലഭിക്കും. വാദങ്ങളിൽ പെടാതിതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: നല്ല ഫലത്തിനാൽ ഒറ്റ മുഖീ രുദ്രാക്ഷം ധരിക്കുക.
കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
തുലാം
ബുധൻ നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നിങ്ങളുടെ വരുമാനത്തിൽ ഈ സമയം ഉയർച്ച ഉണ്ടാകും. പ്രണയ രാശിക്കാർക്ക് ഈ സമയത്തെ അനുകൂലമായിരിക്കും. ദമ്പതികൾക്ക് നല്ല രാത്രകൾ ചെയ്യാനുള്ള അവസരം ലഭ്യമാകും. കൂടാതെ അവർക്ക് ഈ സമയം നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയം ഭാഗ്യം നിങ്ങളെ തുണയ്ക്കുകയും അനുകൂലമായ നിക്ഷേപങ്ങൾ നടത്താൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. സർഗ്ഗാത്മക മേഖലയിൽ ജോലിചെയ്യുന്ന രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
പ്രതിവിധി: ദിവസവും രാവിലെ തുളസി ചെടിയെ പൂജിക്കുക.
തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
വൃശ്ചികം
ബുധൻ നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. ഈ സമയം നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ നിൽക്കാതെ കഠിനാധ്വാനത്തിൽ വിശ്വസിച്ച് മുന്നോട്ട് പോകുക. വസ്തുവകകളുമായി ബദ്ധപ്പെട്ട് നിങ്ങൾക്ക് ഈ സമയം നല്ല ലാഭം കൈവരിക്കാൻ കഴിയും. കുടുംബത്തിൽ ഒരു ഒത്തെ ചേരലിന് സാധ്യത കാണുന്നു. വിദ്യാർത്ഥികൾ അവരുടെ പഠനവുമായി ബന്ധപ്പെട്ട് നല്ല പ്രകടനം കാഴ്ത്തക്ക വെക്കും. ആരോഗ്യപരമായി ചില സമ്മർദ്ദത്തിന് സാധ്യത കാണുന്നു.
പ്രതിവിധി: ദിവസവും 108 തവണ “ഓം ഭ്രം ഭ്രീം ബ്രോം ബുധായ നമഃ “ "Om bhram bhreem broum Budhaya Namah" എന്ന് ചൊല്ലുക.
വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ധനു
ബുധൻ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. ഈ സമയത്ത് പങ്കാളിത്ത ബിസിനെസ്സുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടം കൈവരും. നിങ്ങളുടെ കൂടപ്പിറപ്പുമായി നിങ്ങൾ നല്ല ബന്ധം പങ്കിടും അത് നിങ്ങൾക്ക് സന്തോഷം പകരുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്.
പ്രതിവിധി: ബുധനാഴ്ച, നിങ്ങളുടെ കഴിവിന് അനുസരിച്ച് നിങ്ങൾ ദാനങ്ങൾ നടത്തുക.
ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മകരം
ബുധൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത് നിങ്ങളുടെ ബുദ്ധി സാമർഥ്യത്താൽi നിങ്ങൾ മറ്റുള്ളവരെ ആകർഷിക്കും. നിങ്ങളെ ഭാഗ്യം തുണയ്ക്കുകയും ഇത് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾക്ക് ഈ സമയം നല്ല ഭക്ഷണം ആസ്വദിക്കാൻ കഴിയും എന്നിരുന്നാലും അധികമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം ലഭിക്കാനുള്ള യോഗം കാണുന്നു.
പ്രതിവിധി: ഞായറാഴ്ച ഗോതമ്പ് പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും ദാനം ചെയ്യുക.
മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
കുംഭം
ബുധൻ നിങ്ങളുടെ ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. കുടുംബവും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ചില നേട്ടങ്ങൾ നിങ്ങൾ കൈവരിക്കും. പങ്കാളിത്ത ബിസിനെസ്സിൽ ബന്ധം ശക്തമാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി: “ ഓം നമോ ഭഗവതേ വാസുദേവായ “ "Om Namo Bhagavate Vasudevaya Namah " എന്ന് ചൊല്ലുക.
കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
മീനം
ബുധൻ നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടക്കും. ഈ സമയത്ത് നിങ്ങൾക്ക് ആഡംബരത്തോട് താല്പര്യം ഉണ്ടാകും. നിങ്ങൾക്ക് ഈ സമയം നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുകയും അത് നിങ്ങളുടെ ഭാവിയിൽ ഉപകാരപ്പെടുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായി ചില തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത കാണുന്നു ഈ സമയം നിങ്ങൾ സമാധാനത്തോടെ പെരുമാറാൻ ശ്രമിക്കുക. മതപരമായ കാര്യങ്ങൾ നിങ്ങൾക്ക് സമാധാനം തരുന്നതിന് കാരണമാകും അതിനാൽ അത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നല്കുക. ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.
പ്രതിവിധി: വിവാഹിതയായ സ്ത്രീയ്ക്ക് പച്ചവളകൾ സമ്മാനമായി നൽകുക.
മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025