ഇടവ രാശിയിലെ സൂര്യന്റെ സംക്രമണം : Sun Transit in Taurus in malayalam

സൂര്യന്റെ ഇടവ രാശിയിലെ സംക്രമണം 14 വ്യാഴാഴ്ച 2020 മെയ് 17:05 മണിക്ക് നടക്കും. ഇതിനെ ഇടവ സംക്രാന്തി എന്നും പറയപ്പെടുന്നു. ഈ സ്ഥാനം 15 ജൂൺ 2020 വരെ തുടരും.

സൂര്യൻ യാത്ര അനിവാര്യമായി കണക്കക്കപ്പടുന്നു. വേദ ജ്യോതിഷ പ്രകാരം ഈ ഗ്രഹം നവഗ്രഹത്തിന്റെ അധികാരിയാണെന്ന് പറയപ്പെടുന്നു. ഇത് ആരോഗ്യത്തിന്റെ ഊർജ്ജ സ്ത്രോതസ്സ് കൂടിയാണിത്. ജ്യോതി ശാസ്ത്രം സൂര്യനെ ഭൂമണ്ഡലത്തിന്റെ ആത്മാവ് എന്ന് വിളിക്കുന്നു. ഇത് ചിങ്ങ രാശിയുടെ കർത്താവാണ്, ഒരാളുടെ ജാതകത്തിലെ അനുകൂല സ്ഥാനം എല്ലാത്തരം സുഖസൗകര്യങ്ങളും പ്രധാനം ചെയ്യുന്നു. ഇടവ രാശിക്കാരുടെ സൂര്യന്റെ സംക്രമണം ഓരോ രാശിക്കാരെയും എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

സൂര്യൻ നിങ്ങളുടെ രാശിയുടെയും ചൊവ്വയുടെയും സുഹൃത്താണ്, അതുപോലെ തന്നെ നിങ്ങളുടെ അഞ്ചാമത്തെ ഭാവാധിപൻ കൂടി ആയതിനാൽ നിങ്ങൾക്ക് ഇത് ശുഭ ഗ്രഹമായിരിക്കും. ഇടവം രാശിക്കാരുടെ രണ്ടാമത്തെ ഭവനത്തിലൂടെ ഇടവ രാശിയിലെ സൂര്യന്റെ സംക്രമണം നടക്കും. നിങ്ങൾക്ക് ആഡംബരങ്ങൾ ലഭ്യമാകും എങ്കിലും നിങ്ങളുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ വിഷമങ്ങൾ മൂലം നിങ്ങൾ കാര്യങ്ങൾ എടുത്തു ചാടി പറയുകയും അത് മറ്റുള്ളവരിൽ വിഷമം ഉണ്ടാക്കുകയും ചെയ്യും. ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇത് അനുകൂലമായ ഒരു കാലയളവായിരിക്കും, കാരണം വിദ്യാർത്ഥി രാശിക്കാർക്ക് അവരുടെ പഠനങ്ങളിൽ മികച്ച ഫലങ്ങൾ നേടാൻ കഴിയും.

മേട രാശിക്കാരുടെ പ്രണയകാര്യത്തിൽ വിജയം ഉണ്ടാവും. നിങ്ങളെ നിങ്ങളുടെ പ്രണയ പങ്കാളിയെ പരിചയപ്പെടുത്തുകയും അവർക്കിടയിൽ ഓർ ധാരണ ഉണ്ടാകുകയും ചെയ്യും. വിവാഹിതരായ രാശിക്കാരെ സംബന്ധിച്ചിടത്തോളം, ഈ സമയം നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും അനുകൂലമാവുകയും പുരോഗതി കൈവരിക്കുകയും ചെയ്യും.

Remedy: രാത്രിയിൽ ഒരു ചെമ്പ് പാത്രം വെള്ളം നിറച്ച് നിങ്ങളുടെ കട്ടിലിന് അരികിൽ സൂക്ഷിക്കുക. രാവിലെ ഉണർന്ന് ഈ വെള്ളം കുടിക്കുക.

മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

നിങ്ങളുടെ നാലാമത്തെ .ഭാവാധിപനാണ് സൂര്യൻ, ഇത് നിങ്ങളുടെ ആഗ്രഹത്തിൽ സ്ഥാനം പിടിക്കും. തൽഫലമായി, നിങ്ങളുടെ ലഗ്ന ഭാവത്തിലെ സ്ഥാനം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. നിങ്ങളുടെ ചിന്താശേഷി കൂടുതൽ ശക്തിപ്പെടുത്തും, മാത്രമല്ല ഏറ്റവും കഠിനമായ പ്രശ്നങ്ങൾ പോലും വേഗത്തിൽ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. അഹങ്കാരം നിങ്ങളുടെ ഉള്ളിൽ ഉടലെടുക്കുകയും അത് നിങ്ങളുടെ ബന്ധങ്ങളെ നശിപ്പിക്കാൻ കാരണമാകുകയും ചെയ്യും.

നിങ്ങളും പങ്കാളിയും തമ്മിലുള്ള തർക്കങ്ങൾ വർദ്ധിക്കുന്നതിനാൽ ഈ സൂര്യ യാത്ര നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് അത്ര അനുകൂലമാണെന്ന് പറയാൻ കഴിയില്ല. നിങ്ങൾക്കിടയിലെ അഹങ്കാരം പ്രശ്നങ്ങൾക്കുള്ള സാധ്യതകളേയും സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഈ സമയം ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ കഴിയും, മറ്റുള്ളവർക്ക് തുടക്കത്തിൽ ഇത് ഇഷ്ടപ്പെടണമെന്നില്ല. ഈ സമയത്ത് നിങ്ങൾക്ക് സമ്പത്ത് നേടാനുള്ള യോഗവും കാണുന്നു, കൂടാതെ ചില സ്ഥാവര വസ്‌തുക്കളും. സമൂഹത്തിൽ നിങ്ങളുടെ പേരും പ്രശസ്തിയും ആദരവും വർദ്ധിപ്പിക്കുന്ന ഒരു രീതിയിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനും കഴിയും.

Remedy: ആദിത്യ ഹൃദയ സ്തോത്രം പതിവായി ചൊല്ലുക.

ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ബൃഹത് ജാതകത്തിലൂടെ നിങ്ങളുടെ വളരെ കൃത്യമായ പ്രവചനം ലഭ്യമാക്കൂ.

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

മിഥുനം

മിഥുന രാശിക്കാരുടെ മൂന്നാമത്തെ ഭാവാധിപനാണ് സൂര്യൻ, സംക്രമണത്തിൽ ഇത് പന്ത്രണ്ടാമത്തെ ഭാവത്തിൽ പ്രവേശിക്കും. ഈസമയത്ത് മിഥുന രാശിക്കാർക്ക് അവരുടെ ചെലവുകളിൽ വർദ്ധനവ് ഉണ്ടാവും. എന്നിരുന്നാലും, ഈ ചെലവുകൾ പ്രശ്നകാരമാകില്ല. ഈ കാലയളവ് നിങ്ങളെ ആത്മീയതയിലേക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കും, ഈ ലോക്കഡോൺ സമയത്ത് നിങ്ങളിൽ നിന്ന് ദൂരെ ആയ കൂട്ടുകാരേയും കുടുംബക്കാരെയും കാണാൻ ആഗ്രഹിക്കും.

നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിലെ സൂര്യന്റെ സ്ഥാനം നിങ്ങളുടെ ആരോഗ്യ കുറവിന് കാരണമാകും. നിങ്ങൾക്ക് കണ്ണിൽ വേദന, ഉറക്കമില്ലായ്മ, പനി, തലവേദന, ശരീര വേദന എന്നിവ അനുഭവപ്പെടാം. നിങ്ങളിൽ ചില രാശിക്കാർ ഒരു ദൗത്യത്തിൽ പങ്കാളിയാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കാനും സാധ്യത കാണുന്നു. അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അവരുടെ സഹപ്രവർത്തകരുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്, കാരണം ഈ സമയം നിങ്ങൾക്കെതിരെ വർത്തിക്കാൻ സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് ധൈര്യകുറവ് അനുഭവപ്പെടുകയും, ഇത് നിങ്ങളുടെ ജോലികളിൽ താമസമുണ്ടാക്കുകയും ചെയ്യും.

Remedy: എല്ലാ ദിവസവും ഭഗവാൻ വിഷ്ണുവിനെ പൂജിക്കുക.

മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടക രാശിക്കാരുടെ രണ്ടാമത്തെ ഭാവാധിപനാണ് സൂര്യൻ, നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭവനത്തിൽ ഇത് സ്ഥാനം പിടിക്കും. ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും ഈ ഗ്രഹത്തിന്റെ സ്ഥാനം നിങ്ങൾക്ക് പ്രയോജനകരമാകും, നിങ്ങൾക്ക് ഉയർച്ചയും ഉണ്ടാവും.

നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടാതായി വരും. നിങ്ങളുടെ ചിന്തകളിലെ വ്യത്യാസം നിങ്ങളുടെ ബന്ധത്തെ ചെറിയ രീതിയിൽ ബാധിക്കും. അതിനാൽ നിങ്ങളുടെ കാര്യങ്ങൾ തുറന്ന് പറയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ഈ സംക്രമണം അത്ര അനുകൂലമായി കാണുന്നില്ല. അത് കൊണ്ട് തന്നെ നിങ്ങളുടെ പഠനങ്ങളിൽ ഏകാഗ്രതയോടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

നിങ്ങളുടെ മക്കൾ അതത് മേഖലകളിൽ പുരോഗമിക്കും. കൂടാതെ നിങ്ങളുടെ ദീർഘകാലമായി നിലനിൽക്കുന്ന ആഗ്രഹങ്ങളിലൊന്ന് ഈ സമയം സഫലമാകാനുള്ള യോഗവും കാണുന്നു. ഇത് നിങ്ങൾക്ക് വളരെയധികം സന്തോഷം നൽകും. നിങ്ങളുടെ ആരോഗ്യവും തൃപ്തികരമായി തുടരും, ശരിയായ നിക്ഷേപത്തിലൂടെ നിങ്ങളുടെ നിലവിലെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താം. സർക്കാർ മേഖലയിലൂടെയുള്ള ലാഭത്തിന്റെ സാധ്യത കാണുന്നു, അതേസമയം ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഈ സംക്രമണം ബിസിനസ്സിലും അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും.

Remedy: സൂര്യ മന്ത്രം ചൊല്ലുന്നത് നിങ്ങൾക്ക് പ്രയോജനകരമാകും: “ॐ घृणि सूर्याय नमः/oṃ ghṛṇi sūryāya namaḥ, “ഓം ഘൃണി സൂര്യായ നമഃ”

കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

സൂര്യൻ നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവത്തിൽ വസിക്കും. ഈ ഗ്രഹ സ്ഥാനം രാശിക്കാർക്ക് അനുകൂലമായിരിക്കും. സൂര്യൻ നിങ്ങളുടെ അധിപ ഗ്രഹമാണ്, പത്താമത്തെ ഭവനം അതിന്റെ ഏറ്റവും സ്വാധീനമുള്ള സ്ഥാനമാണ് എന്ന് തന്നെ പറയാം.

ഈ സംക്രമണം ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ വളരെയധികം പുരോഗതി കൈവരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും കാണും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങ രാശിക്കാർക്ക് ഈ കാലാവധി പ്രത്യേകിച്ചും അനുകൂലമായിരിക്കും. നിങ്ങളിൽ ചില രാശിക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ബഹുമാനമോ മറ്റോ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാം.

ഈ സമയം നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കുന്നതിന് കാരണമാകും. ഈ സംക്രമണ സ്വാധീനത്തിൽ നിങ്ങളുടെ വീട്ടിൽ സമാധാനം നിലനിൽക്കും. നിങ്ങളുടെ കുടുംബത്തിലും വ്യക്തിജീവിതത്തിലും നിങ്ങളുടെ നില വർദ്ധിക്കുകയും സമൂഹത്തിൽ നിങ്ങൾ ബഹുമാനം നേടുകയും ചെയ്യും. നിങ്ങൾ ആരോഗ്യത്തോടെ തുടരും, നിങ്ങളുടെ ഉത്സാഹം നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സഹായകമാകും.

Remedy: നിങ്ങളുടെ കൈത്തണ്ടയിൽ ആറ് മടങ്ങ് വിശുദ്ധ ചുവന്ന നൂൽ കെട്ടുക.

ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

കന്നി രാശിക്കാരുടെ ഒൻപതാം ഭാവത്തിലൂടെ സൂര്യന്റെ സംക്രമണം നടക്കും. നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവാധിപനാണ് സൂര്യൻ. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് രാശിക്കാർക്ക് നല്ല നേട്ടങ്ങൾ കൈവരും. അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും സമയം അനുകൂലമാണ്. നിങ്ങൾക്ക് ആത്മീയതയിൽ ഈസമയം താല്പര്യം ഉണ്ടാവും.

നിങ്ങളുടെ പിതാവിന് അസുഖം വരാനിടയുള്ളതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ബഹുമാനം ഈ സമയം ഉയരും, നിങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങൾ കാരണം നിങ്ങൾക്ക് പ്രശസ്തി നേടാനാകുകയും ചെയ്യും. ഇതിനുപുറമെ, നിങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. നിങ്ങൾ ഈസമയം ദാന ധർമ്മങ്ങളിൽ താല്പര്യം കാണിക്കുകയും ഓൺലൈൻ ലൂടെ സംഭാവനകൾ നടത്തുകയും ചെയ്യും.

ഈ സംക്രമണം നിങ്ങളുടെ ജോലി കാര്യക്ഷമത വർദ്ധിപ്പിക്കും. നിങ്ങളുടെ പരിശ്രമം വർധിക്കും. കൂടാതെ ഓരോ ജോലിയും എങ്ങനെ കാര്യക്ഷമമായി നിർവഹിക്കുന്നുവെന്ന് നിങ്ങൾ ഇപ്പോൾ മനസിലാക്കും. ഈ സമയം നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരാം. നിങ്ങളിൽ ചില രാശിക്കാർ മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പണം ചിലവഴിക്കും. യാത്രകൾക്ക് സാധ്യത കാണുന്നു അത് പിന്നീടത്തേക്ക് മാറ്റിവെക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ ചെലവുകൾ നിയന്ത്രിച്ചാൽ മാത്രമേ നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയൂ. അല്ലെങ്കിൽ, നിങ്ങളുടെ വരുമാനം കുറയും. ആരോഗ്യപരമായി, നിങ്ങളുടെ ശാരീരികക്ഷമത മെച്ചപ്പെടും.

Remedy: ദിവസവും ഗായത്രി മന്ത്രം 108 തവണ ചൊല്ലുക.

കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

തുലാം രാശിക്കാരുടെ പതിനൊന്നാമത്തെ ഭാവാധിപനാണ് സൂര്യൻ, അവരുടെ സംക്രമണ സമയത്ത് അത് അവരുടെ എട്ടാമത്തെ ഭാവത്തിൽ സംക്രമിക്കും. ഇതിന്റെ ഫലമായി, നിങ്ങൾക്ക് ഇപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. അതിനാൽ, നിങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുക.

നിങ്ങളുടെ പരിധിക്ക് പുറത്ത് ചെയ്യുന്നത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്നതിന് കാരണമാകും. നിങ്ങളുടെ വരുമാനം കുറയാനും പണനഷ്ടത്തിന്റെ സാധ്യതകളും ഈ സമയം കാണുന്നു. അതിനാൽ, സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

ഈ കാലയളവ് നിങ്ങളുടെ അച്ഛന് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ അല്ലെങ്കിൽ ഉദ്യോഗത്തിൽ ചില പ്രശ്നങ്ങൾ നേരിടാനിടയുള്ളതിനാൽ ഈ സമയം അത്ര അനുകൂലമായിരിക്കുകയില്ല. സർക്കാർ ജോലിക്കാരായ രാശിക്കാർ ഈ സമയം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സാമൂഹിക പ്രതിച്ഛായയെ ബാധിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറുന്നതിൽ കാലതാമസം ഉണ്ടാവുകയും ചെയ്യാം.

Remedy: ദിവസവും സൂര്യോദയ സമയത്ത് കിഴക്കോട്ട് നോക്കി വന്ദിക്കുക അത് നിങ്ങൾക്ക് ശുഭകാരമായിരിക്കും, കാരണം ഈ വശം സൂര്യന്റെ ആധിപത്യമുള്ളതാണ് അതുകൊണ്ട് തന്നെ. ഇത് നിങ്ങൾക്ക് അനുഗ്രഹം പ്രധാനം ചെയ്യും

തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

വൃശ്ചിക രാശിക്കാരുടെ ഏഴാമത്തെ ഭാവത്തിലൂടെ സൂര്യൻ അതിന്റെ സംക്രമണം നടത്തും . നിങ്ങളുടെ പത്താമത്തെ ഭാവാധിപനാണ് സൂര്യൻ, ഈ സമയത്ത് വൃശ്ചിക രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും.

ബിസിനസ്സ്ക്കാർക്ക് അവരുടെ വ്യാപാരത്തിൽ വളരെയധികം ലാഭം പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇത് സ്ഥാപനത്തിന് അത്ര അനുകൂല സമയമല്ല. പങ്കാളിത്ത ബിസിനെസ്സിൽ പങ്കാളിയുമായി ഒരു ഔദ്യോഗിക ബന്ധം നിലനിർത്താൻ എപ്പോഴും ശ്രദിക്കേണ്ടതാണ്. കൂടുതൽ വ്യക്തിപരമായ തലത്തിൽ കാര്യങ്ങൾ കൊണ്ടുപോകുന്നത് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കും.

ജോലി ചെയ്യുന്ന ഉദ്യോഗാര്ത്ഥികൾക്ക് ഇപ്പോൾ ഒരു പ്രമോഷനും അവരുടെ ശമ്പള വർദ്ധനവിനും യോഗം കാണുന്നു. നിങ്ങളുടെ എല്ലാ ജോലികളും അർപ്പണബോധത്തോടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങൾ നിർവഹിക്കും, അത് നിങ്ങളുടെ ഓഫീസിലെ പേരും ബഹുമാനവും ഉയർത്തും. സമൂഹത്തിലെ നിങ്ങളുടെ നിലയും ഈ സമയം വർധിക്കും.

രാശിക്കാർക്ക് അവരുടെ ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനത്തിൽ ഈ സംക്രമണം അത്ര അനുകൂലമല്ല. നിങ്ങളും പങ്കാളിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള തർക്കത്തിലേക്ക് നയിക്കും. അത് നിങ്ങളുടെ ദാമ്പത്യത്തിലെ സന്തോഷത്തെ ബാധിക്കും. നിങ്ങളുടെ സ്വഭാവത്തിലും ഒരു മാറ്റം സംഭവിക്കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾ ശ്രമിക്കുകയും ചെയ്യും.

Remedy: രക്ത ചന്ദനം തേക്കുകയും കുളിക്കുന്ന വെള്ളത്തിൽ കലർത്തുകയും ചെയ്യുക.

വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

സൂര്യൻ ധനു രാശിക്കാരുടെ ഒമ്പതാമത്തെ ഭാവാധിപനാണ്, അവരുടെ ആറാമത്തെ ഭാവത്തിലൂടെ ഇത് സംക്രമിക്കും. ഈസംക്രമണത്തിന്റെ ഫലമായി മിക്ക സംവാദങ്ങളിലും നിയമ കോടതി കേസുകളിലും നിങ്ങൾക്ക് വിജയം ലഭ്യമാകും.

മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ശ്രമങ്ങളിൽ വിജയിക്കും. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. എന്നാൽ ഇത് നിങ്ങൾ ആസൂത്രിതമായി നിങ്ങളുടെ പണം, ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ചെലവഴിക്കും. അതിനാൽ, അവ നിങ്ങളുടെ സാമ്പത്തിക മേഖലയെ അധികം ബാധിക്കില്ല. എന്നിരുന്നാലും, ഈ സംക്രമണം മൂലം നിങ്ങൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും, എങ്കിൽ മാത്രമേ ഫലം ലഭ്യമാകുകയുള്ളു.

ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സമയം ഗുണം ചെയ്യും. സർക്കാർ മേഖലയിലൂടെയുള്ള ലാഭം ലഭിക്കാനുള്ള യോഗവും കാണുന്നു. നിങ്ങൾ വായ്പയോ കടമോ എടുത്തിരുന്നുവെങ്കിൽ, അതും നിങ്ങൾ വിജയകരമായി തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയും. ഈ കാലയളവിൽ നിങ്ങളുടെ കുട്ടികൾക്ക് പുരോഗതി കൈവരും.

Remedy: ദിവസവും സൂര്യ ഹോറ സമയത്ത് സൂര്യ മന്ത്രം ചൊല്ലുന്നത് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും.

ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

മകര രാശിയുടെ അഞ്ചാമത്തെ ഭാവത്തിലൂടെ സൂര്യന്റെ സംക്രമണം നടക്കും. നിങ്ങളുടെ എട്ടാമത്തെ ഭാവാധിപനാണ് ഇത്, അഞ്ചാമത്തെ ഭാവം നിങ്ങളുടെ മനസ്സ്, ബുദ്ധി, കുട്ടികൾ, പ്രണയകാര്യങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ, ഇവിടെ സൂര്യന്റെ സാന്നിധ്യം കുട്ടികൾക്ക് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കും. മാത്രമല്ല, ശരിയായ ഫലങ്ങൾക്കായി അവർ തങ്ങളുടെ മേഖലയിൽ കൂടുതൽ ശ്രമിക്കേണ്ടതാണ്.

വിദ്യാർത്ഥികൾക്ക് നിങ്ങളുടെ വിദ്യാഭ്യാസത്തിലെ തടസ്സങ്ങളുടെ സാധ്യതകളെ ഈ സംക്രമണം സൂചിപ്പിക്കുന്നു. കൂടാതെ, ശരീരത്തിലെ താപനിലയും പിത്ത സ്വഭാവവും അസന്തുലിതമാകുകയും ഇത് നിങ്ങളുടെ ജോലികളിൽ താമസമുണ്ടാക്കുകയും ചെയ്യും. അതിനാൽ നിങ്ങൾ കൂടുതൽ ശ്രദ്ധാപൂർവ്വം വർത്തിക്കേണ്ടതുണ്ട്.

നിങ്ങളിൽ ചില രാശിക്കാർക്ക് നിങ്ങളുടെ നിലവിലെ ജോലിയിൽ മടുപ്പ് തോന്നുകയും പുതിയതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യും. അതോടൊപ്പം, ഈ കാലയളവ് നിങ്ങൾക്ക് പെട്ടെന്നുള്ള സമ്പത്തും കൊണ്ടുവരും. ഷെയർ മാർക്കറ്റ്, ലോട്ടറി എന്നിവയിലൂടെ സാമ്പത്തിക നേട്ടങ്ങളുടെ യോഗകളും രൂപം കൊള്ളുന്നു. എന്നിരുന്നാലും, എവിടെയും നിക്ഷേപിക്കുന്നതിന് മുമ്പ് അനുഭവ പരിചയമുള്ളവരുമായി ആലോചിച്ചതിനുശേഷം മാത്രം ചെയ്യുക. നിങ്ങൾ ഈ സമയം ചില സൽകർമ്മങ്ങൾ ചെയ്യും.

Remedy: നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുകയും എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്ന ശീലം പാലിക്കുകയും ചെയ്യുക.

മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

കുംഭ രാശിക്കാരുടെ നാലാമത്തെ ഭാവത്തിൽ സൂര്യൻ വസിക്കും. നിങ്ങളുടെ ഏഴാമത്തെ ഭാവാധിപനാണ് സൂര്യൻ, നാലാമത്തെ വീട് നിങ്ങളുടെ സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും ഭവനമാണ്. അതിനാൽ, ഇവിടെ സൂര്യന്റെ സ്ഥാനം ഇവയിൽ വർദ്ധനവ് വരുത്തും, എന്നിരുന്നാലും, ചില കാരണങ്ങളാൽ നിങ്ങൾ മാനസികമായി തൃപ്തരാകില്ല, സമാധാന കുറവ് അനുഭവപ്പെടും.

നിങ്ങളുടെ കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. കുടുംബാംഗങ്ങൾ പരസ്പരം അനാവശ്യമായി തർക്കിക്കുന്നത് തുടരും. നിങ്ങളുടെ അമ്മയുടെ സ്വഭാത്തിലും ചില മാറ്റങ്ങൾ സംഭവിക്കും.

ഈ സംക്രമണം നിങ്ങളുടെ ജോലിസ്ഥലത്തെയും സ്വാധീനിക്കും, അതിനാലാണ് നിങ്ങളുടെ വീടും ഓഫീസും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതാണ്. ബിസിനസ്സ് ഉദ്യോഗസ്ഥർ‌ക്ക് നല്ല സമയം ആയിരിക്കും എങ്കിലും അനുഭവ പരിചയമുള്ള ആളുകളുടെ ഉപദേശം തേടേണ്ടതാണ്.

വിവാഹിതരായ രാശിക്കാർക്ക് സന്തോഷകരമായ സമയം ആസ്വദിക്കാൻ കഴിയും, ജോലിസ്ഥലത്തും വിജയിക്കാനുള്ള ശക്തമായ അവസരങ്ങളുണ്ട്. ചില രാശിക്കാർക്ക് അവരുടെ തൊഴിലുടമ വഴി ഒരു വീടോ വാഹനമോ വാങ്ങാൻ കഴിയും.

Remedy: രക്ത ചന്ദനം കലർത്തിയ വെള്ളം സൂര്യന് അർഘ്യ ആയി സമർപ്പിക്കുക.

കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

മീന രാശിക്കാരുടെ ആറാമത്തെ ഭാവാധിപൻ സംക്രമണത്തിന്റെ ഫലമായി മൂന്നാമത്തെ ഭാവത്തിൽ വസിക്കും. ഇത് മികച്ച ഫലങ്ങൾ നൽകുന്നു. കൂടാതെ നിങ്ങൾക്ക് ധാരാളം നേട്ടങ്ങളും ലഭിക്കും.

ഈ സമയം നിങ്ങൾക്ക് ധൈര്യവും ശക്തിയും ഉയരുകയും, ഒപ്പം നിങ്ങളുടെ എല്ലാ ജോലികളും ഏകാഗ്രതയോടും അർപ്പണബോധത്തോടും കൂടി നിർവഹിക്കുകയും ചെയ്യും. നിങ്ങൾ എല്ലാ വെല്ലുവിളികളെയും ധൈര്യത്തോടെ നേരിടാൻ തയ്യാറാകും. യാത്രകൾക്ക് സാധ്യതെ ഉണ്ടെങ്കിലും അത് പിന്നീടത്തേക്ക് മാറ്റിവെക്കാൻ ശ്രദ്ധിക്കുക.

ഓരോ വിജയവും നിങ്ങളെ ശക്തിപ്പെടുത്തുകയും മാനസിക ശക്തി നൽകുകയും ചെയ്യും. കൂടാതെ നിങ്ങളുടെ പഴയ അധ്വാനത്തിന്റെ ഫലം ഇപ്പോൾ കൊയ്യാനും നിങ്ങൾക്ക് കഴിയും. കൂടാതെ, നിങ്ങളുടെ ഉദ്യോഗത്തിൽ ഇപ്പോൾ പുരോഗതിയുടെ ശക്തമായ യോഗകളുണ്ട്. നിങ്ങളിൽ പലർക്കും നിങ്ങളുടെ ചങ്ങാതിമാരുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിൽ വിജയിക്കാൻ കഴിയും. ഈ കാലയളവ് നിങ്ങളുടെ പങ്കാളിക്കും അനുകൂലമായി തുടരും.

Remedy: സൂര്യോദയത്തിനുമുമ്പ് ഉണരുകയും ദിനചര്യകൾ പാലിക്കുകയും ചെയ്യുന്നത് അനുകൂലമായി ഭവിക്കും. 21 ദിവസം ഇത് പാലിക്കുന്നത് സൂര്യ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകും.

മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer