ചൊവ്വയുടെ മീന രാശിയിലെ സംക്രമണം 18 ജൂൺ 2020
ചൊവ്വ, മീന രാശിയിലേക്ക് 2020 ജൂൺ 18 ന് വ്യാഴാഴ്ച 20:12 ന് അതിന്റെ സംക്രമണം നടത്തും. ഓഗസ്റ്റ് 16 20:39 , ഞായറാഴ്ച വരെ മീന രാശിയിൽ തുടരും, മീനം ജലത്തിന് അടിസ്ഥാനമാണ്, ഇതിന്റെ അധിപൻ വ്യാഴവും അത് ഒരു സൗഹൃദ ഗ്രഹവുമാണ്. മീനം വികാരം, ആത്മജ്ഞാനം, അനുകമ്പ എന്നിവയിലും ചൊവ്വ പ്രവർത്തനം, ധൈര്യം, ഇച്ഛാശക്തി എന്നിവയിലും ആധാരിതമാണ. അഗ്നി മൂലകത്തിന്റെ ഈ സംക്രമണം വികാരങ്ങളെ നീരാവി ആക്കം, ശരിയായി നിയന്ത്രിച്ചാൽ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയരങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. മീന രാശിയിലെ ചൊവ്വയുടെ മാറ്റം ഓരോ രാശിക്കാരെയും വ്യത്യസ്ത രീതിയിൽ ബാധിക്കും. ഇത് കൂടുതലായി നമ്മുക്ക് മനസിലാക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ചൊവ്വ ലഗ്ന ഭാവത്തിലെയും എട്ടാം ഭാവത്തിലെയും ഭരിക്കുന്നതാണ്, നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തെ പ്രതിനിധീകരിക്കുന്ന നഷ്ടം, ചെലവ്, അഭൂതപൂർവമായ സാഹചര്യങ്ങൾ, വിദേശ യാത്രകൾ എന്നീ ഭാവത്തിലേക്ക് മാറുന്നത് കൊണ്ട് തന്നെ ഈ സംക്രമണം ചില അനാവശ്യ ചെലവുകൾ ഉണ്ടാക്കാം, ചില പ്രശ്നകരമായ സാഹചര്യങ്ങൾ അനുഭവപ്പെടുകയും ഇത് അനാവശ്യമായ സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുകയും ചെയ്യും, ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ രാശിക്കാർ സ്വതന്ത്രനും ശക്തനുമാണ്, എന്നാൽ ഈ സംക്രമണ സമയത്ത് അവർ സ്വയം നിയന്ത്രിതരാകുകയോ സാഹചര്യങ്ങളിൽ ബന്ധിക്കപ്പെടുകയോ ചെയ്യും, ഇത് നിങ്ങളുടെ നിരാശയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ഇത് പകുതിക്ക് വെച്ച് ജോലി ഉപേക്ഷിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാം, അതിനാൽ, ക്ഷമയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഈ കാലയളവിൽ നിങ്ങൾക്ക് മികച്ച ഫലങ്ങൾ നേടാൻ കഴിയും. വിദേശ കമ്പനിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമണം നിങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രധാനം ചെയ്യും. ഈ സമയത്ത് കാര്യങ്ങൾ കുറച്ച് എളുപ്പത്തിൽ എടുക്കാനും ജീവിത പങ്കാളിയുമായി സൗമ്യമായി ആശയവിനിമയം നടത്താനും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ നടത്തം, ഓട്ടം, ജോഗിംഗ് മുതലായ ശാരീരിക പ്രവർത്തനങ്ങൾ ഉൾകൊള്ളിക്കുക. ഇതിലൂടെ ഊർജ്ജ ഉത്പാദനം നല്ല രീതിയിൽ നടക്കുകയും അങ്ങനെ ഈ സംക്രമണം അഭികാമ്യമായ ഫലങ്ങൾ നൽകുകയും ചെയ്യും.
പരിഹാരം- ഹനുമാൻ ചാലിസ പാരായണം ചെയ്യുകയോ അല്ലെങ്കിൽ ചൊവ്വാഴ്ച ഭഗവാൻ ഹനുമാന് പ്രസാദം നൽകുകയോ ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
ഇടവം
ഇടവ രാശിക്കാരുടെ പതിനൊന്നാമത്തെ ഭാവത്തിൽ നടക്കുന്ന ചൊവ്വയുടെ ഈ സംക്രമണ സമയത്ത് അവർ കാത്തിരുന്ന അംഗീകാരവും അഭിനന്ദനവും സമ്മാനങ്ങളും നേടാൻ കഴിയും. ഉദ്യോഗാർത്ഥികൾ അവരുടെ പ്ലാനുകൾ നടപ്പിലാകുന്നുകയും അത് മേലുദ്യോഗസ്ഥർ ശ്രദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. നിങ്ങളുടെ സംസാരരീതി അൽപ്പം പരുഷമാകാം, അത് മറ്റുള്ളവരെ വേദനിപ്പിക്കും. നിങ്ങളുടെ പങ്കാളിയുടെയും ബന്ധങ്ങളുടെയും ഏഴാമത്തെ ഭാവം ചൊവ്വ നിയന്ത്രിക്കുന്നതിനാൽ, ഈ സംക്രമണം നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭ്യമാക്കും. എന്നിരുന്നാലും, നിങ്ങളുടെ ചിന്തകളുടെയും ബുദ്ധിയുടെയും അഞ്ചാമത്തെ ഭവനത്തിലെ ചൊവ്വയുടെ വീക്ഷണം ചിലപ്പോൾ നിങ്ങളെ ആക്രമണാത്മകവും സമീപനത്തിൽ തിടുക്കവുമാക്കും, അത് വ്യക്തിഗത ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
പരിഹാരം- വെള്ളിയാഴ്ചകളിൽ ധാന്യപ്പൊടി, പഞ്ചസാര, അരി തുടങ്ങിയ വെള്ള നിറത്തിലുള്ള സാധനങ്ങൾ ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
മിഥുനം
മിഥുന രാശിക്കാരുടെ പത്താമത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗം, തൊഴിൽ മേഖല എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തിൽ ചൊവ്വ വളരെ ശക്തമായ സ്ഥാനത്തായിരിക്കും. നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും നിങ്ങൾ ആഗ്രഹിക്കുന്ന വിജയം പ്രധാനം ചെയ്യും. അഭിലാഷങ്ങൾ, മോഹങ്ങൾ, വിജയം, മത്സരങ്ങൾ എന്നിവയുടെ ആറാമത്തെ ഭവനത്തേയും പതിനൊന്നാമത്തെ ഭവനത്തേയും ചൊവ്വ നിയന്ത്രിക്കും. കരസേന, പോലീസ് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന രാശിക്കാർക്ക് അവരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക്, ഭാവിയെക്കുറിച്ച് ആലോചിക്കാനുള്ള നല്ല സമയമാണിത്. ആറാമത്തെ ഭാവം ജോലികളുമായി ബന്ധപ്പെട്ടതിനാൽ, പുതിയ ജോലികൾ തേടുന്ന രാശിക്കാർക്ക് അവർ ആഗ്രഹിക്കുന്ന ജോലി നേടാനുള്ള നല്ലൊരു അവസരം ലഭിക്കും. മത്സര മേഖലകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളിൽ വിജയിക്കാൻ കഴിയും. ചൊവ്വ ഒരു അഗ്നിജ്വാല ഗ്രഹമായതിനാൽ ചിലപ്പോൾ ഫലങ്ങളും സാഹചര്യങ്ങളും നിയന്ത്രിക്കാനുള്ള പ്രവണത നിങ്ങൾക്ക് ഉണ്ടാകാം, അത് നിങ്ങളെ അസ്വസ്ഥരാക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ പ്രതികൂല ഫലമുണ്ടാക്കും. ഈ സമയത്ത് ശാരീരിക വ്യായാമങ്ങൾ ചെയ്യുക, ഇത് നിങ്ങളുടെ ഊർജ്ജത്തെ ഉൽപാദനപരമായ ദിശയിലേക്ക് നയിക്കാൻ സഹായിക്കും.
പരിഹാരം- ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ശുഭകരമായ ഫലങ്ങൾ കൈവരിക്കാൻ സഹായിക്കും.
കർക്കിടകം
നിങ്ങളുടെ ഒൻപതാം ഭവനത്തെ പ്രതിനിധീകരിക്കുന്ന ഭാഗ്യം, ആത്മീയത, ഉന്നത വിദ്യാഭ്യാസം എന്നിവയിലൂടെ ചൊവ്വ കടന്നുപോകും. തൊഴിൽപരമായി, ഈ സംക്രമണം വളരെക്കാലമായി ജോലി മാറ്റം ആഗ്രഹിക്കുന്നവർക്കും ഉയർച്ച ആഗ്രഹിക്കുന്നവർക്കും ഉപകാര പ്രദമായിരിക്കും. ചൊവ്വയുടെ ഈ ചലനം നിങ്ങൾക്ക് നിരവധി അവസരങ്ങൾ സമ്മാനിക്കും. ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ തടസ്സങ്ങൾ അവസാനിക്കും. ചൊവ്വ സന്തതികളുടെ അഞ്ചാമത്തെ ഭാവ കർത്താവായതിനാൽ കുട്ടികളെക്കുറിച്ചുള്ള ശുഭ വാർത്തകൾ ഈ സമയം ലഭിക്കും. നിങ്ങളുടെ കുട്ടിയുടെ പുരോഗതിയിൽ നിങ്ങൾ സന്തുഷ്ടരും സംതൃപ്തരുമായിരിക്കും. അഞ്ചാമത്തെ ഭാവം പ്രണയവുമായി ബന്ധപ്പെട്ടതിനാൽ, ഈ യാത്ര നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ പുതിയ ഊർജ്ജം പകരും. അവിവാഹിതരായ രാശിക്കാർക്ക്, ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് ചില സന്തോഷകരമായ വാർത്തകൾ ലഭിക്കും. ഇതിനകം പ്രണയ ബന്ധത്തിലായവർക്ക് നിങ്ങളും പ്രണയ പങ്കാളിയും തമ്മിൽ മികച്ച ഐക്യവും ധാരണയും ഉണ്ടാകും. അവരെ പ്രീതിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബന്ധത്തെ സഹായിക്കും. എന്നിരുന്നാലും, ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ആത്മീയ യാത്രകൾ നടത്താൻ നിങ്ങൾ ആലോചിക്കാം, ഈ കാലയളവിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. ചൊവ്വ ആത്മീയ ഗുരുക്കന്മാരുടെയും ഉപദേഷ്ടാക്കളുടെയും അധ്യാപകരുടെയും ഭവനമായി കണക്കാക്കപ്പെടുന്ന നിങ്ങളുടെ ഒമ്പതാമത്തെ ഭാവത്തിൽ ഇത് വസിക്കും. ഇത് ചില അഭിപ്രായ വ്യത്യാസങ്ങൾ, വഴക്കുകൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ, ഈ സംക്രമണ സമയത്ത് നിങ്ങളുടെ പ്രതികരണ രീതി ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- നിങ്ങളുടെ വലതു കൈയിൽ മോതിരവിരലിൽ ചുവന്ന രത്നം ധരിക്കുന്നത് ഭാഗ്യം പ്രധാനം ചെയ്യും.
ചിങ്ങം
ചൊവ്വ അവരുടെ ഗവേഷണത്തിന്റെയും മാറ്റങ്ങളുടെയും പരിവർത്തനത്തിന്റെയും എട്ടാമത്തെ ഭാവത്തിലേക്ക് നീങ്ങുമ്പോൾ, ഗവേഷണ മേഖലകളിലെ രാശിക്കാർക്ക് ഈ സംക്രമണം വളരെ സഹായകരമാകും. വേഗത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാം, അത് നിങ്ങൾക്ക് അത്ര സുഖകരമായിരിക്കില്ല, പ്രത്യേകിച്ച് താമസവുമായി ബന്ധപ്പെട്ട്. നിങ്ങളുടെ അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദ്ദം, തലവേദന തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ അമ്മയുടെ ആരോഗ്യം ദുർബലമാകാം. ജോലിയുമായി ബന്ധപ്പെട്ട്, നിങ്ങളുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ അനാവശ്യ കാലതാമസം നേരിടേണ്ടിവരും, ഈ സംക്രമണത്തിൽ ഭാഗ്യം നിങ്ങളുടെ ഭാഗത്തുണ്ടാകില്ല. . ഈ ഭാവത്തിലെ ചൊവ്വ വസിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണശീലം ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്തപക്ഷം, പ്രത്യേകിച്ച് നിങ്ങളുടെ അടിവയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഇത് നിങ്ങളുടെ സമ്പാദ്യത്തിലും വരുമാനത്തിലും സ്വാധീനം ചെലുത്തും, ഇത് നിങ്ങളുടെ മനഃസമാധാനത്തെ തകർക്കും. നിങ്ങളുടെ സംഭാഷണം, കുടുംബം എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തിലെ ചൊവ്വയുടെ വീക്ഷണം ഉള്ളപ്പോൾ, ആശയവിനിമയത്തിൽ നിങ്ങൾ പരുഷമാകും, അതിനാൽ വ്യക്തിപരമായും തൊഴിൽപരമായും നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമലംഘനം നടത്തുന്ന ഒന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്തപക്ഷം നിങ്ങൾക്ക് കുഴപ്പത്തിൽ അകപ്പെടാം. ഈ സംക്രമണ സമയത്ത് നിങ്ങളുടെ അവബോധവും ആത്മജ്ഞാനവും ശക്തമായിരിക്കും, അവ ശ്രദ്ധിക്കുന്നത് ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കും.
പരിഹാരം- ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് വളരെ ശുഭകരമായിരിക്കും.
കന്നി
ചൊവ്വ അവരുടെ മൂന്നാമത്തെയും എട്ടാമത്തെ ഭാവാധിപനും അവരുടെ ഏഴാമത്തെ ഭാവത്തിൽ സംക്രമിമ്പോൾ കന്നി രാശിക്കാർക്ക് സമ്മിശ്രവും രസകരവുമായ ഫലങ്ങൾ കൈവരിക്കാൻ കഴിയും. ഇത് വ്യക്തിപരമായി നിങ്ങളുടെ ദേഷ്യവും ആധിപത്യപരവുമായ പെരുമാറ്റം ബന്ധങ്ങളിൽ ചില ഉയർച്ചതാഴ്ചകൾക്ക് കാരണമാകും. നിസ്സാരകാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയെ നിങ്ങൾ അമിതമായി വിമർശിക്കാം, ഇത് പ്രണയ ജീവിതത്തിലും ബന്ധങ്ങളിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. ക്ഷമ കാണിക്കാനും നിങ്ങളുടെ പങ്കാളിയെ അതേപടി സ്വീകരിക്കാൻ തയ്യാറാകാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്, ഇതിലൂടെ നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടാൻ കഴിയും. എന്നിരുന്നാലും, ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. ഒരു വരുമാന വീക്ഷണകോണിൽ, കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. ഇത് മൂലം, നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ കാഴ്ചപ്പാടിൽ അനുകൂലത കൈവരിക്കാൻ ശ്രമിക്കുക, അത് നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകും.
പരിഹാരം - ഹനുമാൻ അഷ്ടകം പാരായണം ചെയ്യുന്നത് വളരെ ശുഭകരമായിരിക്കും.
തുലാം
ചൊവ്വ മത്സരത്തിന്റെയും ശത്രുക്കളുടെയും ആറാമത്തെ ഭവനത്തിലേക്ക് ഈ സമയം സംക്രമിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സംക്രമണ സമയത്ത് നിങ്ങൾ ശത്രുക്കളെ കീഴടക്കും. ജോലിയുമായി ബന്ധപ്പെട്ട്, നിങ്ങൾ കൂടുതൽ പ്രവർത്തനാത്മകമായിരിക്കും, ഇത് തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികൾ പൂർത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും, ഇത് മേലുദ്ദ്യോഗസ്ഥർ ശ്രദ്ധിക്കുകയും ചെയ്യും. എന്നിരുന്നാലും, ഏതെങ്കിലും തരത്തിലുള്ള വാക്കേറ്റങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കേണ്ടതാണ്. കുറച്ചുകാലമായി നിങ്ങളെ ശല്യപ്പെടുത്തുന്ന ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളിൽ നിന്ന് നിങ്ങൾ സുഖം പ്രാപിക്കും. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമവും ഭക്ഷണരീതിയും ശ്രദ്ധിക്കേണ്ടതാണ്, മസാല, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ലഗ്ന ഭവനത്തിലെ ചൊവ്വയുടെ വീക്ഷണം ഒരു സന്തോഷ പ്രവണത നിങ്ങൾക്ക് നൽകും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം അല്പം ദുർബലമായി തുടരാം, അത് നിങ്ങളെ ആശങ്കപ്പെടുത്തുന്നതിനും ഉത്കണ്ഠപ്പെടുത്തുന്നതിനും കാരണമാകും.
പരിഹാരം -ചൊവ്വാഴ്ച ശർക്കര ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
വൃശ്ചികം
ചൊവ്വ നിങ്ങളുടെ ലഗ്നാധിപനാണ് അത് നിങ്ങളുടെ അഞ്ചാമത്തെ ഭാവമായ ബുദ്ധിയേയും ആശയങ്ങളെയും പ്രതിനിധീകരിക്കുന്ന ഭാവത്തിലേക്ക് സംക്രമിക്കുന്നു അത് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രദാനം ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട്, ഇത് വളരെ നല്ല സംക്രമണമായിരിക്കും, നിങ്ങളുടെ ആശയങ്ങൾ ഈ സമയം നടപ്പിലാക്കുന്നതിനുള്ള ശരിയായ അവസരവും ലഭിക്കും. എന്നിരുന്നാലും, ഈ സംക്രമണ സ്വാധീനം കാരണം, നിങ്ങൾ സ്വയം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും, ആരിൽ നിന്നും ഉപദേശം തേടാതിരിക്കുകയും, ഇത് നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ ലഭിക്കുന്നതിൽ തടസ്സം സൃഷ്ടിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, ഏകാഗ്രത കൈവരിക്കുകയും, ഇത് വിഷയം കൂടുതൽ വേഗത്തിൽ മനസിലാക്കാൻ സഹായിക്കുകയും ചെയ്യും, അങ്ങനെ നിങ്ങളുടെ ഫലങ്ങൾ മെച്ചപ്പെടുത്തും. വ്യക്തിപരമായി, നിങ്ങളുടെ പങ്കാളിയുടെ കാര്യത്തിൽ നിങ്ങൾ വളരെ സംരക്ഷണ മനോഭാവം വെച്ചുപുലർത്തും കൂടാതെ അവരുടെ കാര്യത്തിൽ ഒരു സ്വാർത്ഥതയും കാണും. ഇത് നിങ്ങളുടെ പങ്കാളിയെ അൽപ്പം നിരാശമാക്കും, ബന്ധങ്ങളിൽ പ്രശ്നങ്ങൾക്ക് വഴിവെക്കും. അതിനാൽ, അത്തരം കാര്യങ്ങളിൽ നിയന്ത്രണം വെക്കേണ്ടതാണ്. ചൊവ്വ, മക്കളെ പ്രതിനിധാനം ചെയ്യുന്ന അഞ്ചാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുമ്പോൾ, ഇത് അവരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ സൃഷ്ടിക്കും. അതിനാൽ, അവരുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നത് അവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.
പരിഹാരം - ചൊവ്വാഴ്ച ചെമ്പ് ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
ധനു
ചൊവ്വ ധനു രാശിയുടെ നാലാമത്തെ ഭാവത്തിൽ, സുഖസൗകര്യങ്ങൾ, അമ്മ എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തിലേക്ക് സംക്രമിക്കും. നിങ്ങൾ വളരെക്കാലമായി പ്രോപ്പർട്ടി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആയി വിചാരിക്കുന്നു എങ്കിൽ അതിന് ഈ സമയം വളരെ അനുകൂലമാണ്. കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ധാരാളം അവസരങ്ങൾ നേടാൻ കഴിയും. എന്നിരുന്നാലും, ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, ഇത് നിങ്ങൾക്ക് ഉത്കണ്ഠയ്ക്ക് കാരണമാകും. ഇത് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെയും ബാധിക്കാം. ചൊവ്വ ഒരു വരണ്ട ഗ്രഹമായതിനാലും നിങ്ങളുടെ ഏഴാമത്തെ വിവാഹ ഭവനത്തെ വീക്ഷിക്കുന്നത് മൂലവും, ചില സമയങ്ങളിൽ വികാരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് നിങ്ങളെ വരണ്ടതാക്കും, ഇത് നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ നിസ്സാരമായി എടുക്കുന്നുവെന്ന ധാരണ ഉണ്ടാക്കാം. ഇത് ബന്ധത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാം. ബിസിനസ്സ് പങ്കാളിത്തത്തിൽ ചില വെല്ലുവിളികൾ നേരിടാം. ചൊവ്വ, മക്കളുടെ ഭവനത്തിന്റെ കർത്താവ് കൂടിയായതിനാൽ, അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിക്കാൻ ശ്രമിക്കുന്നത് അവരിൽ എതിർപ്പുണ്ടാക്കും. മറിച്ച്, കാര്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ ചെയ്യാമെന്നതിനെക്കുറിച്ച് അവരുടെ മുന്നിൽ ഒരു മാതൃക സ്ഥാപിക്കുന്നത് നല്ല ഫലങ്ങൾ നൽകും.
പരിഹാരം - ഭഗവാൻ കാർത്തികേയനെ പൂജിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
മകരം
ചൊവ്വ നിങ്ങളുടെ മൂന്നാമത്തെ ഭവനത്തിലേക്ക് സംക്രമിക്കുമ്പോൾ നിങ്ങളിൽ ധൈര്യവും ധീരതയും ശക്തിയും ഉണ്ടാവും. ചൊവ്വ കൂടപ്പിറപ്പുകളെ പ്രതിനിധീകരിക്കുന്നതിനാൽ, നിങ്ങളുടെ കൂടപ്പിറപ്പുകൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഈ സംക്രമണം നല്ലതാണ്. നിങ്ങളുടെ നേട്ടങ്ങളുടെയും വിജയത്തിന്റെയും ഭാവത്തെ ഭരിക്കുന്ന ചൊവ്വ, നിങ്ങളുടെ വിജയത്തിന്റെയും പരിശ്രമത്തിന്റെയും ഭാവത്തിൽ വസിക്കും. ഇത് നിങ്ങളെ അഭിലഷണീയമാക്കുകയും നിങ്ങളുടെ ശ്രമങ്ങളെ ആവശ്യമുള്ള ദിശയിലേക്കും വിജയത്തിലേക്കും നയിക്കുകയും ചെയ്യും. നിങ്ങൾ കൂടുതൽ സാഹസികരായിത്തീരും, കൂടാതെ നിങ്ങളുടെ റിസ്ക് ഏറ്റെടുക്കും, നിങ്ങൾക്ക് വളരെക്കാലമായി ആരംഭിക്കാൻ കഴിയാത്ത ജോലികൾ ആരംഭിക്കുന്നതിനുള്ള നല്ല സമയമായിരിക്കും ഇത്. എന്നിരുന്നാലും, ഇത് നിങ്ങളെ അമിത ആത്മവിശ്വാസമുള്ളവരാക്കുകയും ഒരേസമയം ഒന്നിലധികം ജോലികൾ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും, ഇതുമൂലം പൊരുത്തക്കേടും കാലതാമസവും ഉണ്ടാകാം. ഇത് നിങ്ങളുടെ മനഃസമാധാനത്തെയും ഏകാഗ്രതയെയും തകർക്കും. മൂന്നാം ഭാവം കഴിവുകളെയും പ്രതിനിധീകരിക്കുന്നതിനാൽ, സ്പോർട്സ് പോലുള്ള കഴിവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ നിങ്ങൾ പ്രവേശിക്കുകയാണെങ്കിൽ, നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഈ സംക്രമണം നിങ്ങളുടെ പ്രണയകാര്യങ്ങളിൽ നിങ്ങളെ ഇന്ദ്രിയവും വികാരഭരിതവുമാക്കും, ഇത് നിങ്ങളുടെ പങ്കായുടെ സന്തോഷത്തിന് കാരണമാകും. മൊത്തത്തിൽ, മകര രാശിക്കാർക്ക് വളരെ ശുഭകരമായ സംക്രമണമായിരിക്കും ഇത്, തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ വിവേകത്തോടെയിരിക്കുക.
പരിഹാരം- ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
കുംഭം
ചൊവ്വ, മൂന്നാമത്തെയും പത്താമത്തെ ഭാവത്തെയും ഭരിക്കുന്നു, രണ്ടാമത്തെ ഭവനത്തിൽ വസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കഴിവുകൾ ഉയരുകയും ജോലിസ്ഥലത്ത് വിജയം കൈവരിക്കാൻ കഴിയുകയും ചെയ്യും. ഈ സംക്രമണം നിങ്ങൾക്ക് നവീകരിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള നിരവധി അവസരങ്ങൾ നൽകും. അതിനാൽ, നിങ്ങളെ വിജയത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ ഇതിന് കഴിയും. രണ്ടാമത്തെ ഭാവം ആശയവിനിമയവുമായി ബന്ധപ്പെട്ടതിനാൽ, ചിലപ്പോൾ നിങ്ങളുടെ സംഭാഷണത്തിൽ നിങ്ങൾ പരുഷമാകാം, ഇത് നിങ്ങളുടെ ജീവിതത്തിന്റെ വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ, നിങ്ങളുടെ വാക്കുകളും സംസാരവും സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തെ ചൊവ്വ വീക്ഷിക്കുന്നതിനാൽ, ഇത് ചിലപ്പോൾ നിങ്ങളുടെ ചിന്തകളിൽ വ്യത്യാസം വരുത്താം, ഇത് ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ സൃഷ്ടിക്കാം.
പരിഹാരം- ചൊവ്വാഴ്ച ശർക്കര ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
മീനം
ചൊവ്വ ലഗ്നഭാവത്തിലൂടെ സഞ്ചരിക്കും, ഇത് നിങ്ങളെ എളുപ്പത്തിൽ ദേഷ്യപ്പെടുത്താനോ വൈകാരികമായി ദുർബലപ്പെടുത്താനോ ഇടയാക്കും. ചില ചെറിയ പ്രശ്നങ്ങളിൽ പോലും നിങ്ങൾ ദേഷ്യം കാണിക്കും, ഇത് നിങ്ങളുടെ കുടുംബാന്തരീക്ഷത്തിലും വ്യക്തിബന്ധങ്ങളിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നിരുന്നാലും, ദേഷ്യം നിങ്ങളുടെ സ്വതസിദ്ധമായ സ്വഭാവമല്ല, ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം, ഈ സംക്രമണത്തിൽ നിങ്ങൾക്ക് കുറ്റബോധവും ഖേദവും അനുഭവപ്പെടും. ഔദ്യോഗികമായി, ചൊവ്വ, നിങ്ങളുടെ ഭാഗ്യ ലഗ്ന ഭാവത്തിലേക്ക് മാറുമ്പോൾ, ഇത് നിങ്ങളുടെ മേഖലയിൽ ഉയരാനുള്ള നിരവധി പുതിയ അവസരങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഭാഗ്യം നിങ്ങൾക്ക് അനുകൂലമാകും. ആത്മീയ കാര്യങ്ങൾക്കും ഒരു നല്ല സമയം ആണിത്, ഇത് നിങ്ങളുടെ അടിസ്ഥാന ശക്തിയായ നിങ്ങളുടെ അവബോധവും അനുകമ്പയും ഉപയോഗപ്പെടുത്താൻ സഹായിക്കും.
പരിഹാരം- വ്യാഴ മന്ത്രം ചൊല്ലുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025