മേട രാശിയിലെ ചൊവ്വയുടെ സംക്രമണം - Mars Transit in Aries (24 December, 2020)

ചൊവ്വ അതിന്റെ സൗഹൃദ രാശിയായ മീനത്തിന്റെ അധിപ ഗ്രഹമായ വ്യാഴത്തിന്റെ കൂടെ ചലനം നടത്തി അതിന്റെ സ്വന്തം മേട രാശിയിലേക്ക് ഡിസംബർ 24 ന് വ്യാഴാഴ്ച. 11:42 AM ന് പ്രവേശിക്കും. മേടരാശിയുടെ അധിപ ഗ്രഹമാണ് ചൊവ്വ. നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഫലങ്ങൾ കൈവരിക്കാൻ കഴിയും.

ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നേടൂ : ജ്യോതികരോട് സംസാരിക്കൂ

ചൊവ്വയെ ദൈവങ്ങളുടെ സേനാപതി എന്ന് വിളിക്കുന്നു, മേടം, വൃശ്ചികം എന്നീ രാശിയുടെ അധിപ ഗ്രഹമാണ് ചൊവ്വ. ഇത് കർക്കിടക രാശിയിലെ ദുർബലാവസ്ഥയിലും മകര രാശിയിൽ ഉയർന്ന ഭാവത്തിലും കണക്കാക്കപ്പെടുന്നു. സൂര്യൻ, വ്യാഴം, ചന്ദ്രൻ എന്നിവ അതിന്റെ സൗഹൃദ ഗ്രഹങ്ങളാണ്, മകയീരം, അവിട്ടം, ചിത്തിര നക്ഷത്രം എന്നിവ അതിന്റെ ഭരണത്തിലുള്ളതാണ്. ജാതകത്തിലെ ലഗ്നം, നാലാമത്, ഏഴാം, എട്ടാം, പന്ത്രണ്ടാം ഭാവങ്ങളിൽ ഇത് വരുമ്പോൾ ചൊവ്വ ദോഷം ജാതകത്തിൽ ഉണ്ടാകും. ചൊവ്വ പെട്ടെന്ന് തന്നെ ഫലങ്ങൾ നൽകുന്നു, അതുകൊണ്ട് തന്നെ ഈ സംക്രമണം വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. ചൊവ്വയുടെ സംക്രമണം പന്ത്രണ്ട് രാശിയേയും എങ്ങനെ ബാധിക്കുന്നെന്ന് നമുക്ക് നോക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

നിങ്ങളുടെ രാശിയിലെ ചൊവ്വയുടെ ലഗ്ന ഭാവത്തിലെ സംക്രമണം നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനമായിരിക്കും, ഇത് നിങ്ങളുടെ അധിപ ഗ്രഹമാണ്. ഇത് നിങ്ങളുടെ എട്ടാമത്തെ ഭാവവും ഉൾക്കൊള്ളുന്നു. ലഗ്ന ഭാവം നിങ്ങളുടെ സ്വഭാവ സവിശേഷതകൾ, ശാരീരിക രൂപം, നിറം, രൂപീകരണം, ശരീരം എന്നിവയെ പ്രതിപാദിക്കുന്നു. നിങ്ങളുടെ ചിന്തകളെയും മനസ്സിനെയും കുറിച്ചുള്ള ഉൾക്കാഴ്ച ഈ ഭാവം നൽകുന്നു. എട്ടാമത്തെ ഭാവം അനിശ്ചിതത്വത്തിന്റെ ഭാവമാണ് ജീവിതത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് സാദ്യത കാണുന്നു. ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിലായിരിക്കും ഇത് അത്ര ശുഭമായിരിക്കില്ല. ചൊവ്വയുടെ ഈ സംക്രമണത്തിന്റെ ഫലമായി, നിങ്ങളുടെ പെരുമാറ്റം മാറുകയും ഏതെങ്കിലും ജോലി പൂർത്തിയാക്കുമ്പോൾ നിങ്ങൾ തിടുക്കത്തിൽ പ്രവർത്തിക്കുകയും ചെയ്യും, ഇത് നിങ്ങളെ പ്രശ്‌നകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ പരുഷമായ പെരുമാറ്റം നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിങ്ങളും പങ്കാളിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകുക. കുടുംബജീവിതത്തിലെ സമ്മർദ്ദത്തിനും ഇത് കരണമാകാം. പക്ഷേ, ഈ സമയത്ത് നിങ്ങൾക്ക് സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നേടാൻ കഴിയും. ഈ സമയത്ത്, നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ അതായത് പനി അല്ലെങ്കിൽ തലവേദന പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. വാഹനം ശ്രദ്ധാപൂർവ്വം ഓടിക്കുക അല്ലെങ്കിൽ ഇത് നിങ്ങൾക്ക് ദോഷം ചെയ്യും. ഈ സംക്രമണം നിങ്ങൾ‌ക്കായി ചില പ്രതികൂല സാഹചര്യങ്ങൾ‌ സൃഷ്ടിക്കുമെങ്കിലും, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങൾ‌ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉറച്ച മനസോടെ നിങ്ങൾ‌ തീരുമാനിച്ച് മുന്നോട്ട് പോകാനും ഇത് സഹായകമാകും.

പരിഹാരം- ചൊവ്വാഴ്ച മുതൽ എല്ലാ ദിവസവും ചൊവ്വ മന്ത്രം "ॐ अं अंगारकाय नमः/oṃ aṃ aṃgārakāya namaḥ, ഓം അം അംഗാരകായ നമഃ" ചൊല്ലുക.

ബൃഹത് ജാതകത്തിലൂടെ നിങ്ങളുടെ വളരെ കൃത്യമായ പ്രവചനം ലഭ്യമാക്കൂ.

മേട പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 മേട പ്രതിമാസരാശിഫലം

ഇടവം

നിങ്ങളുടെ രാശിയുടെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ചൊവ്വ. ഏഴാമത്തെ ഭാവം ദീർഘകാല പങ്കാളിത്തം, ബിസിനസുകൾ, ഇറക്കുമതി-കയറ്റുമതി, സമൂഹത്തിലെ പ്രശസ്തിയും പ്രതിച്ഛായയും, സാമൂഹിക പ്രതിച്ഛായ, വിവാഹം, പങ്കാളി എന്നിവയുടെ ഭാവമാണ്. പന്ത്രണ്ടാമത്തെ ഭാവം ചെലവുകൾ, ജയിൽ ശിക്ഷ, ആശുപത്രിയിൽ പ്രവേശനം, വിദേശികൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ രാശിയിൽ നിന്ന് പന്ത്രണ്ടാമത്തെ ഭാവത്തിലെ ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് അനുകൂലവും സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യുന്നതും ആയിരിക്കും. ചൊവ്വയുടെ ഈ സംക്രമണത്തിൽ, നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും, ഇത് പലതും അനാവശ്യ കാര്യങ്ങൾക്കായതിനാൽ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടും. ഈ സമയത്ത് ദീർഘദൂര യാത്രകളിൽ ഗണ്യമായ തുക ചെലവഴിക്കേണ്ടിവരും. നിങ്ങളുടെ എതിരാളികളെ നിങ്ങൾക്ക് ഒട്ടും ഭയപ്പെടേണ്ടതില്ല, നിങ്ങൾ അവരെ ശക്തമായി അഭിമുഖീകരിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഒരു കോടതി കേസ് നടക്കുന്നുണ്ടെങ്കിൽ, ഫലം നിങ്ങൾക്ക് അനുകൂലമാകാനുള്ള എല്ലാ സാധ്യതകളും കാണുന്നു. ഈ സംക്രമണം നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾക്ക് അത്ര അനുകൂലമാവില്ല. അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വയുടെ ഈ സംക്രമണം അത്ര ശുഭകരമാവില്ല, നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിൽ സമ്മർദ്ദകരമായ സാഹചര്യങ്ങൾ ഉണ്ടാകുകയും, പരസ്പരം വാദപ്രതിവാദങ്ങൾ ഉണ്ടാകുകയും അത് നിങ്ങളുടെ ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

പരിഹാരം- ചൊവ്വയുടെ ശുഭകരമായ ഫലങ്ങൾ ലഭിക്കുന്നതിന്, ചൊവ്വാഴ്ച മധുരമുള്ള വെറ്റില മുറുക്ക് ഭജ്‌രംഗബലിക്ക് സമർപ്പിക്കുക.

ഇടവം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ -2020 ഇടവം പ്രതിമാസ രാശിഫലം

മിഥുനം

ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയിൽ നിന്ന് പതിനൊന്നാമത്തെ ഭാവത്തിലേക്ക് മാറും. ഇത് പതിനൊന്നാമത്തെ ഭാവത്തെയും ആറാമത്തെ ഭാവത്തയും അധിപനാണ്. ആറാമത്തെ ഭാവം ജോലികൾ, പ്രശ്നങ്ങൾ, സംഘർഷങ്ങൾ, പ്രശ്‌നങ്ങൾ, മത്സരം, തിരഞ്ഞെടുപ്പ്, വായ്പകൾ, ബാങ്ക് വായ്പകൾ, രോഗം, എതിരാളികൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. പതിനൊന്നാം ഭാവം നേട്ടങ്ങളെയും വരുമാനത്തെയും ലക്ഷ്യങ്ങളെയും സൂചിപ്പിക്കുന്നു. ഈ ഭാവത്തിലെ ചൊവ്വയുടെ സ്ഥാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ വരുമാനത്തിൽ വർധന നൽകും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണത്തിന്റെ വരവ് ലഭ്യമാകുകയും അത് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ അഭിലാഷങ്ങളും ജോലികളും നിറവേറ്റുന്നതിൽ നിങ്ങൾ തൃപ്തരായി തുടരും. ഇത് നിങ്ങളിൽ സന്തോഷവും സാമ്പത്തികമായും സാമൂഹികമായും നേട്ടങ്ങൾ പ്രധാനം ചെയ്യുകയും ചെയ്യും. സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ഉണ്ടാകും. നിങ്ങൾ പുതിയ ആളുകളുമായി ചങ്ങാത്തം കൂടുകയും ഇത് ഭാവിയിൽ സഹായകരമാകുകയും ചെയ്യും. ചൊവ്വയുടെ ഈ സംക്രമണം പണം സമ്പാദിക്കാനും ശേഖരിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങളും ആവശ്യകതകളും നിറവേറ്റുന്നതിന് നിങ്ങളുടെ സാമ്പത്തികം നിങ്ങൾ ഉപയോഗിക്കും. എന്നാൽ നിങ്ങളുടെ പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും അതുവഴി വാദപ്രതിവാദങ്ങളിലേക്കും നയിക്കുകയും ചെയ്യും, അത് നിങ്ങയുടെ ബന്ധത്തെ ബാധിക്കുകയും ചെയ്യും എന്നതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടികൾ‌ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ‌ ഉണ്ടാകാം. പഠനകാര്യത്തിൽ, ഈ സംക്രമണം നല്ല ഫലങ്ങൾ നൽകുയും നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് സഹായകമാകുകയും ചെയ്യും. നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ജോലിയിൽ മികച്ച ഫലങ്ങൾ നേടുകയും ജോലിക്കയറ്റം ലഭിക്കുകയും ചെയ്യും ഈ സമയത്ത്.

പരിഹാരം- ചൊവ്വാഴ്ച ഒരു ആശുപത്രിയിലേക്കോ ബ്ലഡ് ബാങ്കിലേക്കോ രക്തം ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നേടുന്നതിന് സഹായകമാകും.

മിഥുനം പ്രതിമാസ രാശിഫലം വിശദമായി വായിക്കൂ - 2020 മിഥുനം പ്രതിമാസരാശിഫലം

കർക്കിടകം

ചൊവ്വ നിങ്ങളുടെ രാശിയുടെ ഒരു പ്രധാന ഗ്രഹമാണ് ഇത് നിങ്ങളുടെ ത്രികോണയുടെയും കേന്ദ്ര ഭവനത്തിന്റെയും അധിപനായതിനാൽ ഇത് ഒരു യോഗകാരക ഗ്രഹമായി വർത്തിക്കുന്നു, കൂടാതെ രാജ യോഗത്തിനും ഉള്ള സാധ്യതകൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ അഞ്ചാമത്തെയും പത്താമത്തെയും ഭാവാധിപൻ ആയതിനാൽ സംക്രമണ സമയത്ത് നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ ഇത് വസിക്കുകയുംചെയ്യും. അഞ്ചാമത്തെ ഭാവം നമ്മുടെ ബുദ്ധി, ചിന്താശേഷി, കല, കുട്ടികൾ, പ്രണയം, വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നു. പത്താമത്തെ ഭാവം ഏറ്റവും ശക്തമായ കേന്ദ്ര ഭാവമായി കണക്കാക്കപ്പെടുന്നു. ഇത് തൊഴിൽ, പിതാവ് എന്നിവയെ പ്രതിനിധീകരിക്കുന്നു. പത്താം ഭാവത്തിലെ ചൊവ്വ ശക്തമായിരിക്കും. പത്താം ഭവനത്തിലെ ചൊവ്വയുടെ സംക്രമണം വളരെ അനുകൂലമായിരിക്കും, ഈ സംക്രമണം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും ഒപ്പം നിങ്ങളുടെ ബഹുമാനവും ആദരവും വർദ്ധിക്കും. നിങ്ങളുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും. നിങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും വർദ്ധിക്കുകയും ചെയ്യും. ജോലിക്കയറ്റത്തിന് സാധ്യത കാണുന്നുണ്ടെങ്കിലും തിടുക്കത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക. ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അത്ര അനുയോജ്യമല്ലാത്തതിനാൽ ജോലിയോടൊപ്പം നിങ്ങളുടെ ശാരീരിക ക്ഷമതയിലും ശ്രദ്ധിക്കുക, അമിത ജോലി ചെയ്യുന്നത് നിങ്ങളെ രോഗിയാക്കും. ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ കുടുംബജീവിതത്തിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാക്കും, നിങ്ങളുടെ കുട്ടികൾക്ക് ഈ കാലയളവിൽ രോഗങ്ങൾ വരാനുള്ള സാധ്യത കാണുന്നു., അവരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാം. അമിത ജോലിഭാരം മൂലം നിങ്ങളുടെ കുടുംബത്തിനായി കൂടുതൽ സമയം നീക്കിവയ്ക്കാൻ നിങ്ങൾക്ക് കഴിയാതെ വരാം. പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് ഈ സംക്രമണം അത്ര അനുകൂലമല്ല. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

പരിഹാരം- ചൊവ്വാഴ്ച ചുവപ്പ് നിറമുള്ള നൂലിൽ മൂന്ന് മുഖീ രുദ്രാക്ഷം കോർത്ത് ധരിക്കുക.

കർക്കിടകം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 കർക്കിടകം പ്രതിമാസ രാശിഫലം

ചിങ്ങം

ചിങ്ങ രാശിക്കാരെ സംബന്ധിച്ചിടത്തോളം, ഭാഗ്യത്തിൻറെയും സൗഭാഗ്യത്തിൻറെയും ഒൻപതാമത്തെ ഭാവത്തിന്റെ ഭാവാധിപനാണ് ചൊവ്വ, ഇത് ഒരു ത്രികോണ ഭാവവും നാലാമത്തെ ഭാവം കേന്ദ്ര ഭാവവുമാണ്, ഇത് യോഗകരക ഗ്രഹമായി വർത്തിക്കുന്നു. നിങ്ങളുടെ നാലാമത്തെ ഭാവം നിങ്ങളുടെ ജീവിതത്തിലെ എല്ലാത്തരം സുഖസൗകര്യങ്ങളെയും പ്രതിനിധീകരിക്കുന്നു, അമ്മ, സ്വത്ത്, വീട്. ഒൻപതാമത്തെ ഭാവത്തെ ഭാഗ്യത്തിന്റെയും മതത്തിന്റെയും ഭാവം എന്ന് വിളിക്കുന്നു. നിങ്ങളുടെ രാശിയിൽ നിന്ന് ഒൻപതാമത്തെ ഭാവത്തിലായിരിക്കും. ചൊവ്വയുടെ ഈ സംക്രമണം പൊതുവെ നിങ്ങൾക്ക് ഫലപ്രദമായിരിക്കും. ഈ സംക്രമണം നിങ്ങൾക്ക് ദീർഘദൂര യാത്രകൾ ചെയ്യാനുള്ള അവസരങ്ങളും ലഭ്യമാകും. ഈ സമയത്ത് നിങ്ങളുടെ അച്ഛന് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം നിങ്ങളുടെ പെരുമാറ്റം നിങ്ങൾ ശ്രദ്ധിക്കണം. വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ കുടുംബാംഗങ്ങളും കൂട്ടുകാരുമായും നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ കാണുന്നു, അവർ അവരുടെ ബിസിനസിൽ നന്നായി സമ്പാദിക്കും. നിങ്ങളുടെ കുടുംബം ഏതെങ്കിലും സ്വത്ത് വാങ്ങും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷം ഉണ്ടാക്കുകയും പരസ്പര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. കുടുംബത്തിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിക്കും. ചില രാശിക്കാർക്ക് ജോലിയിൽ ഒസ്ഥലമാറ്റം ലഭിക്കാൻ സാധ്യത കാണുന്നു.

പരിഹാരം- ചൊവ്വാഴ്ച ഭഗവാൻ ഹനുമാന് മുന്നിൽ മുല്ലപ്പൂ മണമുള്ള എണ്ണ ഉപയോഗിച്ച് ഒരു വിളക്ക് കത്തിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുക.

ചിങ്ങം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 ചിങ്ങം പ്രതിമാസ രാശിഫലം

കന്നി

നിങ്ങളുടെ രാശിയിലെ മൂന്നാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ് ചൊവ്വ. ഈ രണ്ട് ഭാവവും നിങ്ങൾക്ക് അത്ര അനുകൂലമായി കണക്കാക്കില്ല. എട്ടാമത്തെ ഭാവം ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും പെട്ടെന്നുള്ള മാറ്റങ്ങളെയും സൂചിപ്പിക്കുന്നു, മൂന്നാമത്തെ ഭാവം എട്ടാമത്തെ ഭാവത്തിലായതിനാൽ നിങ്ങൾക്ക് അത്ശുഭമായിരിക്കും എന്ന് കാണുന്നു. എന്നിരുന്നാലും, ഇത് നിങ്ങളുടെ ധൈര്യവും ശക്തിയും, കൂടപ്പിറപ്പുകൾ, ചെറുദൂര യാത്രകൾ, ആശയവിനിമയ കഴിവുകൾ, കഠിനാധ്വാനം, വിനോദങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ചൊവ്വയുടെ സംക്രമണം നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലായിരിക്കും ഇത് നിങ്ങൾക്ക് അത്ര അനുകൂലമായി കണക്കാക്കുന്നില്ല. മേട രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തും. ചില രാശിക്കാർ ശസ്ത്രക്രിയ, അപകടം അല്ലെങ്കിൽ പരിക്കുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ ശ്രദ്ധിക്കുക. കൂടാതെ നിങ്ങളുടെ ഭക്ഷണ ശീലങ്ങളിലും ദിനചര്യയിലും ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ചൊവ്വയുടെ ഈ സംക്രമണം രഹസ്യവും അനീതിപരവുമായ മാർഗങ്ങളിലൂടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകാൻ കഴിയും, അത് നിങ്ങളെ സാമ്പത്തികമായി കൂടുതൽ ശക്തരാക്കും. അധാർമിക മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ അത് കഷ്ടപ്പാടുകളിലേക്ക് നിങ്ങളെ നയിക്കും. ചൊവ്വയുടെ ഈ സംക്രമണം സാമ്പത്തിക ആനുകൂല്യങ്ങളും പങ്കാളിയുടെ കുടുംബത്തിലെ ശുഭകരമായ സംഭവത്തെയും സൂചിപ്പിക്കുന്നു. ഈ സംക്രമണം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിന് അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകളുമായി നല്ല ബന്ധം നിലനിർത്താൻ ശ്രദ്ധിക്കുക

പരിഹാരം- ചൊവ്വാഴ്ച ഒരു അമ്പലത്തിൽ ഗോതമ്പും ശർക്കരയും ദാനം ചെയ്യുക.

കന്നി പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 കന്നി പ്രതിമാസരാശിഫലം

തുലാം

തുലാം രാശിക്കാരുടെ, രണ്ടാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ് ചൊവ്വ. രണ്ടാമത്തെ ഭാവം സമ്പത്ത്, കുടുംബം, സംസാരം, ഭക്ഷണരീതി എന്നിവയെ സൂചിപ്പിക്കുന്നു. ഏഴാമത്തെ ഭാവം വിവാഹം, പങ്കാളി, ബിസിനസ്സ് പങ്കാളിത്തം, ഇറക്കുമതി കയറ്റുമതി തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ഇത് കഷ്ടപ്പാടുകളും പ്രതികൂല സാഹചര്യങ്ങളും സൃഷ്ടിക്കാം. നിങ്ങളുടെ രാശിയിൽ നിന്ന് ഏഴാമത്തെ ഭാവത്തിലെ ചൊവ്വ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഈ ഗ്രഹസ്ഥാനം നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിക്കും. നിങ്ങൾ ധാർഷ്ട്യത്തോടെ പ്രവർത്തിക്കുകയും വാദിക്കുകയും ചെയ്യാം നിങ്ങൾ സാഹചര്യം വിവേകത്തോടെ കൈകാര്യം ചെയ്യണം. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം ശക്തമായി തുടരും. ജോലി ചെയ്യുന്ന രാശിക്കാർക്ക്, ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ കഠിനാധ്വാനം ചെയ്യുകയും വിജയിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. നിങ്ങൾ ബിസിനസ്സ് രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം നിങ്ങളെ സാമ്പത്തിക നേട്ടങ്ങളും നേടാൻ സഹായിക്കും, ഔദ്യോഗികമായി വികസിപ്പിക്കാൻ കാരണമാകുകയും ബിസിനസ്സ് രാശിക്കാരും സാമ്പത്തികമായി വളരും, പക്ഷേ നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യവും നിങ്ങൾ ശ്രദ്ധിക്കണം, നിങ്ങൾക്ക് ദഹനക്കേട്, ഉയർന്ന രക്തസമ്മർദ്ദം, അസിഡിറ്റി, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ജീവിതപങ്കാളിക്കായി നിങ്ങൾ ധാരാളം പണം ചെലവഴിക്കുകയും അവരെ സന്തോഷവാനായി അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കാം.

പരിഹാരം- ഒരു അമ്പലത്തിലേക്ക് ഒരു ചെമ്പ് പാത്രത്തിൽ ശർക്കരയോ ഗോതമ്പോ നിറച്ച് സംഭാവന ചെയ്യുക.

തുലാം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 തുലാം പ്രതിമാസരാശിഫലം

വൃശ്ചികം

ചൊവ്വ നിങ്ങളുടെ രാശിയുടെ അധിപനാണ്. ഇത് നിങ്ങളുടെ ആറാമത്തെ ഭാവത്തെ ഭരിക്കുകയും പ്രക്ഷുബ്ധമായ സമയങ്ങളെ നേരിടാനുള്ള കഴിവിനെ സൂചിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രാശിയുടെ ആറാമത്തെ ഭാവത്തിലൂടെയുള്ള ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സംക്രമണം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വളരെയധികം പുരോഗതി ഉണ്ടാകും. ഏതൊരു ജോലിയും, പ്രോജക്റ്റിലും നിങ്ങൾ വിജയിക്കുകയും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മധുരമുള്ള ഫലങ്ങൾ വഹിക്കുകയും ചെയ്യും. നിങ്ങളുടെ എതിരാളികളിൽ നിങ്ങൾ ആധിപത്യം സ്ഥാപിക്കും. ഇത് നിങ്ങളുടെ പ്രശസ്തിയും ജനപ്രീതിയും വർദ്ധിപ്പിക്കും. നിങ്ങളുടെ ചെലവുകൾ നിങ്ങൾ നിയന്ത്രിക്കും, അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിൽ മുന്നോട്ട് നയിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കാൻ നിങ്ങൾക്ക് മികച്ച അവസരം ലഭിക്കും. നിങ്ങൾ രാഷ്ട്രീയവുമായോ നിയമവുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഈ സമയത്ത് അനുകൂലമായി ഭവിക്കും. നിങ്ങൾക്ക് സർക്കാരിൽ നിന്നോ ഏതെങ്കിലും സർക്കാർ മേഖലയിൽ നിന്നോ പ്രയോജനം ലഭ്യമാകും. നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും അനുകൂലമായിരിക്കും, ഈ സമയത്ത് നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും. നിങ്ങളുടെ പിതാവ് തന്റെ മേഖലയിൽ പുരോഗതി കൈവരിക്കും, അത് നിങ്ങളുടെ കുടുംബ സന്തോഷത്തെ ഗുണപരമായി ബാധിക്കും.

പരിഹാരം- അനുകൂല ഫലങ്ങൾ നേടുന്നതിന്, നിങ്ങൾ പതിവായി ചൊവ്വ ബീജ മന്ത്രം "ॐ क्रां क्रीं क्रौं सः भौमाय नमः / oṃ krāṃ krīṃ krauṃ saḥ bhaumāya namaḥ, ഓം ക്രാം ക്രീം ക്രൌം സഃ ഭൌമായ നമഃ" ചൊല്ലുക.

വൃശ്ചികം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 വൃശ്ചികം പ്രതിമാസരാശിഫലം

ധനു

ധനു രാശിക്കാരുടെ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ചൊവ്വ, അഞ്ചാമത്തെ ഭാവത്തിലേക്ക് ഇത് സഞ്ചരിക്കും. അഞ്ചാം ഭാവത്തിലെ ചൊവ്വയുടെ ഈ സംക്രമണം അനുകൂലമായിരിക്കും നിങ്ങളുടെ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ ഇത് നൽകും. മേട രാശിയിലെ ചൊവ്വയുടെ സംക്രമണത്തിന്റെ ഫലമായി, നിങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിൽ നിങ്ങൾക്ക് അവസരം ഒരുക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടാകും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങൾ സമൂഹത്തിൽ പുരോഗമിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഈ സംക്രമണത്തിന്റെ ഫലമായി പ്രണയ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പ്രണയ പങ്കാളി ധാർഷ്ട്യത്തോടെയും ദേഷ്യത്തോടെയും വർത്തിക്കും. ശാന്തതയോടും ക്ഷമയോടും പാലിക്കേണ്ടതാണ്. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ ജീവിതപങ്കാളിക്ക് അവരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും, അവരുടെ ഉദ്യോഗത്തിൽ പുരോഗതി കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ മക്കൾക്ക് അനുകൂലമായിരിക്കും. അവർ എല്ലാ ജോലികളും നല്ല രീതിയിൽ ചെയ്യും. എന്നിരുന്നാലും, അവർക്ക് അൽപ്പം ധാർഷ്ട്യത്തോടെ ഉണ്ടാവുകയും ഇത് ചില പ്രശ്നങ്ങൾക്ക് കാരണമാകുകായും ചെയ്യാം. പഠനപരമായി ചൊവ്വയുടെ ഈ സംക്രമണം സാധാരണമായിരിക്കും. ഇത് നിങ്ങളുടെ പരീക്ഷകളിൽ മികച്ച ഫലങ്ങൾ നേടാൻ സഹായിക്കും. ഈ സമയത്ത് നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം- വ്യാഴാഴ്ച തവിട്ട് നിറമുള്ള പശുവിന് ശർക്കര നൽകുക.

ധനു പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 ധനു പ്രതിമാസരാശിഫലം

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

മകരം

നിങ്ങളുടെ രാശിയുടെ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ചൊവ്വ, അതിന്റെ സംക്രമണം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കും. നാലാമത്തെ ഭാവത്തിലെ സ്ഥാനം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. നാലാമത്തെ ഭാവത്തിലെ ചൊവ്വയുടെ സംക്രമണം സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നേടാൻ നിങ്ങളെ സഹായിക്കും, ഈ സമയത്ത് നിങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാൻ കഴിയും. സ്വത്ത് വഴി നിങ്ങൾക്ക് പ്രയോജനം ലഭിക്കാം. ചില രാശിക്കാർ ഈ സമയത്ത് വാഹനം വാങ്ങാൻ സാധ്യത കാണുന്നു. ഈ സംക്രമണം നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, ഇത് വീടിന്റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് നിങ്ങൾക്ക് കുടുംബത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടാം, കുടുംബത്തിന്റെ ആവശ്യങ്ങളിലും ഉത്തരവാദിത്തങ്ങളിലും നിങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. ചൊവ്വ നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളെ കുഴപ്പത്തിലാക്കാം അതിനാൽ ഈ സമയം നിങ്ങൾ ക്ഷമയോടെ തുടരേണ്ടതാണ്. നിങ്ങളുടെ ദാമ്പത്യജീവിതം സമ്മർദ്ദപരമാകാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളാകും, അതിനാൽ ജാഗ്രത പാലിക്കാനും നിസ്സാര വിഷയങ്ങളിൽ തർക്കിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഈ സമയത്ത്, നിങ്ങളുടെ വരുമാനം വർദ്ധിക്കും, ഇത് നിങ്ങളുടെ സാഹചര്യം മികച്ചതാക്കാനും ഭൗതിക സൗകര്യങ്ങളും സുഖസൗകര്യങ്ങളും ആസ്വദിക്കാനും സഹായകമാകും.

പരിഹാരം- നിങ്ങൾ ചൊവ്വാഴ്ച അമ്പലത്തിൽ പോയി അവിടെ ചുവന്ന പതാക ഉയർത്തുന്നത് നല്ലതാണ്.

മകരം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ -2020 മകരം പ്രതിമാസരാശിഫലം

കുംഭം

കുംഭ രാശിക്കാരുടെ മൂന്നാമത്തെയും പത്താമത്തെയും ഭാവാധിപനാണ് ചൊവ്വ. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ഔദ്യോഗിക ജീവിതം ശക്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ രാശിയുടെ, ചൊവ്വയുടെ സംക്രമണം മൂന്നാമത്തെ ഭാവത്തിൽ നടക്കും, ഈ ഭാവത്തിലെ ചൊവ്വയുടെ സ്ഥാനം ശുഭകരമായ ഫലങ്ങൾ നൽകും. ചൊവ്വയുടെ ഈ സ്ഥാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ചൊവ്വയുടെ ഈ സംക്രമണം, നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. അപകടസാധ്യതകൾ ഏറ്റെടുക്കുന്നതിനുള്ള നിങ്ങളുടെ പ്രവണത വിജയിക്കുന്നതിന് കാരണമാകും. ചൊവ്വയുടെ സംക്രമണം, നിങ്ങളുടെ സഹോദരങ്ങളുടെ ആത്മവിശ്വാസ നിലവാരത്തിൽ ഉയർച്ചയുണ്ടാകും, എല്ലാ ജോലികളിലും അവർ നിങ്ങളെ പിന്തുണയ്ക്കുകയും ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പം നടക്കുകയും ചെയ്യും. നിങ്ങളുടെ കഴിവുകളുടെയും കഠിനാധ്വാനത്തിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഫലങ്ങൾ ലഭ്യമാകും. ഈ സമയത്ത് നിങ്ങളുടെ എതിരാളികളെ നിങ്ങൾ ജയിക്കും. നിങ്ങൾ ഒരു കായികതാരമോ കായിക വനിതയോ ആണെങ്കിൽ, നിങ്ങൾ തീർച്ചയായും വിജയിക്കുകയും വിജയത്തിന്റെ ഉയരങ്ങളിലെത്തുകയും ചെയ്യും. ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ പുരോഗതിയിലേക്കുള്ള വഴിയൊരുക്കും. നിങ്ങളുടെ ചങ്ങാതിമാർ വികസിക്കും, നിങ്ങൾ ചില പുതിയ ആളുകളെ കണ്ടുമുട്ടുകയും അവരുമായി ചങ്ങാത്തം കൂടുകയും ചെയ്യും. നിങ്ങളുടെ ജോലിയിൽ നല്ല ഫലങ്ങൾ കൈവരിക്കും. നിങ്ങളുടെ ശ്രമങ്ങൾ പ്രശംസിക്കപ്പെടും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ ഈ സംക്രമണം കാരണമാകും.

പരിഹാരം- ചൊവ്വാഴ്ച മാതള ചെടിക്ക് വെള്ളം നൽകുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.

കുംഭം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ -2020 കുംഭം പ്രതിമാസരാശിഫലം

മീനം

മീന രാശിക്കാർക്ക് ചൊവ്വ നിങ്ങളുടെ രണ്ടാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ്, ഈ സംക്രമണം നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ നടക്കും. രണ്ടാമത്തെ ഭാവത്തിലെ ചൊവ്വയുടെ സംക്രമണം അത്ര ശുഭകരമായ ഫലങ്ങൾ നൽകില്ല, എങ്കിലും നിങ്ങളുടെ സമ്പത്ത് ഭരണം എന്നിവയുമായി ബന്ധപ്പെട്ട് ചില അനുകൂല ഫലങ്ങൾ നൽകും. ചൊവ്വയുടെ ഈ സംക്രമണത്തിന്റെ ഫലമായി, നിങ്ങളുടെ ജീവിതത്തിൽ സമ്പത്ത് കൈവരിക്കും. അവരുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടും. ഭാഗ്യം പൂർണ്ണമായും നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും പദവിയും വർദ്ധിക്കും, കുടുംബത്തിൽ പിരിമുറുക്കങ്ങൾ ഉണ്ടാകുകയും കുടുംബാംഗങ്ങൾ തമ്മിൽ തർക്കങ്ങളിൽ പെടാം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ചൊവ്വയുടെ ഈ സംക്രമണം അത്ര അനുകൂലമാകണമെന്നില്ല. അസന്തുലിതമായ ഭക്ഷണവും മസാലകൾ വറുത്ത ഭക്ഷണങ്ങളും കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യസ്ഥിതിയെ വഷളാക്കും. ഈ സംക്രമണം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെ ബാധിക്കാം അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. വിദ്യാഭ്യാസ രംഗത്ത് നിങ്ങൾക്ക് ശ്രദ്ധേയമായ ഫലങ്ങൾ ലഭിക്കും. പരീക്ഷകളിൽ മികച്ച ഫലം കൈവരും, ഉന്നത വിദ്യാഭ്യാസം നേടുന്നവർ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്ത് കുറച്ച് പണം സമ്പാദിക്കും. ചൊവ്വയുടെ ഈ സംക്രമണം നിങ്ങളുടെ പ്രണയ ജീവിതത്തിൽ അനുകൂലമായ സമയമായിരിക്കും, നിങ്ങളും പങ്കാളിയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം, പക്ഷേ അത് അത്ര നീണ്ടുനിൽക്കില്ല.

പരിഹാരം- ചൊവ്വാഴ്ച മൂന്ന് മുഖി രുദ്രാക്ഷ ധരിക്കുന്നത്നിങ്ങളുടെ ഭാഗ്യത്തെ ശക്തിപ്പെടുത്തും.

മീനം പ്രതിമാസരാശിഫലം വിശദമായി വായിക്കൂ - 2020 മീനം പ്രതിമാസരാശിഫലം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer