ധനു രാശിയിലെ ബുധൻ സംക്രമണം - Mercury Transit in Sagittarius (17 December, 2020)
ബുധൻ വൃശ്ചിക രാശിയിൽ നിന്ന് 2020 ഡിസംബർ 17 വ്യാഴാഴ്ച 11:26 AM ന് തുടങ്ങി ധനു രാശിയിലേക്ക് നീങ്ങും. ഈ രാശി കാല പുരുഷ ജാതകത്തിലെ ഒമ്പതാമത്തെ വീടായി കണക്കാക്കുന്നു, ഇത് അഗ്നി ഘടകത്തെ സൂചിപ്പിക്കുന്നു. ബുധന്റെ സംക്രമണം പെട്ടെന്ന് തന്നെ ഫലങ്ങൾ നൽകുന്നതാണ്.
ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നേടൂ : ജ്യോതികരോട് സംസാരിക്കൂ
ധനു രാശിയിലെ ബുധന്റെ സംക്രമണം, ഓരോ രാശിയേയും എങ്ങിനെ ബാധിക്കും എന്ന് നോക്കാം:
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ബുധൻ നിങ്ങളുടെ രാശിയുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവാധിപനാണ്, ഈ സംക്രമണം നിങ്ങളുടെ രാശിയിൽ നിന്ന് ഒമ്പതാം ഭാവത്തിൽ പ്രവേശിക്കും. ഇതിനെ ഭാഗ്യവീട് എന്ന് അറിയുന്നു, ഒപ്പം ദീർഘദൂര യാത്രകൾ, അധ്യാപകർ, മതത്തിലേക്കും ആത്മീയതയിലേക്കും ഉള്ള താല്പര്യം, തീർത്ഥാടനം, സമൂഹത്തിലെ പ്രശസ്തി തുടങ്ങിയവയെ സൂചിപ്പിക്കുന്നു. . ഒൻപതാം ഭാവത്തിലെ ബുധന്റെ സംക്രമണം, നിങ്ങളുടെ ചില പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് യാത്രയുമായി ബന്ധപ്പെട്ടവയ്ക്ക് കാരണമാകും. യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് ചില അസൗകര്യങ്ങൾ നേരിടേണ്ടിവരാം എന്നതിനാൽ ശ്രദ്ധിക്കുക. എങ്കിലും അനുകൂലമായ കാര്യം എന്നത് ഈ സമയത്ത് നടത്തുന്ന യാത്ര ഭാവിക്ക് വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ ബിസിനസ്സിൽ മികച്ച ഫലങ്ങൾ കൈവരിക്കാൻ കഴിയും. അനുകൂല ഫലങ്ങൾ നേടുന്നതിന് നിങ്ങൾ വളരെയധികം പരിശ്രമിക്കേണ്ടതാണ് നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. നിങ്ങൾ എഴുതൽ അല്ലെങ്കിൽ വിപണന മേഖലയിലുള്ളവരാണെങ്കിൽ, ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിങ്ങൾ വിജയിക്കുകയും ജനപ്രീതി നേടുകയും ചെയ്യും. ഒരു യാത്രക്ക് യോഗം കാണുന്നു.
പരിഹാരം- ബുധനാഴ്ച വ്രതം അനുഷ്ഠിക്കുക.
ഇടവം
നിങ്ങളുടെ രാശിയുടെ അധിപഗ്രഹമായ ബുധന്റെ സൗഹൃദ ഗ്രഹമാണ് ശുക്രൻ. ബുധൻ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവത്തെ ഭരിക്കുന്ന ഗ്രഹമാണ്, ഈ സംക്രമണ സമയത്ത് നിങ്ങളുടെ രാശിയിൽ നിന്ന് എട്ടാമത്തെ ഭാവത്തിൽ ഇത് പ്രവേശിക്കും. ജീവിതത്തിലെ പെട്ടെന്നുള്ള അല്ലെങ്കിൽ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചും അനാവശ്യ യാത്രകളെക്കുറിച്ചും എട്ടാം ഭാവം സൂചിപ്പിക്കുന്നു. നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലെ ബുധന്റെ സംക്രമണം സാമ്പത്തിക ജീവിതത്തിൽ നിങ്ങൾക്ക് ചില വെല്ലുവിളികൾ ഉയർത്തും. നിങ്ങളുടെ മക്കളെ സംബന്ധിച്ചിടത്തോളം ചില നല്ല വാർത്തകൾ നിങ്ങൾ കേൾക്കും, അവർ സന്തുഷ്ടരും സമ്പന്നരുമായി തുടരും. അവ ജീവിതത്തിൽ മുന്നേറുന്നത് കാണുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പ്രണയകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം അനുകൂലമാണ്, മാത്രമല്ല നിങ്ങളുടെ പ്രണയ പങ്കാളിക്കൊത്ത് സമയം ചെലവഴിക്കാൻ നിങ്ങൾക്ക് ഒന്നിലധികം അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ ഇത് കാരണമാകും. നിങ്ങൾ രണ്ടുപേരും പരസ്പരം നിങ്ങളുടെ വികാരങ്ങൾ പങ്കിടും, ഇത് ബന്ധത്തെയും വിശ്വാസത്തെയും ശക്തിപ്പെടുത്തും. ഈ സമയത്ത് നിങ്ങൾ വിജയിക്കുകയും ആത്മീയമായി പുരോഗതി പ്രാപിക്കുകയും ചെയ്യും.
പരിഹാരം- നാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുക.
മിഥുനം
ബുധൻ നിങ്ങളുടെ രാശിയുടെ അധിപനാണ്, ബുധന്റെ ഈ സംക്രമണം മിഥുന രാശിക്കാർക്ക് വളരെ പ്രധാനപെട്ടതാണ്. നിങ്ങളുടെ ലഗ്ന ഭാവത്തിന്റെയും, നാലാമത്തെ ഭാവത്തിന്റെയും ഭാവാധിപനാണ് ബുധൻ. ഈ സമയത്ത് പങ്കാളിത്തം, വിവാഹം, വ്യാപാരം, ഇറക്കുമതി-കയറ്റുമതി എന്നിവയുടെ ഏഴാമത്തെ ഭവനത്തിൽ പ്രവേശിക്കും. ഏഴാമത്തെ ഭാവത്തിലെ ബുധനോടൊപ്പം ഉള്ള സ്ഥാനം ബിസിനസ്സിൽ മികച്ച വിജയം പ്രധാനം ചെയ്യുകയും അത് നന്നായി വികസിപ്പിക്കാനും കാരണമാകും. ഈ സമയത്ത് നിങ്ങൾക്ക് ചില പുതിയ നയങ്ങൾ ആരംഭിക്കാൻ കഴിയും, അത് നിങ്ങളുടെ ബിസിനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തും. ഈ സമയത്ത്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയുകയും ഇത് മൂലം തർക്കങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയോട് നിങ്ങൾ അർപ്പണബോധത്തോടെ തുടരുകയും, അവരെ പരിപാലിക്കുകയും ചെയ്യുക, ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് കാരണമാകും. നിങ്ങളുടെ പങ്കാളിക്ക് അവരുടെ ജോലിസ്ഥലത്ത് മികച്ച ഫലങ്ങളും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുകയും സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും പ്രധാന തീരുമാനം നിങ്ങൾ എടുക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകും.
പരിഹാരം- നിങ്ങൾക്ക് വീടിനുള്ളിലോ കഴുത്തിലോ ബുധയന്ത്രം സ്ഥാപിക്കുകയും കഴുത്തിൽ അണിയുകയോ ചെയ്യുക.
കർക്കിടകം
നിങ്ങളുടെ രാശിയുടെ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപൻ ബുധൻ ധനു രാശിയിൽ സംക്രമിക്കുകയും നിങ്ങളുടെ രാശിയിൽ നിന്ന് ആറാമത്തെ ഭാവത്തിലേക്ക് മാറുകയും ചെയ്യുന്നു. ഈ ഭാവം ശത്രുക്കൾ, മത്സരങ്ങൾ, തിരഞ്ഞെടുപ്പ്, രോഗം, ശാരീരിക വേദന, കടം, പോരാട്ടങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. ആറാമത്തെ ഭാവത്തിലെ ബുധന്റെ സംക്രമണം, നിങ്ങളുടെ ചെലവുകൾ അതിവേഗം വർദ്ധിക്കുന്നതിന് ഇടയാക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്യാം. നിങ്ങളുടെ എതിരാളികളുടെ കാര്യത്തിൽ ശ്രദ്ധിക്കുക അവർ ഈ സമയത്ത് സജീവമായി തുടരുകയും തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യാം. ഈ സമയത്ത്, നിങ്ങൾ ശ്രദ്ധാപൂർവ്വം സംസാരിക്കുകയും അനാവശ്യ വഴക്കുകളിലേക്കും വാദങ്ങളിലേക്കും പോകുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിങ്ങൾക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലി വളരെ ഗൗരവമായി തുടരും, നിങ്ങളുടെ കഠിനാധ്വാനത്തിന് സാക്ഷ്യം വഹിക്കുകയും ജോലിസ്ഥലത്തെ ആളുകൾ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ എതിരാളികള് നിങ്ങളെ പ്രശംസിക്കും, അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
പരിഹാരം- ബുധനാഴ്ച വൈകുന്നേരം തീർത്ഥാടന കേന്ദ്രത്തിലേക്കോ അമ്പലത്തിലേക്കോ കറുത്ത എള്ള് ദാനം ചെയ്യണം.
ചിങ്ങം
ചിങ്ങ രാശിക്കാരുടെ രാശിയിൽ ,ബുധൻ രണ്ടാമത്തെയും പതിനൊന്നാമത്തേയും ഭാവത്തിന്റെ അധിപനാണ്. ബുദ്ധി, വിവേചനാധികാരം, കലാപരിപാടികൾ, പ്രണയബന്ധങ്ങൾ, ജീവിത പ്രവണതകൾ, കുട്ടികൾ എന്നിവയുടെ അഞ്ചാമത്തെ വീട്ടിൽ ബുധൻ അതിന്റ സംക്രമണം നടത്തും. ബുധന്റെ സംക്രമണം, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാവുകയും ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് ഗുണകരമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വിവിധ മാർഗ്ഗങ്ങളിൽ നിന്ന് നിങ്ങൾ പണ ലാഭം ഉണ്ടാകുകയും ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തുകയും അത് ഭാവിയിൽ അനുകൂലമായി ഭവിക്കുകയും ചെയ്യും. ബുധന്റെ സംക്രമണം നിങ്ങളുടെ മക്കൾക്ക് അനുകൂലവും നല്ല ഫലളും നൽകും. വിദ്യാർത്ഥികളുടെ ബൗദ്ധിക ശക്തി വർദ്ധിക്കുകയും ഏത് പ്രവർത്തനത്തിലും അവർ വിജയകരമായി മുന്നേറുകയും ചെയ്യും. പ്രണയ ബന്ധത്തിലുള്ളവർക്ക് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും രണ്ടുപേർക്കും ആഗ്രഹങ്ങളും വികാരങ്ങളും പരസ്പരം തുറന്ന് പറയാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ജീവിതത്തിൽ മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും. ബുധന്റെ ഈ സംക്രമണം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. ഓർമ്മ ശക്തി വികസിപ്പിക്കാൻ സഹായിക്കുന്ന വിഷയങ്ങളെക്കുറിച്ച് അറിയാൻ അവർ തയ്യാറാകുകയും നല്ല ഫലങ്ങൾ കൈവരിക്കുകയും ചെയ്യും.
പരിഹാരം- ബുധനാഴ്ച മരങ്ങൾ നടുക.
കന്നി
ബുധൻ നിങ്ങളുടെ രാശിയുടെ അധിപ ഗ്രഹമാണ്. നിങ്ങളുടെ ലഗ്ന ഭാവത്തെ പ്രതിനിധീനിക്കരിക്കുന്ന ചിന്ത, ശാരീരിക രൂപം, നിറം, സ്വഭാവം എന്നിവയ്ക്ക് പുറമേ, അത് കർമ്മത്തിന്റെ പത്താമത്തെ ഭാവമായ പ്രവർത്തനങ്ങൾ, ജീവിതശൈലി, ജോലി, ബിസിനസ്സ് തുടങ്ങിയവയേയും ഈ സംക്രമണം സ്വാധീനിക്കുന്നു. ബുധൻ ആഡംബരത്തിന്റെ നാലാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കും, അമ്മ, ജീവിതത്തിലെ സുഖസൗകര്യങ്ങൾ,, വാഹനങ്ങൾ, സ്ഥാവര വസ്തുക്കൾ മുതലായവയേയും സൂചിപ്പിക്കുന്നു. നാലാമത്തെ ഭാവത്തിലെ ബുധന്റെ സംക്രമണം കുടുംബജീവിതത്തിലെ ഉയർച്ച താഴ്ചകളുടെ വരവിനെ ശക്തമായി സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കുടുംബത്തിലെ സ്നേഹത്തിന്റെയും പരിചരണത്തിന്റെയും കാര്യത്തെ ബാധിക്കാം. ഈസമയം ഗാർഹിക ചെലവുകളും വർദ്ധിക്കാം. ബുധന്റെ ഈ സംക്രമണം സാമ്പത്തിക നേട്ടത്തിലേക്ക് നയിക്കാം. നിങ്ങൾക്ക് ഒരു വാഹനം വാങ്ങാൻ ശുഭകരമായിരിക്കും. നിങ്ങളുടെ വീട്ടുചെലവും നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തവും ബുധൻ വർദ്ധിപ്പിക്കും, ബുധന്റെ സംക്രമണം നിങ്ങൾക്ക് ഏതെങ്കിലും സ്വത്ത് ലഭിക്കാനും ഒരു വാഹനം വാങ്ങാനും വളരെ ശുഭകരമാവുകയും നിങ്ങൾ പുരോഗതി കൈവരിക്കുകയും ചെയ്യും. ധനു രാശിയിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ജന്മസിദ്ധമായ ബുദ്ധിയും കാര്യക്ഷമതയോടും വർത്തിക്കും. ഇതുമൂലം, നിങ്ങളുടെ മുതിർന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് അനുകൂലമായ ഫലങ്ങളും അഭിനന്ദനങ്ങളും ലഭിക്കും. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കും ഒപ്പം അത് കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കുകയും ചെയ്യും. ജീവിതപങ്കാളിക്ക് അവരുടെ ജോലി ജീവിതത്തിൽ നല്ല ഫലങ്ങൾ പ്രധാനം ചെയ്യും.
പരിഹാരം- പതിവായി ബുധ ബീജ മന്ത്രം “ॐ ब्रां ब्रीं ब्रौं सः बुधाय नमः/oṃ brāṃ brīṃ brauṃ saḥ budhāya namaḥ, ഓം ബ്രാം ബ്രീം ബ്രൌം സഃ ബുധായ നമഃ” ചൊല്ലുക.
തുലാം
ബുധന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിൽ നടക്കും. ഈ സംക്രമണം അനുകൂല ഫലങ്ങൾ നൽകുന്നു. മൂന്നാമത്തെ ഭാവം നിങ്ങളുടെ ശ്രവണശേഷി, ആയുധങ്ങൾ, തോളുകൾ, കഴുത്ത്, ചെവി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഭാവത്തിലെ സ്ഥാനം ആശയവിനിമയ കഴിവുകൾ, മാർക്കറ്റിംഗ് തന്ത്രങ്ങൾ, വിനോദങ്ങൾ, കൂടപ്പിറപ്പുകൾ എന്നിവയെ കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നു. ബുധൻ നിങ്ങളുടെ ഒൻപതാം ഭാഗ്യത്തിന്റെയും പന്ത്രണ്ടാമത്തെ ഭവനത്തിന്റെയും ആധിപത്യം വഹിക്കുന്നു. മൂന്നാമത്തെ ഭാവത്തിലെ ബുധന്റെ സ്ഥാനം നിങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരുടെ മുന്നിൽ പറയാൻ കഴിയുകയും ഇത് നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുകയും നിരന്തരമായ പരിശ്രമങ്ങളിലൂടെ നിങ്ങളുടെ പദ്ധതികൾ വിജയകരമായി ഭവിക്കുകയും ചെയ്യും. ഈ സംക്രമണം നിങ്ങൾക്ക് വളരെ അനുകൂലവും നിങ്ങൾക്ക് വളരെയധികം പ്രയോജനവും നൽകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, എല്ലാ പദ്ധതികളും വിജയകരമായി നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം മെച്ചപ്പെടും, നിങ്ങൾ ബഹുമാനിക്കപ്പെടും. നിങ്ങളുടെ ചില പഴയ ചങ്ങാതിമാരെയും കണ്ടുമുട്ടുകയും ഒപ്പം ചില പുതിയ ആളുകളുമായി ചങ്ങാത്തം കൂടുകയും ചെയ്യാൻഅവസരം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ പ്രശ്നങ്ങളും സന്തോഷവും നിങ്ങളുടെ കൂടപ്പിറപ്പുമായി പങ്കിടും, അത് അവരുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണമാകും. നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടത് ആവശ്യമാണ് വിജയം തീർച്ചയായും ലഭ്യമാകും. നിങ്ങളുടെ വിനോദങ്ങളിൽ നിങ്ങൾ തുടരും.
പരിഹാരം- ഒരു പരിഹാരമെന്ന നിലയിൽ, സമുദ്ര പച്ചയുടെ വേര് വെള്ളത്തിൽ മുക്കിവക്ക് ബുധനാഴ്ച ആ വെള്ളത്തിൽ കുളിക്കുന്നത് പ്രയോജനകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.
വൃശ്ചികം
ബുധൻ വൃശ്ചിക രാശിക്കാരുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്, എട്ടാം ഭാവം രാശിക്കാരുടെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു, പതിനൊന്നാമത്തെ ഭാവം വരുമാനത്തിന്റെ ഭാവമായും കണക്കാക്കപ്പെടുന്നു. ബുധന്റെ സംക്രമണം നിങ്ങളുടെ രാശിയിൽ നിന്ന് രണ്ടാമത്തെ ഭാവത്തിലായിരിക്കും. ഇത് നിങ്ങളുടെ സമ്പത്ത്, ജീവിതശൈലി, ഭക്ഷണരീതി എന്നിവ സൂചിപ്പിക്കുന്നു. നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലെ ബുധന്റെ സംക്രമണം നിങ്ങളുടെ വരുമാനം ഉയർത്തുകയും നിങ്ങളുടെ സാമ്പത്തിക അവസ്ഥ ശക്തിപ്പെടുത്തും ചെയ്യും. ചില പുതിയ പ്രവർത്തനങ്ങളും ചുമതലകളും നിങ്ങളുടെ കുടുംബത്തിൽ നടക്കും, ആ സമയത്ത് നിങ്ങളുടെ സാന്നിധ്യം വളരെ ആവശ്യമാണ്. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങൾ വളരെ എളുപ്പത്തിൽ നിറവേറ്റും, അത് നിങ്ങളെ കുടുംബാംഗങ്ങൾക്ക് നിങ്ങളിൽ കൂടുതൽ ബഹുമാനമുണ്ടാക്കും. ഈ സമയത്ത്, ചില പെട്ടെന്നുള്ള സംഭവങ്ങൾ ഉണ്ടാകാം അത് ലാഭകരമായി ഭവിക്കും. ചില സമയങ്ങളിൽ നിങ്ങൾ അറിയാതെ പരുഷമായി പെരുമാറുകയോ വിരുദ്ധമായ എന്തെങ്കിലും പറയുകയോ ചെയ്യുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത്, നിങ്ങളുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് നിങ്ങൾക്ക് പ്രയോജനം ഉണ്ടാകും. ഈ സമയത്ത്, യാത്രയ്ക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും ഒപ്പം നിങ്ങളുടെ പരിശ്രമങ്ങളിൽ വിജയിക്കാൻ നിങ്ങളുടെ കൂടപ്പിറപ്പുകൾ സാഹായിക്കുകയും ചെയ്യും.
പരിഹാരം- നിങ്ങളുടെ കൈകൊണ്ട് ബുധനാഴ്ച പശുവിന് പച്ച പുല്ല് കൊടുക്കുക.
ധനു
നിങ്ങളുടെ രാശിയിൽ ബുധന്റെ സംക്രമണം ലഗ്ന ഭാവത്തിൽ നടക്കും. ഈ സ്ഥാനം നിങ്ങളുടെ ജീവിതത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തും. നിങ്ങളുടെ ഏഴാമത്തെയും പത്താമത്തെയും ഭാവാധിപനാണ് ഈ ഗ്രഹം. ഏഴാമത്തെ ഭാവം നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും, ഇറക്കുമതി-കയറ്റുമതിയെയും സൂചിപ്പിക്കുന്നു, പത്താം ഭാവം നിങ്ങളുടെ ജോലി, ബിസിനസ്സ്, ഉപജീവനമാർഗ്ഗം എന്നിവയെ സൂചിപ്പിക്കുന്നു. ലഗ്ന ഭാവം നിങ്ങളുടെ വ്യക്തിത്വം, ശാരീരിക സവിശേഷതകൾ, സാമൂഹിക നില എന്നിവയെ സൂചിപ്പിക്കുന്നു. ബുധന്റെ സംക്രമണത്തോടെ, നിങ്ങൾ നർമ്മം കാണിക്കും, അത് ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യും. ആളുകൾ നിങ്ങളുടെ കൂട്ട് ഇഷ്ടപ്പെടും. ബിസിനസ്സിൽ ഈ സംക്രമണം നിങ്ങൾക്ക് വളരെ ഉപയോഗപ്രദമായിരിക്കും, നിങ്ങളുടെ ബിസിനസ്സ് കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്യും, അത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകും. നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ, ബുധന്റെ ഈ സ്ഥാനം അനുകൂലമായിരിക്കും നിങ്ങളുടെ ബന്ധത്തിൽ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾ രണ്ടുപേർക്കും കഴിയും. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളുടെ പങ്കാളിയുമായി പങ്കിടാനും നിങ്ങൾക്ക് കഴിയും. ഇക്കാരണത്താൽ, നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. ഔദ്യോഗിക ജീവിതം ശക്തിപ്പെടുകയും നിങ്ങളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ ചെയ്യും.
പരിഹാരം- പതിവായി ചന്ദ്രനെ പൂജിക്കുക.
മകരം
നിങ്ങളുടെ ആറാമത്തെയും ഒമ്പതാമത്തെയും ഭാവാധിപൻ ആണ് ബുധൻ, ആറാം ഭാവം കഷ്ടപ്പാടുകളെയും ശത്രുക്കളെയും കടങ്ങളെയും പ്രതിനിധീകരിക്കുന്നു, ഒമ്പതാം ഭാവം ഭാഗ്യത്തേയും ഗുരുവിനേയും മതത്തേയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം ഭാവത്തിലെ ബുധന്റെ സ്ഥാനം നഷ്ടം, ജനപ്രീതി, വിദേശത്തേക്ക് പോകുക, ആശുപത്രി സന്ദർശനം, ചെലവുകൾ, ജയിൽ അറസ്റ്റ് എന്നിവയെ സൂചിപ്പിക്കുന്നു. ബുധൻ ഈ സംക്രമണത്തിലൂടെ, നിങ്ങളുടെ എതിരാളികൾ വളരെ സജീവമായി തുടരും. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ എതിരാളികളെ കീഴടക്കാൻ നിങ്ങളുടെ ജ്ഞാനവും ബുദ്ധിയും ഉപയോഗിക്കണം. ഈ സമയം നിങ്ങളുടെ ചെലവുകൾ വർദ്ധിക്കാം, നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ ഒരു ബജറ്റ് പാലിക്കുന്നത് നല്ലതായിരിക്കും. നഗരം, സംസ്ഥാനം അല്ലെങ്കിൽ രാജ്യം പോലും മാറുന്നത് നിങ്ങളുടെ വിജയത്തിന് കാരണമാകും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി തുടരും, മാത്രമല്ല നിങ്ങൾക്ക് സാമ്പത്തികമായും സാമൂഹികമായും പ്രയോജനം ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും നിങ്ങളുടെ ചുമതലകൾ നല്ലരീതിയിൽ നിർവഹിക്കാൻ കഴിയുകയും ചെയ്യും. ഈ സംക്രമണം നിങ്ങളുടെ വായ്പകളും കടങ്ങളും വീട്ടാൻ കാരണമാകും, എന്നാൽ ഇതിനായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭ്യമാകും. നിങ്ങൾക്ക് ആത്മീയവും മതപരവുമായ ചിന്തകളിലേക്ക് താല്പര്യം ഉണ്ടാകുകയും മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.
പരിഹാരം- ബുധന്റെ അനുഗ്രഹത്തിനായി സമുദ്ര പച്ചയുടെ വേര് ധരിക്കുക.
കുംഭം
നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിൽ ബുധന്റെ സംക്രമണം നടക്കും. കുംഭ രാശിയെ സംബന്ധിച്ചിടത്തോളം, ഈ ഗ്രഹം നിങ്ങളുടെ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ്, നിങ്ങളുടെ അഞ്ചാമത്തെ ഭാവം ഒരു ശുഭ ഭാവമായും എട്ടാം ഭാവം മോശമായും കണക്കാക്കപ്പെടുന്നു. ബുധന്റെ ഈ സംക്രമണം കുംഭ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. പതിനൊന്നാമത്തെ ഭാവം വരുമാനത്തെയും ലാഭത്തെയും ലക്ഷ്യങ്ങളോടും ഒപ്പം അവ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളെയും പ്രതിനിധീകരിക്കുന്നു. ഒരാളുടെ ജീവിത നേട്ടങ്ങളെക്കുറിച്ചും ഈ ഭാവം പ്രതിപാദിക്കുന്നു. പതിനൊന്നാമത്തെ ഭാവത്തിലെ ബുധന്റെ സംക്രമണം, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുകയും പണം സ്വരൂപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും സമൂഹത്തിലെ സ്വാധീനമുള്ള ആളുകളുമായി ഇടപഴകാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ ഈ സമയം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. ബുധന്റെ സംക്രമണ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതം തഴച്ചുവളരും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അവിസ്മരണീയമായ നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിക്കും, ഈ സമയത്ത് നിങ്ങൾ രണ്ടുപേരും പരസ്പരം നിങ്ങളുടെ വികാരങ്ങൾ പങ്കിടും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. വിവാഹിതരായവരുടെ മക്കൾക്ക് ഈ സമയം പൂർണ്ണമായും വിജയിക്കുകയും അവരുടെ തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യും. നിങ്ങളുടെ ബുദ്ധിയും ഓർമ്മ ശക്തിയും ഉയരും.
പരിഹാരം- നിങ്ങളുടെ കൈകൊണ്ട് ബുധനാഴ്ച പശുവിന് പച്ച പയർ നൽകുക.
മീനം
നിങ്ങളുടെ രാശിയുടെ ബുധന്റെ സംക്രമണം നിങ്ങളുടെ പത്താമത്തെ ഭാവത്തിലായിരിക്കും. നാലാമത്തെ ഭാവം സൗകര്യത്തിന്റെയും ഏഴാമത്തെ ഭാവം പങ്കാളിത്തത്തിന്റെയും അധിപഗ്രഹമാണ് ബുധൻ. പത്താം ഭാവം കർമ്മത്തിന്റെ ഭവനമായതിനാൽ നിങ്ങളുടെ ഉപജീവനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും പത്താം ഭാവത്തിലെ ബുധന്റെ സംക്രമണം സ്വാധീനിക്കും. ഈ സംക്രമണ സ്വാധീനം, ജോലിസ്ഥലത്തെ മീറ്റിംഗുകളിലും ചർച്ചകളിലും സജീവമായി നിങ്ങളെ പങ്കെടുപ്പിക്കും. ആസൂത്രിതവും തന്ത്രപരവുമായ രീതിയിൽ നിങ്ങൾ വിജയിക്കും, അത് നിങ്ങളുടെ വഴിയിൽ വരാനുള്ള നിരവധി അവസരങ്ങൾക്ക് വഴിതുറക്കും. ഇത് നിങ്ങളുടെ ജോലിക്കയറ്റത്തിന് നയിക്കാം. നിങ്ങളുടെ സംസാര രീതിയും ശാന്തമായ പെരുമാറ്റവും ജോലിസ്ഥലത്തെ നിങ്ങളുടെ സഹപ്രവർത്തകർക്ക് ഇഷ്ടപ്പെടും, അവർ നിങ്ങളുടെ ഉപദേശം തേടുകയും ചെയ്യും. നിങ്ങളുടെ തമാശ മനോഭാവം സാഹചര്യത്തെ ലളിതമാക്കും. കുടുംബജീവിതത്തിനും വളരെ അനുകൂലമായിരിക്കും. വീടിന്റെ അന്തരീക്ഷം സമാധാനപരവും സന്തുഷ്ടവുമായിരിക്കും, കുടുംബാംഗങ്ങൾക്കിടയിൽ ഐക്യബോധം നിലനിൽക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. കുടുംബ വരുമാനവും വർദ്ധിക്കും, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ സംതൃപ്തരാകും. നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, നിങ്ങളുടെ പങ്കാളിയുമായി ഒരുമിച്ച് ഇരിന്ന് പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.
പരിഹാരം- ബുധനാഴ്ച രാധയുടെ വിഗ്രഹം മനോഹരമായി വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച് പ്രാർത്ഥിക്കുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025