മേടം രാശിയിലെ ബുധന്റെ സംക്രമണം - Mercury Transit in Aries in malayalam
ബുധൻറെ സംക്രമണം 2020 ഏപ്രിൽ 25 ന് അതിരാവിലെ 2:26 മണിക്കൂറിൽ നടക്കും. ലഗ്നം ഭാവത്തിലേക്കുള്ള ഇതിന്റെ സംക്രമണം ഓരോ രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങൾ നൽകും. മേടം രാശിയിലെ ബുധൻറെ സംക്രമണം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
മേടം രാശിയുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളുടെ ഭാവാധിപൻ ആണ് ബുധൻ. നിങ്ങളുടെ ലഗ്ന ഭാവത്തിൽ സംക്രമിക്കും. നിങ്ങളുടെ മൂന്നാമത്തെ ഭാവാധിപന്റെ ലഗ്ന ഭാവത്തിലെ സ്ഥാനം, രാശിക്കാർക്ക് അവരുടെ കഴിവിൽ വിശ്വാസമുണ്ടാകും. കൂടാതെ കൂടുതൽ ശ്രമങ്ങൾ നടത്തുകയും ചെയ്യും. നിങ്ങളുടെ തീരുമാനമെടുക്കുന്നതിനുള്ള കഴിവുകൾ ശക്തമാവുകയും അത് ഭാവിയിൽ ഉപകാരപ്രദം ആവുകയും ചെയ്യും. എന്നിരുന്നാലും, അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ തമ്മിലുള്ള സ്നേഹവും വർദ്ധിക്കും. മറുവശത്ത്, ബുധൻ നിങ്ങളുടെ ആറാമത്തെ വീടിന്റെ ഭാവാധിപൻ കൂടിയായതിനാൽ, നിങ്ങളുടെ നിങ്ങളുടെ ആരോഗ്യം കുറയാൻ സാധ്യതകാണുന്നു. ഈ സംക്രമണം നിങ്ങളുടെ ദാമ്പത്യജീവിതത്തിന് അനുകൂലമായി ഭവിക്കും. നിങ്ങൾക്കിടയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. ചില രാശിക്കാർ അവരുടെ ബിസിനസ്സിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്; അല്ലാത്തപക്ഷം, അവരുടെ ബിസിനസ്സിൽ നഷ്ടം നേരിടേണ്ടതായി വരും.
പരിഹാരം: ബുധനാഴ്ച ഉപവാസം നടത്തുക.
ഇടവം
നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവത്തിനെ അധിപ ഗ്രഹമാണ് ബുധൻ. ഇത് ഇടവം രാശിക്കാരുടെ പന്ത്രണ്ടാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും. രാശിക്കാർക്ക് ഈ സമയം സമ്മിശ്ര ഫലങ്ങൾ കൈവരും. മേടം രാശിയിലെ സംക്രമണം സ്വാധീനം നിങ്ങളുടെ ചെലവുകളിൽ വർദ്ധനവിന് കാരണമാകും. തൽഫലമായി, നിങ്ങളുടെ സ്വത്ത് ചില ജോലികൾക്കായി നിങ്ങൾ ചെലവഴിക്കാം. അതോടൊപ്പം, പഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹം ഈ സമയം സാധ്യമാകും. ഈ സമയം ഈ രാശിക്കാർ അവരുടെ എല്ലാ ജോലികളും ബുധിയോടും വിവേകത്തോടും കൂടി നിർവഹിക്കും, അതിന്റെ ഫലമായി നിങ്ങൾ വിദേശത്ത് പേരും ബഹുമതിയും നേടും. നിങ്ങളിൽ പലരും ഇപ്പോൾ നിങ്ങളുടെ ബിസിനസ്സിൽ ഒരു സുപ്രധാന നിക്ഷേപം നടത്തും, അത് നിങ്ങളുടെ ഭാവിക്ക് ലാഭകരമായി ഭവിക്കും. പ്രണയ ജീവിതത്തിന് ഈ സംക്രമണം അത്ര അനുകൂലമല്ല, അതിനാൽ, നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾക്ക് ആകുന്ന താമസിക്കേണ്ടത് ആയി വരാം. എന്നിരുന്നാലും, അവരുമായുള്ള സമ്പർക്കം തുടരേണ്ടതാണ്, ഇത് ബന്ധം നിലനിർത്തുന്നതിന് സഹായകമാകും. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്; അല്ലെങ്കിൽ ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കും. അനാവശ്യമായ ഏതെങ്കിലും തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക, അല്ലെങ്കിൽ അത് സാമ്പത്തികനഷ്ടം വരുത്തുന്നതിന് കാരണമാകും.
പരിഹാരം: ബുധന്റെ അനുഗ്രഹത്തിനായി നാല് മുഖമുള്ള രുദ്രാക്ഷം അണിയുക.
മിഥുനം
മേടം രാശിയിലെ ബുധൻറെ സംക്രമണം മിഥുനരാശിക്കാർ വളരെ പ്രധാനമാണ്, നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയത്ത് നിങ്ങളുടെ സംസാരരീതിയിൽ ആത്മവിശ്വാസം ഉണ്ടാവും, നിങ്ങളുടെ മുതിർന്നവരുമായുള്ള നിങ്ങളുടെ ബന്ധം ഇപ്പോൾ മെച്ചപ്പെടും. മാത്രമല്ല, നിങ്ങളുടെ സംസാരരീതിയിലെ മികവ് മൂലം നിങ്ങളുടെ ജോലിസ്ഥലത്ത് അതിന്റെ നേട്ടങ്ങൾ നിങ്ങൾ കൈവരിക്കും. പ്രണയ കാര്യത്തിൽ ഈ സമയം രാശിക്കാർക്ക് അനുകൂലമാണെന്ന് പറയാം, നിങ്ങളുടെ വാക്കുകളിൽ അവർ ആകർഷിക്കപ്പെടും. ഈ കാലയളവിൽ, പകുതിക്ക് വെച്ച് നിന്നു പോയ പല ജോലികളും നിങ്ങൾ നിർവഹിക്കും ഇത് നിങ്ങളുടെ ആത്മവിശ്വാസത്തിന് ഉത്തേജനം നൽകും. ഇതുമൂലം സാമൂഹിക ബന്ധം ശക്തമാക്കുകയും ചെയ്യും.ഈ സമയത്ത് സുഹൃദ് വലയം വർധിക്കും, നിരവധി പുതിയ ആളുകളെ കണ്ടുമുട്ടാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. കൂടാതെ സാമൂഹിക ബന്ധങ്ങലും. മൊത്തത്തിൽ, ബുധൻറെ മേടം രാശിയിലെ സംക്രമണം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് അഭിവൃദ്ധി കൈവരുത്തും .
പരിഹാരം: ബുധ ഗ്രഹ വുമായി ബന്ധപ്പെട്ട യന്ത്രം അല്ലെങ്കിൽ രത്നക്കല്ല് ധരിക്കുന്നത് അനുകൂലമാണ്.
കർക്കിടകം
ബുധൻ കർക്കിടക രാശിയുടെ പന്ത്രണ്ടാമത്തെയും മൂന്നാമത്തെയും ഭാവാധിപൻ ആണ്, ഇതിൻറെ പത്താമത്തെ ഭാവത്തിലെ ബുധൻറെ സ്ഥാനം, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിരവധി ഉയർച്ചകൾ പ്രദാനം ചെയ്യുന്നതിനും കാരണമാകും. നിങ്ങളുടെ പരിശ്രമങ്ങൾ വിജയിക്കുകയും നിങ്ങൾക്ക് പ്രശംസ ലഭ്യമാവുകയും ചെയ്യും. നിങ്ങളുടെ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാവും, കൂടാതെ നിങ്ങളുടെ സാഹോദര്യ ബന്ധം ശക്തിപ്പെടുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ജോലി വളരെയധികം ആസ്വദിക്കും. നിങ്ങളുടെ ജോലിയിൽ പെട്ടെന്ന് സ്ഥലംമാറ്റം ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതിനാൽ, അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്നതെല്ലാം രണ്ടുതവണ പരിശോധിക്കുകയും വേണം. ഈ സംക്രമണ സമയത്ത്, നിങ്ങൾക്ക് ജോലിഭാരം അനുഭവപ്പെടാം. അത്തരമൊരു സാഹചര്യത്തിൽ, പ്രതീക്ഷ നഷ്ടപ്പെടുന്നതിനുപകരം, നിങ്ങളുടെ ശ്രമങ്ങൾ തുടരുകയും നിങ്ങളുടെ ചുമതലകൾ നിറവേറ്റുകയും വേണം. സംക്രമണം കർക്കിടക രാശിക്കാരുടെ കുടുംബജീവിതത്തിൽ സന്തോഷവും ആനന്ദവും നൽകും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം ശക്തമായി തുടരും, കൂടാതെ നിങ്ങളുടെ വീട്ടിലെ അംഗങ്ങളുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും. കൂടാതെ, നിങ്ങളുടെ ഇളയ സഹോദരങ്ങൾ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിങ്ങളെ സഹായിക്കും, കൂടാതെ നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ മെച്ചപ്പെടും.ബിസിനസ് കാർക്ക് അവരുടെ വ്യാപാരത്തിൽ വർദ്ധനവ് ഉണ്ടാവും.
പരിഹാരം: ബുധനാഴ്ച വൈകുന്നേരം തീർത്ഥാടന സ്ഥലത്തോ ക്ഷേത്രത്തിലോ കറുത്ത എള്ള് ദാനം ചെയ്യുക.
ചിങ്ങം
ബുധൻറെ മേടം രാശിയിലെ സംക്രമണം ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തെ സ്വാധീനിക്കും ഈ വിദൂര സ്ഥലങ്ങളിലേക്കുള്ള യാത്രയെ ഈ സംക്രമണം സൂചിപ്പിക്കുന്നു. നിങ്ങളുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപ ഗ്രഹം നിങ്ങളുടെ ഒമ്പതാം വീട്ടിൽ പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി ലഭ്യമാക്കുകയും ചെയ്യും. ഈ സംക്രമണ സ്വാധീനം നിങ്ങളുടെ ഇതുവരെ നിന്നുപോയ ജോലികൾക്കും അല്ലെങ്കിൽ തടസ്സം നേരിട്ട ജോലികളും നിർവഹിക്കുന്നതിന് പ്രാപ്തമാക്കും. നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. കുടുംബപരമായ ബിസിനസ്സ് വിപുലീകരിക്കാൻ ഈ സമയം നിങ്ങൾക്ക് കഴിയാം. എന്നാൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും അവരുടെ ഔദ്യോഗിക ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളിൽ പലർക്കും വിനോദയാത്രകൾ പോകാൻ കഴിയും. ഈ സംക്രമണ സ്വാധീനം മൂലം നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഈ കാലയളവ് നിങ്ങളുടെ തീരുമാനമെടുക്കുന്നതിലും പരിശ്രമിക്കുന്നതിലും കഴിവുകളും ആശയവിനിമയ കഴിവുകളും വർദ്ധിപ്പിക്കും. സമൂഹത്തിൽ പേര്, പ്രശസ്തി, ബഹുമാനം എന്നിവ നേടുകയും നിങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നതിനാൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
പരിഹാരം: ബുധനാഴ്ച മരങ്ങൾ നടുക.
കന്നി
കന്നി രാശി യുടെ ആദ്യ ഗ്രഹമാണ് ബുധൻ അതിനാൽ, ഈ സംക്രമണം രാശിക്കാർക്ക് അനുകൂലമായി ഭവിക്കും. ഇത് നിങ്ങളുടെ പത്താമത്തെ ഭാവത്തിന്റെയും അധിപനാണ്. എട്ടാമത്തെ ഭവനത്തിലേക്ക് ഇത് സംക്രമിക്കും. ബുധനെ സംബന്ധിച്ചിടത്തോളം ഈ സംക്രമണം വളരെ അനുകൂലമായ ഒന്നായിരിക്കും. മൊത്തത്തിൽ സമ്മിശ്രമായ ഒരു ഫലം ഇത് പ്രധാനം ചെയ്യും. നിങ്ങളുടെ ജോലിസ്ഥലത്ത് ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും, നിങ്ങളുടെ ശ്രമങ്ങൾ വേണ്ടത്ര വിജയിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നാം. ബുധന്റെ എട്ടാം ഭാവത്തിലേക്കുള്ള സംക്രമണം നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ നിലവിലെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകും, കൂടാതെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും സഹായത്തോടെ നിങ്ങൾക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാനും കഴിയും. ബുധൻറെ സംക്രമണം നിങ്ങൾക്ക് ഔദ്യോഗിക ജീവിതത്തിൽ നല്ല ഫലങ്ങൾ പ്രധാനം ചെയ്യും. അപ്രതീക്ഷിത യാത്രകൾക്കും സാധ്യതകാണുന്നു. ഈ ഈ കാലയളവിൽ നിങ്ങളുടെ അച്ഛൻറെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ബുധ ബീജ് മന്ത്രം പതിവായി ചൊല്ലുക: “oṃ brāṃ brīṃ brauṃ saḥ budhāya namaḥ/ॐ ब्रां ब्रीं ब्रौं सः बुधाय नमः”, “ഓം ബ്രാം ബ്രീം ബ്രൌം സഃ ബുധായ നമഃ”
തുലാം
ബുധൻ ശുക്രന്റെ അടുത്ത സുഹൃത്താണ്, നിങ്ങളുടെ ഒമ്പതാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപൻ കൂടിയാണ് ബുധൻ. ഈ ഗ്രഹ സ്ഥാനത്തിലൂടെ, അത് നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുകയും നിരവധി ഫലങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യും. ഈ സംക്രമണം മൂലം നിങ്ങളുടെ ബിസിനസ്സിൽ പുരോഗതി കൈവരിക്കും, ഇത് നിങ്ങളുടെ വ്യാപാരം വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾ പുതിയ എന്തെങ്കിലും ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് പുരോഗമിക്കുകയും നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾ വിജയം കൈവരിക്കും. നിങ്ങളുടെ യാത്രകൾ ഈ സമയം അനുകൂലമായ ഫലങ്ങൾ പ്രധാനം ചെയ്യുകയും ലാഭത്തിലേക്കുള്ള പുതിയ പാതകൾ തുറക്കുകയും ചെയ്യും. വാഹിതരല്ലാത്ത രാശിക്കാർക്ക് ഈ സമയം വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. നിങ്ങളുടെ സംസാരം കൂടുതൽ മനോഹരമാക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തിത്വത്തിലെ ആകർഷത്വം ഉയരുകയും, അത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ആകർഷിക്കുകയും ചെയ്യും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കാര്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.
പരിഹാരം: സമുദ്ര പച്ചയുടെ വേര് കുളിക്കുന്ന വെള്ളത്തിൽ കുതിർത്ത്, ബുധനാഴ്ച ഇത് ഉപയോഗിച്ച്, കുളിക്കുന്നത് തുലാം രാശിക്കാർക്ക് പ്രയോജനകരമായ ഫലങ്ങൾ നൽകും.
വൃശ്ചികം
ബുധൻറെ സംക്രമണം നിങ്ങളുടെ ആറാമത്തെ ഭാഗത്തിലൂടെ നടക്കും. നിങ്ങളുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ഇത്; അതിനാൽ, നിങ്ങളുടെ ആറാമത്തെ ഭാവത്തിലെ ബുധന്റെ സംക്രമണം നിങ്ങൾക്ക് അത്ര അനുകൂലം ആകുക ഇല്ല. ഈ രാശിക്കാർക്ക് ഈ സമയം ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ചർമ്മ രോഗങ്ങൾക്കും സാധ്യത ഉള്ളതിനാൽ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുന്നതിന് കാരണമാകും. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടാകാം, ഇത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. ചില രാശിക്കാർക്ക് കടമോ വായ്പയോ എടുക്കേണ്ടതായി വരാം. നിങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നത് മൂലം ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. മേടം രാശിയിലെ ബുധൻറെ സംക്രമണം നിങ്ങളുടെ ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ മേലുദ്യോഗസ്ഥന് മായുള്ള നിങ്ങളുടെ ബന്ധം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: നിങ്ങളുടെ കൈകൊണ്ട് പശുവിന് പച്ച പുല്ല് ഊട്ടുക.
ധനു
ബുധൻ ധനു രാശിയുടെ ഏഴാമത്തെയും പത്താമത്തെയും ഭാവാധിപൻ ആണ്. ബുധൻ മേടം രാശിയുടെ ചംക്രമണം അതുകൊണ്ടുതന്നെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് തന്നെയാണ്. ഇത് നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലേക്ക് സംക്രമിക്കുമ്പോൾ നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ബിസിനസ്സിൽ നിന്ന് ലാഭം കൈവരിക്കാനും കഴിയും. ജോലിയിൽ പുരോഗമിക്കുകയും കൂടാതെ പ്രശംസകൾ ലഭ്യമാക്കുകയും ചെയ്യും. നിങ്ങളുടെ മാർക്കറ്റിംഗ് തന്ത്രം ശരിയായി ഉപയോഗിക്കാനും ബിസിനസുകാരുമായി ബന്ധപ്പെടാൻ ഈ സമയത്ത് നിങ്ങൾക്ക് കഴിയുകയും ചെയ്യും. ഔദ്യോഗികജീവിതത്തിൽ ഈ കാലയളവിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇപ്പോൾ ജോലി നഷ്‌ടപ്പെടുന്നതിന്റെ സൂചനകളുണ്ട്. ഈ സംക്രമണ കാലയളവിന്റെ ആനുകൂല്യങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ലഭിക്കും. ജോലിചെയ്യുന്നവരാണ് എങ്കിൽ അവർക്ക് ഈ സമയം ജോലിയിൽ കയറ്റം ലഭിക്കും അല്ലെങ്കിൽ, മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ലാഭം ലഭിക്കും. വിദ്യാർത്ഥി രാശിക്കാർക്ക് അവരുടെ പഠനങ്ങളിൽ നിരവധി പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ കുട്ടികളിലൂടെ നല്ല ഫലങ്ങൾ ലഭിക്കും.
പരിഹാരം: എല്ലാ ദിവസവും ചന്ദ്രനെ പൂജിക്കുക..
മകരം
ബുധൻ മകര രാശിയുടെ ആറാമത്തെ ഭാവാധിപൻ ആണ്. അത് നിങ്ങളുടെ നാലാമത്തെ ഭാവത്തിലേക്ക് നീങ്ങും. മേടം രാശിയിൽ ബുധൻ സംക്രമണം, നടക്കുമ്പോൾ നിങ്ങൾക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും ലഭ്യമാകും. നിങ്ങളിൽ പലർക്കും ഒരു പുതിയ വാഹനം വാങ്ങാനും കഴിയും, അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പുരോഗതി കൈവരിക്കാനും കഴിയും. നിങ്ങളുടെ വീട്ടിൽ സന്തോഷം നിലനിൽക്കും, മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. എന്നിരുന്നാലും, അതേസമയം നിങ്ങൾ വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉള്ളവർ, അപകട സാധ്യത കാണുന്നു. സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തർക്കങ്ങളിൽ ഒഴിവാക്കേണ്ടതാണ് അല്ലെങ്കിൽ അവ നിങ്ങളുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഈ സംക്രമണ സ്ഥാനം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ കാര്യങ്ങളും മെച്ചപ്പെടുത്തും, നിലവിലുള്ള നിയമ കേസിൽ നിങ്ങൾക്ക് അനുകൂലമായി വിധി വരും, അത് നിങ്ങൾക്ക് വളരെയധികം ആശ്വാസവും സന്തോഷവും നൽകുന്നു. നിങ്ങളുടെ ആശയങ്ങളുമായി നിങ്ങൾക്ക് നിരവധി പ്രശംസകൾ നേടാൻ കഴിയും.
പരിഹാരം: ബുധന്റെ അനുഗ്രഹം ലഭിക്കാൻ സമുദ്രപ്പച്ചയുടെ വേര് ധരിക്കുക.
കുംഭം
കുംഭ രാശിക്കാരുടെ മൂന്നാമത്തെ ഭാവത്തിൽ ബുധന്റെ സംക്രമണം നടക്കും, കൽപുരുഷ ജാതകപ്രകാരം ഇത് ബുധന്റെ ഗ്രഹമാണ്. ഇത് നിങ്ങൾക്ക് അനുകൂലമായ സമയം പ്രധാനം ചെയ്യും. നിങ്ങളുടെ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവാധിപൻ ആണ് ബുധൻ. നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലേക്ക് ഇത് സംക്രമിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് അനുകൂല ഫലങ്ങൾ നിങ്ങൾക്ക് കൈവരിക്കാൻ കഴിയും. പെട്ടെന്നുള്ള യാത്രകളും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങളും സാധ്യതയുള്ളതിനാൽ ഇത്തരം സമയങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ സമയം നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് പ്രശ്നങ്ങൾക്കു സാധ്യത കാണുന്നു. നിങ്ങളുടെ ശമ്പള വർദ്ധനവിന് സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് അവരുടെ കുട്ടികൾ വഴി പ്രയോജനം ലഭിക്കും, അവർ അവരുടെ മേഖലയിൽ പുരോഗമിക്കും. നിങ്ങൾക്ക് എഴുത്തിനോട് താല്പര്യം തോന്നുകയും അതുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്യും.ഈ സമയത്ത് നിങ്ങളുടെ ചങ്ങാതിമാരെ കണ്ടുമുട്ടാൻ നിങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിക്കും, ഇത് നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകാൻ സഹായകമാകും. നിങ്ങൾക്ക് ചില പുതിയ ആളുകളുമായി സൗഹൃദം ഉണ്ടാക്കാനും കഴിയും. നിങ്ങളുടെ ഓഫീസിലും ആളുകൾ നിങ്ങളുമായി നല്ല ബന്ധം പുലർത്തുകയും അത് ഔദ്യോഗിക ജീവിതത്തിൽ വിജയകരമാവുകയും, സഹായകമാകുകയും ചെയ്യും.
പരിഹാരം: ബുധനാഴ്ച പശുവിന് പച്ചപ്പയർ നിങ്ങളുടെ കൈകൊണ്ട് ഊട്ടുക.
മീനം
നിങ്ങളുടെ നാലാമത്തെയും ഏഴാമത്തെയും ഭാവാധിപൻ ആണ് ബുധൻ. അത് നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയത്ത് നിങ്ങളുടെ സംസാരം ശൈലി മെച്ചപ്പെടും. എന്നിരുന്നാലും നിങ്ങളിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, ഉടൻ തന്നെ പ്രതികരിക്കുന്ന സ്വഭാവം ഉണ്ടാവും, അത് പിന്നീട് വിഷമകരമായ ഭവിക്കും. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ബിസിനസ്സ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം, ഈ സംക്രമണം അനുകൂലമായിരിക്കും. വിവാഹ ജീവിതത്തിൽ നിങ്ങളുടെ പങ്കാളി നിങ്ങളുടെ കുടുംബത്തോട് കൂടുതൽ സമർപ്പിതരായിത്തീരും, അത് നിങ്ങൾക്ക് വളരെയധികം സന്തോഷം നൽകും. എന്നിരുന്നാലും, അവരുടെ ആരോഗ്യം കുറയാം എന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബ വരുമാനം വർദ്ധിക്കും, ഈ സമയമത്രയും നിങ്ങളുടെ സാമ്പത്തിക രംഗം സ്ഥിരമായി തുടരും. നിങ്ങളുടെ മുഴുവൻ ബന്ധുക്കളും കുടുംബത്തിന്റെ നന്മയ്ക്കായി സഹകരിച്ച് വർത്തിക്കും.
പരിഹാരം: ബുധനാഴ്ച, രാധദേവിയെ അലങ്കരിച്ച പിന്നീട് പൂജിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025